scorecardresearch

വാരഫലം, മൂലം മുതല്‍ രേവതി വരെ: Weekly Horoscope: May 21-27, 2023 Astrological Predictions

Weekly Horoscope: May 21-27, 2023 Astrological Predictions: മൂലം മുതല്‍ രേവതി വരെയുള്ള അവസാന ഒന്‍പത് നാളുകളില്‍ ജനിച്ചവരുടെ ഒരാഴ്ചക്കാലത്തെ നക്ഷത്രഫലം

Weekly horoscope, Astrological predictions, Personalized horoscope
Weekly Horoscope: May 21-27, 2023 Astrological Predictions, Moolam, Revathi

Weekly Horoscope: May 21-27, 2023 Astrological Predictions, Moolam, Pooradam, Uthradam, Thiruvonam, Avittam, Chathayam, Pooruruttathi, Uthrattathi, Revathi: 2023 മേയ് 21 മുതൽ 27 വരെ (1198 ഇടവം 7 മുതൽ 13 വരെ) ഉള്ള ഒരാഴ്ചക്കാലത്തെ മൂലം മുതല്‍ രേവതി വരെയുള്ള അവസാന ഒന്‍പത് നാളുകളില്‍ ജനിച്ചവരുടെ നക്ഷത്രഫലം ഇവിടെ അവതരിപ്പിക്കുന്നു.

സൂര്യൻ കാർത്തിക , രോഹിണി എന്നീ രണ്ട് ഞാറ്റുവേലകളിലാണ്. ചന്ദ്രൻ രോഹിണി മുതൽ മകം വരെ ഉള്ള നക്ഷത്രങ്ങളിലൂടെ സഞ്ചരിക്കുന്നു. മറ്റ് ഗ്രഹങ്ങൾ ഏതൊക്കെ നക്ഷത്രമണ്ഡലങ്ങളിലൂടെയാണ് സഞ്ചരിച്ചു കൊണ്ടിരിക്കുന്നതെന്ന് നോക്കാം. കൂടാതെ ശനി ചതയം, രാഹുവും വ്യാഴവും അശ്വതി, കേതു ചോതി, ശുക്രൻ പുണർതം, ബുധൻ ഭരണി, ചൊവ്വ പൂയം എന്നീ നക്ഷത്രങ്ങളിലൂടെ സഞ്ചരിക്കുകയാണ്. മേയ് 21 ൽ തുടങ്ങുന്ന ഒരാഴ്ച ഗ്രഹസംക്രമണങ്ങളില്ല.

Astrological Predictions for Moolam, മൂലം

നല്ല അനുഭവങ്ങളാണ് വാരാദ്യം. പഴയ സുഹൃത്തുക്കളെ കാണാനാവും. പ്രണയികൾ കൂടുതൽ ഹൃദയബന്ധം പുലർത്തും. വ്യാപാര ഇടപാടുകളിൽ വിജയം ഉണ്ടാകും. വായ്പാസൗകര്യം ലഭിച്ചേക്കാം. കുടുംബജീവിതത്തിൽ സൗഖ്യമുണ്ടാകുന്നതാണ്. യാത്രകൾ വിജയിക്കാം. വാരത്തിന്റെ മദ്ധ്യത്തിൽ അഷ്ടമരാശിക്കൂറ് വരികയാൽ ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ വേണം. കലഹപ്രേരണകളെ സ്വയം നിർവീര്യമാക്കണം. സാഹസങ്ങൾ ഒഴിവാക്കണം.

Astrological Predictions for Pooradam, പൂരാടം

ഊഹിച്ചതുപോലെ ചില കാര്യങ്ങൾ ഭവിക്കാം. അധികാരമത്സരത്തിൽ വിജയിക്കുന്നതാണ്. സ്വയം തൊഴിലിൽ നല്ല മുന്നേറ്റമുണ്ടാകും. വിദേശ യാത്രകൾക്ക് ഒരുങ്ങുന്നവർക്ക് അനുമതി ലഭിച്ചേക്കാം. വിദ്യാഭ്യാസ മികവ് പ്രകീർത്തിക്കപ്പെടും. കലാകാരന്മാർക്ക് ആദരം ലഭിക്കും. വ്യാഴം, വെള്ളി ദിവസങ്ങൾക്ക് പകിട്ട് കുറയുന്നതാണ്. അവധാനതയും സഹിഷ്ണുതയും കൈവിടരുത്. ധനവിനിയോഗത്തിൽ ശ്രദ്ധ വേണം.

Astrological Predictions for Uthradam, ഉത്രാടം

ഉന്നമനത്തിനുള്ള ശ്രമങ്ങൾ ഫലവത്താകും. കച്ചവടം മെച്ചപ്പെടും. ഉദ്യോഗസ്ഥർക്ക് ചുമതലകൾ ഭംഗിയായി പൂർത്തിയാക്കാൻ സാധിക്കും. മക്കളുടെ വിജയത്തിളക്കം
ഹർഷവായ്പരുളും. കൂടിയാലോചനകൾ നല്ല ലക്ഷ്യത്തിലേക്ക് നയിച്ചേക്കും. അവിവാഹിതർക്ക് ആലോചനകൾ അനുകൂലമാകാം. നവീന വസ്ത്രാഭരണാദികൾ വാങ്ങാനാവും. വാരമധ്യത്തിലെ അഷ്ടമരാശിക്കൂറിൽ സാഹസങ്ങൾക്ക് തുനിയരുത്.

Astrological Predictions for Thiruvonam, തിരുവോണം

പ്രതീക്ഷിച്ചതു പോലെ കാര്യങ്ങൾ മുന്നോട്ട് നീങ്ങിയില്ലെന്ന് വന്നേക്കാം. കർമ്മരംഗം അല്പമൊന്ന് ഉന്മേഷരഹിതമാകും. മത്സരങ്ങളിൽ വിജയിക്കുമെങ്കിലും തൃപ്തിക്കുറവ് വരാം. അദ്ധ്വാനക്കൂടുതൽ വാരാദ്യത്തിൽ വർദ്ധിച്ചേക്കും. ബുധൻ മുതൽ വെള്ളി വരെ നേട്ടങ്ങൾക്ക് മുൻതൂക്കമുണ്ടാവും. സഹപ്രവർത്തകരുടെ ആത്മാർത്ഥമായ പിന്തുണ പ്രതീക്ഷിക്കാം. പണവരവ് ഉയരുന്നതാണ്. ആരോഗ്യപരമായി മെച്ചമുണ്ടാകും.

Astrological Predictions for Avittam, അവിട്ടം

അവിട്ടത്തിന്റെ നക്ഷത്രനാഥനായ ചൊവ്വയുടെ നീചസ്ഥിതി ചില മത്സരങ്ങളിൽ പരാജയഭീതി ഉണ്ടാക്കാം. കർക്കശനിലപാടുകളിൽ നിന്നും പിന്നോട്ട് പോയേക്കും. അനാവശ്യച്ചെലവുകളെ നിയന്ത്രിക്കേണ്ടതുണ്ട്. മനപ്രയാസം കർമ്മഗുണത്തെയും ബാധിച്ചേക്കാം. എന്നാൽ വാരമധ്യം മുതൽ കൂടുതൽ ഉന്മേഷത്തോടെ പ്രവർത്തികളിൽ മുഴുകും. ധനക്ലേശങ്ങൾ പരിഹൃതമാവും. കുടുംബബന്ധങ്ങളുടെ മാധുര്യം ആസ്വദിക്കും.

Astrological Predictions for Chathayam, ചതയം

ചില പോരാട്ടങ്ങൾ ലക്ഷ്യത്തിലെത്തും. പ്രതിബന്ധങ്ങളെ ഇച്ഛാശക്തിയാൽ മറികടക്കുന്നതാണ്. അതിനാൽ തന്നെ സുതാര്യമായ ജീവിതസമീപനം കൈക്കൊള്ളും. കർമ്മരംഗത്ത് പുതിയ മാറ്റങ്ങൾ വരുത്തും. തൊഴിൽ തേടുന്നവർക്ക് ശുഭവാർത്തയുണ്ടാകും. ബന്ധുക്കളുടെ പിൻബലം വലിയൊരു വിജയഘടകമായിരുന്നുവെന്ന് തിരിച്ചറിയും. വിവാഹാലോചനകൾ ഉറച്ചേക്കാം. ധനസ്ഥിതിയിൽ നേരിയ ഉയർച്ചയെങ്കിലും ഉണ്ടാകാതിരിക്കില്ല.

Astrological Predictions for Pooruruttathi, പൂരുട്ടാതി

അലച്ചിൽ കൂടാം. പ്രാരബ്ധങ്ങളെക്കുറിച്ച് ചിലപ്പോൾ സ്വയം പഴി പറഞ്ഞേക്കും. നക്ഷത്രാധിപനായ വ്യാഴത്തിന് രാഹുബന്ധം വരികയാൽ മനസ്സിൽ ചിലപ്പോൾ വിഷാദനീലിമ ചേക്കേറിയേക്കും. എങ്കിൽ തന്നെയും പ്രതീക്ഷിച്ച ചില നേട്ടങ്ങൾ വരാതിരിക്കില്ല. സാമ്പത്തികമായ പിരിമുറുക്കം തെല്ലൊന്ന് കുറയാം. ഉദ്യോഗസ്ഥർക്ക് സമയബന്ധിതമായി ചുമതലകൾ നിർവഹിച്ചതിന് അധികാരികളുടെ അഭിനന്ദനം ലഭിക്കാം.

Astrological Predictions for Uthrattathi, ഉത്രട്ടാതി

കുടുംബബന്ധങ്ങളുടെ ഊഷ്മളത കരുത്തുപകരും. വാഗ്ദാനങ്ങൾ ഭംഗിയായി നിറവേറ്റാനാകും. വാഹനം വാങ്ങാൻ സാധ്യതയുണ്ട്. സജ്ജനങ്ങളുടെ പിന്തുണ പ്രതീക്ഷിക്കാം. അനാരോഗ്യം മാറി പ്രവർത്തനത്തിൽ നിരതരാവും. തൊഴിൽ തേടുന്നവർക്ക് പുതു അവസരങ്ങൾ ലഭിച്ചേക്കാം. അഞ്ചിലെ ചൊവ്വ മക്കൾക്ക് ചില ക്ലേശങ്ങൾ സൃഷ്ടിച്ചേക്കാം. അവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധയുണ്ടാവണം.

Astrological Predictions for Revathi, രേവതി

പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കും. പരിശ്രമങ്ങൾക്ക് അംഗീകാരം കൈവരുന്നതാണ്. പഴയ വസ്തുവ്യവഹാരങ്ങൾ രമ്യമായി തീർപ്പാക്കാൻ ശ്രമം തുടങ്ങും. വിദ്യാർത്ഥികൾ മികച്ച വിജയം നേടും. മൂന്നാമെടത്തെ സൂര്യസ്ഥിതി സർക്കാരിൽ നിന്നും ആനുകൂല്യങ്ങൾ ഉണ്ടാവാം എന്നതിനെ സൂചിപ്പിക്കുന്നു. തൊഴിലിൽ നിന്നും ഏറെക്കുറെ പ്രതീക്ഷിച്ച ലാഭം തന്നെ വന്നു ചേർന്നേക്കും. മക്കളുടെ കാര്യത്തിൽ ചുമതലകൾ കൂടുന്നതാണ്.

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Weekly horoscope may 21 27 2023 astrological predictions moolam pooradam uthradam thiruvonam avittam chathayam pooruruttathi uthrattathi revathi