scorecardresearch

Weekly Rashi Phalam: വാരഫലം, മകം മുതൽ തൃക്കേട്ട വരെ

Weekly Horoscope in Malayalam From January 26 January 31: ജനുവരി 26 ഞായർ മുതൽ ജനുവരി 31 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, മകം മുതൽ തൃക്കേട്ട വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

Weekly Horoscope in Malayalam From January 26 January 31: ജനുവരി 26 ഞായർ മുതൽ ജനുവരി 31 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, മകം മുതൽ തൃക്കേട്ട വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
അപ്‌ഡേറ്റ് ചെയ്‌തു
New Update
Horoscope

Weekly Rashi Phalam in Malayalam


Weekly Horoscope: ആദിത്യൻ മകരം രാശിയിൽ തിരുവോണം ഞാറ്റുവേലയിൽ സഞ്ചരിക്കുന്നു. ചന്ദ്രൻ വെളുത്ത പക്ഷത്തിലാണ്. രേവതി മുതൽ പുണർതം വരെയുള്ള നക്ഷത്രമണ്ഡലങ്ങളിലൂടെ സഞ്ചരിക്കുന്നു. 

Advertisment

ചൊവ്വ മകരം രാശിയിൽ ഉച്ചത്തിൽ തുടരുന്നു. എന്നാൽ മൗഢ്യാവസ്ഥയുമുണ്ട്. ശനി മീനം രാശിയിൽ ഉത്രട്ടാതിയിലാണ്. വ്യാഴം മിഥുനം രാശിയിൽ പുണർതത്തിൽ വക്രഗതിയിൽ തുടരുകയാണ്. 

രാഹു കുംഭം രാശിയിൽ ചതയത്തിൽ; കേതു ചിങ്ങം രാശിയിൽ പൂരത്തിലും. ബുധനും ശുക്രനും മകരത്തിൽ; ഇരുഗ്രഹങ്ങൾക്കും മൗഢ്യാവസ്ഥയുമുണ്ട്. ഈ ഗ്രഹനിലയെ മുൻനിർത്തി മകം മുതൽ  തൃക്കേട്ട വരെയുള്ള ഒന്‍പത് നക്ഷത്രങ്ങളിൽ ജനിച്ചവരുടെ വാരഫലം ഇവിടെ അപഗ്രഥിക്കുന്നു.

Also Read: ചൊവ്വ ഉച്ചരാശിയായ മകരത്തിലേക്ക്, ഗുണം ആർക്കൊക്കെ? അശ്വതി മുതൽ രേവതിവരെ

മകം

അനുഭവങ്ങളുടെ കരുത്തിൽ മുന്നേറാനാവും. ഔദ്യോഗികമായി സംതൃപ്തിയുണ്ടാവുന്ന വാരമാണ്. വീടുവിട്ടുനിന്നവർക്ക് തിരികെ മടങ്ങാനാവും. അഭിമുഖങ്ങളിൽ ശോഭിക്കാൻ കഴിയും.  സ്വാശ്രയ ജോലികളിൽ ഏർപ്പെട്ടവർക്ക് അവസരങ്ങൾ കുറയില്ല. ചില പരിചയങ്ങൾ ഉയർച്ചക്ക് വഴിയൊരുക്കാം. സാമ്പത്തിക ഞെരുക്കത്തിന് അയവ് വരുന്നതാണ്. പുതിയ തുടക്കങ്ങൾ ആലോചനയിലുണ്ടാവും.  അവയുടെ പ്രായോഗിക സാധ്യതകൾ ഉറപ്പുവരുത്തും. കുടുംബ ജീവിതത്തിൽ പ്രസാദം ഭവിക്കുന്നതാണ്.

പൂരം

കർമ്മരംഗത്ത് തിളങ്ങാനാവും. കൃത്യനിഷ്ഠ പ്രശംസിക്കപ്പെടാം. സഹപ്രവർത്തകർക്ക് ഫലവത്തായ നിർദ്ദേശങ്ങളേകും. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവർക്ക് കൂടുതൽ ജോലിഭാരം ഉണ്ടായേക്കും. രാഷ്ട്രീയക്കാർക്ക് ജനപിന്തുണ വർദ്ധിക്കുന്നതാണ്. ബാദ്ധ്യതകൾ പരിഹരിക്കാൻ ശ്രമം തുടരും. കൂട്ടുകെട്ടുകൾ ഒരു പോലെയല്ലെന്ന് തിരിച്ചറിയും. ബന്ധുക്കളുടെ പ്രശ്നങ്ങളിൽ കരുതലോടെ ഇടപെടേണ്ടതുണ്ട്. ഞായറും തിങ്കളും ശുഭാരംഭങ്ങൾക്ക് ഉചിതമല്ല

ഉത്രം

കൂട്ടുത്തരവാദിത്വങ്ങൾ ഏകോപിക്കുന്നതിൽ വിജയിക്കും. സംഘടനയിൽ സ്വതന്ത്ര നിലപാടുകൾ കൈക്കൊള്ളുന്നതാണ്. അനൗദ്യോഗിക യാത്രകൾ ഉണ്ടാവും. ബിസിനസ്സിൽ കരുതിയ മുന്നേറ്റം ഉണ്ടാവണമെന്നില്ല. മകൻ്റെ ജോലിക്കാര്യത്തിനായി രാഷ്ട്രീയബന്ധം പ്രയോജനപ്പെടുത്താം. വായ്പയുടെ തിരിച്ചടവ് വൈകാനിടയുണ്ട്. ജന്മനാട്ടിലെ ഉത്സവത്തിൽ സക്രിയ പങ്കാളിത്തം ഉണ്ടാവും. പ്രണയികൾക്ക് ആഹ്ളാദ സാഹചര്യങ്ങൾ സംജാതമാവുന്നതാണ്. വാരാദ്യ ദിവസങ്ങൾ ക്ലേശകരമാവുമെങ്കിലും ക്രമേണ ഗുണഫലം പ്രതീക്ഷിക്കാം.

Also Read: സമ്പൂർണ വർഷഫലം: അശ്വതി മുതൽ രേവതിവരെ സി വി ഗോവിന്ദൻ എടപ്പാൾ എഴുതുന്നു

അത്തം

പ്രോജക്ടുകളിൽ ഉത്സാഹം കാട്ടും. ഓരോകാര്യവും സമയമെടുത്ത് നിർവഹണത്തിലെത്തിക്കും. സാമ്പത്തികമായി മോശസ്ഥിതി പറയാനാവില്ല. എന്നാൽ ചിലവുകളിൽ നിയന്ത്രണം അനിവാര്യമാണ്. വാഹനം വാങ്ങുന്ന കാര്യത്തിൽ തീരുമാനമാവും. സുഹൃത്തിന് നൽകിയ വാഗ്ദാനം പാലിക്കാൻ സാധിക്കുന്നതാണ്. തൊഴിലിടത്തിൽ നവീന ആശയങ്ങൾക്ക് സ്വീകാര്യത കൈവരും. ഉപജാപങ്ങളെ തൃണവൽഗണിക്കും. തിങ്കൾ, ചൊവ്വ അഷ്ടമരാശിയാകയാൽ ശുഭാരംഭങ്ങൾ വർജിക്കണം. ദേഹക്ലേശം വരാം.

ചിത്തിര

ജന്മനക്ഷത്രാധിപൻ ചൊവ്വ ഉച്ചത്തിലാണ്. അതിൻ്റെ ഗുണം പലതരത്തിൽ പ്രതീക്ഷിക്കാം. നേതൃപദവികളിലേക്ക് പരിഗണിക്കപ്പെടുന്നതാണ്. മത്സരങ്ങളിൽ മുന്നേറും. കർമ്മമേഖലയിൽ ആത്മവിശ്വാസത്തോടെ ഇടപെടും. എതിർ സ്വരങ്ങളെ തൃണവൽഗണിക്കാനാവും. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഇടയിൽ സ്വീകാര്യതയേറും. സ്വന്തം സംരംഭങ്ങൾക്കായുള്ള വായ്പ പരിഗണിക്കപ്പെടുന്നതാണ്. ഔദ്യോഗിക രംഗത്ത് പുനക്രമീകരണത്തിൽ നേട്ടമുണ്ടാവും. വാരാദ്യ ദിവസങ്ങളിൽ മേന്മ കുറയാം.

ചോതി

മാനസിക സംഘർഷത്തിന് അയവുണ്ടായേക്കും. എന്നാൽ ആത്മവിശ്വാസത്തിന് അല്പം മങ്ങലേൽക്കാം. കരുതിയ കാര്യങ്ങളിൽ ചിലതൊന്നും ലക്ഷ്യം കാണുകയില്ല. ഗാർഹികാന്തരീക്ഷം സമ്മിശ്രമാവും. വാക്കുകൾ വിഷമിപ്പിക്കും. അറ്റകുറ്റപ്പണികൾ കൂടുതൽ പണച്ചെലവിനിടയാക്കും. ഔദ്യോഗിക കാര്യങ്ങൾക്ക് പതിവിലും  കൂടുതൽ സമയം ചെലവഴിക്കേണ്ട സാഹചര്യമുണ്ടാവും. കലാരംഗത്ത് അവസരങ്ങൾ വന്നെത്തും. സാമ്പത്തികമായി മെച്ചപ്പെടുന്നതാണ്. ബുധൻ, വ്യാഴം ദിവസങ്ങൾ അനുകൂലമല്ല.

Also Read: സമ്പൂർണ വർഷഫലം: അശ്വതി മുതൽ രേവതിവരെ എസ്. ശ്രീനിവാസ് അയ്യർ എഴുതുന്നു

വിശാഖം

കാര്യനിർവഹണത്തിൽ ഇരുമനസ്സാവും. ചടുലമായ നീക്കങ്ങളോടൊപ്പം ചിലപ്പോൾ മന്ദഗതിയും വരുന്നതാണ്. ആത്മവിശ്വാസം കുറയാനിടയുണ്ട്. ആലസ്യം പിടികൂടും. സഹായ വാഗ്ദാനങ്ങൾ വൈകിയേക്കാം. കൂടുതൽ നേരം കൂടിയാലോചനകളിൽ മുഴുകുമെങ്കിലും പ്രയോജനം കുറയുന്നതാണ്. കുടുംബകാര്യങ്ങളിൽ ചിലതൊക്കെ മാറ്റിവെച്ചേക്കും. ഏജൻസി ഏർപ്പാടുകൾ ആദായകരമാവും. സ്വയം ചെയ്യുന്ന തൊഴിൽ വിപുലീകരിക്കാൻ ശ്രമക്കുന്നതാണ്.  സംഘടനകളിൽ സ്വീകാര്യത പ്രതീക്ഷിക്കാം.

അനിഴം

ന്യായമായ ആഗ്രഹങ്ങൾ നടന്നുകിട്ടുന്ന വാരമാണ്. തടസ്സങ്ങൾ ഉണ്ടാവാം. എങ്കിലും അവയെ മറികടക്കാനുള്ള സാഹചര്യങ്ങളും രൂപപ്പെടുന്നതാണ്. സ്വതസിദ്ധമായ കഴിവുകൾ പോഷിപ്പിക്കാനും ശ്രമം നടത്തിയേക്കും. മേലധികാരികളുടെ പ്രോൽസാഹനം കൈവരും.  സാമ്പത്തികമായി മോശമാവില്ല, കാര്യങ്ങൾ. സാമൂഹ്യ സേവനങ്ങൾക്കും നേരം കണ്ടെത്തും. മകളുടെ ഉപരിപഠനത്തിൽ ആശയക്കുഴപ്പം നേരിടാം. വെള്ളി, ശനി ദിവസങ്ങളിൽ മനക്ലേശത്തിന് സാധ്യതയുണ്ട്.

തൃക്കേട്ട

സ്വന്തം കാര്യം മാറ്റിവെച്ച് അന്യൻ്റെ കാര്യങ്ങൾക്ക് ഓടിനടക്കും. പ്രശ്നപരിഹാരത്തിന് കൈക്കൊണ്ട നിലപാടുകൾ സാമൂഹികമായ അംഗീകാരം ഉയർത്തും. തൊഴിലിടത്തിൽ നവീനമായ പരിഷ്കാരങ്ങൾ കൊണ്ടുവരും. തന്മൂലം ഗുണാനുഭവങ്ങൾ വന്നുചേരുന്ന കാലമാണ്. വ്യാപാരം, ഏജൻസി, കരാർ പണികൾ എന്നിവയിൽ ലാഭം പ്രതീക്ഷിക്കാം. വിരുന്നുകാരുമായി ക്ഷേത്രാടനം, വിനോദം ഇവ സാധ്യമാകും. ദാമ്പത്യത്തിൽ സംതൃപ്തി ഭവിക്കുന്നതാണ്. ഭൂമിയിൽ നിന്നും ആദായമുണ്ടാവും. വാരാന്ത്യദിനങ്ങൾക്ക് മേന്മ കുറയാം.

Read More: മകര മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ

Horoscope Astrology weekly horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: