scorecardresearch

Weekly Rashi Phalam: വാരഫലം, അശ്വതി മുതൽ ആയില്യംവരെ

Weekly Horoscope in Malayalam From January 26 January 31: ജനുവരി 26 ഞായർ മുതൽ ജനുവരി 31 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, അശ്വതി മുതൽ ആയില്യംവരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

Weekly Horoscope in Malayalam From January 26 January 31: ജനുവരി 26 ഞായർ മുതൽ ജനുവരി 31 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, അശ്വതി മുതൽ ആയില്യംവരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
അപ്‌ഡേറ്റ് ചെയ്‌തു
New Update
Horoscope

Weekly Rashi Phalam in Malayalam

ആദിത്യൻ മകരം രാശിയിൽ തിരുവോണം ഞാറ്റുവേലയിൽ സഞ്ചരിക്കുന്നു. ചന്ദ്രൻ വെളുത്ത പക്ഷത്തിലാണ്. രേവതി മുതൽ പുണർതം വരെയുള്ള നക്ഷത്രമണ്ഡലങ്ങളിലൂടെ സഞ്ചരിക്കുന്നു. 

Advertisment

ചൊവ്വ മകരം രാശിയിൽ ഉച്ചത്തിൽ തുടരുന്നു. എന്നാൽ മൗഢ്യാവസ്ഥയുമുണ്ട്. ശനി മീനം രാശിയിൽ ഉത്രട്ടാതിയിലാണ്. വ്യാഴം മിഥുനം രാശിയിൽ പുണർതത്തിൽ വക്രഗതിയിൽ തുടരുകയാണ്. 

രാഹു കുംഭം രാശിയിൽ ചതയത്തിൽ; കേതു ചിങ്ങം രാശിയിൽ പൂരത്തിലും. ബുധനും ശുക്രനും മകരത്തിൽ; ഇരുഗ്രഹങ്ങൾക്കും മൗഢ്യാവസ്ഥയുമുണ്ട്. ഈ ഗ്രഹനിലയെ മുൻനിർത്തി അശ്വതി മുതൽ ആയില്യം വരെയുള്ളനക്ഷത്രങ്ങളിൽ ജനിച്ചവരുടെ വാരഫലം ഇവിടെ അപഗ്രഥിക്കുന്നു.

Also Read: മകര മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ

അശ്വതി

ഉത്തരവാദിത്വം നിറവേറ്റുന്നതിൽ വിട്ടുവീഴ്ചയുണ്ടാവില്ല.  ഒപ്പമുള്ളവരുടെ സഹകരണം ഉറപ്പുവരുത്തുന്നതിന് കഴിയുന്നതാണ്. നിർദ്ദേശങ്ങൾക്ക് സ്വീകര്യത ലഭിക്കാതിരിക്കില്ല. പഴയ കാല അനുഭവങ്ങൾ ഓർമ്മയിലെത്തും. അവ കർമ്മോർജ്ജം പകർന്നെന്നും വരാം. ബിസിനസ്സു നടത്തുന്നവർ കൂടുതൽ സൗഹൃദങ്ങൾ സ്ഥാപിക്കാൻ തുനിയുകയും വിജയിക്കുകയും ചെയ്യും. വിദ്യാർത്ഥികളുടെ ഏകാഗ്രത ഭംഗപ്പെടുകയില്ല. മാതാപിതാക്കളെ പരിചരിക്കാൻ നേരം കണ്ടെത്തുന്നതാണ്. ചെലവുകൾ നിയന്ത്രിക്കാൻ  വിഫലശ്രമം നടത്തും. ഞായർ, ബുധൻ ദിവസങ്ങൾക്ക് മേന്മ കുറയാം

ഭരണി

അദ്ധ്വാനഭാരം കൂടുന്ന സാഹചര്യമുണ്ടാവും.  ഉദ്യോഗസ്ഥർക്ക് സമ്മർദ്ദങ്ങൾ വരാനിടയുണ്ട്. തീരുമാനങ്ങളിൽ ഉറച്ചുനിൽക്കാൻ കഴിഞ്ഞേക്കില്ല. പണമെടപാടുകളുടെ രേഖകൾ സൂക്ഷിക്കേണ്ടതുണ്ട്. കാര്യാലോചനകൾ തർക്കത്തിലേക്ക് നീങ്ങാനിടയുണ്ട്.  ബിസിനസ്സുകാർക്ക് വിപണിയിൽ മുന്നേറാനാവുന്ന സാഹചര്യമാണുള്ളത്. കരാറുകൾ പുതുക്കപ്പെടാം. കുടുംബാന്തരീക്ഷം പ്രസന്നമായിരിക്കും. നവീന ഗൃഹോപകരണങ്ങൾ വാങ്ങും. കലാപ്രവർത്തനത്തിന് ഉത്സാഹമേറും. പ്രോത്സാഹനം ലഭിക്കുന്നതാണ്. ഞായർ, വ്യാഴം ഗുണകരമല്ല.

കാർത്തിക

കാര്യങ്ങൾ നേരായ വഴിക്കാണോ പോകുന്നതെന്ന് സന്ദേഹിക്കും. സ്വയം തിരുത്താൻ മുന്നോട്ടുവരും. കൃത്യനിഷ്ഠയും ആത്മാർത്ഥതയും ഒക്കെ കാലഹരണപ്പെട്ട മൂല്യങ്ങളല്ലേ എന്ന് തോന്നിയേക്കാം. പുതിയ കാര്യങ്ങൾ പഠിച്ചറിയാൻ ഉത്സുകത കാട്ടുന്നതാണ്. ഗവേഷണത്തിൽ കൂടുതൽ വിപുലമായ വിഷയങ്ങൾ ഉൾപ്പെടുത്തേണ്ടതായി വന്നേക്കും. സഹോദരരുടെ സഹായം സ്വീകരിക്കുന്നതിൽ സന്തോഷിക്കുന്നതാണ്. പ്രണയികൾക്ക് ആഹ്ളാദിക്കാനാവും. ഗൃഹനിർമ്മാണത്തിൻ്റെ രൂപരേഖ തയ്യാറാക്കി കിട്ടുന്നതാണ്.

Also Read: സമ്പൂർണ വർഷഫലം: അശ്വതി മുതൽ രേവതിവരെ സി വി ഗോവിന്ദൻ എടപ്പാൾ എഴുതുന്നു

രോഹിണി

കരുതലോടെ കാര്യങ്ങൾ നീക്കേണ്ട വാരമാണ്.  കർമ്മരംഗത്തെ പരിചയക്കുറവ് മേലധികാരികളുടെ അനിഷ്ടത്തിനിടവരുത്താം. കൂടുതൽ ചുമതലകൾ ഏറ്റെടുക്കാൻ നിർബന്ധിതരാവും. ആരോഗ്യസ്ഥിതി പൂർവാവസ്ഥയിലെത്താൻ ഇനിയും സമയം ആവശ്യമാണ്. പഠനോത്സുകത മന്ദീഭവിച്ചേക്കാം. വാരാദ്യ ദിവസങ്ങളിൽ അലച്ചിലുണ്ടാവും. പണച്ചെലവ് നിയന്ത്രിക്കാനാവില്ല. ദാമ്പത്യത്തിൽ പിണക്കവും ഇണക്കവും ആവർത്തിക്കും. പിതൃസ്വത്തിൽ നിന്നോ പിതാവിൽ നിന്നും നേരിട്ടോ ധനാഗമം പ്രതീക്ഷിക്കാം.

മകയിരം

നക്ഷത്രാധിപനായ ചൊവ്വയുടെ ഉച്ചസ്ഥിതി അനുകൂല ഫലങ്ങൾ സൃഷ്ടിക്കും. തഴയപ്പെട്ട ഇടങ്ങളിൽ നിന്നും നീതി ലഭിക്കുന്നതാണ്. ഔദ്യോഗികമായി സമ്മർദ്ദങ്ങൾ അനുഭവിക്കുന്നവർക്ക് ആശ്വാസം വന്നെത്തും. ഭാരിച്ച ഉത്തരവാദിത്വങ്ങൾ പകുത്തു നൽകപ്പെടാം. രോഗശാന്തി വരാൻ സാധ്യതയുണ്ട്. മത്സരങ്ങളിൽ മുന്നേറുന്നതാണ്. ഭൂമി തർക്കങ്ങളിൽ വാദഗതി അനുകൂലമാവും. ദാമ്പത്യത്തിൽ അലോസരങ്ങൾ കുറയും. പ്രണയപരവശർക്ക്  ധീരമായ തീരുമാനങ്ങൾ കൈക്കൊള്ളാനാവും.

തിരുവാതിര

ആത്മവിശ്വാസം കുറയില്ല. തീരുമാനങ്ങൾ പ്രാവർത്തികമാക്കും. തിടുക്കം ഒഴിവാക്കുക കരണീയം. തൊഴിലിടത്തിൽ സൗഹൃദാന്തരീക്ഷം പുലരുന്നതാണ്. സാമ്പത്തിക കാര്യങ്ങളിൽ തടസ്സമുണ്ടാവില്ല. വാഗ്ദാനങ്ങൾ പാലിക്കുവാനാവും. രോഗക്ലേശിതർക്ക് ചികിൽസാമാറ്റത്തിൻ്റെ ഗുണം കിട്ടിത്തുടങ്ങിയേക്കും. വിദ്യാർത്ഥികൾക്ക് ഏകാഗ്രത കുറയാനിടയുണ്ട്. മുതിർന്നവർ അക്കാര്യത്തിൽ ശ്രദ്ധവെക്കണം. അപ്രതീക്ഷിത യാത്രകൾക്ക് സാധ്യതയുണ്ട്. വ്യവഹാരങ്ങൾ നീളുന്നതിൽ  ആശങ്കയേറും.

Also Read: ചൊവ്വ ഉച്ചരാശിയായ മകരത്തിലേക്ക്, ഗുണം ആർക്കൊക്കെ? അശ്വതി മുതൽ രേവതിവരെ

പുണർതം

പുതിയ പ്രോജക്ടുകൾക്കായി കാത്തിരിക്കും. ദൗത്യങ്ങൾ സാക്ഷാല്ക്കരിക്കാൻ മുഴുവൻ പ്രയത്നവും ആവശ്യമാവുന്ന സാഹചര്യമാണുള്ളത്. ആത്മവിശ്വാസം കുറയില്ല. ഏകോപനത്തിൽ പരിചയസമ്പത്ത് പ്രയോജനം ചെയ്യും.  ഗവേഷകർക്ക് നിഗമനങ്ങൾക്ക് കൂടുതൽ തെളിവ് തേടേണ്ടി വരാം. പാർട്ണർഷിപ്പ് ഗുണകരമാവും. പഴയ കടം മടക്കിക്കിട്ടാം. ധനാഗമ മാർഗങ്ങൾ തടസ്സപ്പെടില്ല. കുടുംബകാര്യങ്ങളിൽ ശ്രദ്ധ കുറയാം. വാരമധ്യത്തിലെ ദിവസങ്ങളിൽ. അലച്ചിലുണ്ടാവും. പണച്ചെലവിനും സാധ്യതയുണ്ട്.

പൂയം

സ്വന്തം കഴിവുകൾ തെളിയിക്കാനവസരം കിട്ടുന്നതാണ്. വിപരീത സാഹചര്യങ്ങളോടു പോലും എളുപ്പത്തിൽ രാജിയാവും. രാഷ്ട്രീയ സമ്മർദ്ദങ്ങളെ സമർത്ഥമായി മറികടക്കും.  നവാരംഭങ്ങളിൽ മുന്നേറ്റമുണ്ടാക്കാൻ കഴിയുന്നതാണ്. ഭാവികാര്യങ്ങൾ ആസൂത്രണം ചെയ്യാൻ നേരം കണ്ടെത്തും. ബന്ധുക്കളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ മുൻകൈയെടുക്കും. പൂർവ്വസുഹൃത്തുക്കളെ കണ്ടെത്തും. ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെടും. ആത്മീയ കാര്യങ്ങൾക്കും നേരം മാറ്റിവെക്കുന്നതാണ്. വാരാന്ത്യത്തിൽ ദേഹാലസ്യം അനുഭവപ്പെടാം.

Also Read: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

ആയില്യം

കുഴമറിഞ്ഞ പ്രശ്നങ്ങൾ മിക്കതിനും പരിഹാരം തെളിയുന്ന വാരമാണ്. ഔദ്യോഗികമായി സ്വസ്ഥതയുണ്ടാവും. ഒപ്പമുള്ളവരുടെ സഹകരണം കുറയില്ല. ഹ്രസ്വനിക്ഷേപങ്ങളിൽ നിന്നും ആദായം വന്നെത്തും.  ഭാഗ്യപരീക്ഷണങ്ങളിൽ നേട്ടമുണ്ടാകും. ജോലി തേടുന്നവർക്ക് വരുമാനമാർഗമാവും. ശുഭവാർത്തകൾ കേൾക്കും. വിനോദത്തിനും വിശ്രമത്തിനും യഥേഷ്ടം നേരമുണ്ടാവും. സ്വന്തം ധനം മുടക്കി നടത്തിവരുന്ന വ്യാപാരം അഭിവൃദ്ധിപ്പെടുന്നതാണ്. ശനിയാഴ്ച ശുഭകാര്യങ്ങൾക്ക് തുടക്കമിടരുത്.

Read More: ജനുവരി മാസഫലം, അശ്വതി മുതൽ രേവതി വരെ

Horoscope Astrology

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: