scorecardresearch

Weekly Horoscope Nov 16-Nov 22: വാരഫലം, മൂലം മുതൽ രേവതിവരെ

നവംബർ 16 ഞായർ മുതൽ നവംബർ 22 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, മൂലം മുതൽ രേവതിവരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

നവംബർ 16 ഞായർ മുതൽ നവംബർ 22 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, മൂലം മുതൽ രേവതിവരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
അപ്‌ഡേറ്റ് ചെയ്‌തു
New Update
Horoscope

Weekly Horoscope, November 16-November 22

Astrology: 2025 നവംബർ 16 ഞായർ മുതൽ 22 ശനി (1201 തുലാം 30 മുതൽ വൃശ്ചികം 6) വരെയുള്ള ഒരാഴ്ച്ക്കാലത്തെ സമ്പൂർണ്ണ വാരഫലം. ആദിത്യൻ നവംബർ 16 ഞായറാഴ്ച പകൽ 1:37 ന് തുലാം രാശിയിൽ നിന്നും വൃശ്ചികം രാശിയിലേക്ക് സംക്രമിക്കുന്നു. വിശാഖം, അനിഴം ഞാറ്റുവേലകളാണ് ഈയാഴ്ച തുടരുന്നത്.

Advertisment

നവംബർ 19, 20 തീയതികളിലായി അമാവാസി വരുന്നു. നവംബർ 21 ന് വെളുത്തപക്ഷവും ഹേമന്ത ഋതുവും മാർഗശീർഷമാസവും ആരംഭിക്കുന്നു. വ്യാഴം കർക്കടകത്തിൽ വക്രഗതിയിലാണ്. രാഹു കുംഭത്തിലും കേതു ചിങ്ങത്തിലും തുടരുകയാണ്. ശനി മീനം രാശിയിൽ പൂരൂരുട്ടാതിയിൽ വക്രഗതിൽ സഞ്ചരിക്കുന്നു. 

ബുധനും ചൊവ്വയും വൃശ്ചികത്തിലും ശുക്രൻ തുലാത്തിലും സഞ്ചരിക്കുന്നു. കുജബുധന്മാർക്ക് മൗഢ്യവുമുണ്ട്. ഈ ഗ്രഹനിലയെ ആധാരമാക്കി മൂലം മുതൽ രേവതിവരെയുള്ള ഒന്‍പത് നക്ഷത്രങ്ങളിൽ ജനിച്ചവരുടെ സമ്പൂർണ്ണ വാരഫലം ഇവിടെ അവതരിപ്പിക്കുന്നു.

Read More: നവംബർ മാസഫലം, അശ്വതി മുതൽ രേവതി വരെ

മൂലം

ജോലിയിൽ നൈപുണ്യം പ്രകടിപ്പിക്കും. ജനസമ്മതി കൂടുന്നതാണ്. ഭക്ഷണകാര്യത്തിൽ ശ്രദ്ധയുണ്ടാവണം. അപവാദങ്ങളെ  ശക്തമായ ഭാഷയിൽ അപലപിക്കും. കുടുംബകാര്യങ്ങളിൽ ജീവിതപങ്കാളിയുടെ നിർദ്ദേശങ്ങൾ സ്വീകാര്യമാവും. രാഷ്ട്രീയ നിലപാടുകളുടെ പേരിൽ സഹപ്രവർത്തകരുമായി തർക്കത്തിലേർപ്പെടാം. പുരയിടത്തിന് വേലികെട്ടുക, വളമിടുക തുടങ്ങിയ ചിലവുകൾ വരാം. തിടുക്കത്തിൽ ചില ശുഭകാര്യങ്ങൾ തീരുമാനിക്കേണ്ടി വന്നേക്കും. വിവരശേഖരണാർത്ഥം സഞ്ചാരമുണ്ടാവും. ബന്ധുക്കളുടെ കാര്യത്തിൽ ഭിന്നചേരിയിൽ നിൽക്കാൻ സാധ്യതയുണ്ട്.

Advertisment

പൂരാടം

കഠിനാധ്വാനമില്ലാതെ തന്നെ നേട്ടങ്ങൾ കൈവരും. രോഗാവസ്ഥ മാറി പൂർവ്വോന്മേഷത്തിലാവുന്നതാണ്. മനസ്സമാധാനം കുറയില്ല. ശ്രദ്ധയോടെ മറ്റുള്ളവരുടെ വാക്കുകൾ കേൾക്കാൻ ശ്രമിക്കും. ഭിന്നപക്ഷങ്ങളോടും സഹിഷ്ണുത പുലർത്തുന്നതാണ്.  വിശ്വസ്തരായ സുഹൃത്തുക്കൾക്കൊപ്പം ചെറുയാത്രകൾ / നവസംരംഭങ്ങൾ എന്നിവയുണ്ടാവും. വിലകൂടിയ ഗൃഹോപകരണങ്ങൾ വാങ്ങുന്നതാണ്. വെള്ളി, ശനി ദിവസങ്ങൾക്ക് മെച്ചം കുറയുന്നതാണ്.

Also Read: വാരഫലം, മൂലം മുതൽ രേവതിവരെ

ഉത്രാടം

യുക്തിസഹമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യും. തൊഴിലിൽ പുതിയ സംവിധാനങ്ങളും സാങ്കേതികതകളും പ്രാവർത്തികമാക്കും. സഹപ്രവർത്തകരുടെ സഹകരണം മുതൽക്കൂട്ടാവും.  വിദേശധനം ലഭിക്കാനിടയുണ്ട്. കുടുംബ ബന്ധം സന്തുഷ്ടിയേകും. ശാസ്ത്രജ്ഞർക്കും ഗവേഷകർക്കും അനുകൂലമായ അവസരങ്ങളുണ്ടാവുന്നതാണ്. ആലോചനാ യോഗങ്ങളിൽ സന്തുലിതവീക്ഷണം പുലർത്തും. യാത്രാക്ലേശത്തിനും ദേഹസൗഖ്യക്കുറവിനും സാഹചര്യം ഉണ്ടായേക്കും. പ്രണയത്തിൽ തടസ്സങ്ങളുണ്ടാവാം. തെറ്റിദ്ധാരണകൾ ഉയരുന്നതാണ്.

Also Read: വൃശ്ചിക മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ

തിരുവോണം

ഒമ്പതാമെടം മുതൽ പതിനൊന്നാമെടം വരെ ചന്ദ്രസഞ്ചാരം വരികയാൽ നേട്ടങ്ങൾക്കാവും മുൻഗണന. സമൂഹത്തിൽ സ്വാധീനമുയരും. കക്ഷിരാഷ്ട്രീയത്തിൽ പ്രബലരാവും.  ധനാഗമ മാർഗങ്ങൾ തുറന്നുകിട്ടുന്നതായിരിക്കും. പുതിയ പരിഷ്കാരങ്ങൾ വ്യക്തികാര്യങ്ങളിലും പകർത്താനാഗ്രഹിക്കുന്നതാണ്. എഴുത്ത്, വായന, കലാപ്രവർത്തനം എന്നിവ അഭംഗുരമാവും. ജീവിത നിലവാരം ഉയരുന്നതാണ്. വിദ്യാർത്ഥികൾക്ക് ഏകാഗ്രത വളരും. പൂർവ്വികസ്വത്ത് സംബന്ധിച്ച രേഖകൾ കൈവശമെത്തും. ദാമ്പത്യസൗഖ്യം പ്രതീക്ഷിക്കാം.

അവിട്ടം

നല്ലഫലങ്ങൾക്ക് മുൻതൂക്കമുണ്ടാവുന്ന വാരമാണ്. അദ്ധ്വാനശക്തി പാഴാവുകയല്ല. പുതിയ കാര്യങ്ങളും പഴയവയും സമന്വയിപ്പിക്കുന്നതിൽ വിജയിക്കുന്നതാണ്. ഉന്നമനേച്ഛയോടെ കർമ്മരംഗത്ത് മുഴുകുവാൻ കഴിയും. ബിസിനസ്സിനുള്ള ലോൺ അപേക്ഷ പരിഗണിക്കപ്പെടാം. കൈവായ്പകൾ മടക്കിക്കിട്ടുന്നതാണ്. മകൻ്റെ വിദ്യാഭ്യാസത്തിൽ അതൃപ്തി അനുഭവപ്പെടാനിടയുണ്ട്.   കൂട്ടുകാരുമൊത്ത് ഗതകാല സ്മരണകളിൽ മുഴുകുന്നതാണ്. കിടപ്പുരോഗികൾക്ക് ചികിൽസാ മാറ്റം ഗുണകരമാവും. ഗൃഹത്തിൽ ചില അറ്റകുറ്റപ്പണികൾ വേണ്ടിവരുന്നതാണ്.

ചതയം

ഞായറും തിങ്കളും അഷ്ടമരാശിക്കൂറ് വരികയാൽ കാര്യതടസ്സങ്ങളേർപ്പെടാം. ചിലതൊക്കെ പകുതി പൂർത്തിയാക്കാനേ കഴിഞ്ഞുള്ളുവെന്ന് വരും. ചൊവ്വയും ബുധനും ഭാഗികമായി ഗുണമുള്ള ദിവസങ്ങളാവും. അധ്വാനത്തിലൂടെ നേട്ടങ്ങൾ കൈവരുന്നതാണ്. മേലധികാരിയുടെ വിശ്വാസമാർജ്ജിക്കും. യാത്രകൾ വേണ്ടിവരുന്നതാണ്. സമയനിഷ്ഠ ഭംഗപ്പെടാം. മറ്റുള്ള ദിവസങ്ങളിൽ സ്വസ്ഥതയുണ്ടാവും. തിടുക്കമില്ലാതെ നിർവഹണത്തിൽ ഏർപ്പെടും. ഛിദ്രവാസനകളെ തിരിച്ചറിയാനും നിയന്ത്രിക്കാനുമാവും.

Also Read: ബുധകുജയോഗം തുടരുമ്പോൾ ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതിവരെ

പൂരൂരുട്ടാതി

സമ്മിശ്രാനുഭവങ്ങൾ ഉണ്ടാവുന്നതാണ്. ഔദ്യോഗികമായി ശ്രമകരമായിട്ടുള്ള പുതിയ ദൗത്യം ഏറ്റെടുക്കേണ്ടി വന്നേക്കും. ആത്മവിശ്വാസത്തിന് ഉലച്ചിൽ വരുന്നതായി തോന്നുന്നതാണ്. ഉപജാപങ്ങൾക്ക് ചെവികൊടുക്കാതിരിക്കാൻ കരുതലുണ്ടാവണം. കടബാധ്യതകൾ ഇടക്കിടെ വ്യാകുലത സൃഷ്ടിക്കാം. വാരമധ്യം മുതൽ ഗുണാനുഭവങ്ങൾ ഉണ്ടാവുന്നതാണ്. നിലപാടുകൾക്ക് സ്വീകാര്യത കൈവരുന്നതായിരിക്കും. വാഗ്ദാനങ്ങൾ പാലിക്കും. നവീന ഗൃഹോപകരണങ്ങൾ വാങ്ങുന്നതാണ്. ജീവിത പങ്കാളിയുടെ ഓൺലൈൻ ബിസിനസ്സിൽ വളർച്ചക്കായി ശ്രമം നടത്തും.

ഉത്രട്ടാതി

ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റ ഉത്തരവ് ലഭിക്കും. പുതിയ കാര്യങ്ങൾ തുടങ്ങാൻ സാഹചര്യം അനുകൂലമായിത്തീരും. ആത്മശക്തിയിൽ വിശ്വാസമേറുന്നതാണ്. നക്ഷത്രാധിപനായ ശനി വക്രഗതി തുടരുകയാൽ ചിലപ്പോൾ ആലസ്യം പിടികൂടാം. ധനകാര്യത്തിൽ ജാഗ്രത വേണം. ഇടപാടുകൾക്ക് രേഖകൾ സൂക്ഷിക്കുന്നത് നന്നായിരിക്കും. ചൊവ്വ, ബുധൻ ദിവസങ്ങളിൽ അഷ്ടമരാശി വരികയാൽ നവാരംഭങ്ങൾ ഒഴിവാക്കുക നന്ന്. ബന്ധുവിന് വ്യക്തമായ മാർഗനിർദ്ദേശം നൽകും. പ്രണയിക്കുന്നവർക്കിടയിൽ ഐക്യം ദൃഢമാകുന്നതാണ്.

രേവതി

നക്ഷത്രാധിപനായ ബുധന് വക്രമൗഢ്യം വരുന്നത് ആശാസ്യമാവില്ല. മുൻപെടുത്ത തീരുമാനങ്ങൾ പുനപ്പരിശോധിച്ചേക്കും. തൊഴിലിടത്തിൽ പുതിയ ചില ക്രമീകരണങ്ങൾ ഉണ്ടാവുന്നതാണ്. തന്മൂലം പ്രയാസങ്ങൾ വരാനിടയുണ്ട്. ഭോഗസുഖമുണ്ടാവും.  വീട്ടുകാർക്കൊപ്പം പുറമേ നിന്നും ഇഷ്ടഭക്ഷണം കഴിക്കാനാവും. തർക്കങ്ങളും ആരോപണങ്ങളും വ്യക്തിപരമാവാതിരാക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. രോഗക്ലേശിതർ ആരോഗ്യപരിശോധനയിൽ അലംഭാവമരുത്. ചൊവ്വ, ബുധൻ ദിവസങ്ങളിൽ മനോവാക്കർമ്മങ്ങളിൽ ജാഗ്രത വേണം.

Read More: ചൊവ്വ മൗഢ്യത്തിൽ; ദോഷം ആർക്കൊക്കെ?

Horoscope Astrology weekly horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: