scorecardresearch

Weekly Horoscope Nov 16-Nov 22: വാരഫലം, അശ്വതി മുതൽ ആയില്യംവരെ

നവംബർ 16 ഞായർ മുതൽ നവംബർ 22 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, അശ്വതി മുതൽ ആയില്യം വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

നവംബർ 16 ഞായർ മുതൽ നവംബർ 22 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, അശ്വതി മുതൽ ആയില്യം വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
അപ്‌ഡേറ്റ് ചെയ്‌തു
New Update
Horoscope

Weekly Horoscope, November 16-November 22

Astrology: ആദിത്യൻ നവംബർ 16 ഞായറാഴ്ച പകൽ 1:37 ന് തുലാം രാശിയിൽ നിന്നും വൃശ്ചികം രാശിയിലേക്ക് സംക്രമിക്കുന്നു. വിശാഖം, അനിഴം ഞാറ്റുവേലകളാണ് ഈയാഴ്ച തുടരുന്നത്.

Advertisment

നവംബർ 19, 20 തീയതികളിലായി അമാവാസി വരുന്നു. നവംബർ 21 ന് വെളുത്തപക്ഷവും ഹേമന്ത ഋതുവും മാർഗശീർഷമാസവും ആരംഭിക്കുന്നു. 

വ്യാഴം കർക്കടകത്തിൽ വക്രഗതിയിലാണ്. രാഹു കുംഭത്തിലും കേതു ചിങ്ങത്തിലും തുടരുകയാണ്. ശനി മീനം രാശിയിൽ പൂരൂരുട്ടാതിയിൽ വക്രഗതിൽ സഞ്ചരിക്കുന്നു. 

ബുധനും ചൊവ്വയും വൃശ്ചികത്തിലും ശുക്രൻ തുലാത്തിലും സഞ്ചരിക്കുന്നു. കുജബുധന്മാർക്ക് മൗഢ്യവുമുണ്ട്.

Advertisment

ഈ ഗ്രഹനിലയെ ആധാരമാക്കി അശ്വതി മുതൽ ആയില്യം വരെയുള്ള ഒന്‍പത് നക്ഷത്രങ്ങളിൽ ജനിച്ചവരുടെ വാരഫലം ഇവിടെ അവതരിപ്പിക്കുന്നു.

Read More: നവംബർ മാസഫലം, അശ്വതി മുതൽ രേവതി വരെ

അശ്വതി

പല കാര്യങ്ങളിലും വ്യക്തമായ തീരുമാനങ്ങൾ കൈക്കൊള്ളാനാവും. ശരിയായ ദിശയിൽ തന്നെയാവും മുന്നേറ്റം. ഔദ്യോഗിക കാര്യങ്ങളിൽ അമാന്തമുണ്ടാവില്ല. എല്ലാവരേയും ഒപ്പം നിർത്താനാവും. സമയനിഷ്ഠ പ്രശംസിക്കപ്പെടുന്നതാണ്. മാനസിക സൗഖ്യം കുറയാനിടയില്ല. സ്വകാര്യ ജീവിതത്തിൽ സന്തുഷ്ടിയുണ്ടാവുന്നതാണ്. ഇഷ്ടജന സല്ലാപസമാഗമാദികൾക്ക് അവസരം വരും. പറയുന്നതിൽ കാര്യമുണ്ടെന്ന് ശ്രോതാവിന് വിശ്വാസം ഭവിക്കും. വെള്ളി, ശനി ദിവസങ്ങളിൽ എല്ലാക്കാര്യങ്ങളിലും ജാഗ്രത അനിവാര്യം.

ഭരണി

പുതിയ കാര്യങ്ങൾ ആരംഭിക്കാനാവും. തുടങ്ങിക്കഴിഞ്ഞവ കൂടുതൽ കരുത്തുനേടി മുന്നോട്ടുപോവുകയും ചെയ്യും. സാമ്പത്തിക സമ്മർദ്ദങ്ങൾക്ക് അയവുണ്ടാവും. പ്രണയകാര്യത്തിൽ വീട്ടുകാരുടെ എതിർപ്പ് തുടർന്നേക്കും. ചെറിയ കാര്യങ്ങൾ നേടാൻ ക്ലേശിക്കുന്നതാണ്. എന്നാൽ ചില വലിയ നേട്ടങ്ങൾ അനായാസം സാധിക്കാനാവും. നിയമ പ്രശ്നങ്ങളിൽ വിദഗ്ദ്ധോപദേശം കിട്ടിയേക്കും. ശാസ്ത്രവിഷയങ്ങളിൽ പ്രവർത്തനം നടത്തുന്നവർക്ക് പുരസ്കാരങ്ങൾക്ക് സാധ്യതയുണ്ട്. വാരാന്ത്യത്തിൽ മനക്ലേശമുണ്ടാവും. കരുതൽ വേണം

കാർത്തിക

അദ്ധ്വാനത്തിന്  തക്ക പ്രതിഫലം ലഭിക്കുന്നതാണ്.  ഉദ്യോഗാർത്ഥികൾക്ക് സ്വകാര്യ സ്ഥാപനത്തിൽ താത്കാലിക നിയമനം കിട്ടാം. സന്ധിസംഭാഷണങ്ങൾ ഫലം കാണുന്നതായിരിക്കും. പിതൃബന്ധുക്കളുമായുണ്ടായ പിണക്കം അവസാനിച്ചേക്കും. മുന്തിയ വസ്ത്രാഭരണങ്ങൾ വാങ്ങുന്നതാണ്. പുതിയ കാര്യങ്ങൾ പഠിച്ചറിയാൻ സമയം നീക്കിവെക്കും. വാരാദ്യം ചില അനിശ്ചിതത്വങ്ങളെ അഭിമുഖീകരിക്കും. മനസ്സിനെ വൈക്ലബ്യം ബാധിക്കാനിടയുണ്ട്. ഉറക്കം കുറയാം. കുടുംബ ജീവിതത്തിൽ സംതൃപ്തിയുണ്ടാവും.

Also Read: ബുധകുജയോഗം തുടരുമ്പോൾ ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതിവരെ

രോഹിണി

നക്ഷത്രാധിപനായ ചന്ദ്രന് പൂർണബലഹാനി വരികയാൽ ബുധനാഴ്ച വരെ പുതുകാര്യങ്ങൾ തുടങ്ങരുത്. മാനസിക സൗഖ്യം കുറയാം. ഭാവികാര്യങ്ങളിൽ അവ്യക്തത വരും. ക്രമേണ ഗുണസ്ഥിതി ഭവിക്കുന്നതാണ്. ബിസിനസ്സിൽ നടപ്പിലാക്കിയ കാര്യങ്ങൾ ഫലം കണ്ടുതുടങ്ങും. സർക്കാരിൽ സമർപ്പിച്ച പ്രോജക്ടുകൾക്ക് ഉപാധികളോടെ അനുമതി ലഭിക്കുന്നതാണ്. മേലധികാരിയുടെ പ്രത്യേക ദൗത്യസംഘത്തിൽ ഉൾപ്പെടും. ജീവിത പങ്കാളിയുടെ പിന്തുണ നേടും. രാഷ്ട്രീയ പ്രവർത്തനത്തിന് നവോന്മേഷം കൈവരുന്നതായിരിക്കും.

മകയിരം

മുൻപ് ശ്രമിച്ച് പരാജയപ്പെട്ട കാര്യങ്ങൾ ഇപ്പോൾ വിജയിപ്പിക്കാനാവും. കൂട്ടുകാരുടെ സഹായം പ്രയോജനപ്പെടും. സാങ്കേതിക പ്രശ്നങ്ങൾക്ക് പോംവഴി കിട്ടുന്നതായിരിക്കും. കർമ്മരംഗത്ത് എതിർപ്പുകളുണ്ടാവുന്നതാണ്. അമിതമായ ഉൽക്കണ്ഠ ഒഴിവാക്കണം. വാടകവീടിന് താമസക്കാരെത്താം. കുടുംബ ചുമതലകൾ ഭംഗിയായി നിർവഹിക്കും. പ്രബന്ധാവതരണം അഭിനന്ദനത്തിന് കാരണമാകും. വയോജനങ്ങൾ ആരോഗ്യകാര്യത്തിൽ ശ്രദ്ധാലുക്കളാവണം. ക്ഷേത്രോത്സവത്തിൻ്റെ ചുമതല വരും.

തിരുവാതിര

ജീവിതപ്രശ്നങ്ങളെ സധൈര്യം അഭിമുഖീകരിക്കും. ആത്മപരിശോധനയ്ക്ക് തയ്യാറാവാനുള്ള മനസ്സുണ്ടാവും. ആദർശവാനാണെന്ന് വിചാരിച്ചേക്കും. പക്ഷേ പ്രായോഗികതക്കാവും മുൻതൂക്കം കൊടുക്കുക.  സാമ്പത്തിക ഇടപാടുകളുടെ കണക്കുകൾ സൂക്ഷിക്കുന്നത് നന്നായിരിക്കും. വിദ്യാർത്ഥികൾ കലാപരിശീലനത്തിന് സമയം കണ്ടെത്തും. ഭാവന വിലാസമുണ്ടാവും. മകന് പുതിയ ഇലക്ട്രോണിക് ഉപകരണം വാങ്ങി നൽകും. മകളുടെ ജോലിക്കാര്യത്തിൽ ചില ശുഭസൂചനകൾ ലഭിക്കാം. പ്രണയികൾക്കിടയിൽ ego മൂലം തർക്കം ഏർപ്പെടുന്നതാണ്.

Read More: ശുക്രൻ നീചരാശിയിൽ; ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതി വരെ

പുണർതം

കണക്കുകൂട്ടിയതുപോലെയാവും മിക്കകാര്യങ്ങളും. ഒപ്പമുള്ളവരുടെ സഹകരണം ഉറപ്പിക്കുന്നതിൽ വിജയിക്കും. വിവാദങ്ങളിൽ നിന്നും ശ്രദ്ധാപൂർവ്വം ഒഴിയും. മുന്നോട്ടുവെച്ച പദ്ധതികൾ വേഗം നടപ്പിലാക്കാൻ സാധിക്കുന്നതാണ്. പുതിയ വാഹനം ഉപയോഗപ്രദമായി അനുഭവപ്പെടുന്നതാണ്. ബിസിനസ്സിൽ ഉയരാൻ കഴിയും. മനക്ലേശങ്ങളെ സഹജമായ പ്രസാദാത്മകതയാൽ മറികടക്കും. ഗവൺമെൻ്റിൽ നിന്നും ലഭിക്കേണ്ട അനുമതികൾ തടസ്സപ്പെടില്ല. വെള്ളി, ശനി ദിവസങ്ങൾക്ക് കൂടുതൽ മേന്മയുണ്ടാവും.

പൂയം

സ്വന്തം ബിസിനസ്സിൻ്റെ വളർച്ചക്കായി കൂടുതൽ അദ്ധ്വാനിക്കേണ്ടി വരും. വിപണതന്ത്രങ്ങൾ ഫലം കാണുന്നതാണ്. പ്രധാനപ്പെട്ട വിഷയങ്ങൾ കുടുംബത്തോടു കൂടിയാലോചിക്കുന്നത് നന്നായിരിക്കും. മകൻ്റെ വിദേശ ഉപരിപഠനത്തിന് തയ്യാറെടുക്കും. ഗൃഹത്തിൻ്റെ ജീർണ്ണോദ്ധാരണത്തിന് പ്രതീക്ഷിച്ചതിലും ചെലവേർപ്പെടും. സഹോദരരുടെ ഉദാരമായ സഹായം പ്രതീക്ഷിക്കാം. മാതാപിതാക്കൾക്കൊപ്പം ക്ഷേത്രസന്ദർശനം നടത്തുന്നതാണ്. രാഷ്ട്രീയ കാര്യങ്ങളിൽ വലുതായ സമ്മർദ്ദം ഉയരും. ജനങ്ങളുടെ സ്വീകാര്യതയിൽ സ്വയം സംശയിച്ചേക്കും.

ആയില്യം

നക്ഷത്രാധിപനായ ബുധന് മൗഢ്യം തുടരുന്നതിനാൽ ആരംഭിച്ച കാര്യങ്ങൾ പൂർത്തിയാക്കാൻ ക്ലേശിക്കും. പഠനത്തിൽ അലസരായേക്കും. ആശയവിനിമയത്തിൽ തടസ്സങ്ങളുണ്ടാവുന്നതാണ്. ബന്ധുക്കളുടെ വിയോജിപ്പ് പല കാര്യങ്ങളിലും ഉണ്ടാവും. വ്യാപാരത്തിൽ പുരോഗതി കുറയുന്നതാണ്. അദ്ധ്വാനത്തിനനുസരിച്ച ഫലം കിട്ടണമെന്നില്ല.  വിഷമം പിടിച്ച ദൗത്യങ്ങൾ ഏറ്റെടുക്കേണ്ടി വരുന്നതാണ്. അംഗീകാരം അനർഹർക്കാവുന്നതിൽ വിഷമം തോന്നും. കുടുംബത്തിൻ്റെ പിന്തുണ കരുത്തേകും.

Read More: ചൊവ്വ മൗഢ്യത്തിൽ; ദോഷം ആർക്കൊക്കെ?

Horoscope Astrology weekly horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: