scorecardresearch

Weekly Horoscope (December 07 - December 13, 2025): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

നിങ്ങൾ തന്ത്രപരമായ ഒരു സാമ്പത്തിക ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്. നിങ്ങൾക്ക് ഭാരമായി മാറിയ ഒരു പ്രതിബദ്ധത ഉപേക്ഷിക്കേണ്ടി വന്നേക്കും. ഈ ആഴ്ച നിങ്ങൾക്കെങ്ങനെയെന്ന് ജോർജിയ നിക്കോളസ് എഴുതുന്നു

നിങ്ങൾ തന്ത്രപരമായ ഒരു സാമ്പത്തിക ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്. നിങ്ങൾക്ക് ഭാരമായി മാറിയ ഒരു പ്രതിബദ്ധത ഉപേക്ഷിക്കേണ്ടി വന്നേക്കും. ഈ ആഴ്ച നിങ്ങൾക്കെങ്ങനെയെന്ന് ജോർജിയ നിക്കോളസ് എഴുതുന്നു

author-image
Georgia Nicols
അപ്‌ഡേറ്റ് ചെയ്‌തു
New Update
Horoscope | Astrology

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)
നിങ്ങൾ തന്ത്രപരമായ ഒരു സാമ്പത്തിക ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്, ചിലപ്പോൾ നിരവധി മോശം തിരഞ്ഞെടുപ്പുകൾ അഭിമുഖീകരിക്കേണ്ടി വന്നേക്കും. ഒരിക്കൽ കൂടി സ്വന്തം കാലിൽ നിൽക്കാൻ സൂര്യൻ നിങ്ങളെ പ്രാപ്തനാക്കുന്നു. നിങ്ങൾക്ക് ഭാരമായി മാറിയ ഒരു പ്രതിബദ്ധത ഉപേക്ഷിക്കേണ്ടി വന്നേക്കും. ഇതിനോടൊപ്പം തന്നെ മറുവശത്ത്, നിങ്ങളുടെ തീരുമാനങ്ങളിൽ കുടുംബാംഗങ്ങൾ സന്തുഷ്ടരാണെന്ന് ഉറപ്പാക്കുക.

Advertisment

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)
ആശയങ്ങളുടെ ഗ്രഹമായ ബുധൻ, തീവ്രവും വികാരഭരിതവുമായ പ്ലൂട്ടോയുമായുള്ള ബന്ധം പുതുക്കുന്നു, ഇതുകാരണം നിങ്ങളൊരു തീവ്രമായ ഏറ്റുമുട്ടലുകളിലേക്ക് നീങ്ങിയേക്കാം. നിങ്ങൾക്ക് സത്യങ്ങൾ തുറന്നു പറയേണ്ടി വരും, എന്നിരുന്നാലും വാക്കുകൾ ശ്രദ്ധയോടെ ഉപയോഗിക്കുക. നിങ്ങളുടെ ആത്മാർത്ഥതയും സംവേദനക്ഷമതയും വിലമതിക്കപ്പെടുന്നതാണ്. അത് എല്ലാവരേയും ഒന്നിച്ചു മുന്നോട്ട് പോകാൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കാം.

Also Read: സമ്പൂർണ വാരഫലം, അശ്വതി മുതൽ രേവതിവരെ

മിഥുനം രാശി (മേയ് 22 – ജൂൺ 21)
നിങ്ങളുടെ പദ്ധതികളും ആശയങ്ങളും മാറ്റുന്ന തരത്തിൽ എന്തെങ്കിലും സംഭവിച്ചേക്കാം. എന്ത് തന്നെ സംഭവിച്ചാലും അതിൽ നിങ്ങളുടെ ജോലിയും നിങ്ങൾ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങളും ഉൾപ്പെടും. നിങ്ങളുടെ ചാർട്ടിന്റെ അനുബന്ധ വഴികളിലൂടെ ശുക്രൻ കടന്നുപോകുന്നതിനാൽ പ്രണയ പ്രതീക്ഷകൾ ശക്തിപ്പെടും.

Also Read: പുണർതക്കാർക്ക് സമ്മർദ്ദങ്ങൾ വരാം, പൂയക്കാർക്ക് ആലസ്യം മാറും, ആയില്യക്കാർക്ക് ദാമ്പത്യ പ്രശ്നങ്ങൾ

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)
ബുധനും ചൊവ്വയും തമ്മിലുള്ള ബന്ധം സാമൂഹിക സാഹസികതകൾ ഉണർത്താൻ ബാധ്യസ്ഥമാണ്, നിങ്ങൾ പുതിയ സുഹൃത്തുക്കളെ തിരയുകയും മുൻ സുഹൃത്തുക്കളുടെ സ്ഥാനത്ത് അവരെ കൊണ്ടുവരുന്നതിൽ ഉത്കണ്ഠപ്പെടുകയും ചെയ്യും. വരാനിരിക്കുന്ന ആഴ്‌ചകളിലെ എല്ലാ യാത്രാ, പദ്ധതികളിലും അധിക ശ്രദ്ധ ആവശ്യമാണ്. അതുചിലപ്പോൾ പ്രധാന വസ്തുതകൾ നിങ്ങൾ മറക്കുന്നത് കൊണ്ടാവാം.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)
അധികാരത്തർക്കങ്ങൾ അനിവാര്യമാണ്, മിക്കവാറും വീട്ടിലോ നിങ്ങളുടെ കുടുംബത്തിനകത്തോ ആയിരിക്കുമിത്. നിങ്ങൾ പൂർണ്ണമായും കുറ്റമറ്റയാളാണെന്ന് ഒരിക്കലും സങ്കൽപ്പിക്കരുത്. കാരണം, അശ്രദ്ധമായിപ്പോലും നിലവിലെ പ്രശ്നങ്ങള്‍ക്ക് നിങ്ങള്‍ക്കും പങ്കുണ്ട്. മുതിർന്ന അല്ലെങ്കിൽ കൂടുതൽ അനുഭവപരിചയമുള്ള ഒരാള്‍ നിങ്ങളുടെ സഹായത്തിന് വരും.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)
ഇപ്പോൾ എല്ലാ കാര്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ബുദ്ധിമുട്ടാണ്. എല്ലാ സൂചനകളും അനുസരിച്ച് ജോലി സ്ഥലത്ത് ഗൗരവമേറിയ ചർച്ചകളിലും മീറ്റിംഗുകളിലും നിങ്ങൾക്ക് നന്നായി സംഭാവന ചെയ്യാന്‍ കഴിയും, എന്നാൽ നിങ്ങളെ ഞെട്ടിക്കാൻ ശ്രമിക്കുന്ന ആളുകള്‍ക്ക് കീഴ്പ്പെടരുത്. നിങ്ങളുടെ ചില കഴിവുകളിൽ നിന്ന് കുടുംബകാര്യങ്ങൾക്ക് പ്രയോജനം ലഭിക്കും.

Also Read: രോഹിണിക്കാർക്ക് കുടുംബ സംതൃപ്തി, മകയിരക്കാർക്ക് ആത്മവിശ്വാസം കുറയും, തിരുവാതിരക്കാർക്ക് ദാമ്പത്യത്തിൽ സ്വസ്ഥ്യത കുറയാം

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)
നിങ്ങൾക്ക് ഒരു ഒഴിവുണ്ടെങ്കില്‍ ആഘോഷങ്ങള്‍ക്കായി സമയം മാറ്റി വയ്ക്കാവുന്നതാണ്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നിങ്ങളുടെ സന്തോഷം ചെറുതായി കുറയ്ക്കാന്‍ കാരണമായേക്കാം. എന്നിരുന്നാലും, പങ്കാളിയുടെ പിന്തുണയോടെ പണ പ്രതിസന്ധി കടന്നുപോകുമെന്നാണ് തോന്നുന്നത്. അതാണ് ആഴ്ചയിലെ നല്ല വാർത്ത.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)
നക്ഷത്രത്തിന്മേൽ നക്ഷത്രം എത്തുകയാണ്,  ഊർജത്തിന്റെ കാര്യത്തില്‍ ഉയർച്ച നിങ്ങൾ അനുഭവിക്കുന്നുണ്ടാകാം. എന്നിരുന്നാലും, നിരവധി തിരഞ്ഞെടുപ്പുകൾ ഉണ്ട്. നിങ്ങൾ എന്താണ് ചെയ്യേണ്ടതെന്ന് നിങ്ങൾക്ക് ശരിക്കും തീരുമാനിക്കാൻ കഴിയുന്നില്ലെങ്കിൽ, സാഹചര്യങ്ങൾക്ക് കീഴടങ്ങുന്നതും വിധിയെ അതിന്റെ വഴിക്ക് വിടുന്നതും സ്വീകാര്യമായിരിക്കും.

ധനു രാശി (നവംബർ 23 – ഡിസംബർ 22)
തൊഴില്‍ മേഖലയ്ക്കും വൈകാരിക ബന്ധങ്ങള്‍ക്കും മുകളില്‍ അഭിലാഷങ്ങള്‍ക്കാണോ നിങ്ങള്‍ വില കല്‍പ്പിക്കുന്നത്. എങ്കില്‍ നിങ്ങളുടെ ജീവിതം എന്നും പുതുമയോടെ നിലനില്‍ക്കും. നിരവധി മേഖലകളില്‍ ഒരു പുതിയ തുടക്കം ഉണ്ടാക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും.

Also Read: ധനു മാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ

മകരം രാശി (ഡിസംബർ 23 – ജനുവരി 20)
വ്യക്തിപരമായ കാര്യങ്ങള്‍ അനാവശ്യമായി സ്വയം ആശങ്കപ്പെടരുത്. പങ്കാളികൾ ശക്തമായ നിലയിലാണ്, ഒപ്പം സ്വയം പരിപാലിക്കാനും നിങ്ങൾക്ക് പിന്തുണയും സഹായവും വാഗ്ദാനം ചെയ്യാനും കഴിവുള്ളവരുമാണ്. തൊഴില്‍പരമായ അഭിലാഷങ്ങളാണ് ഇപ്പോൾ നിങ്ങളുടെ ശ്രദ്ധയിൽ പെടേണ്ടത്.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)
നിങ്ങൾക്ക് ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെടാൻ സാധ്യതയുണ്ട്. ആരെങ്കിലും നിങ്ങളെ നിരാശപ്പെടുത്തുമോ എന്ന ആശങ്ക ഉണ്ടായേക്കാം. അത്തരം വികാരങ്ങൾ തികച്ചും സ്വാഭാവികമാണ്, ഇപ്പോൾ നിങ്ങളുടെ ജ്യോതിഷ ചക്രങ്ങൾ ശാന്തമായ ഒരു ഘട്ടത്തിലേക്ക് പ്രവേശിക്കുന്നു. നിങ്ങളുടെ ജീവിതത്തിന്റെ വേഗത കുറയ്ക്കുകയും വിശ്രമം എടുക്കുകയും ചെയ്യണം.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)
ജോലിയിലും ലൗകിക അഭിലാഷങ്ങളിലുമാണ് നിങ്ങളുടെ ശ്രദ്ധ. നിങ്ങൾ വിചാരിക്കുന്നതിലും കൂടുതൽ പ്രധാനപ്പെട്ട സഹപ്രവർത്തകരുമായി നിങ്ങൾക്ക് സൗഹൃദമുണ്ട്. ഇക്കാരണത്താൽ, സുഖകരമായ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതിനുള്ള ചില ആളുകളുടെ കഴിവിൽ നിന്ന് നേട്ടമുണ്ടാക്കാൻ നിങ്ങൾക്ക് കഴിയും. കൂടാതെ, ആഗ്രഹിക്കുന്നതുപോലെ കാര്യങ്ങൾ ചെയ്യണമെന്ന് നിങ്ങൾക്ക് ശഠിക്കാൻ കഴിയും.

Read More: ഡിസംബർ മാസത്തെ സമ്പൂർണ നക്ഷത്രഫലം; അശ്വതി മുതൽ രേവതിവരെ

Horoscope Astrology weekly horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: