/indian-express-malayalam/media/media_files/2025/11/15/weekly-2025-11-15-15-54-46.jpg)
Weekly Rashi Phalam in Malayalam
ആദിത്യൻ മകരം രാശിയിൽ തിരുവോണം ഞാറ്റുവേലയിൽ സഞ്ചരിക്കുന്നു. ചന്ദ്രൻ വെളുത്ത പക്ഷത്തിലാണ്. രേവതി മുതൽ പുണർതം വരെയുള്ള നക്ഷത്രമണ്ഡലങ്ങളിലൂടെ സഞ്ചരിക്കുന്നു. ചൊവ്വ മകരം രാശിയിൽ ഉച്ചത്തിൽ തുടരുന്നു. എന്നാൽ മൗഢ്യാവസ്ഥയുമുണ്ട്. ശനി മീനം രാശിയിൽ ഉത്രട്ടാതിയിലാണ്. വ്യാഴം മിഥുനം രാശിയിൽ പുണർതത്തിൽ വക്രഗതിയിൽ തുടരുകയാണ്.
രാഹു കുംഭം രാശിയിൽ ചതയത്തിൽ; കേതു ചിങ്ങം രാശിയിൽ പൂരത്തിലും. ബുധനും ശുക്രനും മകരത്തിൽ; ഇരുഗ്രഹങ്ങൾക്കും മൗഢ്യാവസ്ഥയുമുണ്ട്. ഈ ഗ്രഹനിലയെ മുൻനിർത്തി അശ്വതി മുതൽ രേവതി വരെയുള്ളനക്ഷത്രങ്ങളിൽ ജനിച്ചവരുടെ വാരഫലം ഇവിടെ അപഗ്രഥിക്കുന്നു.
Also Read: മകര മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ
അശ്വതി
ഉത്തരവാദിത്വം നിറവേറ്റുന്നതിൽ വിട്ടുവീഴ്ചയുണ്ടാവില്ല. ഒപ്പമുള്ളവരുടെ സഹകരണം ഉറപ്പുവരുത്തുന്നതിന് കഴിയുന്നതാണ്. നിർദ്ദേശങ്ങൾക്ക് സ്വീകര്യത ലഭിക്കാതിരിക്കില്ല. പഴയ കാല അനുഭവങ്ങൾ ഓർമ്മയിലെത്തും. അവ കർമ്മോർജ്ജം പകർന്നെന്നും വരാം. ബിസിനസ്സു നടത്തുന്നവർ കൂടുതൽ സൗഹൃദങ്ങൾ സ്ഥാപിക്കാൻ തുനിയുകയും വിജയിക്കുകയും ചെയ്യും. വിദ്യാർത്ഥികളുടെ ഏകാഗ്രത ഭംഗപ്പെടുകയില്ല. മാതാപിതാക്കളെ പരിചരിക്കാൻ നേരം കണ്ടെത്തുന്നതാണ്. ചെലവുകൾ നിയന്ത്രിക്കാൻ വിഫലശ്രമം നടത്തും. ഞായർ, ബുധൻ ദിവസങ്ങൾക്ക് മേന്മ കുറയാം
ഭരണി
അദ്ധ്വാനഭാരം കൂടുന്ന സാഹചര്യമുണ്ടാവും. ഉദ്യോഗസ്ഥർക്ക് സമ്മർദ്ദങ്ങൾ വരാനിടയുണ്ട്. തീരുമാനങ്ങളിൽ ഉറച്ചുനിൽക്കാൻ കഴിഞ്ഞേക്കില്ല. പണമെടപാടുകളുടെ രേഖകൾ സൂക്ഷിക്കേണ്ടതുണ്ട്. കാര്യാലോചനകൾ തർക്കത്തിലേക്ക് നീങ്ങാനിടയുണ്ട്. ബിസിനസ്സുകാർക്ക് വിപണിയിൽ മുന്നേറാനാവുന്ന സാഹചര്യമാണുള്ളത്. കരാറുകൾ പുതുക്കപ്പെടാം. കുടുംബാന്തരീക്ഷം പ്രസന്നമായിരിക്കും. നവീന ഗൃഹോപകരണങ്ങൾ വാങ്ങും. കലാപ്രവർത്തനത്തിന് ഉത്സാഹമേറും. പ്രോത്സാഹനം ലഭിക്കുന്നതാണ്. ഞായർ, വ്യാഴം ഗുണകരമല്ല.
കാർത്തിക
കാര്യങ്ങൾ നേരായ വഴിക്കാണോ പോകുന്നതെന്ന് സന്ദേഹിക്കും. സ്വയം തിരുത്താൻ മുന്നോട്ടുവരും. കൃത്യനിഷ്ഠയും ആത്മാർത്ഥതയും ഒക്കെ കാലഹരണപ്പെട്ട മൂല്യങ്ങളല്ലേ എന്ന് തോന്നിയേക്കാം. പുതിയ കാര്യങ്ങൾ പഠിച്ചറിയാൻ ഉത്സുകത കാട്ടുന്നതാണ്. ഗവേഷണത്തിൽ കൂടുതൽ വിപുലമായ വിഷയങ്ങൾ ഉൾപ്പെടുത്തേണ്ടതായി വന്നേക്കും. സഹോദരരുടെ സഹായം സ്വീകരിക്കുന്നതിൽ സന്തോഷിക്കുന്നതാണ്. പ്രണയികൾക്ക് ആഹ്ളാദിക്കാനാവും. ഗൃഹനിർമ്മാണത്തിൻ്റെ രൂപരേഖ തയ്യാറാക്കി കിട്ടുന്നതാണ്.
രോഹിണി
കരുതലോടെ കാര്യങ്ങൾ നീക്കേണ്ട വാരമാണ്. കർമ്മരംഗത്തെ പരിചയക്കുറവ് മേലധികാരികളുടെ അനിഷ്ടത്തിനിടവരുത്താം. കൂടുതൽ ചുമതലകൾ ഏറ്റെടുക്കാൻ നിർബന്ധിതരാവും. ആരോഗ്യസ്ഥിതി പൂർവാവസ്ഥയിലെത്താൻ ഇനിയും സമയം ആവശ്യമാണ്. പഠനോത്സുകത മന്ദീഭവിച്ചേക്കാം. വാരാദ്യ ദിവസങ്ങളിൽ അലച്ചിലുണ്ടാവും. പണച്ചെലവ് നിയന്ത്രിക്കാനാവില്ല. ദാമ്പത്യത്തിൽ പിണക്കവും ഇണക്കവും ആവർത്തിക്കും. പിതൃസ്വത്തിൽ നിന്നോ പിതാവിൽ നിന്നും നേരിട്ടോ ധനാഗമം പ്രതീക്ഷിക്കാം.
മകയിരം
നക്ഷത്രാധിപനായ ചൊവ്വയുടെ ഉച്ചസ്ഥിതി അനുകൂല ഫലങ്ങൾ സൃഷ്ടിക്കും. തഴയപ്പെട്ട ഇടങ്ങളിൽ നിന്നും നീതി ലഭിക്കുന്നതാണ്. ഔദ്യോഗികമായി സമ്മർദ്ദങ്ങൾ അനുഭവിക്കുന്നവർക്ക് ആശ്വാസം വന്നെത്തും. ഭാരിച്ച ഉത്തരവാദിത്വങ്ങൾ പകുത്തു നൽകപ്പെടാം. രോഗശാന്തി വരാൻ സാധ്യതയുണ്ട്. മത്സരങ്ങളിൽ മുന്നേറുന്നതാണ്. ഭൂമി തർക്കങ്ങളിൽ വാദഗതി അനുകൂലമാവും. ദാമ്പത്യത്തിൽ അലോസരങ്ങൾ കുറയും. പ്രണയപരവശർക്ക് ധീരമായ തീരുമാനങ്ങൾ കൈക്കൊള്ളാനാവും.
തിരുവാതിര
ആത്മവിശ്വാസം കുറയില്ല. തീരുമാനങ്ങൾ പ്രാവർത്തികമാക്കും. തിടുക്കം ഒഴിവാക്കുക കരണീയം. തൊഴിലിടത്തിൽ സൗഹൃദാന്തരീക്ഷം പുലരുന്നതാണ്. സാമ്പത്തിക കാര്യങ്ങളിൽ തടസ്സമുണ്ടാവില്ല. വാഗ്ദാനങ്ങൾ പാലിക്കുവാനാവും. രോഗക്ലേശിതർക്ക് ചികിൽസാമാറ്റത്തിൻ്റെ ഗുണം കിട്ടിത്തുടങ്ങിയേക്കും. വിദ്യാർത്ഥികൾക്ക് ഏകാഗ്രത കുറയാനിടയുണ്ട്. മുതിർന്നവർ അക്കാര്യത്തിൽ ശ്രദ്ധവെക്കണം. അപ്രതീക്ഷിത യാത്രകൾക്ക് സാധ്യതയുണ്ട്. വ്യവഹാരങ്ങൾ നീളുന്നതിൽ ആശങ്കയേറും.
പുണർതം
പുതിയ പ്രോജക്ടുകൾക്കായി കാത്തിരിക്കും. ദൗത്യങ്ങൾ സാക്ഷാല്ക്കരിക്കാൻ മുഴുവൻ പ്രയത്നവും ആവശ്യമാവുന്ന സാഹചര്യമാണുള്ളത്. ആത്മവിശ്വാസം കുറയില്ല. ഏകോപനത്തിൽ പരിചയസമ്പത്ത് പ്രയോജനം ചെയ്യും. ഗവേഷകർക്ക് നിഗമനങ്ങൾക്ക് കൂടുതൽ തെളിവ് തേടേണ്ടി വരാം. പാർട്ണർഷിപ്പ് ഗുണകരമാവും. പഴയ കടം മടക്കിക്കിട്ടാം. ധനാഗമ മാർഗങ്ങൾ തടസ്സപ്പെടില്ല. കുടുംബകാര്യങ്ങളിൽ ശ്രദ്ധ കുറയാം. വാരമധ്യത്തിലെ ദിവസങ്ങളിൽ. അലച്ചിലുണ്ടാവും. പണച്ചെലവിനും സാധ്യതയുണ്ട്.
പൂയം
സ്വന്തം കഴിവുകൾ തെളിയിക്കാനവസരം കിട്ടുന്നതാണ്. വിപരീത സാഹചര്യങ്ങളോടു പോലും എളുപ്പത്തിൽ രാജിയാവും. രാഷ്ട്രീയ സമ്മർദ്ദങ്ങളെ സമർത്ഥമായി മറികടക്കും. നവാരംഭങ്ങളിൽ മുന്നേറ്റമുണ്ടാക്കാൻ കഴിയുന്നതാണ്. ഭാവികാര്യങ്ങൾ ആസൂത്രണം ചെയ്യാൻ നേരം കണ്ടെത്തും. ബന്ധുക്കളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ മുൻകൈയെടുക്കും. പൂർവ്വസുഹൃത്തുക്കളെ കണ്ടെത്തും. ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെടും. ആത്മീയ കാര്യങ്ങൾക്കും നേരം മാറ്റിവെക്കുന്നതാണ്. വാരാന്ത്യത്തിൽ ദേഹാലസ്യം അനുഭവപ്പെടാം.
ആയില്യം
കുഴമറിഞ്ഞ പ്രശ്നങ്ങൾ മിക്കതിനും പരിഹാരം തെളിയുന്ന വാരമാണ്. ഔദ്യോഗികമായി സ്വസ്ഥതയുണ്ടാവും. ഒപ്പമുള്ളവരുടെ സഹകരണം കുറയില്ല. ഹ്രസ്വനിക്ഷേപങ്ങളിൽ നിന്നും ആദായം വന്നെത്തും. ഭാഗ്യപരീക്ഷണങ്ങളിൽ നേട്ടമുണ്ടാകും. ജോലി തേടുന്നവർക്ക് വരുമാനമാർഗമാവും. ശുഭവാർത്തകൾ കേൾക്കും. വിനോദത്തിനും വിശ്രമത്തിനും യഥേഷ്ടം നേരമുണ്ടാവും. സ്വന്തം ധനം മുടക്കി നടത്തിവരുന്ന വ്യാപാരം അഭിവൃദ്ധിപ്പെടുന്നതാണ്. ശനിയാഴ്ച ശുഭകാര്യങ്ങൾക്ക് തുടക്കമിടരുത്.
Also Read: സമ്പൂർണ വർഷഫലം: അശ്വതി മുതൽ രേവതിവരെ സി വി ഗോവിന്ദൻ എടപ്പാൾ എഴുതുന്നു
മകം
അനുഭവങ്ങളുടെ കരുത്തിൽ മുന്നേറാനാവും. ഔദ്യോഗികമായി സംതൃപ്തിയുണ്ടാവുന്ന വാരമാണ്. വീടുവിട്ടുനിന്നവർക്ക് തിരികെ മടങ്ങാനാവും. അഭിമുഖങ്ങളിൽ ശോഭിക്കാൻ കഴിയും. സ്വാശ്രയ ജോലികളിൽ ഏർപ്പെട്ടവർക്ക് അവസരങ്ങൾ കുറയില്ല. ചില പരിചയങ്ങൾ ഉയർച്ചക്ക് വഴിയൊരുക്കാം. സാമ്പത്തിക ഞെരുക്കത്തിന് അയവ് വരുന്നതാണ്. പുതിയ തുടക്കങ്ങൾ ആലോചനയിലുണ്ടാവും. അവയുടെ പ്രായോഗിക സാധ്യതകൾ ഉറപ്പുവരുത്തും. കുടുംബ ജീവിതത്തിൽ പ്രസാദം ഭവിക്കുന്നതാണ്.
പൂരം
കർമ്മരംഗത്ത് തിളങ്ങാനാവും. കൃത്യനിഷ്ഠ പ്രശംസിക്കപ്പെടാം. സഹപ്രവർത്തകർക്ക് ഫലവത്തായ നിർദ്ദേശങ്ങളേകും. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവർക്ക് കൂടുതൽ ജോലിഭാരം ഉണ്ടായേക്കും. രാഷ്ട്രീയക്കാർക്ക് ജനപിന്തുണ വർദ്ധിക്കുന്നതാണ്. ബാദ്ധ്യതകൾ പരിഹരിക്കാൻ ശ്രമം തുടരും. കൂട്ടുകെട്ടുകൾ ഒരു പോലെയല്ലെന്ന് തിരിച്ചറിയും. ബന്ധുക്കളുടെ പ്രശ്നങ്ങളിൽ കരുതലോടെ ഇടപെടേണ്ടതുണ്ട്. ഞായറും തിങ്കളും ശുഭാരംഭങ്ങൾക്ക് ഉചിതമല്ല
ഉത്രം
കൂട്ടുത്തരവാദിത്വങ്ങൾ ഏകോപിക്കുന്നതിൽ വിജയിക്കും. സംഘടനയിൽ സ്വതന്ത്ര നിലപാടുകൾ കൈക്കൊള്ളുന്നതാണ്. അനൗദ്യോഗിക യാത്രകൾ ഉണ്ടാവും. ബിസിനസ്സിൽ കരുതിയ മുന്നേറ്റം ഉണ്ടാവണമെന്നില്ല. മകൻ്റെ ജോലിക്കാര്യത്തിനായി രാഷ്ട്രീയബന്ധം പ്രയോജനപ്പെടുത്താം. വായ്പയുടെ തിരിച്ചടവ് വൈകാനിടയുണ്ട്. ജന്മനാട്ടിലെ ഉത്സവത്തിൽ സക്രിയ പങ്കാളിത്തം ഉണ്ടാവും. പ്രണയികൾക്ക് ആഹ്ളാദ സാഹചര്യങ്ങൾ സംജാതമാവുന്നതാണ്. വാരാദ്യ ദിവസങ്ങൾ ക്ലേശകരമാവുമെങ്കിലും ക്രമേണ ഗുണഫലം പ്രതീക്ഷിക്കാം.
അത്തം
പ്രോജക്ടുകളിൽ ഉത്സാഹം കാട്ടും. ഓരോകാര്യവും സമയമെടുത്ത് നിർവഹണത്തിലെത്തിക്കും. സാമ്പത്തികമായി മോശസ്ഥിതി പറയാനാവില്ല. എന്നാൽ ചിലവുകളിൽ നിയന്ത്രണം അനിവാര്യമാണ്. വാഹനം വാങ്ങുന്ന കാര്യത്തിൽ തീരുമാനമാവും. സുഹൃത്തിന് നൽകിയ വാഗ്ദാനം പാലിക്കാൻ സാധിക്കുന്നതാണ്. തൊഴിലിടത്തിൽ നവീന ആശയങ്ങൾക്ക് സ്വീകാര്യത കൈവരും. ഉപജാപങ്ങളെ തൃണവൽഗണിക്കും. തിങ്കൾ, ചൊവ്വ അഷ്ടമരാശിയാകയാൽ ശുഭാരംഭങ്ങൾ വർജിക്കണം. ദേഹക്ലേശം വരാം.
ചിത്തിര
ജന്മനക്ഷത്രാധിപൻ ചൊവ്വ ഉച്ചത്തിലാണ്. അതിൻ്റെ ഗുണം പലതരത്തിൽ പ്രതീക്ഷിക്കാം. നേതൃപദവികളിലേക്ക് പരിഗണിക്കപ്പെടുന്നതാണ്. മത്സരങ്ങളിൽ മുന്നേറും. കർമ്മമേഖലയിൽ ആത്മവിശ്വാസത്തോടെ ഇടപെടും. എതിർ സ്വരങ്ങളെ തൃണവൽഗണിക്കാനാവും. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഇടയിൽ സ്വീകാര്യതയേറും. സ്വന്തം സംരംഭങ്ങൾക്കായുള്ള വായ്പ പരിഗണിക്കപ്പെടുന്നതാണ്. ഔദ്യോഗിക രംഗത്ത് പുനക്രമീകരണത്തിൽ നേട്ടമുണ്ടാവും. വാരാദ്യ ദിവസങ്ങളിൽ മേന്മ കുറയാം.
ചോതി
മാനസിക സംഘർഷത്തിന് അയവുണ്ടായേക്കും. എന്നാൽ ആത്മവിശ്വാസത്തിന് അല്പം മങ്ങലേൽക്കാം. കരുതിയ കാര്യങ്ങളിൽ ചിലതൊന്നും ലക്ഷ്യം കാണുകയില്ല. ഗാർഹികാന്തരീക്ഷം സമ്മിശ്രമാവും. വാക്കുകൾ വിഷമിപ്പിക്കും. അറ്റകുറ്റപ്പണികൾ കൂടുതൽ പണച്ചെലവിനിടയാക്കും. ഔദ്യോഗിക കാര്യങ്ങൾക്ക് പതിവിലും കൂടുതൽ സമയം ചെലവഴിക്കേണ്ട സാഹചര്യമുണ്ടാവും. കലാരംഗത്ത് അവസരങ്ങൾ വന്നെത്തും. സാമ്പത്തികമായി മെച്ചപ്പെടുന്നതാണ്. ബുധൻ, വ്യാഴം ദിവസങ്ങൾ അനുകൂലമല്ല.
വിശാഖം
കാര്യനിർവഹണത്തിൽ ഇരുമനസ്സാവും. ചടുലമായ നീക്കങ്ങളോടൊപ്പം ചിലപ്പോൾ മന്ദഗതിയും വരുന്നതാണ്. ആത്മവിശ്വാസം കുറയാനിടയുണ്ട്. ആലസ്യം പിടികൂടും. സഹായ വാഗ്ദാനങ്ങൾ വൈകിയേക്കാം. കൂടുതൽ നേരം കൂടിയാലോചനകളിൽ മുഴുകുമെങ്കിലും പ്രയോജനം കുറയുന്നതാണ്. കുടുംബകാര്യങ്ങളിൽ ചിലതൊക്കെ മാറ്റിവെച്ചേക്കും. ഏജൻസി ഏർപ്പാടുകൾ ആദായകരമാവും. സ്വയം ചെയ്യുന്ന തൊഴിൽ വിപുലീകരിക്കാൻ ശ്രമക്കുന്നതാണ്. സംഘടനകളിൽ സ്വീകാര്യത പ്രതീക്ഷിക്കാം.
അനിഴം
ന്യായമായ ആഗ്രഹങ്ങൾ നടന്നുകിട്ടുന്ന വാരമാണ്. തടസ്സങ്ങൾ ഉണ്ടാവാം. എങ്കിലും അവയെ മറികടക്കാനുള്ള സാഹചര്യങ്ങളും രൂപപ്പെടുന്നതാണ്. സ്വതസിദ്ധമായ കഴിവുകൾ പോഷിപ്പിക്കാനും ശ്രമം നടത്തിയേക്കും. മേലധികാരികളുടെ പ്രോൽസാഹനം കൈവരും. സാമ്പത്തികമായി മോശമാവില്ല, കാര്യങ്ങൾ. സാമൂഹ്യ സേവനങ്ങൾക്കും നേരം കണ്ടെത്തും. മകളുടെ ഉപരിപഠനത്തിൽ ആശയക്കുഴപ്പം നേരിടാം. വെള്ളി, ശനി ദിവസങ്ങളിൽ മനക്ലേശത്തിന് സാധ്യതയുണ്ട്.
തൃക്കേട്ട
സ്വന്തം കാര്യം മാറ്റിവെച്ച് അന്യൻ്റെ കാര്യങ്ങൾക്ക് ഓടിനടക്കും. പ്രശ്നപരിഹാരത്തിന് കൈക്കൊണ്ട നിലപാടുകൾ സാമൂഹികമായ അംഗീകാരം ഉയർത്തും. തൊഴിലിടത്തിൽ നവീനമായ പരിഷ്കാരങ്ങൾ കൊണ്ടുവരും. തന്മൂലം ഗുണാനുഭവങ്ങൾ വന്നുചേരുന്ന കാലമാണ്. വ്യാപാരം, ഏജൻസി, കരാർ പണികൾ എന്നിവയിൽ ലാഭം പ്രതീക്ഷിക്കാം. വിരുന്നുകാരുമായി ക്ഷേത്രാടനം, വിനോദം ഇവ സാധ്യമാകും. ദാമ്പത്യത്തിൽ സംതൃപ്തി ഭവിക്കുന്നതാണ്. ഭൂമിയിൽ നിന്നും ആദായമുണ്ടാവും. വാരാന്ത്യദിനങ്ങൾക്ക് മേന്മ കുറയാം.
Also Read: ചൊവ്വ ഉച്ചരാശിയായ മകരത്തിലേക്ക്, ഗുണം ആർക്കൊക്കെ? അശ്വതി മുതൽ രേവതിവരെ
മൂലം
ഗുണാനുഭവങ്ങളോടൊപ്പം മനക്ലേശവും ഉണ്ടാവും. തിടുക്കം കൂടുകയാൽ കർമ്മത്തിൽ അബദ്ധങ്ങൾ വരാം. പുതിയ കാര്യങ്ങൾ തുടങ്ങാൻ അനുകൂല വാരമല്ല. സത്യസന്ധതയും ആർജ്ജവശീലവും തെറ്റിദ്ധരിക്കപ്പെടാം. ന്യായമായ കാര്യങ്ങൾ നടന്നുകിട്ടുന്നതാണ്. ഇല്ലാത്ത ശത്രുവിനെതിരെ നിഴൽ യുദ്ധം നടത്തരുത്. കലാപ്രകടനത്തിന് പാരിതോഷികങ്ങൾ ലഭിച്ചേക്കാം. ഗാർഹികാന്തരീക്ഷം ശാന്തമാവാൻ ചിലപ്പോൾ മൗനം ഭജിക്കേണ്ടി വരുന്നതാണ്. ചെലവുകളിൽ കണ്ണുവേണം. ഉത്സവാദികൾക്ക് തയ്യാറെടുപ്പ് നടത്തും.
പൂരാടം
കാര്യകാരണബന്ധത്തോടെ പ്രവർത്തിക്കാൻ കഴിഞ്ഞെന്ന് വരില്ല. എല്ലാ ചോദ്യങ്ങൾക്കും ഉത്തരം കിട്ടാത്തതുകൊണ്ട് ചിലപ്പോൾ മനസ്സ് അസംതൃപ്തമാകും. ചെയ്തുപോരുന്ന കർമ്മരംഗം പുഷ്ടിപ്പെടുത്താൻ ശ്രമിക്കും. ഗ്രഹാനുകൂല്യം കുറവാകയാൽ സ്വപ്നങ്ങൾ സ്വപ്നങ്ങളായിത്തന്നെ തുടർന്നേക്കാം. പാണ്ഡിത്യവും അറിവും പ്രദർശിപ്പിക്കാൻ അവസരം വന്നെത്തുന്നതാണ്. രോഗാവസ്ഥകൾക്ക് ശമനം കണ്ടുതുടങ്ങും. ശത്രുക്കളുടെ പ്രവർത്തനം മന്ദീഭവിക്കുന്നതാണ്. ബുധനാഴ്ച മുതൽ കൂടുതൽ ഗുണകരമായ ദിവസങ്ങൾ.
ഉത്രാടം
ആശയക്കുഴപ്പങ്ങൾ പിൻതുടരുന്ന വാരമാണ്. തൊഴിൽ മേഖലയിൽ കൃത്യമായ ഏകോപനം സാധ്യമാവില്ല. വിദ്യാർത്ഥികൾ ഉപദേശങ്ങൾ കേട്ടുകേട്ട് മുഷിയും. പുതുതലമുറയുടെ വാക്കും കർമ്മങ്ങളും മനസ്സിലാവുന്നില്ലല്ലോ എന്ന് പഴയ തലമുറയും പരിതപിക്കും. സ്വാശ്രയ ജോലികളിൽ കൂടുതൽ സമയം ചെലവഴിക്കാൻ സാധിച്ചേക്കില്ല. നിക്ഷേപങ്ങളിൽ നിന്നും ധനാഗമം പ്രതീക്ഷിക്കാം. സംഘടനകളിൽ സ്വാധീനം വർദ്ധിക്കും. ക്ഷേത്രദർശനം, സമർപ്പണം ഇവ മുടങ്ങില്ല. പാഴ്ച്ചെലവുകൾ നിയന്ത്രിക്കേണ്ടതുണ്ട്.
മൂലം
ഗുണാനുഭവങ്ങളോടൊപ്പം മനക്ലേശവും ഉണ്ടാവും. തിടുക്കം കൂടുകയാൽ കർമ്മത്തിൽ അബദ്ധങ്ങൾ വരാം. പുതിയ കാര്യങ്ങൾ തുടങ്ങാൻ അനുകൂല വാരമല്ല. സത്യസന്ധതയും ആർജ്ജവശീലവും തെറ്റിദ്ധരിക്കപ്പെടാം. ന്യായമായ കാര്യങ്ങൾ നടന്നുകിട്ടുന്നതാണ്. ഇല്ലാത്ത ശത്രുവിനെതിരെ നിഴൽ യുദ്ധം നടത്തരുത്. കലാപ്രകടനത്തിന് പാരിതോഷികങ്ങൾ ലഭിച്ചേക്കാം. ഗാർഹികാന്തരീക്ഷം ശാന്തമാവാൻ ചിലപ്പോൾ മൗനം ഭജിക്കേണ്ടി വരുന്നതാണ്. ചെലവുകളിൽ കണ്ണുവേണം. ഉത്സവാദികൾക്ക് തയ്യാറെടുപ്പ് നടത്തും.
പൂരാടം
കാര്യകാരണബന്ധത്തോടെ പ്രവർത്തിക്കാൻ കഴിഞ്ഞെന്ന് വരില്ല. എല്ലാ ചോദ്യങ്ങൾക്കും ഉത്തരം കിട്ടാത്തതുകൊണ്ട് ചിലപ്പോൾ മനസ്സ് അസംതൃപ്തമാകും. ചെയ്തുപോരുന്ന കർമ്മരംഗം പുഷ്ടിപ്പെടുത്താൻ ശ്രമിക്കും. ഗ്രഹാനുകൂല്യം കുറവാകയാൽ സ്വപ്നങ്ങൾ സ്വപ്നങ്ങളായിത്തന്നെ തുടർന്നേക്കാം. പാണ്ഡിത്യവും അറിവും പ്രദർശിപ്പിക്കാൻ അവസരം വന്നെത്തുന്നതാണ്. രോഗാവസ്ഥകൾക്ക് ശമനം കണ്ടുതുടങ്ങും. ശത്രുക്കളുടെ പ്രവർത്തനം മന്ദീഭവിക്കുന്നതാണ്. ബുധനാഴ്ച മുതൽ കൂടുതൽ ഗുണകരമായ ദിവസങ്ങൾ.
ഉത്രാടം
ആശയക്കുഴപ്പങ്ങൾ പിൻതുടരുന്ന വാരമാണ്. തൊഴിൽ മേഖലയിൽ കൃത്യമായ ഏകോപനം സാധ്യമാവില്ല. വിദ്യാർത്ഥികൾ ഉപദേശങ്ങൾ കേട്ടുകേട്ട് മുഷിയും. പുതുതലമുറയുടെ വാക്കും കർമ്മങ്ങളും മനസ്സിലാവുന്നില്ലല്ലോ എന്ന് പഴയ തലമുറയും പരിതപിക്കും. സ്വാശ്രയ ജോലികളിൽ കൂടുതൽ സമയം ചെലവഴിക്കാൻ സാധിച്ചേക്കില്ല. നിക്ഷേപങ്ങളിൽ നിന്നും ധനാഗമം പ്രതീക്ഷിക്കാം. സംഘടനകളിൽ സ്വാധീനം വർദ്ധിക്കും. ക്ഷേത്രദർശനം, സമർപ്പണം ഇവ മുടങ്ങില്ല. പാഴ്ച്ചെലവുകൾ നിയന്ത്രിക്കേണ്ടതുണ്ട്.
പൂരൂരുട്ടാതി
സംഘടനാചാതുരി പ്രശംസിക്കപ്പെടും. വ്യക്തമായ തീരുമാനം കൈക്കൊള്ളും. അവ മുഖം നോക്കാതെ പ്രാവർത്തികമാക്കും. ഗാർഹികമായി സ്വൈരം പ്രതീക്ഷിക്കാം. ബിസിനസ്സിൽ കൂടുതൽ മുതൽമുടക്കുവാൻ ഇത് ഉചിത സന്ദർഭമല്ല. കൂട്ടുകെട്ടുകളിൽ ജാഗ്രത വേണം. ശുപാർശകളിലൂടെ കാര്യസാധ്യത കൈവരും. വിദേശത്തുള്ളവർക്ക് തൊഴിൽ പ്രശ്നങ്ങളിൽ ആശ്വാസമുണ്ടാവും. പണമെടപാടുകളിൽ അവധാനത പുലർത്തണം. പുതു വാഹനം വാങ്ങാൻ കുറച്ചുകൂടി കാത്തിരിപ്പ് ആവശ്യമാണ്.
ഉത്രട്ടാതി
നല്ലഫലങ്ങൾ വന്നെത്തുന്ന വാരമാണ്. മുൻപ് പരിശ്രമിച്ചിട്ടും നടക്കാത്ത കാര്യങ്ങൾ വേഗം നടന്നു കിട്ടും. തൊഴിലിടത്തിൽ അലോസരങ്ങൾ ഉണ്ടാവില്ല. സാമ്പത്തികമായി ആശ്വസിക്കാൻ കഴിയുന്ന കാലമാണ്. ഉദ്യോഗസ്ഥർക്ക് ഉന്നതാധികാരികളുടെ പ്രീതി കൈവരും. ചൂണ്ടിക്കാട്ടുന്ന നിർദ്ദേശങ്ങൾ സ്വീകാര്യമാവുന്നതാണ്. നിയമസഹായം ലഭിക്കും. പിതാവിന് സ്ഥാനമാനങ്ങൾ കൈവരും. ശനി ജന്മനക്ഷത്രത്തിൽ സഞ്ചരിക്കുകയാൽ ആലസ്യം കൂടെയുണ്ടാവും. 'പിന്നീടാവട്ടെ' എന്ന മനോഭാവം സഹജമായേക്കും.
രേവതി
ഉന്നമനേച്ഛയുണ്ടാവും. പതിനൊന്നിലെ ഗ്രഹാധിക്യം ചില ലാഭങ്ങൾക്ക് വഴിവെക്കാം. രഹസ്യധനം വന്നെത്തും. വാഗ്ദാനങ്ങൾ പാലിക്കാനാവുന്നതിൽ ചാരിതാർത്ഥ്യം തോന്നും. ബന്ധുസമാഗമം സന്തോഷമേകും. കുടുംബകാര്യങ്ങൾക്ക് നേരം നീക്കിവെക്കും. ചിലരുടെ ദുസ്സ്വാതന്ത്ര്യങ്ങളെ ഖണ്ഡിക്കും. ഗൃഹനിർമ്മാണത്തിലെ തടസ്സങ്ങൾ മാറുന്നതാണ്. രോഗഗ്രസ്തർക്ക് ആശ്വാസമുണ്ടാവും. കലാപ്രവർത്തനം കൂടുതൽ ശക്തമാവും. ഭൗതികത്തിലും ആത്മീയത്തിലും ശ്രദ്ധ പുലർത്തും. ചൊവ്വ, വ്യാഴം ദിവസങ്ങൾക്ക് മേന്മ കുറയുന്നതാണ്.
Read More: ജനുവരി മാസഫലം, അശ്വതി മുതൽ രേവതി വരെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us