ലൈഫ് ഇൻഷുറൻസ് എല്ലായ്പ്പോഴും ഒരു പ്രധാനപ്പെട്ട സാമ്പത്തിക സേവനമായിരുന്നു. ഇപ്പോൾ പ്രത്യേകിച്ചും, ഇത് ഇന്നത്തെ കാലത്ത് അത്യന്താപേക്ഷിതമായി മാറിയിരിക്കുന്നു. ഒരു ഇൻഷുറൻസ് തിരഞ്ഞെടുക്കുന്നത് പ്രയാസകരമാവാറുണ്ട്. കാരണം വിപണിയിൽ നിരവധി തരം ലൈഫ് ഇൻഷുറൻസ് പോളിസികൾ ഉണ്ട്. അതിൽ ഏത് തിരഞ്ഞെടുക്കുമെന്ന ആശയക്കുഴപ്പവും ഒപ്പം.
എൻഡോവ്‌മെൻറ് പ്ലാനുകളെക്കുറിച്ചും അവയുടെ മെച്യൂരിറ്റി ആനുകൂല്യങ്ങളെക്കുറിച്ചും, ടേം പ്ലാനിനെക്കുറിച്ചും കുറഞ്ഞ പ്രീമിയത്തിൽ അത് കൂടുതൽ കവറേജ് നൽകുന്നതെങ്ങനെ എന്നതിനെക്കുറിച്ചും നിങ്ങൾക്ക് നിർദേശങ്ങളും ഉപദേശങ്ങളും ലഭിച്ചിരിക്കാം. ആളുകൾ പലപ്പോഴും ആശയക്കുഴപ്പത്തിലാവുകയും തെറ്റായ ഉൽപ്പന്നം വാങ്ങുകയും ചെയ്യുന്നുവെന്ന് വിദഗ്ദ്ധർ പറയുന്നു. അതിനാൽ, വിവിധതരം ലൈഫ് ഇൻഷുറൻസ് പോളിസികളെയും അവയുടെ ആനുകൂല്യങ്ങളെയും കുറിച്ച് അറിയേണ്ടത് പ്രധാനമാണ്. അതുവഴി നിങ്ങൾക്ക് ഇൻഷുറൻസ് പോളിസി ലഭിക്കുമ്പോൾ വിവേകപൂർണമായ തീരുമാനമെടുക്കാം.
Read More: നിങ്ങൾ ഇപ്പോൾ സ്വർണം വാങ്ങുന്നത് ലാഭകരമാവുമോ?
ഉദാഹരണത്തിന്, ഹോൾ ലൈഫ് ഇൻഷുറൻസ്, പോളിസി ഹോൾഡറുടെ 100 വയസ്സ് വരെ പരിരക്ഷ വാഗ്ദാനം ചെയ്യുന്നു, ഒരു എൻഡോവ്‌മെന്റ് പോളിസി സേവിംഗിനൊപ്പം ലൈഫ് ഇൻഷുറൻസിന്റെ സംയോജിത ആനുകൂല്യവും നൽകുന്നു, അതേസമയം മണി-ബാക്ക് ഇൻഷുറൻസ് പോളിസികൾ ലൈഫ് ഇൻഷുറൻസ് പരിരക്ഷയുടെ ആനുകൂല്യത്തോടൊപ്പം പിരിയോഡിക് റിട്ടേണുകളും ഓഫർ ചെയ്യുന്നു. മറുവശത്ത്, സേവിംഗ്സ്, ഇൻവെസ്റ്റ്മെൻറ് ഇൻഷുറൻസ് പദ്ധതികൾ പോളിസി ഹോൾഡർക്ക് ദീർഘകാല വരുമാനം നേടാനും സമ്പാദ്യത്തിനും അവസരമൊരുക്കുന്നു, അതേസമയം ഒരു റിട്ടയർമെന്റ് ഇൻഷുറൻസ് പോളിസി ഒരു റിട്ടയർമെന്റ് ശേഷമുള്ള സാമ്പത്തി നേട്ടം ലഭ്യമാക്കാൻ സഹായിക്കുന്നു, യുലിപുകൾ ലൈഫ് ഇൻഷുറൻസിനൊപ്പം നിക്ഷേപത്തിന്റെ നേട്ടവും വാഗ്ദാനം ചെയ്യുന്നു, അതേസമയം ടേം ഇൻഷുറൻസ് പോളിസി ഹോൾഡർക്ക് ഏത് തരത്തിലുള്ള അപകടങ്ങൾക്കും പൂർണ്ണ റിസ്ക് പരിരക്ഷ നൽകുന്നു.
“ഇന്ത്യയിലെ ലൈഫ് ഇൻഷുറൻസ് നിക്ഷേപകരെ സാമ്പത്തിക സ്വാതന്ത്ര്യം നേടാൻ സഹായിക്കും. ഒരാൾ അവരുടെ ഉൽപ്പന്നം ശ്രദ്ധാപൂർവ്വം തിരഞ്ഞെടുക്കണം,” പ്രോബസ് ഇൻഷുറൻസ് ഡയറക്ടർ രാകേഷ് ഗോയൽ പറഞ്ഞു.
“ഉദാഹരണത്തിന്, റിസ്കെടുക്കുന്നതിന് വിമുഖതയുള്ള നിക്ഷേപകർ സമ്പാദ്യത്തിനൊപ്പം ലൈഫ് ഇൻഷുറൻസിന്റെ സംയോജിത ആനുകൂല്യവും നൽകുന്ന എൻഡോവ്‌മെന്റ് പ്ലാനുകൾ പോലുള്ള പരമ്പരാഗത ഉൽപ്പന്നങ്ങൾ നോക്കണം. അതേസമയം, ഇടക്കാലങ്ങളിൽ വരുമാനം ലഭ്യമാവുന്നതിനാൽ ഒരു കുടുംബത്തിന് ദീർഘകാലത്തേക്കോ ഹ്രസ്വകാലത്തേക്കോ ഉള്ള സാമ്പത്തിക ലക്ഷ്യങ്ങൾക്കായി ഒരു മണി ബാക്ക് പ്ലാൻ തിരഞ്ഞെടുക്കാം. എന്നാൽ ദീർഘകാലാടിസ്ഥാനത്തിൽ നിക്ഷേപം നടത്തുകയും വിപണിയിൽ കുറച്ച് റിസ്ക് എടുക്കുകയും ചെയ്യുന്ന നിക്ഷേപകർക്ക് യൂണിറ്റ്-ലിങ്ക്ഡ് ഇൻഷുറൻസ് പ്ലാനുകൾ (യുലിപ്സ്) നോക്കാൻ കഴിയും,” അദ്ദേഹം പറഞ്ഞു.
“കൂടാതെ, റിട്ടയർമെന്റിനായി ഒരാൾക്ക് ആന്വിറ്റികൾ നോക്കാവുന്നകാണ്. ഹോൾലൈഫ് അല്ലെങ്കിൽ റിട്ടയർമെന്റ് പ്ലാനുകളും നോക്കാൻ കഴിയും, ഇത് ഒരു റിട്ടയർമെന്റിന് ശേഷമുള്ള വരുമാനം ലഭ്യമാക്കാൻ പോളിസി ഹോൾഡറെ സഹായിക്കും,” ഗോയൽ പറയുന്നു, “ഹ്രസ്വകാല ഇൻഷുറൻസ് വിഭാഗത്തിൽ വ്യക്തിയുടെ ഓരോ ജീവിത ഘട്ടത്തിലേക്കും പറ്റുന്ന ഒന്നിലധികം ഉൽപ്പന്നങ്ങൾ ഉണ്ട്, അത് ഇൻഷുറൻസ് പരിരക്ഷ നൽകുക മാത്രമല്ല, നിക്ഷേപങ്ങൾ പോലും തിരികെ നൽകുന്നു,” അദ്ദേഹം പറഞ്ഞു.
വിദഗ്ദ്ധർ പറയുന്നത്, നിക്ഷേപകർ അവരുടെ നിക്ഷേപങ്ങളിൽ അച്ചടക്കം പാലിക്കാൻ ശ്രദ്ധിക്കണം എന്നാണ്. അവർ പണം നീക്കംചെയ്യുകയോ ഇൻഷുറൻസ് പ്രീമിയം അടയ്ക്കാതിരിക്കുകയോ ചെയ്തെങ്കിൽ നിക്ഷേപ പോർട്ട്ഫോളിയോയിൽ പ്രതികൂല സ്വാധീനമുണ്ടാവും.