/indian-express-malayalam/media/media_files/2024/12/28/january5-to-january-11-weekly-horoscope-astrological-predictions-makam-to-thriketta.jpg)
Weekly Rashi Phalam in Malayalam
ആദിത്യൻ കുംഭം രാശിയിൽ ചതയം-പൂരൂരുട്ടാതി ഞാറ്റുവേലകളിലാണ്. ചന്ദ്രഗ്രഹണം മാർച്ച് 3 ന് ചൊവ്വാഴ്ച വരുന്നു. പൂരം നക്ഷത്രത്തിലാണ്, ഗ്രഹണം. മാർച്ച് 4 ന് കൃഷ്ണപക്ഷം ആരംഭിക്കുന്നു.
കുംഭം രാശിയിൽ ചൊവ്വ സഞ്ചരിക്കുന്ന കാലമാണ്. ചൊവ്വയ്ക്ക് മൗഢ്യം തുടരുകയുമാണ്. ബുധനും കുംഭം രാശിയിലുണ്ട്.
മാർച്ച് 1 ന് അസ്തമയം മുതൽ ബുധന് വക്രമൗഢ്യം ആരംഭിക്കും. ശുക്രൻ മാർച്ച് 1 ന് അർദ്ധരാത്രി മീനം രാശിയിൽ പ്രവേശിക്കുന്നു. ശുക്രൻ്റെ ഉച്ചക്ഷേത്രമാണ് മീനം. മാർച്ച് 25 വരെ ശുക്രൻ മീനം രാശിയിൽ സഞ്ചരിക്കും.
ശനി മീനം രാശിയിൽ ഉത്രട്ടാതിയിലാണ്. വ്യാഴം മിഥുനം രാശിയിൽ വക്രഗതി തുടരുന്നു. രാഹു കുംഭം രാശിയിൽ ചതയം നക്ഷത്രത്തിലും കേതു ചിങ്ങം രാശിയിൽ പൂരം നക്ഷത്രത്തിലുമാണ്.
മാർച്ച് മൂന്നിലെ ചന്ദ്രഗ്രഹണം ഉച്ചതിരിഞ്ഞ് 3 മണി മുതൽ സന്ധ്യക്ക് 7 മണിവരെയാണ്. സ്പർശമധ്യങ്ങൾ ഇന്ത്യയിൽ ദൃശ്യമല്ല. പൂരം നക്ഷത്രത്തിലാണ് ഗ്രഹണം. ചന്ദ്രനെ കേതു വിഴുങ്ങുന്നു എന്നാണ് ജ്യോതിഷ സങ്കല്പം. അതിനാൽ 'കേതുഗ്രസ്ത ഗ്രഹണം' എന്നറിയപ്പെടുന്നു.
മുകളിൽ വ്യക്തമാക്കിയ ഗ്രഹനിലയെ മുൻനിർത്തി ഈയാഴ്ചയിലെ നക്ഷത്രഫലം പരിശോധിക്കാം.
Also Read: ചൊവ്വ ഉച്ചരാശിയായ മകരത്തിലേക്ക്, ഗുണം ആർക്കൊക്കെ? അശ്വതി മുതൽ രേവതിവരെ
മകം
തൊഴിൽ വളർച്ചയ്ക്ക് അധികം പ്രയത്നിക്കേണ്ട സാഹചര്യമാണ്. ഉദ്യോഗസ്ഥർക്ക് ഉന്നതാധികാരികളുടെ പിന്തുണ കിട്ടണമെന്നില്ല. വ്യാപാരത്തിൽ വളർച്ച മന്ദഗതിയിലാവും. കുടുംബകാര്യങ്ങൾക്ക് കൂടുതൽ സമയം മാറ്റിവെക്കാൻ കഴിഞ്ഞേക്കും. ക്ഷേത്രദർശനവും സമർപ്പണങ്ങളും സാധ്യമാകുന്നതാണ്. കൂടിയാലോചനകളിൽ എതിർപ്പുകൾ ഉയരുന്നതാണ്. അച്ഛനമ്മമാരുടെ ആരോഗ്യകാര്യത്തിൽ കരുതൽ വേണം. ഞായർ, വ്യാഴം ദിവസങ്ങൾക്ക് മേന്മ കുറയാം. ജന്മരാശിയിൽ ചന്ദ്രഗ്രഹണം നടക്കുന്നതിനാൽ ചൊവ്വാഴ്ച ശുഭകാര്യങ്ങൾ വർജിക്കണം.
പൂരം
നക്ഷത്രാധിപനായ ശുക്രൻ ഉച്ചത്തിൽ സഞ്ചരിക്കുന്നതിനാൽ സന്തോഷവും സംതൃപ്തിയും ഉണ്ടാവും. അധ്വാനത്തിന് ഉയർന്ന പ്രതിഫലം കിട്ടുന്നതാണ്. കരാർ ജോലികൾ തടസ്സപ്പെടില്ല. കലാകാരന്മാർക്ക് കാത്തിരുന്ന അവസരങ്ങൾ തുറന്നുകിട്ടുന്നതാണ്. ഭാവിയെക്കുറിച്ച് നല്ല സ്വപ്നങ്ങൾ കണ്ടുതുടങ്ങും. നിക്ഷേപങ്ങളിൽ നിന്നും ആദായം ലഭിക്കുന്നതാണ്. പൊതുപ്രവർത്തകർ കൂടുതൽ ആലോചിച്ചിട്ടാവണം പ്രവർത്തനത്തിൽ മുഴുകേണ്ടത്.
ചൊവ്വാഴ്ചത്തെ ചന്ദ്രഗ്രഹണം പൂരം നക്ഷത്രത്തിലാകയാൽ എല്ലാക്കാര്യത്തിലും കരുതൽ വേണ്ടതുണ്ട്.
ഉത്രം
പല കാര്യങ്ങളിലും ആശയക്കുഴപ്പമുണ്ടാവും. കൃത്യമായ തീരുമാനങ്ങളിൽ എത്തിച്ചേരാനാവില്ല. എന്നാൽ ബിസിനസ്സ് യാത്രകൾ ഫലവത്താകും. പകരക്കാർക്ക് ചുമതല നൽകുന്നത് കരുതലോടെയാവണം. സാമ്പത്തിക കബളിപ്പിക്കലുകളെ കരുതലോടെ നേരിടേണ്ടതുണ്ട്. തദ്ദേശസ്ഥാപനങ്ങളിൽ നിന്നും കിട്ടേണ്ട അനുമതികൾ ലഭിക്കാം. കിടപ്പുരോഗികൾക്ക് സമാശ്വാസമുണ്ടാവുന്നതാണ്. പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പകൾ പൂർത്തിയാവും. പാഴ്ച്ചെലവുകൾ കൂടി വരുന്നതിൽ വ്യാകുലതയുണ്ടാവും. അയൽ ബന്ധങ്ങൾ മെച്ചപ്പെടുന്നതാണ്. തിങ്കൾ, ചൊവ്വ ഗുണം കുറയുന്നതാണ്.
Also Read: മാർച്ച് മാസഫലം, അശ്വതി മുതൽ രേവതിവരെ
അത്തം
വാരാദ്യം പന്ത്രണ്ടിൽ ചന്ദ്രൻ സഞ്ചരിക്കുകയാൽ ചെലവുണ്ടാവും. അലച്ചിൽ വരാനിടയുണ്ട്. ആഴ്ച മധ്യത്തിൽ നല്ല ഫലങ്ങൾ പ്രതീക്ഷിക്കാം. എതിർപ്പുകളെ മറികടക്കുന്നതിന് മനോധൈര്യം വന്നുചേരും. ആശയവിനിമയം കൃത്യമാവും. ചെയ്തുപോരുന്ന തൊഴിലിൽ വിപുലീകരണം സാധ്യമാകുന്നതാണ്. സാങ്കേതികവിദ്യയോ പുതിയ ഭാഷയോ പഠിക്കാൻ ഉത്സാഹിക്കും. പാരിതോഷികങ്ങൾ ലഭിക്കാം. ബന്ധുസമാഗമം സന്തോഷമേകും. ആരാധനകളിൽ, ജീവകാരുണ്യ കർമ്മങ്ങളിൽ പങ്കെടുക്കുന്നതാണ്.
ചിത്തിര
ഇച്ഛയും ചിന്തയും കർമ്മവും പരസ്പരം സമന്വയിപ്പിക്കാൻ അല്പം ക്ലേശിക്കും. ചില ബോധ്യങ്ങൾ അബദ്ധമെന്നറിയുന്നത് വിഷമിപ്പിച്ചേക്കാം. കുടുംബകാര്യങ്ങൾ തൃപ്തികരമാവും. മേലധികാരിയുമായുള്ള ചർച്ചയിൽ കാര്യങ്ങൾ തുറന്നുപറയും. ആഢംബര വസ്തുക്കൾ പാരിതോഷികമായി ലഭിക്കുന്നതാണ്. കലാരംഗത്തുള്ളവർക്ക് കൂടുതൽ അവസരങ്ങൾ കൈവരുന്നതാണ്. തൊഴിൽ തേടുന്നവർ കാത്തിരിക്കേണ്ടതുണ്ട്. വസ്തു സംരക്ഷിക്കാൻ ചെലവുണ്ടാവും. ധനാഗമം മോശമാവില്ല.
ചോതി
ജന്മരാശിയുടെ അധിപനായ രാഹുവിന് മൂന്നിലധികം ഗ്രഹങ്ങളുമായി ബന്ധമുള്ളതിനാൽ ആശയക്കുഴപ്പം വരും. മനസ്ഥൈര്യം ചഞ്ചലമാവുന്നതാണ്. സ്വന്തം ഇഷ്ടങ്ങൾ മറ്റുള്ളവർക്കായി മാറ്റിവെക്കേണ്ടി വരും. കർമ്മരംഗത്ത് തടസ്സങ്ങളുണ്ടാവില്ല. ഒപ്പമുള്ളവരുടെ സഹകരണം പ്രതീക്ഷിക്കാം. സാങ്കേതിക കാര്യങ്ങളിലെ അറിവ് മറ്റുള്ളവർക്ക് പറഞ്ഞുകൊടുക്കും. ഉപജാപങ്ങളിൽ വിഷമം തോന്നും. പ്രണയികൾക്ക് സന്തോഷിക്കുന്നതിന് സാഹചര്യം വന്നെത്തും. ദൃഢമാവുന്നതാണ്. സാമ്പത്തിക സ്ഥിതി മോശമാവില്ല.
Also Read: എന്താണ് മുന്നാൾ? ആരൊക്കെ ഭയക്കണം?
വിശാഖം
ചന്ദ്രസഞ്ചാരം അനുകൂല രാശികളിലൂടെയാ ണെന്ന് പൂർണമായും പറയാനാവില്ല. കർമ്മമേഖലയിൽ തടസ്സങ്ങൾ വരാം. എന്നാൽ സഹജവൈഭവം കൊണ്ട് അവയെ മറികടക്കും. പുതിയ സംരംഭങ്ങൾ പ്രാവർത്തികമാക്കാൻ കുറച്ചുകൂടി സമയം വേണ്ടിവരുന്നതാണ്. സഹപ്രവർത്തകരുടെ പിന്തുണയിൽ വിശ്വസിക്കും. തൊഴിലിടത്തിൽ സൗഹൃദാന്തരീക്ഷം പുഷ്ടിപ്പെടും. മനസ്സിൽ തരളഭാവങ്ങൾ ഉണരാം. പണവരവ് തടസ്സപ്പെടറല്ല. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ യാത്രാക്ലേശം, വ്യയാധിക്യം ഇവ അനുഭവത്തിൽ വരാം.
അനിഴം
തുടക്കത്തിൽ ഗുണഫലങ്ങൾ ഉണ്ടാവും. കൃത്യമായ നിരീക്ഷണങ്ങളും ഊഷ്മളമായ പ്രവർത്തനശൈലിയും ലക്ഷ്യത്തിലെത്താൻ വഴിയൊരുക്കും. സുഹൃത്തുക്കളുടെ പിൻബലം കരുത്തേകും. വീടിൻ്റെ അറ്റകുറ്റപ്പണി തുടരുന്നതാണ്. ബന്ധുക്കളോട് വീണ്ടും ഇണങ്ങും. വാഗ്ദാനം പാലിക്കാൻ പരിശ്രമിക്കും. കലാപ്രവർത്തനത്തിൽ മുഴുകുന്നതാണ് സുഹൃത്തുക്കളെ ഒന്നിപ്പിക്കാനുള്ള ശ്രമം വിജയിക്കണമെന്നില്ല. രോഗികൾക്ക് ആശ്വാസകാലമാണ്. വാഗ്വാദങ്ങളിൽ നിന്നും മാറി നിൽക്കുക കരണീയം.
തൃക്കേട്ട
തുടക്കത്തിൽ നല്ല ചലനോർജ്ജം കൈവരും. നിശ്ചയിച്ച കാര്യങ്ങൾ നന്നായി ആവിഷ്കരിക്കാനാവുന്നതാണ്. അധികാരികളിൽ നിന്നും മുഴുവൻ സഹകരണവും ലഭിക്കുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല. ഉത്സവ നടത്തിപ്പിൻ്റെ ഭാഗമാവും. വിദേശത്തു കഴിയുന്നവർക്ക് നാട്ടിലെത്താൻ സാഹചര്യം ഉരുവപ്പെടുന്നതാണ്. പഠനാവശ്യത്തിനെടുത്ത വായ്പ അടച്ചുതീർക്കാൻ ശ്രമം തുടർന്നേക്കും. ഉറ്റവരിൽ ചിലരെ സന്ദർശിക്കും.
Read More: കുംഭ മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us