/indian-express-malayalam/media/media_files/2024/11/28/december-29-to-january-4-weekly-horoscope-astrological-predictions-moolam-to-revathi.jpg)
Weekly Rashi Phalam in Malayalam
ആദിത്യൻ മകരം രാശിയിൽ തിരുവോണം ഞാറ്റുവേലയിൽ സഞ്ചരിക്കുന്നു. ചന്ദ്രൻ വെളുത്ത പക്ഷത്തിലാണ്. രേവതി മുതൽ പുണർതം വരെയുള്ള നക്ഷത്രമണ്ഡലങ്ങളിലൂടെ സഞ്ചരിക്കുന്നു.
ചൊവ്വ മകരം രാശിയിൽ ഉച്ചത്തിൽ തുടരുന്നു. എന്നാൽ മൗഢ്യാവസ്ഥയുമുണ്ട്. ശനി മീനം രാശിയിൽ ഉത്രട്ടാതിയിലാണ്. വ്യാഴം മിഥുനം രാശിയിൽ പുണർതത്തിൽ വക്രഗതിയിൽ തുടരുകയാണ്.
രാഹു കുംഭം രാശിയിൽ ചതയത്തിൽ; കേതു ചിങ്ങം രാശിയിൽ പൂരത്തിലും. ബുധനും ശുക്രനും മകരത്തിൽ; ഇരുഗ്രഹങ്ങൾക്കും മൗഢ്യാവസ്ഥയുമുണ്ട്. ഈ ഗ്രഹനിലയെ മുൻനിർത്തി മൂലം മുതൽ രേവതി വരെയുള്ളനക്ഷത്രങ്ങളിൽ ജനിച്ചവരുടെ വാരഫലം ഇവിടെ അപഗ്രഥിക്കുന്നു.
Also Read: മകര മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ
മൂലം
ഗുണാനുഭവങ്ങളോടൊപ്പം മനക്ലേശവും ഉണ്ടാവും. തിടുക്കം കൂടുകയാൽ കർമ്മത്തിൽ അബദ്ധങ്ങൾ വരാം. പുതിയ കാര്യങ്ങൾ തുടങ്ങാൻ അനുകൂല വാരമല്ല. സത്യസന്ധതയും ആർജ്ജവശീലവും തെറ്റിദ്ധരിക്കപ്പെടാം. ന്യായമായ കാര്യങ്ങൾ നടന്നുകിട്ടുന്നതാണ്. ഇല്ലാത്ത ശത്രുവിനെതിരെ നിഴൽ യുദ്ധം നടത്തരുത്. കലാപ്രകടനത്തിന് പാരിതോഷികങ്ങൾ ലഭിച്ചേക്കാം. ഗാർഹികാന്തരീക്ഷം ശാന്തമാവാൻ ചിലപ്പോൾ മൗനം ഭജിക്കേണ്ടി വരുന്നതാണ്. ചെലവുകളിൽ കണ്ണുവേണം. ഉത്സവാദികൾക്ക് തയ്യാറെടുപ്പ് നടത്തും.
പൂരാടം
കാര്യകാരണബന്ധത്തോടെ പ്രവർത്തിക്കാൻ കഴിഞ്ഞെന്ന് വരില്ല. എല്ലാ ചോദ്യങ്ങൾക്കും ഉത്തരം കിട്ടാത്തതുകൊണ്ട് ചിലപ്പോൾ മനസ്സ് അസംതൃപ്തമാകും. ചെയ്തുപോരുന്ന കർമ്മരംഗം പുഷ്ടിപ്പെടുത്താൻ ശ്രമിക്കും. ഗ്രഹാനുകൂല്യം കുറവാകയാൽ സ്വപ്നങ്ങൾ സ്വപ്നങ്ങളായിത്തന്നെ തുടർന്നേക്കാം. പാണ്ഡിത്യവും അറിവും പ്രദർശിപ്പിക്കാൻ അവസരം വന്നെത്തുന്നതാണ്. രോഗാവസ്ഥകൾക്ക് ശമനം കണ്ടുതുടങ്ങും. ശത്രുക്കളുടെ പ്രവർത്തനം മന്ദീഭവിക്കുന്നതാണ്. ബുധനാഴ്ച മുതൽ കൂടുതൽ ഗുണകരമായ ദിവസങ്ങൾ.
ഉത്രാടം
ആശയക്കുഴപ്പങ്ങൾ പിൻതുടരുന്ന വാരമാണ്. തൊഴിൽ മേഖലയിൽ കൃത്യമായ ഏകോപനം സാധ്യമാവില്ല. വിദ്യാർത്ഥികൾ ഉപദേശങ്ങൾ കേട്ടുകേട്ട് മുഷിയും. പുതുതലമുറയുടെ വാക്കും കർമ്മങ്ങളും മനസ്സിലാവുന്നില്ലല്ലോ എന്ന് പഴയ തലമുറയും പരിതപിക്കും. സ്വാശ്രയ ജോലികളിൽ കൂടുതൽ സമയം ചെലവഴിക്കാൻ സാധിച്ചേക്കില്ല. നിക്ഷേപങ്ങളിൽ നിന്നും ധനാഗമം പ്രതീക്ഷിക്കാം. സംഘടനകളിൽ സ്വാധീനം വർദ്ധിക്കും. ക്ഷേത്രദർശനം, സമർപ്പണം ഇവ മുടങ്ങില്ല. പാഴ്ച്ചെലവുകൾ നിയന്ത്രിക്കേണ്ടതുണ്ട്.
Also Read: സമ്പൂർണ വർഷഫലം: അശ്വതി മുതൽ രേവതിവരെ സി വി ഗോവിന്ദൻ എടപ്പാൾ എഴുതുന്നു
തിരുവോണം
ജന്മരാശിയിൽ നക്ഷത്രങ്ങൾ തുടരുന്നതിനാൽ ദേഹക്ലേശവും മാനസിക സംഘർഷവും അനുഭവപ്പെടാം. ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ മടിച്ചേക്കും. സമയനിഷ്ഠ തെറ്റും. വാരമധ്യത്തിനു ശേഷം ചില അനുകൂലതകൾ വരാം. ധനാഗമം സുഗമമായിത്തീരുന്നതാണ്. കൂട്ടുകാരുടെ സ്നേഹം അനുഭവിച്ചറിയും. പ്രണയാനുഭവങ്ങൾ പുഷ്കലമാവും. പഠനോന്മുഖത കൂടുന്നതാണ്. തർക്കങ്ങൾക്ക് ഉചിതമായ പോംവഴി കണ്ടെത്തും. ലഘുനിക്ഷേപങ്ങൾ സാധ്യമാവും.
അവിട്ടം
തൊഴിലിൽ അദ്ധ്വാനം കൂടുന്നതാണ്. മേലധികാരികളോട് വിശദീകരണം നൽകേണ്ട സാഹചര്യം ഉരുവാകും. ഗവേഷണ കാര്യങ്ങൾക്കായി യാത്ര വേണ്ടിവന്നേക്കും. അഭിപ്രായങ്ങൾ എതിർക്കപ്പെടാം. എന്നാൽ അവഗണിക്കാനാവില്ല. മത്സരങ്ങളിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കും. സഹപാഠികളുടെ സംഗമത്തിന് മുൻകൈയെടുക്കും. ആരോഗ്യം തൃപ്തികരമാവുമെങ്കിലും പതിവ് വൈദ്യപരിശോധന ഒഴിവാക്കരുത്. ധനനിക്ഷേപങ്ങളിൽ കരുതലുണ്ടാവണം. പ്രണയാഭ്യർത്ഥന സ്വീകരിക്കപ്പെടും.
ചതയം
പന്ത്രണ്ടിൽ നാലുഗ്രഹങ്ങൾ തുടരുന്നത് മാനസിക സമ്മർദ്ദം രൂപപ്പെടുത്തും. ജന്മരാഹുവും രണ്ടിലെ ശനിയും കാരണം ആലസ്യവും ഉണർവ്വില്ലായ്മയും ഭവിക്കുന്നതാണ്. വാക്കും കർമ്മവും പിണങ്ങാം. ദൗത്യങ്ങൾ പൂർത്തിയാക്കാൻ കൂടുതൽ സമയം വേണ്ടിവരാം. ബന്ധുക്കളുടെ സമീപനത്തിൽ നിരാശ തോന്നും. വിദ്യാർത്ഥികളുടെ പഠനകാര്യത്തിൽ മുതിർന്നവരുടെ നിരീക്ഷണം അനിവാര്യമാണ്. ചെറുകിട സംരംഭങ്ങൾ ആദായകരമാവും. ഏജൻസികളിൽ നിന്നും ലാഭം വരും. ദിവസ വേതനക്കാർക്ക് മുടക്കമുണ്ടാവില്ല.
Also Read: ചൊവ്വ ഉച്ചരാശിയായ മകരത്തിലേക്ക്, ഗുണം ആർക്കൊക്കെ? അശ്വതി മുതൽ രേവതിവരെ
പൂരൂരുട്ടാതി
സംഘടനാചാതുരി പ്രശംസിക്കപ്പെടും. വ്യക്തമായ തീരുമാനം കൈക്കൊള്ളും. അവ മുഖം നോക്കാതെ പ്രാവർത്തികമാക്കും. ഗാർഹികമായി സ്വൈരം പ്രതീക്ഷിക്കാം. ബിസിനസ്സിൽ കൂടുതൽ മുതൽമുടക്കുവാൻ ഇത് ഉചിത സന്ദർഭമല്ല. കൂട്ടുകെട്ടുകളിൽ ജാഗ്രത വേണം. ശുപാർശകളിലൂടെ കാര്യസാധ്യത കൈവരും. വിദേശത്തുള്ളവർക്ക് തൊഴിൽ പ്രശ്നങ്ങളിൽ ആശ്വാസമുണ്ടാവും. പണമെടപാടുകളിൽ അവധാനത പുലർത്തണം. പുതു വാഹനം വാങ്ങാൻ കുറച്ചുകൂടി കാത്തിരിപ്പ് ആവശ്യമാണ്.
ഉത്രട്ടാതി
നല്ലഫലങ്ങൾ വന്നെത്തുന്ന വാരമാണ്. മുൻപ് പരിശ്രമിച്ചിട്ടും നടക്കാത്ത കാര്യങ്ങൾ വേഗം നടന്നു കിട്ടും. തൊഴിലിടത്തിൽ അലോസരങ്ങൾ ഉണ്ടാവില്ല. സാമ്പത്തികമായി ആശ്വസിക്കാൻ കഴിയുന്ന കാലമാണ്. ഉദ്യോഗസ്ഥർക്ക് ഉന്നതാധികാരികളുടെ പ്രീതി കൈവരും. ചൂണ്ടിക്കാട്ടുന്ന നിർദ്ദേശങ്ങൾ സ്വീകാര്യമാവുന്നതാണ്. നിയമസഹായം ലഭിക്കും. പിതാവിന് സ്ഥാനമാനങ്ങൾ കൈവരും. ശനി ജന്മനക്ഷത്രത്തിൽ സഞ്ചരിക്കുകയാൽ ആലസ്യം കൂടെയുണ്ടാവും. 'പിന്നീടാവട്ടെ' എന്ന മനോഭാവം സഹജമായേക്കും.
രേവതി
ഉന്നമനേച്ഛയുണ്ടാവും. പതിനൊന്നിലെ ഗ്രഹാധിക്യം ചില ലാഭങ്ങൾക്ക് വഴിവെക്കാം. രഹസ്യധനം വന്നെത്തും. വാഗ്ദാനങ്ങൾ പാലിക്കാനാവുന്നതിൽ ചാരിതാർത്ഥ്യം തോന്നും. ബന്ധുസമാഗമം സന്തോഷമേകും. കുടുംബകാര്യങ്ങൾക്ക് നേരം നീക്കിവെക്കും. ചിലരുടെ ദുസ്സ്വാതന്ത്ര്യങ്ങളെ ഖണ്ഡിക്കും. ഗൃഹനിർമ്മാണത്തിലെ തടസ്സങ്ങൾ മാറുന്നതാണ്. രോഗഗ്രസ്തർക്ക് ആശ്വാസമുണ്ടാവും. കലാപ്രവർത്തനം കൂടുതൽ ശക്തമാവും. ഭൗതികത്തിലും ആത്മീയത്തിലും ശ്രദ്ധ പുലർത്തും.
ചൊവ്വ, വ്യാഴം ദിവസങ്ങൾക്ക് മേന്മ കുറയുന്നതാണ്.
Read More: ജനുവരി മാസഫലം, അശ്വതി മുതൽ രേവതി വരെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us