scorecardresearch

Weekly Horoscope Nov 09-Nov 15: വാരഫലം, മകം മുതൽ തൃക്കേട്ട വരെ

നവംബർ 09 ഞായർ മുതൽ നവംബർ 15 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, മകം മുതൽ തൃക്കേട്ട വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

നവംബർ 09 ഞായർ മുതൽ നവംബർ 15 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, മകം മുതൽ തൃക്കേട്ട വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
അപ്‌ഡേറ്റ് ചെയ്‌തു
New Update
Horoscope

Weekly Horoscope, November 09-November 15

Astrology: ആദിത്യൻ നീചക്ഷേത്രമായ തുലാം രാശിയിൽ, വിശാഖം ഞാറ്റുവേലയിലാണ്. ചന്ദ്രൻ കൃഷ്ണപക്ഷത്തിൽ, തിരുവാതിര മുതൽ ഉത്രം വരെയുള്ള നക്ഷത്രമണ്ഡലങ്ങളിലൂടെ കടന്നുപോകുന്നു. 

Advertisment

ചൊവ്വ സ്വക്ഷേത്രമായ വൃശ്ചികം രാശിയിൽ മൗഢ്യാവസ്ഥയിലാണ്. ബുധനും വൃശ്ചികം രാശിയിലാണ്. വാരാന്ത്യത്തിൽ ബുധന് മൗഢ്യം ആരംഭിക്കും.
ശുക്രൻ സ്വക്ഷേത്രമായ തുലാം രാശിയിൽ സഞ്ചരിക്കുന്നു. 

ശനി കുംഭം രാശിയിൽ വക്രഗതിയിലാണ്. വ്യാഴം അതിചാരത്തിൽ ഉച്ചക്ഷേത്രമായ കർക്കടകം രാശിയിലുണ്ട്. നവംബർ 14 ന് ശേഷം വ്യാഴം വക്രഗതിയിലാവും. രാഹുവും കേതുവും യഥാക്രമം കുംഭം, ചിങ്ങം രാശികളിൽ തുടരുന്നു.

ഈ ഗ്രഹനിലയെ മുൻനിർത്തി മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളിൽ ജനിച്ചവരുടെ വാരഫലം ഇവിടെ രേഖപ്പെടുത്തുന്നു.

Advertisment

Also Read: നവംബർ മാസഫലം, അശ്വതി മുതൽ രേവതിവരെ

മകം

വാരാദ്യം പ്രസന്നമായ അനുഭവങ്ങളുണ്ടാവുന്നതാണ്. കഴിവുകൾ പ്രശംസിക്കപ്പെടും. ഇഷ്ടപ്പെട്ടവരുമായി സമാഗമമുണ്ടാവും. ധനവരവും പ്രതീക്ഷിക്കാം. ചൊവ്വ, ബുധൻ ദിവസങ്ങളിൽ ദേഹക്ഷീണമനുഭവപ്പെടുന്നതാണ്. വേണ്ടപ്പെട്ടവരോട് കലഹിക്കും. ഗൃഹത്തിൽ സമാധാനക്കുറവുണ്ടാവും. നല്ലകാര്യങ്ങൾക്കായി ചെലവേറുന്നതാണ്. മറ്റുദിവസങ്ങളിൽ പ്രായേണ ഗുണാനുഭവങ്ങൾ പ്രതീക്ഷിക്കാം. പ്രവൃത്തിയിൽ തടസ്സങ്ങളുണ്ടാവില്ല. കൃത്യനിഷ്ഠയോടെ ഉത്തരവാദിത്വങ്ങൾ നിറവേറ്റുവാനാവും. വാഗ്ദാനങ്ങൾ പാലിക്കാൻ കഴിയുന്നതാണ്. 

പൂരം

ഞായറും തിങ്കളും മനസ്സുഖമുണ്ടാവും. സുഹൃത്തുക്കളെ കാണും. തീരുമാനങ്ങൾ സന്ദിഗ്ദ്ധങ്ങളാവും. പ്രിയപ്പെട്ടവർക്കായി ആദർശം തിരുത്താൻ സന്നദ്ധരാവുന്നതാണ്. ചൊവ്വ, ബുധൻ ദിവസങ്ങളിൽ ചെലവേറിയേക്കും. കാര്യസാധ്യത്തിന് അലച്ചിലുണ്ടാവും. ദേഹക്ഷീണമോ മടുപ്പോ അനുഭവപ്പെടുന്നതാണ്. പുതുകാര്യങ്ങൾ തുടങ്ങാൻ നന്നല്ല. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ സുഖകരമായ സാഹചര്യങ്ങൾ സംജാതമാകും. നല്ല ഭക്ഷണം, ഉറക്കം ഇവ പ്രതീക്ഷിക്കാം. തൊഴിലിടത്തിൽ സമാധാനം വന്നെത്തും. അപ്രതീക്ഷിത സഹായം ലഭിക്കുന്നതാണ്.

ഉത്രം

അലട്ടിയിരുന്ന അസ്വസ്ഥതകളും രോഗാരിഷ്ടകളും കുറയുന്നതാണ്. നവോന്മേഷം കൈവരും. പുതിയ കാലത്തിൻ്റെ മാറ്റം ഉൾക്കൊള്ളുന്നതാണ്. ബിസിനസ്സുകാർക്ക് ലാഭമുണ്ടാവും. നവസംരംഭങ്ങൾ ആലോചനയിൽ വരും. ബന്ധുക്കളുമായുള്ള തർക്കങ്ങൾ പരിഹൃതമായേക്കും. വായ്പയുടെ തിരിച്ചടവ് സാധ്യമാവും. വിദ്യാർത്ഥികൾക്ക് ലക്ഷ്യബോധം വളരും. കലാപ്രവർത്തനം പുഷ്ടിപ്പെടുന്നതാണ്. സംഘടനയിൽ നിലപാടുകൾ എതിർക്കപ്പെട്ടാലും  സ്വാധീനം കുറയില്ല. സമൂഹമാധ്യമങ്ങളിലെ പങ്കിടലുകൾ സമ്മിശ്രമായ അഭിപ്രായം സൃഷ്ടിച്ചേക്കും. വെള്ളി, ശനി മേന്മ കുറയുന്നതാണ്.

Also Read: ബുധകുജയോഗം തുടരുമ്പോൾ ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതിവരെ

അത്തം

ആത്മവിശ്വാസത്തോടെ  കാര്യങ്ങൾ നിർവഹിക്കും. സുഹൃദ്ബന്ധം വിപുലമാവുന്നതിന് സാഹചര്യമുണ്ടാവും. പുതുതുടക്കങ്ങൾ സാധ്യമാകുന്നതാണ്. മംഗളകർമ്മങ്ങൾ, ക്ഷേത്രാടനം ഇവയ്ക്ക് സാഹചര്യം അനുകൂലമാവും. സാമൂഹിക കാര്യങ്ങളിൽ ക്രിയാത്മകമായ ഇടപെടലുകൾ സാധ്യമായേക്കും. കിട്ടാനുള്ള ധനം കൈവശമെത്തിച്ചേരും. പ്രണയാനുഭവങ്ങൾ പുഷ്കലമാവും. മകനുവേണ്ടി വിലകൂടിയ ഇലക്ട്രോണിക് ഉല്പന്നം വാങ്ങിക്കും. സർക്കാർ കാര്യങ്ങളിൽ അല്പം തടസ്സം വരാം. വ്യാഴം, വെള്ളി ദിവസങ്ങളിൽ ചെലവേറുന്നതാണ്.

ചിത്തിര

സ്വാശ്രയ തൊഴിലിൽ വരവുണ്ടാവും. എന്നാൽ അതുപോലെ ചെലവുമധികരിക്കുന്ന വാരമാണ്. ന്യായമായ  ആവശ്യങ്ങൾ നടത്താനാവും. സ്ഥാപനത്തിന് പുതുശാഖ തുടങ്ങുന്ന കാര്യം ആലോചനയിലുണ്ടാവും. സഹപ്രവർത്തകർക്ക് വ്യക്തമായ നിർദ്ദേശങ്ങൾ നൽകുന്നതാണ്. കുടുംബകാര്യങ്ങളിൽ ഔൽസുക്യം പുലർത്തും. മകളുടെ ജോലിക്കാര്യത്തിനായി ഉന്നതരുടെ ശുപാർശ പ്രയോജനപ്പെടു ത്തും. സഹോദരരുടെ പിന്തുണ കരുത്തേകും. ജീവകാരുണ്യത്തിന് നേരം കണ്ടെത്തുന്നതാണ്.

ചോതി

യാത്രയിലൂടെ കൈവന്ന  വിവിധ അനുഭവങ്ങൾ ഒപ്പമുള്ളവരിലേക്ക് പകരുന്നതാണ്. മറ്റുള്ളവരുടെ പ്രശ്നങ്ങൾ ക്ഷമാപൂർവം കേൾക്കാനാവും. കഴിയുന്ന പോംവഴികൾ നിർദ്ദേശിച്ചേക്കും. സാമ്പത്തികമായി മെച്ചപ്പെടാൻ സാഹചര്യം അനുകൂലമാണ്. ജന്മരാശിയിൽ ശുക്രൻ സഞ്ചരിക്കുന്നതിനാൽ ഭോഗസുഖം ഭവിക്കും. പാരിതോഷികങ്ങൾ ലഭിക്കുവാനിടയുണ്ട്. വാടകവീടിന് പുതിയ താമസക്കാരെ കിട്ടും. ഉദ്യോഗാർത്ഥികൾ പുതിയ വിഷയങ്ങൾ പഠിക്കാനായി ചേരാം. അനുരാഗികൾക്ക് ആഹ്ളാദിക്കാനാവും.   അയൽതർക്കങ്ങൾ പരിഹരിക്കാൻ മുൻകൈയെടുക്കുന്നതാണ്.

Also Read: തുലാം മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ

വിശാഖം

അപ്രസക്ത കാര്യങ്ങൾക്കായി സമയവും ഊർജ്ജം ചെലവഴിക്കും. പുതിയ സംരംഭങ്ങൾക്ക് വിദഗ്ദ്ധോപദേശം തേടുന്നതാണ്. സാമ്പത്തികമായി അമളി പിണയാനിടയുണ്ട്. വരവു-ചെലവുകൾ ക്രമപ്പെടുത്തി സൂക്ഷിക്കുന്നത് നന്നായിരിക്കും. തൊഴിൽ തേടുന്നവർ അർഹതക്കൊത്ത അവസരം ലഭിക്കാൻ അല്പം കൂടി കാത്തിരിക്കേണ്ടി വരുന്നതാണ്. സാമൂഹിക വിമർശനം ശത്രുക്കളെ സൃഷ്ടിച്ചേക്കും. കലാപ്രവർത്തകർക്ക് ധാരാളം അവസരങ്ങൾ ലഭിക്കുന്നതാണ്. കുടുംബകാര്യങ്ങൾ സുഗമമായേക്കും.

അനിഴം

നക്ഷത്രാധിപനായ ശനിയുടെ വക്രഗതിയാൽ കർമ്മരംഗത്ത് ആലസ്യമനുഭവപ്പെടുന്നതാണ്. ആരംഭിച്ച കാര്യങ്ങൾ മുന്നോട്ട് പോവുക ദുഷ്കരമായിത്തീരും. അധികാരികളുടെ അപ്രീതി നേടും. കടബാധ്യതകൾ വലയ്ക്കാം. വാരാദ്യം അഷ്ടമരാശിക്കൂറാകയാൽ മനോ വാക്കർമ്മങ്ങളിൽ കരുതലുണ്ടാവണം. ക്ഷോഭം നിയന്ത്രിക്കേണ്ടതുണ്ട്. ഗവേഷകർക്ക് ആശയക്കുഴപ്പം ഏർപ്പെടാം. പ്രണയികൾക്ക് ആഹ്ളാദിക്കാനവസരം സംജാതമാകും. ബന്ധുക്കളുടെ പ്രശംസ പിടിച്ചുപറ്റുന്നതാണ്.

തൃക്കേട്ട

നക്ഷത്രാധിപനായ ബുധനും രാശ്യധിപനായ ചൊവ്വയ്ക്കും മൗഢ്യം വരുന്നതിനാൽ കരുതലുണ്ടാവണം. സാഹസങ്ങൾ ഒഴിവാക്കണം. ചീത്തകൂട്ടുകെട്ടുകളിൽ നിന്നും പിൻവാങ്ങേണ്ടതുണ്ട്.   പരാശ്രയം പലകാര്യങ്ങളിലും വേണ്ടി വരാം. ധനവിനിയോഗത്തിൽ മിതത്വം പുലർത്തണം. ഓൺലൈൻ ബിസിനസ്സിൽ ലാഭം ഉണ്ടാവുന്നതാണ്. പിതാവിന് ഉദ്യോഗത്തിൽ വളർച്ച വന്നെത്തും. ഗൃഹനിർമ്മാണം തടപ്പപ്പെടാതിരിക്കാൻ കടം വാങ്ങിയേക്കും. മേലധികാരികളോട് മാത്സര്യം പുലർത്തരുത്. പുതുമയുള്ള കാര്യങ്ങളിൽ താത്പര്യമേറും. മുതിർന്നവരുടെ നിർദ്ദേശങ്ങൾ സ്വീകരിക്കുന്നത് നന്നായിരിക്കും

Read More: ചൊവ്വ മൗഢ്യത്തിൽ; ദോഷം ആർക്കൊക്കെ?

Horoscope Astrology weekly horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: