പുതിയ മലയാള വർഷം ആരംഭിക്കുകയാണ്. ചിങ്ങം ഒന്നാം തീയതി മലയാളത്തിലെ പുതുവർഷ നാൾ മുതൽ ഓരോ വ്യക്തിയുടെയും ജീവിതത്തിൽ പുതിയ വഴിത്തിരുവകൾക്ക് വഴിയൊരുക്കുന്ന നക്ഷത്രഫലമാണ് പൊതുവിൽ കാണപ്പെടുന്നത്. വിവിധ കൂറുകാർ, നക്ഷത്രക്കാർ ഇവർക്ക് ഈ പുതുവർഷത്തിൽ എന്തായിരിക്കും ഫലം. കൂറടിസ്ഥാനത്തിലെ സമ്പൂർണ്ണ നക്ഷത്ര ഫലം വായിക്കും, പ്രശസ്ത ജ്യോതിഷ പണ്ഡിതനായ സി. വി. ഗോവിന്ദൻ ഇടപ്പാൾ എഴുതുന്നു.
ധനുക്കൂർ (മൂലം,പൂരാടം,ഉത്രാടം1/4)
വർഷാരംഭത്തിൽ ലഘുവായ പ്രയാസങ്ങൾ ഉണ്ടാകും. ബന്ധുജന സുഖം, സന്താന ശ്രേയസ്സ് എന്നിവ ഉണ്ടാകും. ഭൂമി ഇടപാടുകളിൽ നിന്ന് ലാഭം ഉണ്ടാകും.മേലധികാരികളുടെ പ്രീതി, സ്ഥാന കയറ്റം, സ്ഥലം മാറ്റം എന്നിവ ഉണ്ടാകും. എതിർപ്പ് പ്രകടിപ്പിച്ചിരുന്നവർ അനുകൂലികളാകും. ആരോഗ്യ പ്രശ്നങ്ങൾ ബുദ്ധിമുട്ടിക്കില്ല.
ചിങ്ങം, കന്നി, തുലാം മാസങ്ങളിൽ ദാനകർമ്മങ്ങൾ, തൊഴിൽ പുരോഗതി, സാഹസികത്വം എന്നിവ ഉണ്ടാകും.വൃശ്ചികം, ധനു,മകരം മാസങ്ങളിൽ പുതിയ സംരംഭങ്ങൾ, കാർഷികാഭിവൃദ്ധി, വിദ്യാലാഭം എന്നിവ ഉണ്ടാകും.കുംഭം, മീനം, മേടം മാസങ്ങളിൽ മനോവ്യാകുലതകൾ, ദേഹരിഷ്ട്ടുകസാമ്പത്തിക എന്നിവ ഉണ്ടാകും. ഇടവം, മിഥുനം, കർക്കിടകം മാസങ്ങളിൽ കർമ്മ വിജയം, ബഹുമതികൾ,വ്യാപാരലാഭം എന്നിവ ഉണ്ടാകും.
മകരക്കൂർ (ഉത്രാടം3/4,തിരുവോണം,അവിട്ടം1/2 )
കുടുംബ ശ്രേയസ്സിനു വേണ്ടി അത്യധ്വാനം ചെയ്യും. എല്ലാ കാര്യങ്ങളിലും ഭാഗ്യവും നന്മയും ഉണ്ടാകും. വിവിധ തരത്തിലുള്ള നിക്ഷേപങ്ങൾ ഉണ്ടാകും.മേലധികാരികളുമായി വാക്കുതർക്കങ്ങൾ ഉണ്ടാകും.മംഗള കർമ്മങ്ങളുടെ നേതൃസ്ഥാനം വഹിക്കും.
ചിങ്ങം, കന്നി, തുലാം മാസങ്ങളിൽ കലഹങ്ങൾ, ധനനഷ്ടം, ഉയർന്നപദവികൾ എന്നിവ ഉണ്ടാകും. വൃശ്ചികം, ധനു, മകരം മാസങ്ങളിൽ മത്സരവിജയം, ഐശ്വര്യം, ഇഷ്ടജനവിരഹം എന്നിവ ഉണ്ടാകും.കുംഭം, മീനം, മേടം മാസങ്ങളിൽ വ്യാപാരലാഭം, സ്ഥാനക്കയറ്റം, അനുകൂല ജീവിത സാഹചര്യങ്ങൾ എന്നിവ ഉണ്ടാകും.ഇടവം, മിഥുനം, കർക്കിടകം മാസങ്ങളിൽ ഐശ്വര്യം, കീർത്തി, കാർഷികാദായം എന്നിവ ഉണ്ടാകും.
കുംഭക്കൂർ (അവിട്ടം1/2,ചതയം, പൂരുരുട്ടാതി3/4)
സാമ്പത്തിക പ്രയാസങ്ങളും കാര്യ വിഘ്നങ്ങളും ഉണ്ടാകും. ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തും.പൊതുവെ പുരോഗതി കൈവരിക്കാൻ സാധിക്കുന്ന വർഷം ആണ്. കർമ്മരംഗത്ത് സന്തോഷകരമായ മാറ്റങ്ങളും അതോടൊപ്പം വ്യക്തിപരമായ നേട്ടങ്ങളും ഉണ്ടാകും. അബദ്ധങ്ങൾ മൂലം തിരിച്ചടികൾ ഉണ്ടാകും. വ്യാപരികൾ അമിത ലാഭത്തിനായി പ്രവർത്തിക്കരുത്.ബന്ധുജനങ്ങളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും സഹായങ്ങൾ ഉണ്ടാകും.
ചിങ്ങം, കന്നി, തുലാം മാസങ്ങളിൽ കർമ്മരംഗത്ത് വെല്ലുവിളികൾ, കുടുംബപ്രശ്നങ്ങൾക്ക് പരിഹാരം, ആഗ്രഹസഫലീകരണം. എന്നിവ ഉണ്ടാകും.വൃശ്ചികം, ധനു, മകരം മാസങ്ങളിൽ പുണ്യപ്രവൃത്തികൾ, കാര്യവിഘ്നങ്ങൾ, സാമ്പത്തിക പുരോഗതി എന്നിവ ഉണ്ടാകും.കുംഭം, മീനം, മേടം മാസങ്ങളിൽ മനഃസന്തോഷം, കാർഷികാഭിവൃദ്ധി, മംഗള കർമ്മങ്ങൾ എന്നിവ ഉണ്ടാകും. ഇടവം, മിഥുനം, കർക്കിടകം ശാരീരിക പ്രയാസങ്ങൾ, കലഹങ്ങൾ,അംഗീകാരങ്ങൾ എന്നിവ ഉണ്ടാകും.
മീനക്കൂർ (പൂരുരുട്ടാതി1/4,ഉത്രട്ടാതി, രേവതി)
ഔദ്യോഗിക രംഗത്ത് മാറ്റങ്ങൾ ഉണ്ടാകും. വിദേശത്തുനിന്നും തൊഴിലവ സരങ്ങൾ ലഭിക്കും. വിവാഹം, ഉയർന്ന പദവികൾ എന്നിവ ഉണ്ടാകും. ധാർമ്മികമായ പ്രവൃത്തികൾക്കായി ധനം വിനിയോഗിക്കും. കുടുംബരംഗത്തും തൊഴിൽ രംഗത്തും ഉത്തരവാദിത്വങ്ങൾ വർദ്ധിക്കും. ധനാഗമമാർഗ്ഗങ്ങൾ വിപുലപ്പെടുത്തും. കുടുംബാംഗങ്ങൾക്ക് സഹായങ്ങൾ ചെയ്യും. വിദേശത്തുനിന്നും തൊഴിൽ അവസരങ്ങൾ ലഭിക്കും.
ചിങ്ങം, കന്നി, തുലാം മാസങ്ങളിൽ അഭിവൃദ്ധി, പഠനപുരോഗതി, ഭവനനവീകരണം എന്നിവ ഉണ്ടാകും. വൃശ്ചികം,ധനു,മകരം മാസങ്ങളിൽ വിവാഹം, ദൂരയാത്രകൾ, കാർഷികാദായം എന്നിവ ഉണ്ടാകും. കുംഭം,മീനം,മേടം മാസങ്ങളിൽ ഭൂമി ലാഭം, നേതൃപദവികൾ എന്നിവ ഉണ്ടാകും.ഇടവം, മിഥുനം, കർക്കിടകം മാസങ്ങളിൽ മനഃസുഖം, മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതി, ഭാഗ്യയോഗം എന്നിവ ഉണ്ടാകും.