/indian-express-malayalam/media/media_files/2025/03/18/april-6-to-april-12-2025-weekly-horoscope-astrological-predictions-moolam-to-revathi-123699.jpg)
Weekly Horoscope, November 30-December 06
Astrology: ആദിത്യൻ വൃശ്ചികം രാശിയിൽ അനിഴം, തൃക്കേട്ട ഞാറ്റുവേലകളിൽ സഞ്ചരിക്കുന്നു. ചന്ദ്രൻ വെളുത്ത പക്ഷത്തിലാണ്. പൗർണമിയും ദീപോത്സവമായ തൃക്കാർത്തികയും ഈയാഴ്ചയാണ്.
ഡിസംബർ 5 ന് വൈകുന്നേരം വ്യാഴം വക്രഗതിയായി മിഥുനത്തിൽ പ്രവേശിക്കുന്നു. ശനി ഡിസംബർ 2 മുതൽ മീനം രാശിയിൽ നേർഗതിയിൽ യാത്ര തുടരും.
രാഹു ഡിസംബർ 1 ന് കുംഭം രാശിയിൽ പൂരൂരുട്ടാതിയിൽ നിന്നും ചതയം നക്ഷത്രത്തിൽ പ്രവേശിക്കുന്നു. കേതു അപ്പോൾ മുതൽ ചിങ്ങം രാശിയിൽ പൂരം മൂന്നാം പാദത്തിൽ സഞ്ചാരം ആരംഭിക്കും.
കുജൻ അഥവാ ചൊവ്വ വൃശ്ചിക രാശിയിൽ കേട്ട നക്ഷത്രത്തിൽ തുടരുന്നു. ചൊവ്വ മൗഢ്യത്തിലാണ്. ബുധൻ തുലാം രാശിയിൽ വിശാഖം നക്ഷത്രത്തിൽ തുടരുന്നു. ശുക്രൻ വൃശ്ചികം രാശിയിൽ അനിഴം നക്ഷത്രത്തിലാണ്.
ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ മൂലം മുതൽ രേവതിവരെയുള്ള നക്ഷത്രങ്ങളിൽ ജനിച്ചവരുടെ വാരഫലം ഇവിടെ വ്യക്തമാക്കുന്നു.
Also Read: ഡിസംബർ മാസത്തെ സമ്പൂർണ നക്ഷത്രഫലം; അശ്വതി മുതൽ രേവതിവരെ
മൂലം
അധികാര സ്ഥാനങ്ങളിൽ ശോഭിക്കും. കൃത്യമായ ആസൂത്രണം, ഏകോപനം എന്നിവ നടത്തുന്നതാണ്. ഭിന്നപക്ഷങ്ങളെ യോജിപ്പിക്കുന്നതിൽ ചാതുര്യം പുലർത്തും. വിപണിയുടെ സ്പന്ദനം ഉൾക്കൊള്ളുന്നതായിരിക്കും. മാറ്റം കൊണ്ടുവരുവാനാഗ്രഹിക്കും. നാലാമെടത്ത് ചന്ദ്രശനി യോഗം വരികയാൽ വാരാദ്യം ഗൃഹത്തിൽ മനസ്സുഖക്കുറവ് അനുഭവപ്പെടും. ചൊവ്വയും ബുധനും സന്താന വിഷയത്താൽ ഉത്ക്കണ്ഠ വരാം. മറ്റു ദിവസങ്ങളിൽ ഭോഗസുഖം, സുഹൃൽ സമാഗമം, വിനോദങ്ങൾക്ക് അവസരം, ലഘു യാത്രകൾ ഇവ ഭവിക്കുന്നതാണ്.
പൂരാടം
കർമ്മമേഖല പുഷ്ടിപ്പെടും. വ്യാപാരം, സംരംഭം തുടങ്ങിയവയിൽ നിന്നും ധനാഗമം ഉയരുന്നതാണ്. സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് വെല്ലുവിളികൾ നിറഞ്ഞ ചുമതലകൾ ലഭിക്കാം. അഭിപ്രായ നിർദ്ദേശങ്ങൾക്ക് സ്വീകാര്യതയുണ്ടായിരിക്കും. സംഘടനകളുമായി പ്രവർത്തിക്കുന്നവർക്ക് സക്രിയരാവേണ്ടി വരുന്നതായിരിക്കും. ആരോഗ്യകാര്യങ്ങളിൽ ഭേദപ്പെട്ട സ്ഥിതി സംജാതമാകുന്നതാണ്. ശനിചന്ദ്രയോഗം വരികയാൽ വാരാദ്യം ദേഹമനക്ലേശങ്ങൾ വന്നുചേരാം. തുടർ ദിവസങ്ങളിൽ മക്കളെച്ചൊല്ലി അഭിമാനം, ആവശ്യത്തിന് വിശ്രമം, ദാമ്പത്യസൗഖ്യം ഇവ ഉണ്ടാവുന്നതാണ്.
ഉത്രാടം
ഗാർഹികവും കർമ്മപരവും ആയ സമ്മർദ്ദങ്ങൾ എരിപൊരികൊള്ളിക്കും. എന്താണ് ചെയ്യാനുള്ളതെന്ന് ആശയക്കുഴപ്പമുണ്ടാവും. എന്നാൽ അപ്പോഴും ചില
വഴിവിളക്കുകളും നിഴലും തണലും ഒക്കെ ആശ്വാസത്തിനുണ്ടാവുന്നതാണ്. ഒറ്റപ്പെടൽ ഒഴിവാക്കാൻ സ്വയം ശ്രമിക്കേണ്ടതുണ്ട്. അപ്രസക്ത കാര്യങ്ങൾ തിരിച്ചറിഞ്ഞ് ഒഴിവാക്കുകയും വേണം. ധനപരമായി ആശ്വസിക്കാനാവും. പുതിയ തലമുറയ്ക്ക് മാർഗനിർദ്ദേശങ്ങൾ അരുളും. കുടുംബ ബന്ധങ്ങളെ ദൃഢമാക്കാനുള്ള വിവേകമുണ്ടാവും. കിടപ്പുരോഗികൾക്ക് ചികിൽസാമാറ്റം ഗുണകരമാവുന്നതായിരിക്കും.
Also Read: ബുധകുജയോഗം തുടരുമ്പോൾ ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതിവരെ
തിരുവോണം
പ്രയത്നങ്ങൾക്ക് നല്ലഫലം കിട്ടും. ന്യായമായ ആഗ്രഹങ്ങൾ നേടാനായേക്കും. അവസരത്തിനൊത്ത് ഉയരാൻ കഴിയുന്നതാണ്. ചിട്ടി, നറുക്കെടുപ്പ് മുതലായവയിലൂടെ ധനലാഭമുണ്ടാവും. ബന്ധു കലഹങ്ങളിൽ ഇടപെടാതിരിക്കുക അഭികാമ്യം. മകൻ്റെ കലാപ്രവർത്തനത്തിന് വേണ്ട അവസരമൊരുക്കും. രാഷ്ട്രീയ നിലപാടുകൾക്ക് വിയോജിപ്പുകൾ ഏറ്റുവാങ്ങേണ്ടി വരാം. ഉപാസനാദികൾക്ക് മുടക്കമുണ്ടാവില്ല. ആഴ്ചയുടെ തുടക്കവും ഒടുക്കവും കൂടുതൽ സമാധാനപ്രദമാണ്. വാരമധ്യത്തിൽ മനക്ലേശങ്ങൾ അനുഭവപ്പെട്ടേക്കാം.
Also Read: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
അവിട്ടം
സമർപ്പിച്ച പ്രോജക്ടുകൾക്ക് തിരുത്തലുകളോടെ അംഗീകാരം കൈവരുന്നതാണ്. വായ്പകൾക്ക് അപേക്ഷ നൽകും. ഇടക്കിടെ അനുഭവപ്പെടുന്ന ആലസ്യത്തെ സ്വയം ശാസിക്കേണ്ട സന്ദർഭമാണ്. സുഹൃത്തുക്കൾക്ക് മാനസിക പിന്തുണ നൽകും. ഉല്പന്നത്തിന് ഗുണനിലവാരം ഉയർത്താൻ കൂടുതൽ സാങ്കേതിക വഴികൾ/ വിദഗ്ദ്ധോപദേശം തേടുന്നതായിരിക്കും. യാത്രകൾ കൊണ്ട് ഗുണമുണ്ടാവും. ദൈവിക സമർപ്പണങ്ങൾക്ക് മുടക്കം വരില്ല. അനുരാഗികൾക്ക് വിഘ്നങ്ങളുണ്ടാവാം. സഹോദരരുടെ പിന്തുണ എല്ലാക്കാര്യത്തിലും പ്രതീക്ഷിക്കാം.
ചതയം
പതറി നിന്നവർക്ക് പതർച്ച അകലുകയും വീണ്ടും ആത്മവിശ്വാസം ഭവിക്കുകയും ചെയ്യും. മത്സരങ്ങളിൽ വിജയപ്രതീക്ഷയേറുന്നതാണ്. വിയോജിപ്പുകൾ പറഞ്ഞുതീർക്കും. ആരോഗ്യപ്രശ്നങ്ങൾക്ക് ആശ്വാസം ലഭിക്കുന്നതാണ്. അയൽ തർക്കങ്ങളിൽ രമ്യമായിട്ടുള്ള പോംവഴി കിട്ടുന്നതായിരിക്കും. സംരംഭത്തിന് സർക്കാരിൽ നിന്നുമുള്ള അനുമതിക്ക് തടസ്സങ്ങളകലും. ഉദ്യോഗസ്ഥരുടെ കാര്യപ്രാപ്തി മേലധികാരികൾ തിരിച്ചറിയുന്നതാണ്. ജീവിത പങ്കാളിയുടെ അവസരോചിത സമീപനങ്ങൾ കുടുംബകാര്യങ്ങളിൽ വലിയൊരു ആശ്വാസമാവും.
Read More: ശുക്രൻ നീചരാശിയിൽ; ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതി വരെ
പൂരൂരുട്ടാതി
ജന്മനക്ഷത്രത്തിൽ നിന്നും രാഹു മാറുന്നത് ആശ്വാസമാണ്. ആഴ്ചയുടെ ആരംഭത്തിൽ ശനിചന്ദ്രയോഗം വരുന്നത് മനശ്ശക്തിയെ ദുർബലമാക്കാം. നുണ പറയേണ്ട സാഹചര്യം ഉദയം ചെയ്യുന്നതാണ്. ധനം കൈവശമെത്താൻ വൈകുന്ന സ്ഥിതി വരാം. മറ്റു ദിവസങ്ങളിൽ ഏകാഗ്രതയോടെ കർമ്മരംഗത്ത് മുഴുകുന്നതാണ്. കാര്യാലോചനകളിൽ സജീവമായി ഇടപെടും. ഭാവനാശക്തി ഉണരുന്നതിനാൽ കലാസാഹിത്യാദികളിൽ മികവ് തെളിയിക്കുന്നതാണ്. തടസ്സപ്പെട്ടു കിടന്നിരുന്നവ ക്ലേശിച്ചാണെങ്കിലും പൂർത്തീകരിച്ചേക്കും.
ഉത്രട്ടാതി
പഴയകാര്യങ്ങളുമായി പുതിയ കാര്യങ്ങളെ ഉപമിക്കുന്നതിൽ താത്പര്യമേറുന്നതിനാൽ ഒപ്പമുള്ളവരുടെ പരിഹാസത്തിന് പാത്രമാകാം. വാരാദ്യം ദേഹസൗഖ്യം കുറയാനിടയുണ്ട്. ക്ഷേത്രദർശനം, സമർപ്പണം എന്നിവ ശ്രമിക്കുന്നപക്ഷം നടന്നുകിട്ടുന്നതാണ്. ചൊവ്വ, ബുധൻ ദിവസങ്ങളിൽ കർമ്മരംഗത്ത് തിരക്കേറും. ദിനചര്യകളുടെ സമയക്രമം തെറ്റാം. വിവാദങ്ങളിൽ നിന്നും ഒഴിയുന്നതാവും ബുദ്ധി. മറ്റുദിവസങ്ങളിൽ ന്യായമായ കാര്യങ്ങൾ സംഭവിക്കുന്നതാണ്. അർഹത ആദരിക്കപ്പെടും. ഗൃഹത്തിലെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കും.
രേവതി
മാനസിക പിരിമുറുക്കം കൂടുമെങ്കിലും ഭാവിസംബന്ധിച്ച പ്രധാന ചില കാര്യങ്ങൾ തീരുമാനിച്ചേക്കും. കുടുംബാംഗങ്ങളുടെ അഭിപ്രായം ചെവിക്കൊള്ളുവാൻ തയ്യാറാവുന്നതാണ്. ഉദ്യോഗസ്ഥർക്ക് ചുമതലകൾ കൂടാനാണ് സാധ്യത. സമയക്രമം കൂടുകയും ചെയ്യും. സ്വന്തം സംരംഭങ്ങൾ നടത്തുന്നവർക്ക് വിപണിയിൽ വ്യക്തമായ സാന്നിദ്ധ്യം അറിയിക്കാനാവും. രോഗികൾക്ക് തുടർ ചികിൽസ അനിവാര്യമാവും. കൈവായ്പകൾ മടക്കിക്കൊടുക്കും. വാഗ്ദാനലംഘനം നടത്തുന്നവരോട് മുഷിയും. വിദ്യാർത്ഥികൾക്ക് പാഠ്യേതര പ്രവർത്തനങ്ങളിലും ശോഭിക്കാനവസരം കൈവരുന്നതാണ്.
Read More: ചൊവ്വ മൗഢ്യത്തിൽ; ദോഷം ആർക്കൊക്കെ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us