Yearly Horoscope 2023 for Chingam, Kanni, Thulam, Vrishchikam, Dhanu, Makaram, Kumbham, Meenam, Medam, Idavam, Mithunam, Karkidakam Rashi: പുതുവർഷാരംഭത്തിൽ തന്നെ പ്രധാനഗ്രഹങ്ങൾക്ക് വരുന്ന രാശി മാറ്റം വരുന്ന വർഷത്തിൽ ജന്മനക്ഷത്രപ്രകാരം ഓരോരുത്തരുടെയും ജീവിതത്തെ എങ്ങനെ സ്വാധീനിക്കാം എന്ന് അറിയാം.
മേടക്കൂറുകാരെ സംബന്ധിച്ച് പുതുവർഷം നല്ല തുടക്കമാണ്. എന്നാൽ, ഇടവക്കൂറുകാർ ശ്രദ്ധിക്കേണ്ട കാലമാണ്. ഈ കൂറുകാർക്ക് വർഷാദ്യം കണ്ടക ശനിയുടെ തുടക്കം കൂടെയാണ്. മിഥുനക്കൂറുകാരെ കാത്തിരിക്കുന്നത് എല്ലാം കൊണ്ടു മികച്ച ഒരു വർഷമാണ്. ശനി അഷ്ടമത്തിലേക്ക് മാറുന്നതിനാൽ കർക്കടക്കൂറകാർ അതീവ ശ്രദ്ധ പൂലർത്തിയില്ലെങ്കിൽ നഷ്ടങ്ങളുടെ കണക്കുപട്ടികയുടെ നീളം വർദ്ധിക്കും.
ചിങ്ങക്കൂറുകാർക്കും ജനുവരിയിൽ കണ്ടകശനിയുടെ തുടക്കമാണ്. എന്നാൽ, മേടമാസമെത്തുമ്പോഴേക്കും കാര്യങ്ങളൊക്കെ അനുകൂലമാകാനുള്ള രാശിമാറ്റം സംഭവിക്കും. കന്നിക്കൂറുകാർക്ക് ആശ്വാസത്തിനള്ള വഴിയുണ്ട്. കടത്തിൽ നിന്നുള്ള മോചനം, ആരോഗ്യം മെച്ചപ്പെടൽ, എന്നിങ്ങനെയുള്ള ഗുണഫലങ്ങളാണ് രാശിമാറ്റം ഈ കൂറുകാർക്ക് നൽകുന്നത്. തുലാക്കൂറുകാരുടെ കണ്ടകശനി ഒഴിയുന്നത് കൊണ്ട് തന്നെ പ്രശ്നങ്ങൾ പലതും പരിഹരിക്കപ്പെടും. മേടമാസത്തെ വ്യാഴം ഏഴിലെത്തുന്നതോടെ ഭാഗ്യം തെളിഞ്ഞു തുടങ്ങും.
എന്നാൽ, വൃശ്ചികക്കൂറുകാരെ കാത്തിരിക്കുന്നത് അത്ര ശുഭകരമായ കാര്യങ്ങളല്ല, ജനുവരയിൽ തന്നെ കണ്ടകശനിക്കാലം തുടങ്ങുകയാണ്. അതു കൊണ്ട് ബിസിനസിലും മറ്റും അധികം പണം മുടക്കി എടുത്തു ചാടാതരിക്കാൻ ശ്രദ്ധിക്കണം. ധനക്കൂറുകാർക്ക് ഏഴരശനി തീരുന്ന കാലമാണ്. അതുകൊണ്ട് തന്നെ മെച്ചപ്പെട്ടവർഷം തന്നെയാകും അവർക്ക് ഈ കാലം. മകരക്കൂറുകാർക്കും കുറേയേറെ ആശ്വാസമായിരിക്കും ഈ വർഷം. ഗാർഹികാന്തരീക്ഷത്തിലും ആരോഗ്യകാര്യത്തിലും സമാധാനവും ആശ്വാസവും അനുഭവപ്പെടും.
കുംഭക്കൂറുകാർക്ക് ഏഴരശനിയുടെ ജന്മശനിക്കാലം തുടങ്ങുന്ന കാലമാണ്. അതിനാൽ നേട്ടങ്ങൾ കൈവരുമെന്ന പോലെ അതീവ സമ്മർദ്ദകാലവുമായിരിക്കും. സാമ്പത്തികം, ദാമ്പത്യം, കർമ്മരംഗം എന്നവയിൽ സൂക്ഷ്മ ശ്രദ്ധ വേണം. മീനക്കൂറുകാർക്ക് പ്രായോഗിക സമീപനമായിരിക്കും ഈ കാലയലളവിൽ നേട്ടം പ്രദാനം ചെയ്യുക. പൊതുവിൽ സ്ഥിതിഗതികൾ അനുകൂലമാണെങ്കിലും വ്യവഹാരങ്ങളിൽ ചെന്നു ചാടാതെ സൂക്ഷിക്കുന്നത് നല്ലതായിരിക്കും.
ഓരോ രാശിക്കാരുടെയും പുതുവര്ഷ [ഹലം വിശദമായി ഇവിടെ വായിക്കാം.