/indian-express-malayalam/media/media_files/2025/03/18/I3u47oH2JOFC7xReeevB.jpg)
Weekly Horoscope, November 30-December 06
Astrology: ആദിത്യൻ വൃശ്ചികം രാശിയിൽ അനിഴം, തൃക്കേട്ട ഞാറ്റുവേലകളിൽ സഞ്ചരിക്കുന്നു. ചന്ദ്രൻ വെളുത്ത പക്ഷത്തിലാണ്. പൗർണമിയും ദീപോത്സവമായ തൃക്കാർത്തികയും ഈയാഴ്ചയാണ്.
ഡിസംബർ 5 ന് വൈകുന്നേരം വ്യാഴം വക്രഗതിയായി മിഥുനത്തിൽ പ്രവേശിക്കുന്നു. ശനി ഡിസംബർ 2 മുതൽ മീനം രാശിയിൽ നേർഗതിയിൽ യാത്ര തുടരും.
രാഹു ഡിസംബർ 1 ന് കുംഭം രാശിയിൽ പൂരൂരുട്ടാതിയിൽ നിന്നും ചതയം നക്ഷത്രത്തിൽ പ്രവേശിക്കുന്നു. കേതു അപ്പോൾ മുതൽ ചിങ്ങം രാശിയിൽ പൂരം മൂന്നാം പാദത്തിൽ സഞ്ചാരം ആരംഭിക്കും.
Also Read: ഡിസംബർ മാസത്തെ സമ്പൂർണ നക്ഷത്രഫലം; അശ്വതി മുതൽ രേവതിവരെ
കുജൻ അഥവാ ചൊവ്വ വൃശ്ചിക രാശിയിൽ കേട്ട നക്ഷത്രത്തിൽ തുടരുന്നു. ചൊവ്വ മൗഢ്യത്തിലാണ്. ബുധൻ തുലാം രാശിയിൽ വിശാഖം നക്ഷത്രത്തിൽ തുടരുന്നു. ശുക്രൻ വൃശ്ചികം രാശിയിൽ അനിഴം നക്ഷത്രത്തിലാണ്.
ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ അശ്വതി മുതൽ ആയില്യം വരെയുള്ള നക്ഷത്രങ്ങളിൽ ജനിച്ചവരുടെ വാരഫലം ഇവിടെ വ്യക്തമാക്കുന്നു.
Read More: നവംബർ മാസഫലം, അശ്വതി മുതൽ രേവതി വരെ
അശ്വതി
കാഴ്ചപ്പാടുകൾക്ക് പരുക്കുണ്ടാവാതെ തന്നെ കാര്യനിർവഹണം സാധ്യമാവും. സ്വതന്ത്രമായ പ്രവർത്തനശൈലിയുമായി മുന്നോട്ടുപോകുന്നതാണ്. ആരംഭിക്കാൻ ശ്രമിക്കുന്ന കാര്യങ്ങൾ ആലോചിച്ചുറപ്പിക്കും. ഞായർ, തിങ്കൾ ദിവസങ്ങളിൽ ശനിചന്ദ്രയോഗം പന്ത്രണ്ടിൽ വരികയാൽ മനക്ലേശത്തിന് സാധ്യത കാണുന്നു. അലച്ചിൽ, അധികച്ചെലവ് ഇവയും വരാം. ചൊവ്വ, ബുധൻ ദിവസങ്ങളിൽ ദേഹസുഖമുണ്ടാവും. കാര്യലാഭം പ്രതീക്ഷിക്കാം. നിർവഹണം കൃത്യമായിരിക്കുന്നതാണ്. വ്യാഴം, വെള്ളി ദിവസങ്ങളിൽ ധനലാഭം ഭവിക്കും. ശനിയാഴ്ച സഹായഹസ്തങ്ങൾ കൈവരും. സംതൃപ്തി തോന്നുന്നതാണ്.
ഭരണി
സമചിത്തതയും അക്ഷോഭ്യതയും ആവശ്യമാണ്. തൊഴിലിടത്തിലെ ഏകോപനം പിരിമുറുക്കത്തിന് കാരണമായേക്കും. പ്രധാന കാര്യങ്ങൾ നിർവഹിക്കേണ്ടി വരുന്നതാണ്. അധികാരികളുടെ അനിഷ്ടത്തിന് പാത്രമാകാനിടയുണ്ട്. രോഗികൾക്ക് ആശ്വാസമുണ്ടാവും. എന്നാൽ തുടർ ചികിൽസകളിൽ അലംഭാവമരുത്. പൊതുപ്രവർത്തനത്തോട് വിരക്തി തോന്നാനിടയുണ്ട്. പ്രതീക്ഷിച്ച ധനാഗമത്താൽ ന്യായമായ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയും. വാരാദ്യ ദിവസങ്ങളിൽ അലച്ചിലുണ്ടാവും. ഭക്ഷണം കഴിക്കാൻ നേരനീക്കം വരുന്നതാണ്.
കാർത്തിക
സഫലയത്നങ്ങൾ മനസ്സന്തോഷമേകും. പുതുകാര്യങ്ങളെക്കുറിച്ച് വർണ്ണസ്വപ്നങ്ങൾ മെനയുന്നതാണ്. തൊഴിൽ തേടുന്നവർ നിരാശപ്പെടില്ല. കരാറുകളിൽ ഉറപ്പ് ലഭിക്കുന്നതാണ്. സാങ്കേതികമായ അറിവുകൾ വേണ്ടത്ര നേടാൻ കഴിയാത്തത് പരിമിതിയായി അനുഭവപ്പെടുന്നതാണ്. നിലപാടുകൾ മയപ്പെടുത്താത്തത് ശത്രുക്കളെ സൃഷ്ടിച്ചേക്കാം. ദാമ്പത്യത്തിലെ അലോസരങ്ങൾ മനക്ലേശമുണ്ടാക്കും. സാമ്പത്തിക പാരതന്ത്ര്യം കുറയുന്നത് ആശ്വാസമേകും. ഞായർ, തിങ്കൾ, വ്യാഴം കൂടുതൽ നല്ല ദിവസങ്ങൾ.
Also Read: ബുധകുജയോഗം തുടരുമ്പോൾ ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതിവരെ
രോഹിണി
ആത്മവിശ്വാസം വാക്കിലും പ്രവർത്തിയിലും നിറയും. കർമ്മരംഗത്ത് മുന്നേറുന്നതാണ്. തടസ്സങ്ങളിൽ തളരുകയില്ല. വേണ്ടപ്പെട്ടവരുടെയും അല്ലാത്തവരുടെയും പിന്തുണ കൈവരും. സ്വാശ്രയ സ്ഥാപനം വിപുലീകരിക്കുവാനുള്ള ശ്രമങ്ങളിൽ മുഴുകുന്നതാണ്. സാമ്പത്തിക ഇടപാടുകൾ വിജയിക്കും. കലാരംഗത്തു നിന്നും വരുമാനം അധികരിക്കുന്നതാണ്. പ്രണയിക്കുന്നവ ർക്കിടയിൽ പിണക്കം ഉണ്ടാവാം. കടബാധ്യതയിൽ കുറച്ചൊക്കെ വീട്ടാനാവും. കുടുംബത്തിനൊപ്പം ദീർഘയാത്രകൾ ആസൂത്രണം ചെയ്യുന്നതാണ്.
മകയിരം
മർക്കടമുഷ്ടി കൊണ്ട് ലഘുനേട്ടങ്ങൾ ഉണ്ടാക്കിയേക്കുമെങ്കിലും പിന്നീട് പശ്ചാത്തപിക്കുന്നതായിരിക്കും. അവ്യക്തമാവും പലപ്പോഴും ധാരണകൾ. അവ പരിഹരിക്കാൻ തയ്യാറാവുകയുമില്ല. രോഗം വലയ്ക്കുന്നവർക്ക് ആശ്വസിക്കാറാവും. കൂടുകച്ചവടത്തിൽ നിന്നും ആദ്യമായി ലാഭം കിട്ടിത്തുടങ്ങുന്നതാണ്, തൻ്റെ ഭൗതിക പുരോഗതിക്ക് വേഗം കൂടിയെങ്കിൽ എന്നാശിച്ചേക്കും. സമൂഹത്തോടുള്ള പ്രതിജ്ഞാബദ്ധതയ്ക്ക് ഇളക്കം വരില്ല. ഭൂമിയിടപാടുകളിൽ കരുതലുണ്ടാവണം. ധനപരമായ പിരിമുറുക്കത്തിന് അയവുണ്ടാവുന്നതായിരിക്കും.
