scorecardresearch

Weekly Horoscope Nov 30-Dec 06: വാരഫലം, മകം മുതൽ തൃക്കേട്ടവരെ

Weekly Horoscope: നവംബർ 30 ഞായർ മുതൽ ഡിസംബർ 06 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, മകം മുതൽ തൃക്കേട്ടവരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

Weekly Horoscope: നവംബർ 30 ഞായർ മുതൽ ഡിസംബർ 06 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, മകം മുതൽ തൃക്കേട്ടവരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
അപ്‌ഡേറ്റ് ചെയ്‌തു
New Update
Horoscope

Weekly Horoscope, November 30-December 06

Astrology: ആദിത്യൻ വൃശ്ചികം രാശിയിൽ അനിഴം, തൃക്കേട്ട ഞാറ്റുവേലകളിൽ സഞ്ചരിക്കുന്നു. ചന്ദ്രൻ വെളുത്ത പക്ഷത്തിലാണ്. പൗർണമിയും ദീപോത്സവമായ തൃക്കാർത്തികയും ഈയാഴ്ചയാണ്.

Advertisment

ഡിസംബർ 5 ന് വൈകുന്നേരം വ്യാഴം വക്രഗതിയായി മിഥുനത്തിൽ പ്രവേശിക്കുന്നു. ശനി ഡിസംബർ 2 മുതൽ മീനം രാശിയിൽ  നേർഗതിയിൽ യാത്ര തുടരും. 

രാഹു ഡിസംബർ 1 ന് കുംഭം രാശിയിൽ പൂരൂരുട്ടാതിയിൽ നിന്നും ചതയം നക്ഷത്രത്തിൽ പ്രവേശിക്കുന്നു. കേതു അപ്പോൾ മുതൽ ചിങ്ങം രാശിയിൽ പൂരം മൂന്നാം പാദത്തിൽ സഞ്ചാരം ആരംഭിക്കും.

Also Read: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

കുജൻ അഥവാ ചൊവ്വ വൃശ്ചിക രാശിയിൽ കേട്ട നക്ഷത്രത്തിൽ തുടരുന്നു. ചൊവ്വ മൗഢ്യത്തിലാണ്. ബുധൻ തുലാം രാശിയിൽ വിശാഖം നക്ഷത്രത്തിൽ തുടരുന്നു. ശുക്രൻ വൃശ്ചികം രാശിയിൽ അനിഴം നക്ഷത്രത്തിലാണ്. 

Advertisment

ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ മകം മുതൽ തൃക്കേട്ടവരെയുള്ള നക്ഷത്രങ്ങളിൽ ജനിച്ചവരുടെ വാരഫലം ഇവിടെ വ്യക്തമാക്കുന്നു. 

Also Read: ഡിസംബർ മാസത്തെ സമ്പൂർണ നക്ഷത്രഫലം; അശ്വതി മുതൽ രേവതിവരെ

മകം

പുതിയ കാര്യങ്ങൾ ഇപ്പോൾ തുടങ്ങരുത്. എന്നാൽ സ്ഥിതി അനുകൂലമായി വരുന്നുണ്ടെന്നത് ആശ്വാസമത്രെ. മാറ്റങ്ങൾ ഇഷ്ടപ്പെടുന്നവരാണ്. എന്നാൽ പഴമയെ  തള്ളിപ്പറയില്ല. ആദർശം ഉയർത്തിപ്പിടിക്കേണ്ട സന്ദർഭങ്ങൾ വന്നെത്താം. ഒപ്പമുള്ളവരെ പ്രോൽസാഹിപ്പിക്കുന്നതിന് മടിക്കില്ല. മനക്ലേശത്തിന് കാരണങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കും. വാരാദ്യം അഷ്ടമരാശിക്കൂറ് വരികയാൽ ഇടപാടുകളിൽ കരുതലുണ്ടാവണം. ബുധൻ തൊട്ട് അനുകൂല ഫലങ്ങളാണ്. അംഗീകാരവും പ്രശംസയും തേടിവരുന്നതായിരിക്കും.

പൂരം

സ്വതസ്സിദ്ധമായ പ്രവർത്തന ശൈലി പിന്തുടരുന്നതാണ്. മാറ്റത്തിന് മനസ്സ് തയ്യാറായേക്കില്ല. കർമ്മമേഖലയിൽ ഗുണം കണ്ടുതുടങ്ങും. കരാറുകളിൽ ഒപ്പിടുമ്പോൾ വ്യവസ്ഥകൾ മനസ്സിലാക്കാൻ മറന്നുപോകരുത്. പ്രണയികൾക്ക് കുടുംബത്തിൻ്റെ എതിർപ്പുകൾ കുറഞ്ഞുവരുന്നത് സന്തോഷമേകും. ഉത്സവത്തിനായി ജന്മനാട്ടിലേക്ക് യാത്രയുണ്ടാവും. ഞായർ, തിങ്കൾ, ചൊവ്വ ദിനങ്ങൾക്ക് ശുഭത്വം കുറയുന്നതാണ്. നവാരംഭങ്ങൾ ഒഴിവാക്കുക കരണീയം. മറ്റു ദിവസങ്ങളിൽ കാര്യങ്ങൾ ഒരുവിധം വരുതിയിൽ വരുന്നതായിരിക്കും.

ഉത്രം

ഊഹിച്ചതുപോലെയാവും മിക്ക കാര്യങ്ങളും. കൂടുതൽ ഊർജ്ജം ചെലവഴിക്കാതെ തന്നെ ചില നേട്ടങ്ങൾ കൈവരുന്നതാണ്. ചെയ്തുപോരുന്ന തൊഴിലിൽ മാറ്റം വരുത്താനാഗ്രഹിക്കും. എന്നാൽ കൂടുതൽ മുതൽമുടക്കാൻ മടിയുണ്ടാവും. ഒഴിഞ്ഞുകിടന്ന കടമുറിക്ക് പുതിയ വാടകക്കാരെ കിട്ടിയേക്കാം. പൊതുപ്രവർത്തനം അവിശ്രമമായ ദൗത്യമായിത്തുടരുന്നതാണ്. മകൻ്റെ ജോലിക്കാര്യത്തിലെ അനിശ്ചിതത്വം നീങ്ങും. അവധിക്കാലത്ത് സുഹൃത്തുക്കളുമൊത്ത് തീർത്ഥാടനത്തിന്  ആസൂത്രണം ചെയ്യും. കുടുംബ പ്രശ്നങ്ങളുടെ ഉത്തരം ദുരൂഹമായി തുടരുന്നതാണ്.

Also Read: ബുധകുജയോഗം തുടരുമ്പോൾ ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതിവരെ

അത്തം

അത്മവിശ്വാസത്തോടെ പുതിയ കാര്യങ്ങളിൽ മുഴുകാനായേക്കും. ഒപ്പമുള്ളവരിൽ നിന്നും പ്രതീക്ഷിച്ച സഹകരണം ലഭിക്കുന്നതാണ്. സ്വന്തം കർമ്മരംഗത്തെക്കു റിച്ച് കൂടുതലായി പഠിക്കാൻ യത്നിക്കും. ഭോഗസുഖമുണ്ടാവുന്നതാണ്. പുതുതലമുറയുടെ ശാഠ്യശീലങ്ങൾ അല്പം വിഷമിപ്പിക്കാം. ചൊവ്വ, ബുധൻ ദിവസങ്ങളിൽ  കരുതലുണ്ടാവണം. ഉന്നതരുമായി പരിചയപ്പെടാനാവും. കഴിവുകൾ കൂടുതലായി ഉപയോഗപ്പെടുത്താനുള്ള മാർഗനിർദ്ദേശങ്ങൾ ലഭിക്കുന്നതാണ്. ഔഷധ സേവയാൽ ആരോഗ്യപ്രശ്നങ്ങൾക്ക് ആശ്വാസം കിട്ടുന്നതായിരിക്കും.

ചിത്തിര

നിക്ഷിപ്തമായ ചുമതലകൾ ഭംഗിയായി നിർവഹിക്കുന്നതാണ്.  പദവിയിൽ കയറ്റം പ്രതീക്ഷിക്കുമെങ്കിലും അതുണ്ടാവില്ല. അനൗദ്യോഗിക കാര്യങ്ങളിലും വ്യാപരിക്കുന്നതിന് നേരം കണ്ടെത്തുന്നതാണ്. കച്ചവടത്തിൽ മുതലിറക്കിയത് ഭാഗികമായി തിരിച്ചുകിട്ടിത്തുടങ്ങും. ഏജൻസികൾ നടത്തുന്നവർ അധികം സാധനങ്ങൾ വാങ്ങിക്കൂട്ടാതിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. അനാവശ്യമായ ചെലവുകൾ നിയന്ത്രിക്കാൻ കുടുംബാംഗങ്ങൾക്ക് നിർദ്ദേശം നൽകും. ഗതാഗത നിയമങ്ങൾ തെറ്റിക്കാതിരിക്കാൻ ജാഗ്രത വേണം. വാരമദ്ധ്യത്തിൽ സുഖക്കുറവുണ്ടാവും.

ചോതി

വ്യാപാരം, വിപണനം മുതലായ മേഖലകളിൽ പതിപ്പിച്ച വ്യക്തിമുദ്ര തുടരപ്പെടും. കരുതിയ വളർച്ച വന്നെത്തുന്നതാണ്. ഉദ്യോഗസ്ഥർക്ക് തൊഴിലിടത്തിൽ സമ്മർദ്ദങ്ങൾ ഉണ്ടായേക്കും. കൂടുതൽ ചുമതലകൾ നിർവഹിക്കുന്നത് വെല്ലുവിളിയാവും. വിദ്യാർത്ഥികൾക്ക് കലാമത്സരത്തിൽ നല്ലവിജയം കരസ്ഥമാക്കാനാവുന്നതാണ്.  സുഹൃത്തുകൾക്ക് ഉപദേശ നിർദ്ദേശങ്ങൾ നൽകും. കുടുംബാഭിവൃദ്ധിക്കായി പൂജകൾ ഏർപ്പാടാക്കും. മക്കളുടെ കാര്യത്തിൽ  അനാവശ്യമായ ആധി ഒഴിവാക്കണം. ആഢംബരച്ചെലവുകൾ ഉണ്ടാവും.

Read More: ശുക്രൻ നീചരാശിയിൽ; ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതി വരെ

വിശാഖം

അധികാരമുള്ള പദവികളിൽ ശോഭിക്കുന്നതാണ്. പൊതുപ്രവർത്തകർ ചോദ്യശരങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്നതായിരിക്കും. പ്രധാന കാര്യങ്ങളിൽ തീരുമാനമെടുക്കും മുന്നേ ഒപ്പമുള്ളവരുടെ അഭിപ്രായമാരായുന്നത് ഉചിതം. വരുമാനമാർഗമില്ലാതെ വിഷമിക്കുന്നവർക്ക് ചെറിയ തോതിലുള്ള അവസരങ്ങളെങ്കിലും ലഭിക്കാനിടയുണ്ട്. ഭൂമി കച്ചവടത്തിൽ ചില തടസ്സങ്ങൾ ഏർപ്പെടാനിടയുണ്ട്. കുടുംബകാര്യങ്ങൾക്ക് സമയം നീക്കിവെക്കാത്തത് അലോസരങ്ങൾക്ക് കാരണമാകാം. രോഗീപരിചരണത്തിൽ അലംഭാവമരുത്. എത്ര ശ്രമിച്ചാലും ആർഭാടങ്ങൾ ഒഴിവാക്കാൻ കഴിയാതെ വരാം.

അനിഴം

നക്ഷത്രാധിപനായ ശനിക്ക് വക്രഗതി അവസാനിക്കുകയാൽ പ്രവർത്തനങ്ങളിൽ ലക്ഷ്യബോധമുണ്ടാവുന്നതാണ്. മുടങ്ങിയ കാര്യങ്ങൾ വീണ്ടും പൊടിതട്ടിയെടുക്കാനാവും. വിരമിച്ചവർക്ക് കഴിവിനൊത്ത ജോലി ലഭിക്കുന്നതാണ്. ഉദ്യോഗസ്ഥലത്തിൽ സമ്മർദ്ദം കുറയും. മേലധികാരി മാറാനോ പുതിയ ലാവണം ലഭിക്കാനോ സാധ്യതയുണ്ട്. സമൂഹ പുരോഗതിക്കായി പ്രവർത്തിക്കാനും തയ്യാറാകും.  നിക്ഷേപങ്ങളിൽ സുരക്ഷിതത്ത്വം ഉറപ്പുവരുത്തേണ്ടതുണ്ട്. വാരാന്ത്യ ദിവസങ്ങളിൽ സാഹസകർമ്മങ്ങൾ ഒഴിവാക്കപ്പെടണം. പ്രണയിക്കുന്നവർക്ക് ഉറച്ച ഭാവി തീരുമാനം കൈക്കൊള്ളാനുള്ള ആത്മവിശ്വാസം വന്നെത്തും.

തൃക്കേട്ട

ഏറ്റെടുത്ത ദൗത്യത്തിൽ കരുതിയതിലും  നല്ല റിസൾട്ട് ഉണ്ടാക്കാനാവും. മേലധികാരികൾ പ്രശംസിക്കുന്നതാണ്. ബിസിനസ്സ് യാത്രകൾ വിജയിക്കും. വിൽപ്പനോദ്ദേശത്തോടുകൂടി ഭൂമി വാങ്ങുവാൻ തീരുമാനിച്ചേക്കും. എന്നാൽ നിയമ വശങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. സ്വന്തം കാര്യങ്ങൾ അവഗണിച്ച് പൊതുരംഗത്ത് പ്രവർത്തിക്കുന്നത് ഗൃഹച്ഛിദ്രം ഉണ്ടാക്കാം. വിദ്യാർത്ഥികൾ കലാമത്സരങ്ങളിൽ നേട്ടമുണ്ടാക്കും. ജന്മനക്ഷത്രത്തിൽ ഇപ്പോൾ ചൊവ്വ സഞ്ചരിക്കുന്നു. അതിനാൽ ക്ഷോഭം കൂടുവാനിടയുണ്ട്. അതിനെ  നിയന്ത്രിക്കേണ്ടതുണ്ട്.

Read More: ചൊവ്വ മൗഢ്യത്തിൽ; ദോഷം ആർക്കൊക്കെ?

Horoscope Astrology weekly horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: