scorecardresearch
Latest News

വാരഫലം, മൂലം മുതല്‍ രേവതി വരെ: Weekly Horoscope: May 28-June 3, 2023 Astrological Predictions Moolam to Revathi

മൂലം മുതൽ രേവതി വരെയുള്ള അവസാന ഒന്‍പതു നാളുകളില്‍ ജനിച്ചവരുടെ അടുത്ത ആഴ്ചയിലെ നക്ഷത്രഫലമാണ് Weekly Horoscope: May 28-June 3, 2023 Astrological Predictions for Moolam to Revathi

Weekly horoscope, Astrological predictions, Personalized horoscope
Weekly Horoscope: May 25- June 3, 2023 Astrological Predictions for Moolam to Revathi

Weekly Horoscope: May 28-June 3, 2023 Astrological Predictions for Moolam, Pooradam, Uthradam, Thiruvonam, Avittam, Chathayam, Pooruruttathi, Uthrattathi, Revathi: 2023 മേയ് 28 മുതൽ ജൂൺ 3 വരെ (1198 ഇടവം 14 മുതൽ 20 വരെ) ഉള്ള ഒരാഴ്ചക്കാലത്തെ മൂലം മുതൽ രേവതി വരെയുള്ള അവസാന ഒന്‍പതു നാളുകളില്‍ ജനിച്ചവരുടെ നക്ഷത്രഫലമാണ് ഇവിടെ അവതരിപ്പിക്കുന്നത്.

സൂര്യൻ രോഹിണി ഞാറ്റുവേലയിലാണ്. ചന്ദ്രൻ പൂരം മുതൽ അനിഴം വരെയുള്ള നക്ഷത്രങ്ങളിലൂടെ സഞ്ചരിക്കുന്നു. വെളുത്തപക്ഷത്തിലാണ് ചന്ദ്രന്റെ സഞ്ചാരം എന്നത് പ്രസ്താവ്യമാണ്. ചന്ദ്രബലം ഉള്ള വാരമാണ്. മറ്റുള്ള ഗ്രഹങ്ങളിൽ ശുക്രനൊഴികെ ആർക്കും രാശി മാറ്റമില്ല. ശുക്രൻ ഇടവം 16 ന്, മേയ് 30 ന് മിഥുനത്തിൽ നിന്നും കർക്കടകത്തിലേക്കു സംക്രമിക്കുന്നു. പുണർതത്തിലാണ് സഞ്ചാരം. വ്യാഴം, രാഹു, ബുധൻ എന്നീ മൂന്ന് ഗ്രഹങ്ങളും മേടം രാശിയിൽ അശ്വതിയിൽ തുടരുന്നു. കേതു തുലാം രാശിയിൽ ചോതിയിലും ചൊവ്വ കർക്കടകം രാശിയിൽ പൂയത്തിലും ശനി കുംഭം രാശിയിൽ ചതയത്തിലും തന്നെയാണ്.

Astrological Predictions for Moolam, മൂലം

കർമ്മരംഗം സജീവമാകും. വളർച്ച, വരുമാന വർദ്ധനവ് എന്നിവ പ്രകടമാവും. സാമൂഹിക സേവന രംഗത്ത് സമർപ്പണബുദ്ധ്യാ പ്രവർത്തിക്കും. പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കും. ന്യായമായ ആവശ്യങ്ങൾ നടന്നുകിട്ടും. അമിതാവേശങ്ങളെ നിയന്ത്രിക്കേണ്ടതുണ്ട്. കുടുംബസമേതം ഉല്ലാസയാത്രകൾ നടത്താൻ സാധിക്കും. ആഢംബരകാര്യങ്ങൾക്ക് വാരാന്ത്യം ചെലവേറുന്നതാണ്.

Astrological Predictions for Pooradam, പൂരാടം

പ്രയത്നം ലക്ഷ്യത്തിലെത്തും. സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. വ്യാപാരത്തിൽ പുതുപരിഷ്കാരങ്ങൾ കൊണ്ടുവരാൻ സാധിക്കുന്നതാണ്. ഉപരിപഠനത്തിന് ഇഷ്ടവിഷയങ്ങൾ ലഭിക്കാൻ കാത്തിരിപ്പ് തുടരും. കൂട്ടുകെട്ടുകളെച്ചൊല്ലി മാതാപിതാക്കളുടെ ശകാരം കേൾക്കേണ്ടിവരും. വാടക വീടിനുള്ള തെരച്ചിൽ തുടരും. വാഹനങ്ങളുടെ അറ്റകുറ്റത്തിന് പ്രതീക്ഷിചതിലും ചെലവേറുന്നതാണ്.

Astrological Predictions for Uthradam, ഉത്രാടം

ദാമ്പത്യത്തിൽ ചില അലോസരങ്ങൾ ഉണ്ടാകാം. ഗാർഹിക കാര്യങ്ങളിൽ വേണ്ടത്ര ശ്രദ്ധിക്കാൻ കഴിഞ്ഞില്ലെന്ന തോന്നലുണ്ടാകും. ചില ചർച്ചകൾ തൊഴിൽ പുരോഗതിയിലേക്ക് നയിച്ചേക്കും. വായ്പകൾക്ക് ശ്രമം തുടരുന്നതാണ്. ഭൂമിയിൽ നിന്നുള്ള ആദായം കുറയാനിട യുണ്ട്. ജോലിക്കൊപ്പം പഠനത്തിനും മുതിരും. പഴയ വസ്തുക്കൾ വിൽക്കാൻ ആഗ്രഹിക്കും. കടബാധ്യത ദുർമുഖം കാട്ടിയേക്കും.

Astrological Predictions for Thiruvonam, തിരുവോണം

വിജയ പ്രതീക്ഷ വർദ്ധിക്കും. മാറിയ സാഹചര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാൻ വിഷമിക്കും, ഗൃഹനിർമ്മാണത്തിന് പ്രതീക്ഷിച്ചതിലും ചെലവുണ്ടാകും. പ്രണയകലഹങ്ങൾക്ക് സാധ്യതയുണ്ട്. യാത്രകൾ ആസൂത്രണം ചെയ്താലും മാറ്റിവെക്കേണ്ട സാഹചര്യം ഉദയം ചെയ്യാം. സഹപ്രവർത്തകരോട് കർക്കശമായി പെരുമാറിയെന്ന് വരാം.

Astrological Predictions for Avittam, അവിട്ടം

പ്രതീക്ഷകൾക്കനുസരിച്ച് ഗുണാനുഭവങ്ങൾ ഉണ്ടാവണമെന്നില്ല. പരാശ്രയത്വം ചിലപ്പോൾ വ്യക്തിത്വത്തിന്റെ ശോഭ കെടുത്തുന്നുണ്ടെന്ന് വരാം. മക്കളുടെ കാര്യങ്ങൾക്കായി അലച്ചിലുണ്ടാവും. വരവ് കൂടുമെങ്കിലും ചെലവും ഉയരുന്നതാണ്. കൂട്ടുകച്ചവടത്തിൽ ചില അലോസരങ്ങൾ ഉണ്ടാകാം. അനാവശ്യ വിവാദങ്ങളിൽ ചെന്നുചാടാതിരിക്കാൻ ശ്രദ്ധിക്കണം. കച്ചവടത്തിനുള്ള വായ്പ അനുവദിക്കപ്പെടാം. പതിവ് ആരോഗ്യപരിശോധനകൾ മുടക്കരുത്.

Astrological Predictions for Chathayam, ചതയം

കർമ്മരംഗവും വ്യക്തിജീവിതവും പൊരുത്തപ്പെടുത്തിക്കൊണ്ടുപോകാൻ ക്ലേശിക്കും. ദിനചര്യകൾക്ക്
നേരനീക്കം അനുഭവപ്പെടാം. പുതിയ തൊഴിലിനായി നടത്തുന്ന ശ്രമങ്ങൾക്ക് അനുകൂലമായ മറുപടി ലഭിച്ചേക്കില്ല. സജ്ജനങ്ങളുടെ സൗഹൃദം മനോബലം നൽകും. ഉപജാപങ്ങളെ പ്രതിരോധിക്കാൻ ഒരുപാട് ഊർജ്ജം ചെലവഴിക്കേണ്ടതായി വന്നേക്കും. കച്ചവടത്തിൽ വലിയ മുതൽ മുടക്കിന് ഈ ആഴ്ച അനുകൂലമല്ല. ആരോഗ്യപരിപാലനത്തിൽ ശ്രദ്ധ വേണം.

Astrological Predictions for Pooruruttathi, പൂരുട്ടാതി

നിരന്തരപരിശ്രമം നേട്ടങ്ങളിലേക്ക് നയിക്കും. വ്യാപാരം വിപുലീകരിക്കാൻ സാമ്പത്തിക സഹായം വന്നെത്തും. ഉദ്യോഗസ്ഥർ പുതിയ ചുമതലകൾ പൂർത്തീകരിക്കുന്നതിൽ വിഷമിക്കും. അപ്രസക്ത കാര്യങ്ങൾക്ക് ധാരാളം സമയം വ്യയം ചെയ്യും. കുട്ടികളുടെ ഉപരിപഠനത്തിൽ പ്രതീക്ഷിച്ചത് നടന്നതിൽ സന്തോഷിക്കും. പാരിതോഷികങ്ങൾ കൈവരും. കലാകാരന്മാർക്ക് അവരുടെ കലാസൃഷ്ടികൾ പൂർത്തിയാക്കാൻ കൂടുതൽ സമയം വേണ്ടി വന്നേക്കും.

Astrological Predictions for Uthrattathi, ഉത്രട്ടാതി

അഷ്ടമരാശിക്കൂറ് വരുന്ന ആഴ്ചയാകയാൽ സാഹസങ്ങൾക്ക് മുതിരരുത്. സാമ്പത്തിക ഇടപാടുകളിൽ
നല്ലശ്രദ്ധ പുലർത്തേണ്ടതുണ്ട്. ആവശ്യങ്ങൾ കൂടി വരുന്നതാണ്. മക്കളുടെ പഠനച്ചെലവിന് പണം കണ്ടെത്താൻ നെട്ടോട്ടമോടും. ജോലിസ്ഥലത്ത് അനാവശ്യമായ തർക്കങ്ങൾ ഉടലെടുക്കാനിടയുണ്ട്. മുൻകൂട്ടി നിശ്ചയിച്ച ചില പരിപാടികളിൽ മാറ്റം വരുന്നതാണ്.

Astrological Predictions for Revathi, രേവതി

കുടുംബ ബന്ധങ്ങളുടെ ദാർഢ്യം നിലനിർത്തുന്നതിൽ ഏറെ വിട്ടുവീഴ്ചകൾ വേണ്ടിവരും. ആഴ്ച മധ്യം മുതൽ കൂടുതൽ കരുതൽ പുലർത്തണം. വാഹനം, അഗ്നി എന്നിവയുടെ ഉപയോഗത്തിൽ അതീവ ജാഗ്രതയുണ്ടാവണം. മുൻപോട്ടുള്ള പഠനത്തിൽ താൽകാലികമായ തടസ്സങ്ങൾ വരാം. കടം വാങ്ങുന്ന പ്രവണത നിയന്ത്രിക്കപ്പെടേണ്ടതാണ്. അതിചിന്ത പ്രവൃത്തികളെ താമസിപ്പിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നത് നന്നായിരിക്കും. ധനപരമായി ചില നേട്ടങ്ങൾ പ്രതീക്ഷിക്കാം.

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Weekly horoscope may 28 june 3 2023 astrological predictions for moolam pooradam uthradam thiruvonam avittam chathayam pooruruttathi uthrattathi revathi