തിരുവാതിര
സ്വന്തം തീരുമാനങ്ങളിൽ ഉറച്ചുനിൽക്കുന്നതായിരിക്കും. ആദർശം പ്രായോഗികമാക്കുന്നതിലും വിജയിക്കുന്നതാണ്. എതിർപ്പുകളെ സാരമാക്കുകയില്ല. സുഹൃത്തുക്കൾക്ക് വ്യക്തമായ മാർഗ്ഗനിർദ്ദേശം നൽകും. ബിസിനസ്സിൽ നിന്നും സാമ്പത്തിക ലാഭമുണ്ടാവും. വസ്തുക്കച്ചവടത്തിലെ തടസ്സങ്ങളും നിയമപ്രശ്നങ്ങളും മാറിക്കിട്ടും. ദമ്പതികൾക്കിടയിൽ ഒത്തിണക്കം അധികമാവും. കലാകാരന്മാർക്ക് അവസരങ്ങൾ കുറയില്ല. കൃഷികാര്യങ്ങളിൽ വീണ്ടും താത്പര്യം ജനിക്കുന്നതാണ്. വ്യാഴം, വെള്ളി ദിവസങ്ങളിൽ അലച്ചിലും ആലസ്യവും ഉണ്ടാവാം.
Read More: ശുക്രൻ നീചരാശിയിൽ; ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതി വരെ
പുണർതം
പുതിയ കാലഘട്ടത്തിൻ്റെ തൊഴിൽ സംസ്കാരവുമായി എളുപ്പം പൊരുത്തപ്പെടും. മൗലികമായ കഴിവുകൾ ആദരിക്കപ്പെടുന്നതാണ്. വിപണിയുടെ സാധ്യതകൾ ആരായുന്നതിന് മുതിരും. സാങ്കേതിക കാര്യങ്ങളിൽ അറിവ് നേടും. വ്യാഴം ജന്മനക്ഷത്രത്തിൽ വക്രഗതിയിൽ തുടരുകയാൽ ആത്മീയ സാധനകൾ തടസ്സപ്പെടുന്നതിന് സാധ്യതയുണ്ട്. സംഘടനകളിൽ പ്രവർത്തിക്കുന്നവർക്ക് സ്വാതന്ത്ര്യം കുറയാം. വാരാദ്യ ദിവസങ്ങളിൽ ഊഷ്മളതയേറും. പ്രണയിക്കുന്നവർക്ക് ആഹ്ളാദിക്കാൻ അവസരം വരുന്നതാണ്.
പൂയം
നക്ഷത്രാധിപനായ ശനിക്ക് വക്രഗതി നീങ്ങുന്നത് തൊഴിൽപരമായ ഉന്മേഷത്തിന് കാരണമാകും. ആവിഷ്കരിച്ച ആശയങ്ങൾ സഹപ്രവർത്തകരുടെ പിന്തുണയോടെ പ്രാവർത്തികമാക്കാൻ കഴിയുന്നതാണ്. പ്രൈവറ്റ് സ്ഥാപനത്തിൽ ജോലി ചെയ്യുന്നവർക്ക് അംഗീകാരം കൈവരും. കുടുംബപരമായി സമ്മിശ്ര ഫലങ്ങളാണുള്ളത്. മകൻ്റെ പഠനകാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തണം. ധനപരമായി മെച്ചപ്പെടുന്നതാണ്. എന്നാൽ മംഗളകർമ്മങ്ങൾ, ദൈവകാര്യങ്ങൾ ഇവയ്ക്കായി ചെലവുണ്ടാവും.
ആയില്യം
സാധാരണ കർമ്മങ്ങൾക്ക് മാറ്റം വരില്ല. നയപരമായ തീരുമാനങ്ങൾ പ്രാവർത്തികമാക്കുന്നതാണ്. സംഘടനകളിൽ സ്ഥാനലാഭത്തിന് സാധ്യതയുണ്ട്. ബന്ധുക്കളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ മുൻകൈയെടുക്കും.
ഭൂമിയിൽ നിന്നും കരുതിയത്ര വരവൊന്നുമുണ്ടാവില്ല. യാത്രകൾ സുഗമമാവും. തൊഴിലിടത്തിൽ സൗഹൃദാന്തരീക്ഷം പുലരുന്നതാണ്. ചിലരിലുള്ള
അമിത വിശ്വാസം ഒഴിവാക്കുക കരണീയം. ഗവേഷണ വിഷയത്തിൽ അഭിനന്ദിക്കപ്പെടാം. ഗാർഹികമായി സംതൃപ്തി നൽകുന്ന വാരമായിരിക്കും
Read More: ചൊവ്വ മൗഢ്യത്തിൽ; ദോഷം ആർക്കൊക്കെ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us