scorecardresearch

ഈ വർഷം നിങ്ങൾക്ക് എങ്ങനെ? നിങ്ങളുടെ ഒരു വർഷത്തെ ഫലം അറിയാം

വിവിധ കൂറുകാർ, നക്ഷത്രക്കാർ ഇവർക്ക് ഈ പുതുവർഷത്തിൽ എന്തായിരിക്കും ഫലം. കൂറടിസ്ഥാനത്തിലെ സമ്പൂർണ്ണ നക്ഷത്ര ഫലം വായിക്കും. പ്രശസ്ത ജ്യോതിഷ പണ്ഡിതനായ സി.വി.ഗോവിന്ദൻ ഇടപ്പാൾ എഴുതുന്നു

ഈ വർഷം നിങ്ങൾക്ക് എങ്ങനെ? നിങ്ങളുടെ ഒരു വർഷത്തെ ഫലം അറിയാം

പുതിയ മലയാള വർഷം ആരംഭിക്കുകയാണ്. ചിങ്ങം ഒന്നാം തീയ്യതി മലയാളത്തിലെ പുതുവർഷ നാൾ മുതൽ ഓരോ വ്യക്തിയുടെയും ജീവിതത്തിൽ പുതിയ വഴിത്തിരുവകൾക്ക് വഴിയൊരുക്കുന്ന നക്ഷത്രഫലമാണ് പൊതുവിൽ കാണപ്പെടുന്നത്. വിവിധ കൂറുകാർ, നക്ഷത്രക്കാർ ഇവർക്ക് ഈ പുതുവർഷത്തിൽ എന്തായിരിക്കും ഫലം. കൂറടിസ്ഥാനത്തിലെ സമ്പൂർണ്ണ നക്ഷത്ര ഫലം വായിക്കും. പ്രശസ്ത ജ്യോതിഷ പണ്ഡിതനായ സി.വി. ഗോവിന്ദൻ ഇടപ്പാൾ എഴുതുന്നു നിങ്ങളുടെ സമ്പൂർണ്ണ നക്ഷത്രഫലം.

മേടക്കൂർ (അശ്വതി,ഭരണി,കാർത്തിക1/4)

ഉത്തരവാദിത്വബോധം, കർമ്മ സാമർത്ഥ്യം,സാമ്പത്തിക ഭദ്രത എന്നിവ ഉണ്ടാകും. നീതിബോധത്തോടുകൂടി പ്രവർത്തിക്കും.ബാദ്ധ്യതകൾ തീർത്ത് പണം നിക്ഷേപിക്കാൻ സാധിക്കും.തൊഴിൽ രംഗത്ത് പ്രതിസന്ധികളെ നേരിടാനുള്ള മനഃശക്തിയും കൗശലവും ഉണ്ടാകും. സാമൂഹികപ്രവർത്തനം വ്യക്തിപരമായ ഉയർച്ചക്ക് സഹായകരമാകും.

ചിങ്ങം,കന്നി,തുലാം മാസങ്ങളിൽ സാമ്പത്തികമായ ഉയർച്ച,കാര്യ വിജയം, പുതിയ സംരംഭങ്ങൾ എന്നിവ ഉണ്ടാകും. വൃശ്ചികം,ധനു,മകരം മാസങ്ങളിൽ കർമ്മനിപുണത, ഉയർന്ന പദവികൾ, സന്തോഷപൂർണ്ണമായ അനുഭവങ്ങൾ എന്നിവ ഉണ്ടാകും.

കുംഭം, മീനം, മേടം തൊഴിൽ ഔന്നത്യം, ഇഷ്ടജന വിരഹം, ഗൃഹൈശ്വര്യം എന്നിവ ഉണ്ടാകും. ഇടവം,മിഥുനം,കർക്കിടകം മാസങ്ങളിൽ കച്ചവടലാഭം, അംഗീകാര ങ്ങൾ, ആരോഗ്യക്കുറവ് എന്നിവ ഉണ്ടാകും.

ഇടവക്കൂർ (കാർത്തിക3/4,രോഹിണി,മകയിരം1/2)

ഔദ്യോഗികരംഗത്ത് വെല്ലുവിളികൾ ഉണ്ടാകും.കുടുംബ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. കർമ്മപുഷ്ടി, സാമ്പത്തിക ലാഭം, ദൈവാനുകൂല്യം എന്നിവ ഉണ്ടാകും. ഭൂമി ഇടപാടുകളിൽ നിന്നും ലാഭം ഉണ്ടാകും. പൊതുപ്രവർത്ത കർക്ക് വിമർശനങ്ങളെ നേരിടേണ്ടി വരും.കാര്യ വിഘ്നങ്ങളും അപ്രതീക്ഷി തമായ ധന നഷ്ടവും പ്രയാസങ്ങൾ സൃഷ്ടിക്കും. ദേഹാസ്വസ്ഥതകൾ ഉണ്ടാകും.

ചിങ്ങം, കന്നി, തുലാം മാസങ്ങളിൽ പ്രസിദ്ധി,കാര്യ വിജയം,ശ്രേയസ്സ് എന്നിവ ഉണ്ടാകും.വൃശ്ചികം, ധനു, മകരം മാസങ്ങളിൽ ഭാഗ്യാനുഭവം, കുടുംബ പുഷ്ടി, സന്താന സൗഭാഗ്യം എന്നിവ ഉണ്ടാകും.കുംഭം, മീനം, മേടം മാസങ്ങളിൽ മനഃക്ലേശം, കർമ്മരംഗത്ത് തടസ്സങ്ങൾ,വിദ്യാപുരോഗതി എന്നിവ ഉണ്ടാകും. ഇടവം, മിഥുനം, കർക്കിടകം മാസങ്ങളിൽ പരീക്ഷാവിജയം, ദൂരയാത്രകൾ, വരുമാന വർദ്ധനവ് എന്നിവ ഉണ്ടാകും.

മിഥുനക്കൂർ (മകയിരം1/2,തിരുവാതിര,പുണർതം3/4)

ഉത്തരവാദിത്വബോധം, സാധാരണ ജീവിതം,എന്നിവ ഉണ്ടാകും. തൊഴിലാന്വേഷകർക്കും വിദ്യാർത്ഥികൾക്കും കാലം ഗുണകരമാണ്. ഔദ്യോഗിക രംഗത്ത് ഉയർച്ച,ഗൃഹനിർമ്മാണം,ഭൂമിലാഭം, കച്ചവടത്തിൽ നിന്നും നേട്ടങ്ങൾ എന്നിവ ഉണ്ടാകും.

ചിങ്ങം, കന്നി,തുലാം മാസങ്ങളിൽ ധന നഷ്ടം,കുടുംബ പുരോഗതി, പ്രയത്നഫലം എന്നിവ ഉണ്ടാകും.വൃശ്ചികം,ധനു,മകരം മാസങ്ങളിൽ ആഗ്രഹസഫലീകരണം, കർമ്മനിപുണത, പരീക്ഷാവിജയം എന്നിവ ഉണ്ടാകും.കുംഭം,മീനം,മേടം മാസങ്ങളിൽ ഇഷ്ടജനക്ലേശം, പുണ്യപ്രവൃത്തികൾ, വിനോദയാത്രകൾ എന്നിവ ഉണ്ടാകും.ഇടവം, മിഥുനം,കർക്കിടകം മാസങ്ങളിൽ ദേഹാരിഷ്ടുകൾ, സന്താനശ്രേയസ്സ്, വ്യാപാര ലാഭം എന്നിവ ഉണ്ടാകും.

ർക്കിടകക്കൂർ (പുണർതം1/4,പൂയം,ആയില്യം)

വർഷാരംഭത്തിൽ സാമ്പത്തിക സ്ഥിതി പ്രതികൂലമാകാനിടയുണ്ട്. കർമ്മ രംഗത്ത് എതിർപ്പുകൾ ഉണ്ടാകും. ആരോഗ്യപരിപാലനത്തിൽ പ്രത്യേകം ശ്രദ്ധ ചെലുത്തണം. ഉപരിപഠനം സാധ്യമാകും. അനുകൂലമായ സ്ഥലം മാറ്റം, കാർഷിക വിളകളിൽ നിന്നും ലാഭം എന്നിവ ഉണ്ടാകും. വ്യവസായികൾക്ക് വ്യാപാരം നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകുവാൻ സാധിക്കും. മനക്ലേശം,ധന നഷ്ടം എന്നിവ ഉണ്ടാകും.

ചിങ്ങം,കന്നി,തുലാം മാസങ്ങളിൽ കലാരംഗത്തു പ്രവർത്തിക്കുന്നവർക്ക് അംഗീകാരങ്ങൾ, സാഹസികത, സന്താന സൗഭാഗ്യം എന്നിവ ഉണ്ടാകും. വൃശ്ചികം, ധനു, മകരം മാസങ്ങളിൽ കർമ്മപുഷ്ടി, ധനലാഭം,അനാവശ്യ ചെലവുകൾ എന്നിവ ഉണ്ടാകും.കുംഭം, മീനം,മേടം മാസങ്ങളിൽ കുടുംബ കലഹങ്ങൾ,വിദ്യാലാഭം, പുതിയ സംരംഭങ്ങൾ എന്നിവ ഉണ്ടാകും.ഇടവം, മിഥുനം, കർക്കിടകം മാസങ്ങളിൽ ബഹുജനസമ്മിതി, ഭയം, അന്യദേശ വാസം, നിക്ഷേപവർദ്ധനവ്എന്നിവ ഉണ്ടാകും.

ചിങ്ങക്കൂർ (മകം,പൂരം,ഉത്രം1/4)

അലസത ഉണ്ടാകും. ഔദ്യോഗികരംഗത്തു ഉത്തരവാദിത്വങ്ങൾ പൂർത്തീകരിക്കുന്നതിൽ പ്രയാസങ്ങൾ നേരിടും. അനാവശ്യ ചെലവുകൾ ഒഴിവാക്കുന്നതിലൂടെ സാമ്പത്തിക ബുദ്ധിമുട്ടുകളെ തരണം ചെയ്യും. സർക്കാരിൽ നിന്നും ആനുകൂല്യങ്ങൾ ലഭിക്കും. കച്ചവടരംഗത്ത് ശോഭിക്കും. തൊഴിൽരഹിതർക്ക് അനുകൂല ഫലങ്ങൾ ഉണ്ടാകും. കാർഷിക വിളകൾ ലാഭകരമായി വിപണനം ചെയ്യാൻ സാധിക്കും.

ചിങ്ങം, കന്നി, തുലാം മാസങ്ങളിൽ സാമ്പത്തിക നിലയിൽ പുരോഗതി, പഠന നേട്ടങ്ങൾ, ആരോഗ്യക്ലേശം എന്നിവ ഉണ്ടാകും.വൃശ്ചികം, ധനു, മകരം മാസങ്ങളിൽ ഔദ്യോഗിക രംഗത്ത് പ്രയാസങ്ങൾ, മനഃക്ലേശം, അംഗീകാരങ്ങൾ എന്നിവ ഉണ്ടാകും.കുംഭം, മീനം, മേടം മാസങ്ങളിൽ വിദ്യാലാഭം, കച്ചവടത്തിൽ നിന്നും അപ്രതീക്ഷിതമായ പ്രയാസങ്ങൾ, പുണ്യ പ്രവൃത്തികൾ എന്നിവ ഉണ്ടാകും.ഇടവം, മിഥുനം, കർക്കിടകം മാസങ്ങളിൽ പ്രശസ്തി, സൗഖ്യം, ഔന്നത്യം, ജനസമ്മിതി എന്നിവ ഉണ്ടാകും.

കന്നിക്കൂർ (ഉത്രം3/4,അത്തം, ചിത്തിര1/2)

അഭിമാനവും കീർത്തിയും പ്രസിദ്ധിയും ഉണ്ടാകും.കട ബാദ്ധ്യതകൾ തീർക്കും. സഹപ്രവർത്തകരിൽ നിന്നും എതിരാളികളിൽ നിന്നും ഉള്ള എതിർപ്പുകളെ വിവേകപൂർവ്വം മറികടക്കും.വ്യാപാര ലാഭം, കാർഷികാഭിവൃദ്ധി എന്നിവ ഉണ്ടാകും. പ്രവർത്തന ശേഷിയും ദീർഘ ദൃഷ്ടിയും ഉണ്ടാകും. കുടുംബ രംഗത്തെ അഭിപ്രായ ഭിന്നതകൾ പരിഹരിക്കപ്പെടും.ആരോഗ്യസ്ഥിതി പൂർണ്ണമായും തൃപ്തികരം ആവില്ല.

ചിങ്ങം, കന്നി, തുലാം മാസങ്ങളിൽ വസ്ത്രാഭരണാദി ലാഭം, വിഭവ പുഷ്ടി, പുതിയ വ്യാപാര ബന്ധങ്ങൾ, എന്നിവ ഉണ്ടാകും.വൃശ്ചികം, ധനു, മകരം മാസങ്ങളിൽ ക്ലേശാനുഭവങ്ങൾ, വാഹനലാഭം, കർമ്മ രംഗത്ത് നേട്ടങ്ങൾ എന്നിവ ഉണ്ടാകും.കുംഭം, മീനം, മേടം മാസങ്ങളിൽ പ്രസിദ്ധി, വിദ്യാഭ്യാസ പുരോഗതി, ഗൃഹ നിർമ്മാണം എന്നിവ ഉണ്ടാകും.ഇടവം, മിഥുനം, കർക്കിടകം മാസങ്ങളിൽ കാർഷികാദായം,ആഗ്രഹ സഫലീകരണം, ഉത്സാഹ ശീലം എന്നിവ ഉണ്ടാകും.

തുലാക്കൂർ (ചിത്തിര1/2,ചോതി,വിശാഖം3/4)

തൊഴിൽ രംഗത്ത് ഉയർച്ച, കുടുംബ സുഖം, വാചാലത എന്നിവ ഉണ്ടാകും. പൊതുപ്രവർത്തകർക്കും കലാകാരന്മാർക്കും ശോഭിക്കുവാൻ സാധിക്കും. പണമിടപാടുകളിൽ കണിശത ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. ഉയർന്നപദവികൾ, ഗൃഹ നവീകരണം, സത്യസന്ധത എന്നിവ ഉണ്ടാകും. തൊഴിൽ രഹിതർക്ക് സ്ഥിരവരുമാനം ഉണ്ടാകും. മത്സരപരീക്ഷകളിൽ വിജയം കൈവരിക്കും.

ചിങ്ങം, കന്നി, തുലാം മാസങ്ങളിൽ പുതിയ പദവികൾ, കാര്യ വിഘ്നങ്ങൾ, കുടുംബ ശ്രേയസ്സ് എന്നിവ ഉണ്ടാകും.വൃശ്ചികം, ധനു, മകരം മാസങ്ങളിൽ പ്രതാപം, ജനാനുകൂല്യം, സന്താന സൗഖ്യം, മനഃപ്രയാസങ്ങൾ എന്നിവ ഉണ്ടാകും.കുംഭം, മീനം, മേടം മാസങ്ങളിൽ ഇഷ്ടജന വിരഹം, സ്ഥലം മാറ്റം, കച്ചവടത്തിൽ നഷ്ടങ്ങൾ എന്നിവ ഉണ്ടാകും.ഇടവം, മിഥുനം, കർക്കിടകം മാസങ്ങളിൽ അംഗീകാരങ്ങൾ, സത്കീർത്തി, പുണ്യപ്രവൃത്തികൾ എന്നിവ ഉണ്ടാകും.

വൃശ്ചികക്കൂർ (വിശാഖം1/4,അനിഴം,തൃക്കേട്ട)

തൊഴിൽ രംഗത്ത് പ്രയാസങ്ങൾ ഉണ്ടാകും. ഇവയെ ഫലപ്രദമായി നേരിടും.ഉപരിപഠനം ആഗ്രഹിക്കുന്നവർക്ക് അനുകൂല ഫലങ്ങൾ ഉണ്ടാകും. കലാകാരന്മാർ, സാഹിത്യപ്രവർത്തകർ എന്നിവരുടെ പ്രശസ്തി വർദ്ധിക്കും. വരുമാനത്തിൽ ഉണ്ടാകുന്ന വർദ്ധനവ് ഫലത്തിൽ കണ്ടെന്നു വരില്ല. വ്യാപാരം,കൃഷി എന്നിവ സാധാരണ നിലയിൽ മുന്നോട്ട് പോകും. പൊതുപ്രവർത്തനം സംതൃപ്തി നൽകില്ല.

ചിങ്ങം, കന്നി, തുലാം മാസങ്ങളിൽ ധനികത, പ്രസിദ്ധി, മനഃ സന്തോഷം എന്നിവ ഉണ്ടാകും.വൃശ്ചികം, ധനു, മകരം മാസങ്ങളിൽ വിദ്യാലാഭം, അപ്രതീക്ഷിതമായ ചിലവുകൾ,സ്വജനക്ഷേമം എന്നിവ ഉണ്ടാകും.കുംഭം, മീനം, മേടം മാസങ്ങളിൽ സാമ്പത്തിക പ്രയാസങ്ങൾ, ഗൃഹൈശ്വര്യം, സന്തോഷകരമായ അനുഭവങ്ങൾ എന്നിവ ഉണ്ടാകും.ഇടവം, മിഥുനം, കർക്കിടകം മാസങ്ങളിൽ ഐശ്വര്യം,, ഭാഗ്യാനുഭവം,വിഭവപുഷ്ടി എന്നിവ ഉണ്ടാകും.

ധനുക്കൂർ (മൂലം,പൂരാടം,ഉത്രാടം1/4)

വർഷാരംഭത്തിൽ ലഘുവായ പ്രയാസങ്ങൾ ഉണ്ടാകും. ബന്ധുജന സുഖം, സന്താന ശ്രേയസ്സ് എന്നിവ ഉണ്ടാകും. ഭൂമി ഇടപാടുകളിൽ നിന്ന് ലാഭം ഉണ്ടാകും.മേലധികാരികളുടെ പ്രീതി, സ്ഥാന കയറ്റം, സ്ഥലം മാറ്റം എന്നിവ ഉണ്ടാകും. എതിർപ്പ് പ്രകടിപ്പിച്ചിരുന്നവർ അനുകൂലികളാകും. ആരോഗ്യ പ്രശ്നങ്ങൾ ബുദ്ധിമുട്ടിക്കില്ല.

ചിങ്ങം, കന്നി, തുലാം മാസങ്ങളിൽ ദാനകർമ്മങ്ങൾ, തൊഴിൽ പുരോഗതി, സാഹസികത്വം എന്നിവ ഉണ്ടാകും.വൃശ്ചികം, ധനു,മകരം മാസങ്ങളിൽ പുതിയ സംരംഭങ്ങൾ, കാർഷികാഭിവൃദ്ധി, വിദ്യാലാഭം എന്നിവ ഉണ്ടാകും.കുംഭം, മീനം, മേടം മാസങ്ങളിൽ മനോവ്യാകുലതകൾ, ദേഹരിഷ്ട്ടുകസാമ്പത്തിക എന്നിവ ഉണ്ടാകും. ഇടവം, മിഥുനം, കർക്കിടകം മാസങ്ങളിൽ കർമ്മ വിജയം, ബഹുമതികൾ,വ്യാപാരലാഭം എന്നിവ ഉണ്ടാകും.

മകരക്കൂർ (ഉത്രാടം3/4,തിരുവോണം,അവിട്ടം1/2 )

കുടുംബ ശ്രേയസ്സിനു വേണ്ടി അത്യധ്വാനം ചെയ്യും. എല്ലാ കാര്യങ്ങളിലും ഭാഗ്യവും നന്മയും ഉണ്ടാകും. വിവിധ തരത്തിലുള്ള നിക്ഷേപങ്ങൾ ഉണ്ടാകും.മേലധികാരികളുമായി വാക്കുതർക്കങ്ങൾ ഉണ്ടാകും.മംഗള കർമ്മങ്ങളുടെ നേതൃസ്ഥാനം വഹിക്കും.

ചിങ്ങം, കന്നി, തുലാം മാസങ്ങളിൽ കലഹങ്ങൾ, ധനനഷ്ടം, ഉയർന്നപദവികൾ എന്നിവ ഉണ്ടാകും. വൃശ്ചികം, ധനു, മകരം മാസങ്ങളിൽ മത്സരവിജയം, ഐശ്വര്യം, ഇഷ്ടജനവിരഹം എന്നിവ ഉണ്ടാകും.കുംഭം, മീനം, മേടം മാസങ്ങളിൽ വ്യാപാരലാഭം, സ്ഥാനക്കയറ്റം, അനുകൂല ജീവിത സാഹചര്യങ്ങൾ എന്നിവ ഉണ്ടാകും.ഇടവം, മിഥുനം, കർക്കിടകം മാസങ്ങളിൽ ഐശ്വര്യം, കീർത്തി, കാർഷികാദായം എന്നിവ ഉണ്ടാകും.

കുംഭക്കൂർ (അവിട്ടം1/2,ചതയം, പൂരുരുട്ടാതി3/4)

സാമ്പത്തിക പ്രയാസങ്ങളും കാര്യ വിഘ്നങ്ങളും ഉണ്ടാകും. ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തും.പൊതുവെ പുരോഗതി കൈവരിക്കാൻ സാധിക്കുന്ന വർഷം ആണ്. കർമ്മരംഗത്ത് സന്തോഷകരമായ മാറ്റങ്ങളും അതോടൊപ്പം വ്യക്തിപരമായ നേട്ടങ്ങളും ഉണ്ടാകും. അബദ്ധങ്ങൾ മൂലം തിരിച്ചടികൾ ഉണ്ടാകും. വ്യാപരികൾ അമിത ലാഭത്തിനായി പ്രവർത്തിക്കരുത്.ബന്ധുജനങ്ങളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും സഹായങ്ങൾ ഉണ്ടാകും.

ചിങ്ങം, കന്നി, തുലാം മാസങ്ങളിൽ കർമ്മരംഗത്ത് വെല്ലുവിളികൾ, കുടുംബപ്രശ്നങ്ങൾക്ക് പരിഹാരം, ആഗ്രഹസഫലീകരണം. എന്നിവ ഉണ്ടാകും.വൃശ്ചികം, ധനു, മകരം മാസങ്ങളിൽ പുണ്യപ്രവൃത്തികൾ, കാര്യവിഘ്നങ്ങൾ, സാമ്പത്തിക പുരോഗതി എന്നിവ ഉണ്ടാകും.കുംഭം, മീനം, മേടം മാസങ്ങളിൽ മനഃസന്തോഷം, കാർഷികാഭിവൃദ്ധി, മംഗള കർമ്മങ്ങൾ എന്നിവ ഉണ്ടാകും. ഇടവം, മിഥുനം, കർക്കിടകം ശാരീരിക പ്രയാസങ്ങൾ, കലഹങ്ങൾ,അംഗീകാരങ്ങൾ എന്നിവ ഉണ്ടാകും.

മീനക്കൂർ(പൂരുരുട്ടാതി1/4,ഉത്രട്ടാതി, രേവതി)

ഔദ്യോഗിക രംഗത്ത് മാറ്റങ്ങൾ ഉണ്ടാകും. വിദേശത്തുനിന്നും തൊഴിലവ സരങ്ങൾ ലഭിക്കും. വിവാഹം, ഉയർന്ന പദവികൾ എന്നിവ ഉണ്ടാകും. ധാർമ്മികമായ പ്രവൃത്തികൾക്കായി ധനം വിനിയോഗിക്കും. കുടുംബരംഗത്തും തൊഴിൽ രംഗത്തും ഉത്തരവാദിത്വങ്ങൾ വർദ്ധിക്കും. ധനാഗമമാർഗ്ഗങ്ങൾ വിപുലപ്പെടുത്തും. കുടുംബാംഗങ്ങൾക്ക് സഹായങ്ങൾ ചെയ്യും. വിദേശത്തുനിന്നും തൊഴിൽ അവസരങ്ങൾ ലഭിക്കും.

ചിങ്ങം, കന്നി, തുലാം മാസങ്ങളിൽ അഭിവൃദ്ധി, പഠനപുരോഗതി, ഭവനനവീകരണം എന്നിവ ഉണ്ടാകും. വൃശ്ചികം,ധനു,മകരം മാസങ്ങളിൽ വിവാഹം, ദൂരയാത്രകൾ, കാർഷികാദായം എന്നിവ ഉണ്ടാകും. കുംഭം,മീനം,മേടം മാസങ്ങളിൽ ഭൂമി ലാഭം, നേതൃപദവികൾ എന്നിവ ഉണ്ടാകും.ഇടവം, മിഥുനം, കർക്കിടകം മാസങ്ങളിൽ മനഃസുഖം, മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതി, ഭാഗ്യയോഗം എന്നിവ ഉണ്ടാകും.

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Yearly complete star predictions chingam

Best of Express