scorecardresearch

Weekly Horoscope (November 09- November 15, 2025): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

ഈ ആഴ്ച അനുകൂല ഫലങ്ങൾ തുണയ്ക്കുന്ന രാശികൾ ഏതെല്ലാം? ആർക്കൊക്കെ ഈ ആഴ്ച പ്രതികൂലം? ഈ ആഴ്ച നിങ്ങൾക്ക് എങ്ങനെയെന്ന് ജോർജിയ നിക്കോളസ് എഴുതുന്നു

ഈ ആഴ്ച അനുകൂല ഫലങ്ങൾ തുണയ്ക്കുന്ന രാശികൾ ഏതെല്ലാം? ആർക്കൊക്കെ ഈ ആഴ്ച പ്രതികൂലം? ഈ ആഴ്ച നിങ്ങൾക്ക് എങ്ങനെയെന്ന് ജോർജിയ നിക്കോളസ് എഴുതുന്നു

author-image
Georgia Nicols
അപ്‌ഡേറ്റ് ചെയ്‌തു
New Update
Horoscope | Astrology

ഈ ആഴ്ച നിങ്ങൾക്ക് എങ്ങനെയെന്ന് ജോർജിയ നിക്കോളസ് എഴുതുന്നു

മേടം രാശി (മാർച്ച് 21 - ഏപ്രിൽ 20)

ആത്മാർത്ഥവും അർപ്പണബോധത്തോടെയുമുള്ള നിങ്ങളുടെ പ്രവർത്തനങ്ങൾക്ക് ഫലം ഉണ്ടാകും. പുതിയ സൗഹൃദങ്ങൾ ഉടലെടുക്കും. ഭാവി കാര്യങ്ങളെപ്പറ്റി സംബന്ധിച്ച് നിർണായക തീരുമാനങ്ങൾ എടുക്കും. ജീവിതപങ്കാളിയുടെ യുക്തിഭരിതമായ പെരുമാറ്റത്തിൽ സന്തോഷം ഉണ്ടാകും. കടം കൊടുത്ത പണം തിരികെ ലഭിക്കും.

Advertisment

ഇടവം രാശി (ഏപ്രിൽ 21 - മെയ് 21)

ബന്ധുക്കൾ തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് മധ്യസ്ഥത വഹിക്കും. വിനോദത്തിനും ആഢംബരത്തിനും കുടുതൽ സമയവും പണവും ചെലവഴിക്കും. തൊഴിലിടത്തിൽ നിങ്ങളെപ്പറ്റി തെറ്റിദ്ധാരണകൾ ഉടലെടുക്കാൻ സാധ്യതയുള്ളതിനാൽ ചെയ്യുന്ന കാര്യങ്ങളിൽ സൂഷ്മത ആവശ്യമാണ്. കുടുംബത്തിൽ സമധാനം ഉണ്ടാകും. 

Also Read:തുലാം മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ

മിഥുനം രാശി (മെയ് 22 - ജൂൺ 21)

ബുധൻ ഈ വാരം നിങ്ങളുടെ പക്ഷത്ത് നിൽക്കുന്നതിനാൽ എടുക്കുന്ന തീരുമാനങ്ങളും ഉത്തരവാദിത്വങ്ങളും വിജയിക്കും. വരവ് വർധിക്കുമെങ്കിലും അതിനനുസരിച്ച് ചെലവുകൾ കുടുന്നതിനാൽ സാമ്പത്തിക അച്ചടക്കം ആവശ്യമായ ഘട്ടം കൂടിയാണ്. ആലോചിച്ചുകൊണ്ടിരിക്കുന്ന വിവാഹം ഉറപ്പിക്കാൻ സാധ്യതയുണ്ട്. ആരോഗ്യ കാര്യങ്ങളിൽ കുടുതൽ ശ്രദ്ധപുലർത്തും. 

കർക്കടകം രാശി (ജൂൺ 22 - ജൂലൈ 23)

വ്യക്തിജീവിതത്തിലെ കാര്യങ്ങൾ വേഗത്തിൽ നടക്കും. ജീവിതത്തിൽ പുതിയ തീരുമാനങ്ങൾ എടുക്കും. പൊതുപ്രവർത്തനം കൊണ്ട് ധനനഷ്ടം ഉണ്ടാകാൻ സാധ്യതയുണ്ട്. ദൂരയാത്രകൾ ചെയ്യാൻ സാധ്യതയുണ്ട്. ജോലിസ്ഥലത്ത് സമ്മർദ്ദങ്ങൾ വർധിക്കുമെങ്കിലും അവയെ വേഗത്തിൽ തരണം ചെയ്യും. 

Advertisment

ചിങ്ങം രാശി(ജൂലൈ 24 - ഓഗസ്റ്റ് 23)

കുടുംബത്തിലും ജോലിസ്ഥലത്തും നിങ്ങളുടെ നിർദേശങ്ങൾക്കും അഭിപ്രായങ്ങൾക്കും വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന് തോന്നൽ ഉണ്ടാകും. നിസാരകാര്യങ്ങൾക്ക് പോലും ദേഷ്യപ്പെടുവാനുള്ള സാധ്യതയുണ്ട്. പുതിയ സംരഭങ്ങൾ ആരംഭിക്കുവാൻ അനുയോജ്യമായ സമയം അല്ല.കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അംഗീകാരങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. 

Also Read:നവംബർ മാസഫലം, അശ്വതി മുതൽ രേവതി വരെ

കന്നി രാശി (ഓഗസ്റ്റ് 24 - സെപ്തംബർ 23)

യുക്തിപൂർവ്വം എടുക്കുന്ന തീരുമാനങ്ങൾ വിജയിക്കും. കുടുംബജീവിതത്തിൽ പ്രതിസന്ധികൾ ഉണ്ടാകും. ജീവിത പങ്കാളിയുമായി പലകാര്യങ്ങളിലും തർക്കങ്ങൾ ഉണ്ടാകാം. പരീക്ഷകളിലും അഭിമുഖങ്ങളിലും വിജയം ഉണ്ടാകും. പുതിയ ജോലി, പദ്ധതികൾ എന്നിവയെ സംബന്ധിച്ചുള്ള ആലോചനകൾ വർധിക്കും. കടം കൊടുത്ത പണം തിരികെ ലഭിക്കാൻ സാധ്യതയുണ്ട്. 

തുലാം രാശി (സെപ്റ്റംബർ 24 ഒക്ടോബർ 23)

ജോലി സ്ഥലത്ത് പലവിധ പ്രശ്നങ്ങളും സമ്മർദ്ദങ്ങളും വർധിക്കുമെങ്കിലും വേഗത്തിൽ അവ പരിഹരിക്കും. തീരുമാനങ്ങൾ വേഗത്തിൽ എടുക്കുകയും എടുക്കുന്ന തീരുമാനങ്ങളിൽ ഉറച്ചുനിൽക്കുകയും ചെയ്യും. വീട് മാറി നിൽക്കേണ്ട സാഹചര്യങ്ങൾ ഉണ്ടാകും. സന്നദ്ധ സേവനങ്ങൾക്ക് കുടുതൽ സമയം ചെലവഴിക്കാൻ സാധ്യയുണ്ട്.

Also Read:വാരഫലം, മൂലം മുതൽ രേവതി വരെ

വൃശ്ചികം രാശി (ഒക്ടോബർ 24 - നവംബർ 22)

കുടുംബജീവിതത്തിന് കുടുതൽ പ്രാധാന്യം നൽകും. ജോലിസ്ഥലത്ത് സഹപ്രവർത്തകരുമായി പ്രശ്നങ്ങളിൽ ഏർപ്പെടാൻ സാധ്യയുള്ളതിനാൽ കരുതലോടെ പെരുമാറുക. സ്വന്തം ആശയങ്ങൾ മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കരുത്. സാമ്പത്തിക ചെലവുകൾ വർധിക്കാൻ സാധ്യതയുണ്ട്. ആരോഗ്യപരമായ കാര്യങ്ങളിൽ കുടുതൽ ശ്രദ്ധ പുലർത്തണം. 

ധനു രാശി (നവംബർ 23 - ഡിസംബർ 22)

മുൻകാലങ്ങളിൽ നിങ്ങൾക്ക് സഹായം ചെയ്തവർക്ക് തിരിച്ച് സഹായം ചെയ്യുവാനുള്ള സാധ്യതയുണ്ട്. കുടുംബജീവിതത്തിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ജോലിസ്ഥലത്ത് നിന്ന് കുടുതൽ അവധിയെടുക്കും. അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങൾ പ്രതീക്ഷിക്കാം. ദൂരെയുള്ള ബന്ധുക്കളെ കാണാനുള്ള സാധ്യകയുണ്ട്. 

മകരം രാശി (ഡിസംബർ 23 - ജനുവരി 20)

ഏറ്റെടുക്കുന്ന പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ പല തടസ്സങ്ങൾ ഉണ്ടാകുമെങ്കിലും അവയെ അതിജീവിച്ച് മുന്നേറി വിജയം കൈവരിക്കും. കുടുംബത്തിൽ നിന്നും ജോലിസ്ഥലത്ത് നിന്നും വിമർശനങ്ങൾ ഏറ്റുവാങ്ങാൻ ഇടയുണ്ട്. സുഹൃത്തുക്കളിൽ നിന്ന് സാമ്പത്തിക നേട്ടങ്ങൾ പ്രതീക്ഷിക്കാം. വാഹനം ഉപയോഗിക്കുമ്പോൾ സൂഷ്മത പുലർത്തണം. 

Also Read:മേടക്കൂറുകാർക്ക് ആത്മവിശ്വാസത്തിന് മങ്ങൽ, ഇടവക്കൂറുകാർക്ക് സംശയ രോഗം, മിഥുനക്കൂറുകാർക്ക് കടബാധ്യത

കുംഭം രാശി (ജനുവരി 21 - ഫെബ്രുവരി 19)

എന്ത് തിരൂമാനം എടുക്കുമ്പോഴും മുൻവിധികൾ നിങ്ങളെ കീഴ്പ്പെടുത്തും. സാമ്പത്തികമായ പ്രതിസന്ധികൾ വർധിക്കും. ജോലിക്ക് പുറമേ ചെറുകിട ബിസിനസ്സ് തുടങ്ങുന്നതിനെപ്പറ്റി വിശദമായ ആലോചനകളും ചർച്ചകളും നടത്തും. ജീവിതപങ്കാളിയുടെ ഉപദേശങ്ങൾ ശരിയായി തോന്നുകയും അവ സ്വീകരിക്കുകയും ചെയ്യും. 

മീനം രാശി (ഫെബ്രുവരി 20 - മാർച്ച് 20)

തൊഴിലിടത്തിൽ സമ്മർദ്ദം വർധിക്കും. പുതിയ പ്രണയം, സൗഹൃദങ്ങൾ എന്നിവയിൽ ഏർപ്പെടാനുള്ള സാധ്യതയുണ്ട്. കടം കൊടുത്ത പണം തിരികെ ലഭിക്കും. കുടുംബത്തിലുള്ളവരുടെ ആരോഗ്യത്തിന് കുടുതൽ ശ്രദ്ധ നൽകും. ജീവിതത്തിൽ എടുക്കുന്ന പുതിയ തിരുമാനങ്ങൾ ബന്ധുക്കളോടും സുഹൃത്തക്കളോടും ചർച്ചചെയ്യും. ദൂരയാത്രയ്ക്ക് സാധ്യയുണ്ട്.

Read More:പൂരൂരുട്ടാതിക്കാർക്ക് യാത്ര വേണ്ടിവരും, ഉത്രട്ടാതിക്കാർക്ക് അവസരങ്ങൾ കൈവരും, രേവതിക്കാർ ശുഭവാർത്ത കേൾക്കും

weekly horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: