/indian-express-malayalam/media/media_files/2025/02/17/march-2-to-march-8-2025-weekly-horoscope-astrological-predictions-moolam-to-revathi-550787.jpg)
Weekly Horoscope, November 09-November 15
Astrology: ആദിത്യൻ നീചക്ഷേത്രമായ തുലാം രാശിയിൽ, വിശാഖം ഞാറ്റുവേലയിലാണ്. ചന്ദ്രൻ കൃഷ്ണപക്ഷത്തിൽ, തിരുവാതിര മുതൽ ഉത്രം വരെയുള്ള നക്ഷത്രമണ്ഡലങ്ങളിലൂടെ കടന്നുപോകുന്നു.
ചൊവ്വ സ്വക്ഷേത്രമായ വൃശ്ചികം രാശിയിൽ മൗഢ്യാവസ്ഥയിലാണ്. ബുധനും വൃശ്ചികം രാശിയിലാണ്. വാരാന്ത്യത്തിൽ ബുധന് മൗഢ്യം ആരംഭിക്കും.
ശുക്രൻ സ്വക്ഷേത്രമായ തുലാം രാശിയിൽ സഞ്ചരിക്കുന്നു.
ശനി കുംഭം രാശിയിൽ വക്രഗതിയിലാണ്. വ്യാഴം അതിചാരത്തിൽ ഉച്ചക്ഷേത്രമായ കർക്കടകം രാശിയിലുണ്ട്. നവംബർ 14 ന് ശേഷം വ്യാഴം വക്രഗതിയിലാവും. രാഹുവും കേതുവും യഥാക്രമം കുംഭം, ചിങ്ങം രാശികളിൽ തുടരുന്നു.
ഈ ഗ്രഹനിലയെ മുൻനിർത്തി മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളിൽ ജനിച്ചവരുടെ വാരഫലം ഇവിടെ രേഖപ്പെടുത്തുന്നു.
Also Read: നവംബർ മാസഫലം, അശ്വതി മുതൽ രേവതിവരെ
മൂലം
ദേഹാരോഗ്യം പൂർണ്ണമായും തൃപ്തികരമാവില്ല. ശരിയാംവണ്ണം വിശ്രമിക്കാൻ കഴിയാതെ വരും. കുട്ടികളുടെ കാര്യത്തിൽ ഉൽക്കണ്ഠയുണ്ടാവുന്നതാണ്. സർക്കാരിൽ സമർപ്പിച്ച പദ്ധതി അനുവദിക്കപ്പെടും. ബാങ്കിൽ നിന്നുമുള്ള ലോൺ ലഭിച്ചേക്കാം. ചൊവ്വ, ബുധൻ ദിവസങ്ങളിൽ കാര്യതടസ്സം വരാം. മുതിർന്നവരുടെ വിരോധം സമ്പാദിച്ചേക്കും. മറ്റു ദിവസങ്ങളിൽ ദാമ്പത്യസൗഖ്യം, സുഖഭക്ഷണയോഗം എന്നിവയുണ്ടാവും. നവീനമായ ഗാർഹികോപകരണങ്ങൾ വാങ്ങിയേക്കും. ചീത്തക്കൂട്ടുകെട്ടുകളിൽ നിന്നും പിൻവലിയേണ്ടതുണ്ട്.
പൂരാടം
യാത്ര പൂർത്തിയാക്കി നാട്ടിലെത്തും. നല്ല അനുഭവങ്ങൾ മനസ്സിൽ സൂക്ഷിക്കും. ചിട്ടയോടെ പ്രവർത്തനങ്ങളിൽ മുഴുകുന്നതാണ്. മംഗളകർമ്മങ്ങളിൽ സംബന്ധിക്കുവാനാവും. ഏജൻസി വ്യാപാരത്തിൽ ആദായം വന്നെത്തും. പുരയിടം/ വസ്തു എന്നിവയുടെ പരിപാലനത്തിന് ചെലവധികരിക്കുന്നതാണ്. വിദ്യാർത്ഥികൾക്ക് അലസത വരും. രാഷ്ട്രീയ നിലപാടുകൾ ശത്രുക്കളെ സമ്മാനിച്ചേക്കും. ജോലിക്കാര്യത്തിന് ശുപാർശ ഫലം കാണുന്നതാണ്. പ്രണയത്തിന് പുഷ്ടിയുണ്ടാവും. പാരിതോഷികങ്ങൾ ലഭിക്കാം.
Also Read: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
ഉത്രാടം
കാര്യമായ വെല്ലുവിളികളില്ലാതെ തന്നെ കാര്യസാധ്യം ഭവിക്കുന്നതാണ്. സഹായ വാഗ്ദാനങ്ങൾ പാഴാവും. പുതിയ സംരംഭങ്ങളുടെ കടലാസ്സു ജോലികൾ പുരോഗമിച്ചേക്കും. എതിർപ്പുകളെ ഗൗരവബുദ്ധ്യാ പരിഗണിക്കില്ല. മകളുടെ ഗൃഹനിർമ്മാണത്തിന് നല്ലൊരു തുക നൽകുന്നതാണ്. കുറഞ്ഞ ചെലവിൽ നടത്തപ്പെടുന്ന 'ഒരുനാൾ വിനോദയാത്രയിൽ' പങ്കെടുക്കും. പാരമ്പര്യ കലകളുടെ ആസ്വാദനത്തിന് നേരം കണ്ടെത്തുന്നതാണ്.
ജീവിതശൈലീ രോഗങ്ങളുള്ളവർ കൃത്യമായ പരിശോധനകൾ നടത്തേണ്ടതുണ്ട്.
Also Read: ബുധകുജയോഗം തുടരുമ്പോൾ ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതിവരെ
തിരുവോണം
സുഗമമായി എല്ലാക്കാര്യങ്ങളും നിർവഹണത്തിലെത്തിക്കാനാവും. ദൗത്യങ്ങളുടെ പൂർത്തീകരണം മൂലം നല്ലസന്തോഷം തോന്നും. ഗാർഹികമായി സ്വസ്ഥതയുണ്ടാവുന്ന കാലമാണ്. ജീവിതപങ്കാളിയുടെ രോഗം കുറയുകയാൻ ആശ്വാസമുണ്ടാവും. പരീക്ഷകളിൽ/ അഭിമുഖങ്ങളിൽ ശോഭിക്കുന്നതാണ്. ഭൂമി/ കെട്ടിടം ഇവയിൽ നിന്നും ആദായം വന്നെത്തും. ജന്മനാട്ടിലെ ക്ഷേത്രോത്സവങ്ങളിൽ പങ്കെടുക്കുന്നതാണ്. കൂട്ടുകച്ചവടത്തിൽ വിപണനതന്ത്രങ്ങൾ ആവിഷ്കരിക്കും. വ്യാഴം, വെള്ളി ദിവസങ്ങൾക്ക് ശുഭത്വം കുറയുന്നതാണ്.
അവിട്ടം:
പൂർവികസ്വത്തിൽ നിന്നും വരുമാനമുണ്ടാവും. വീടിൻ്റെ അറ്റകുറ്റപ്പണി വേഗതയിൽ ചെയ്തുതീർക്കും. ഡെപ്യൂട്ടേഷനിൽ നിന്നും സ്വന്തം ലാവണത്തിലേക്ക് മടങ്ങിയെത്തും. അമിതാവേശം ഒഴിവാക്കണം. കാര്യങ്ങൾ പഠിച്ച് അഭിപ്രായം പറയാൻ തയ്യാറാവണം. സ്ഥാനചലനമുണ്ടാകുമോ എന്ന ഭയം ഇടയ്ക്കിടെ അലട്ടാം. കരാറുകൾ പുതുക്കാൻ രാഷ്ട്രീയമായ ശുപാർശ വേണ്ടിവന്നേക്കും. മകൻ്റെ നിർബന്ധശീലം വിഷമിപ്പിക്കാം. ചില വിപണന തന്ത്രങ്ങൾക്ക് ഫലം കണ്ടില്ലെന്ന് വരും. പ്രണയികൾക്ക് സന്തോഷമുണ്ടാവും.
ചതയം:
വരുമാനത്തിനനുസരിച്ചാവില്ല ചെലവുകൾ. പരീക്ഷാദികൾക്ക് ഭംഗിയായി മുന്നൊരുക്കം നടത്താനാവും. ബന്ധുവിൻ്റെ വിവാഹത്തിന് ആദ്യാവസാനക്കാരനാവും. ശുഭവാർത്തകൾ കേൾക്കുന്നതാണ്. ജോലിയിൽ അസംതൃപ്തിയുണ്ടായാലും ഉപേക്ഷിക്കാതിരിക്കുന്നത് അഭികാമ്യം. സംഘടനയിലെ പദവികൾ വേണ്ടെന്ന് വെച്ചേക്കും. പണമെടപാടുകളിൽ ചതയിൽ പെടാതിരിക്കുക ഉത്തമം.
സന്താനങ്ങളാൽ ചില മനപ്രയാസങ്ങൾ ഏർപ്പെടാം. വ്യവഹാരം കൊണ്ട് അല്പലാഭം കൈവന്നേക്കും.
Also Read: തുലാം മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ
പൂരൂരുട്ടാതി
ബിസിനസ്സിൻ്റെ പുരോഗതിക്കായി പുതിയ ജോലിക്കാരെ നിയമിക്കും. ഉന്നത പദവിയിലുള്ളവർ സഹായിക്കാനിടയുണ്ട്. ദേഹാലസ്യം കാര്യതടസ്സമുണ്ടാക്കുന്നതാണ്. സാഹിത്യകാരന്മാർക്ക് ഗ്രന്ഥരചനയിൽ ശ്രദ്ധ ചെലുത്താൻ കഴിഞ്ഞേക്കും. വീട്ടുകൃഷിയിൽ നിന്നും അല്പമായ ലാഭം വരും. മറ്റുള്ളവരെ സംബന്ധിച്ച രഹസ്യങ്ങൾ മനസ്സിലാക്കാൻ അമിത വ്യഗ്രത പുലർത്തുന്നതാണ്. സഹോദരരെ സഹായിക്കും. പകർച്ചവ്യാധികൾ പിടിപെടാതെ ശ്രദ്ധിക്കേണ്ടതുണ്ട്. യാത്രകൾ കൊണ്ട് നേട്ടങ്ങൾ വരാം. വെള്ളി, ശനി ദിവസങ്ങൾക്ക് മേന്മ കുറയുന്നതാണ്.
ഉത്രട്ടാതി
കുടുംബ ജീവിതത്തിൽ സംതൃപ്തിയുണ്ടാവും. മുഖ്യ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിന് മുന്നേ മറ്റംഗങ്ങളുടെ അഭിപ്രായം തേടേണ്ടതുണ്ട്. വാഹനത്തിൻ്റെ അറ്റകുറ്റത്തിന് കൂടുതൽ പണം ചെലവായേക്കും. പൊതു പ്രവർത്തകർ ദുരാരോപണങ്ങളെ നേരിടുന്നതാണ്. പിതാവിൻ്റെ ആരോഗ്യസ്ഥിതി തൃപ്തികരമായേക്കില്ല. ബന്ധുസമാഗമം സന്തോഷമേകും. കൂട്ടുകെട്ടുകൾ കൊണ്ട് ദോഷം വരുന്നുണ്ടോ എന്ന് ആത്മപരിശോധന നടത്തേണ്ടതാണ്. ഭാവനാത്മകതയും സൃഷ്ടിപരതയും ഉയരും. ഞായർ, തിങ്കൾ ദിവസങ്ങളിൽ പിരിമുറുക്കം ഉയരാം.
രേവതി
കർമ്മരംഗത്തെ പരീക്ഷണങ്ങൾ വിജയിക്കണമെന്നില്ല. ബിസിനസ്സ് യാത്രകൾ ഫലപ്രദമാവും. സാങ്കേതിക കാര്യങ്ങൾ പഠിച്ചറിയാൻ നേരം മാറ്റിവെക്കുന്നതാണ്. ഊഹക്കച്ചവടത്തിൽ നിന്നും ലഘുവായ ലാഭം പ്രതീക്ഷിച്ചാൽ മതി. ഒമ്പതാമെടത്തി ലെ ബുധകുജയോഗം മൂലം ബന്ധുക്കൾ വിരോധിക്കുന്നതാണ്. വിദ്യാർത്ഥികൾക്ക് പാഠ്യേതര കാര്യങ്ങളിൽ ശ്രദ്ധയേറും. പിതാവിന് ജോലിയിൽ അർഹതപ്പെട്ട പദവി ലഭിക്കാത്തത് വിഷമിപ്പിക്കാം. പേരക്കുട്ടികളോടൊപ്പം സമയം ചെലവഴിക്കുന്നതാണ്. സാഹസങ്ങൾ ഒഴിവാക്കുന്നത് കരണീയം. ആഴ്ചമധ്യം കൂടുതൽ ശോഭനമാവും.
Read More: ചൊവ്വ മൗഢ്യത്തിൽ; ദോഷം ആർക്കൊക്കെ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us