scorecardresearch

Weekly Horoscope (November 16 - November 22, 2025): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

ഭർത്താവ്, ഭാര്യ, പ്രണയപങ്കാളി, അടുത്ത സുഹൃത്തുക്കൾ എല്ലാവരുമായുള്ള ബന്ധം ഇന്ന് വളരെ ഹൃദയംഗമം. ഈ ആഴ്ച നിങ്ങൾക്കെങ്ങനെയെന്ന് ജോർജിയ നിക്കോളസ് എഴുതുന്നു

ഭർത്താവ്, ഭാര്യ, പ്രണയപങ്കാളി, അടുത്ത സുഹൃത്തുക്കൾ എല്ലാവരുമായുള്ള ബന്ധം ഇന്ന് വളരെ ഹൃദയംഗമം. ഈ ആഴ്ച നിങ്ങൾക്കെങ്ങനെയെന്ന് ജോർജിയ നിക്കോളസ് എഴുതുന്നു

author-image
Georgia Nicols
അപ്‌ഡേറ്റ് ചെയ്‌തു
New Update
Horoscope | Astrology

ഈ ആഴ്ച നിങ്ങൾക്കെങ്ങനെയെന്ന് ജോർജിയ നിക്കോളസ് എഴുതുന്നു

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 19)
ഇന്ന് നിങ്ങൾ ഒട്ടും പിന്നോട്ടില്ലാത്ത ആത്മവിശ്വാസത്തോടെ മുന്നേറും. പാരമ്പര്യസ്വത്ത്, പങ്കുവെയ്ക്കേണ്ട സാമ്പത്തിക കാര്യങ്ങൾ, വിഭജനം തുടങ്ങിയ വിഷയങ്ങൾ സംസാരിക്കാൻ മികച്ച ദിനം. പണം, പിന്തുണ, നല്ല മനസ്സ്, എല്ലാം നിങ്ങളിലേക്ക് എളുപ്പത്തിൽ എത്തും.

Advertisment

ഇടവം രാശി (ഏപ്രിൽ 20 – മേയ് 20)
ഭർത്താവ്, ഭാര്യ, പ്രണയപങ്കാളി, അടുത്ത സുഹൃത്തുക്കൾ എല്ലാവരുമായുള്ള ബന്ധം ഇന്ന് വളരെ ഹൃദയംഗമം. മനസ്സിന് സമാധാനവും സൗഹൃദവും അനുഭവപ്പെടും. ഇന്ന് നിങ്ങൾക്ക് ഒരു ശമനദിനം തന്നെയാകും, വിശ്രമിച്ച് സമയം ചിലവഴിക്കൂ.

മിഥുനം രാശി (മേയ് 21 – ജൂൺ 20)
ഉത്സാഹവും പ്രതീക്ഷയും നിറഞ്ഞ ദിനം. ആരോഗ്യപരമായ പുതിയ ശീലം, പുതിയ ഭക്ഷണരീതികൾ പരീക്ഷിക്കൽ, വ്യായാമരീതികളിൽ മാറ്റം, എല്ലാം വ്യത്യസ്ഥമായിരിക്കും. വളർത്തുമൃഗങ്ങളുമായി ചെലവിടുന്ന സമയം മനസ്സിന് ആശ്വാസം നൽകും.

Also Read: പുണർതക്കാർക്ക് അവസരം തേടിവരും, പൂയക്കാർക്ക് ദാമ്പത്യ സംതൃപ്തി, ആയില്യക്കാർക്ക് ഗൃഹത്തിൽ സമാധാനം

Advertisment

കർക്കിടകം രാശി (ജൂൺ 21 – ജൂലൈ 22)
വിശ്രമിച്ച് സമയം ചിലവച്ചാലും, സുഹൃത്തുക്കളുമായി ഇടപെട്ടാലും ഇന്ന് നിങ്ങൾക്ക് ദിനം പൂർണ്ണമായി ആസ്വദിക്കാം. കുട്ടികളോടൊപ്പം ഉള്ള സന്തോഷനിമിഷങ്ങൾ, കായികപ്രവർത്തനങ്ങൾ, കലാരംഗം, വിനോദലോകം എല്ലാം നിങ്ങളെ ആകർഷിക്കും.

ചിങ്ങം രാശി (ജൂലൈ 23 – ആഗസ്റ്റ് 22)
നിങ്ങളിൽ പലർക്കും ഇന്ന് വീട്ടിൽ വിശ്രമിക്കാൻ തോന്നും. വീടിന്റെ ഭംഗി കൂട്ടുന്നതിനായി എന്തെങ്കിലും മാറ്റം വരുത്താനുള്ള ആശയം വരാം. കുടുംബത്തെയോ സുഹൃത്തുക്കളെയോ വീട്ടിലേക്ക് ക്ഷണിച്ച് ചെറിയ കൂട്ടായ്മ നടത്താനും സാധ്യത.

കന്നി രാശി (ആഗസ്റ്റ് 23 – സെപ്റ്റംബർ 22)
നിങ്ങളുടെ മനസ്സ് ഇന്ന് പുതുമകൾ തേടിയോടും. പുതിയ പ്രവർത്തനങ്ങൾ പരീക്ഷിക്കുക, പുതുമുഖങ്ങളെ കാണുക, പുതിയ സ്ഥലങ്ങൾ കണ്ടുമുട്ടുക, എല്ലാം നിങ്ങൾക്ക് ഊർജ്ജം നൽകും.

Also Read: അശ്വതിക്കാർക്ക് ആത്മവീര്യം ദുർബലപ്പെടാം, ഭരണിക്കാർക്ക് പ്രണയം പുഷ്കലമാവും, കാർത്തികക്കാർ ഇഷ്ടവാഹനം വാങ്ങും

തുലാം രാശി (സെപ്റ്റംബർ 23 – ഒക്ടോബർ 22)
ഇന്ന് നിങ്ങൾക്കുള്ള സാമ്പത്തിക ചിന്തകൾ വലുതും ആത്മവർദ്ധകവുമാണ്. പണം കണ്ടെത്താനുള്ള ആശയങ്ങളും നടപ്പാക്കാനുള്ള പദ്ധതികളും ഇന്ന് വളരെ ശക്തമാണ്. വലിയ വാങ്ങലുകളിലും ധനകാര്യ ഇടപാടുകളിലും നിങ്ങൾക്ക് നേട്ടമുണ്ടാകും.

വൃശ്ചികം രാശി (ഒക്ടോബർ 23 – നവംബർ 21)
ഇന്ന് സൂര്യൻ നിങ്ങളുടെ രാശിയിലേക്ക് ഭാഗ്യഗ്രഹമായ ഗുരുവിനൊപ്പം ചുവടു വയ്ക്കുന്നതിനാൽ അതിവിശിഷ്ട ദിനം. ജീവിതത്തിൽ നിങ്ങൾ ഇപ്പോൾ പോകുന്ന വഴി നിങ്ങളുടെ യഥാർത്ഥ ആവശ്യങ്ങളോട് പൊരുത്തപ്പെടുന്നുണ്ടോ എന്ന് വിലയിരുത്താൻ നല്ല സമയം. പുതിയ അനുഭവങ്ങൾ തേടാനുള്ള ആവേശം നിറഞ്ഞിരിക്കും.

ധനു രാശി (നവംബർ 22 – ഡിസംബർ 21)
നിങ്ങളിൽ പലർക്കും ഇന്ന് വീട്ടിൽ വിശ്രമിക്കാനായിരിക്കും മോഹം. എന്നാൽ ചൂടേറിയ ചൊവ്വ ഗ്രഹം നിങ്ങളുടെ രാശിയിൽ നിൽക്കുന്നതിനാൽ സജീവവും മത്സരം നിറഞ്ഞതുമായ പ്രവർത്തനങ്ങളിലേക്കും നിങ്ങളെ തള്ളിക്കൊണ്ടുപോകാം. സന്തോഷകരമായ പുറത്തു പോകൽ, നടക്കൽ, ഹൈക്കിംഗ് എല്ലാം വ്യത്യസ്തമായിരിക്കും.

Also Read: വൃശ്ചിക മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ

മകരം (ഡിസംബർ 22 – ജനുവരി 19)
ഇന്ന് സുഹൃത്തുക്കളുടെയും കൂട്ടായ്മകളുടെയും സാന്നിധ്യം നിങ്ങളെ ഉത്സാഹത്തിലാക്കും. കൂട്ടായിട്ടുള്ള ലക്ഷ്യങ്ങൾ കൈവരിക്കാൻ നല്ല ദിനം. അതേസമയം, സൗഹൃദത്തിന്റെ ലളിതമായ സന്തോഷം അനുഭവിച്ച് സമയം ചിലവഴിക്കാനും അവസരം.

കുംഭം (ജനുവരി 20 – ഫെബ്രുവരി 18)
നിങ്ങൾ ഇന്ന് വളരെ സൗഹൃദപരവും മറ്റുള്ളവരുടെ കാര്യങ്ങളിൽ ആത്മാർത്ഥമായി ഉത്കണ്ഠിക്കുന്നവനുമാണ്. ആകെ സംഭവിക്കുന്നതെല്ലാം തിരിച്ചറിഞ്ഞ് മുൻകൂട്ടി പ്രവർത്തിക്കാനുള്ള കഴിവ് നിങ്ങൾക്കുണ്ട്. അതിനാലാണ് മറ്റുള്ളവർ ഇന്ന് നിങ്ങളെ വലുതായി കാണുന്നത്.

മീനം (ഫെബ്രുവരി 19 – മാർച്ച് 20)
പുതുമയുള്ള, സാഹസികത നിറഞ്ഞ എന്തെങ്കിലും ചെയ്യാൻ മനസ്സ് തുടിക്കും. ഒരു മാറ്റം ആവശ്യമാണ്! പുതിയ വിവരങ്ങൾ, പുതിയ മുഖങ്ങൾ, പുതിയ വഴികൾ, എന്തെങ്കിലും പുതിയ അനുഭവം വേണമെന്ന ആഗ്രഹം ശക്തമായിരിക്കും.

Read More: നവംബർ മാസഫലം, അശ്വതി മുതൽ രേവതി വരെ

Horoscope Astrology weekly horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: