scorecardresearch

Weekly Rashi Phalam: വാരഫലം, അശ്വതി മുതൽ ആയില്യംവരെ

Weekly Horoscope in Malayalam From January 19 January 25: ജനുവരി 19 ഞായർ മുതൽ ജനുവരി 25 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, അശ്വതി മുതൽ ആയില്യംവരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

Weekly Horoscope in Malayalam From January 19 January 25: ജനുവരി 19 ഞായർ മുതൽ ജനുവരി 25 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, അശ്വതി മുതൽ ആയില്യംവരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
അപ്‌ഡേറ്റ് ചെയ്‌തു
New Update
Horoscope

Weekly Rashi Phalam in Malayalam

ആദിത്യൻ മകരം രാശിയിൽ ഉത്രാടം നക്ഷത്രത്തിലാണ്. വാരാദ്യ ദിവസമായ ഞായറാഴ്ചയാണ് മകരവാവ് (അമാവാസി). ജനുവരി 19 ന് തിങ്കളാഴ്ച ശിശിര ഋതുവും മാഘമാസവും ആരംഭിക്കുന്നു.  

Advertisment

ചൊവ്വ മകരം രാശിയിൽ ഉച്ചസ്ഥനാണ്. ഉത്രാടം നക്ഷത്രത്തിൽ സഞ്ചരിക്കുന്നു. ബുധനും ശുക്രനും മകരം രാശിയിലുണ്ട്. നാല് ഗ്രഹങ്ങൾ മകരം രാശിയിലൂടെ കടന്നുപോവുകയാണ്. ചന്ദ്രനുമെത്തുമ്പോൾ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ സൂര്യൻ, ചന്ദ്രൻ, ചൊവ്വ, ബുധൻ, ശുക്രൻ എന്നീ പഞ്ചഗ്രഹങ്ങൾ മകരം രാശിയിൽ സഞ്ചരിക്കും. 

ശനി മീനം രാശിയിലാണ്. ജനുവരി 20 ന് ഉത്രട്ടാതിയിൽ പ്രവേശിക്കും. വ്യാഴം മിഥുനത്തിൽ വക്രഗതി തുടരും. രാഹു കുംഭം രാശിയിൽ ചതയം നക്ഷത്രത്തിലും കേതു ചിങ്ങം രാശിയിൽ പൂരം നക്ഷത്രത്തിലും സഞ്ചരിക്കുന്നു.

ഈ ഗ്രഹനിലയെ മുൻനിർത്തി അശ്വതി മുതൽ ആയില്യം വരെയുള്ള നാളുകളിൽ ജനിച്ചവരുടെ വാരഫലം ഇവിടെ രേഖപ്പെടുത്തുന്നു.

Also Read: ജനുവരി മാസഫലം, അശ്വതി മുതൽ രേവതി വരെ

അശ്വതി

ചന്ദ്രസഞ്ചാരം അനുകൂല രാശികളിലൂടെയാണ്. കർമ്മമേഖലയിൽ തടസ്സങ്ങൾ അനുഭവപ്പെട്ടാലും അവയെ മറികടക്കും. പുതിയ ആശയങ്ങൾ സാക്ഷാല്കരിക്കാൻ സാധിക്കുന്നതാണ്. സഹപ്രവർത്തകരുടെ പിന്തുണ കരുത്തേകും. കൃത്യമായ നിരീക്ഷണങ്ങളിലൂടെ പോരായ്മകൾ തിരുത്തുവാൻ ആവശ്യമായ കാര്യങ്ങൾ കൈക്കൊള്ളും. സൗഹൃദം പുഷ്ടിപ്പെടും. മനസ്സിൽ വിലോലഭാവങ്ങൾ ചിറകടിക്കും. ധനാഗമമാർഗങ്ങൾ തുറന്നുകിട്ടുന്നതാണ്. വെള്ളി, ശനി ദിവസങ്ങളിൽ യാത്രാക്ലേശം, ദേഹക്ഷീണം,  വ്യയാധിക്യം ഇവ അനുഭവത്തിൽ വരാം.

ഭരണി

ജന്മരാശിയുടെ അധിപനായ ചൊവ്വ ഉച്ചത്തിലാവുകയാൽ മനസ്ഥൈര്യം വീണ്ടെടുക്കും. സ്വന്തം ഇഷ്ടങ്ങളിൽ ചിലതെങ്കിലും സാക്ഷാല്കരിക്കാനാവും. കർമ്മരംഗത്ത് തടസ്സങ്ങളുണ്ടാവില്ല. ഒപ്പമുള്ളവരുടെ നിർലോഭമായ സഹകരണം കൈവരുന്നതാണ്. സാങ്കേതിക കാര്യങ്ങളിൽ അറിവ് നേടും. ഇടനാഴികളിലെ ഉപജാപങ്ങളെ നിരാകരിക്കുവാനാവും. പ്രണയികൾക്കിടയിൽ ഐക്യം ദൃഢമാവുന്നതാണ്. സാമ്പത്തിക കാര്യങ്ങൾ സുഗമമാവും. ദാമ്പത്യത്തിൽ സംതൃപ്തി ഭവിക്കും. സന്താനങ്ങളുടെ ശ്രേയസ്സ് സന്തോഷത്തിന് കാരണമാകും. വെള്ളി, ശനി അലച്ചിലുണ്ടാവും. ചെലവേറാം.

കാർത്തിക

തൊഴിലിൻ്റെ വളർച്ചയ്ക്ക് ഒട്ടൊക്കെ അനുകൂലമായ സാഹചര്യമാണ്. ഉദ്യോഗസ്ഥർക്ക് മേലധികാരികളുടെ പിന്തുണ കിട്ടും. കുടുംബകാര്യങ്ങൾക്ക് കൂടുതലായി സമയം മാറ്റിവെക്കും. ക്ഷേത്രദർശനവും സമർപ്പണങ്ങളും സാധ്യമാകും. സർക്കാരിൽ നിന്നുമുള്ള  അനുമതിരേഖ പ്രതീക്ഷിക്കാം. കൈവായ്പകൾ മടക്കിക്കിട്ടുന്നതാണ്. ഊഹക്കച്ചവടത്തിൽ നിന്നും മറ്റും ധനാഗമമുണ്ടാവും. കൂടിയാലോചനകളിൽ ശക്തമായ നിലപാടുകൾ കൈക്കൊള്ളും. മാതിപിതാക്കളുടെ ആരോഗ്യകാര്യത്തിൽ കരുതൽ വേണം.

Also Read: മകര മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ

രോഹിണി

ഞായർ മുതൽ ചൊവ്വ വരെ ദിവസങ്ങളിൽ സമ്മർദ്ദങ്ങൾ പ്രവർത്തന മേഖലയിൽ നിഴലിക്കാം. ചിലരുടെ കുതന്ത്രങ്ങൾ താത്കാലികമായി ക്ലേശിപ്പിച്ചേക്കും. 
തെറ്റായ തീരുമാനങ്ങൾ എടുക്കാതിരിക്കാൻ ശ്രദ്ധയുണ്ടാവണം. ബുധൻ മുതൽ ന്യായമായ ആവശ്യങ്ങൾ നടന്നുകിട്ടും. ആത്മവിശ്വാസം തിരികെ ലഭിക്കാം. ദൗത്യങ്ങളിൽ മുന്നേറുന്നതിന് കഴിയുന്നതാണ്. വിശ്രമിക്കാനും വിനോദിക്കാനും സന്ദർഭങ്ങൾ കുറയില്ല. അപ്രതീക്ഷിത ധനാഗമത്തിന് സാധ്യതയുണ്ട്.

മകയിരം

തുടക്കത്തിലെ പിരിമുറുക്കം ഒഴിച്ചാൽ ഗുണപ്രദമായ വാരമാണ്. കൃത്യമായ നിഗമനങ്ങളും ഊർജ്ജസ്വലമായ പ്രവർത്തനവും ലക്ഷ്യത്തിലെത്താൻ വഴിയൊരുക്കും. സുഹൃത്തുക്കളുടെ പിന്തുണ കരുത്തേകുന്നതാണ്.  വീട് വാടകയ്ക്കെടുക്കാൻ ആളുണ്ടാവും. സംഘടനകളോട് വീണ്ടും ഇണങ്ങും. പദവികൾ വാഗ്ദാനം ചെയ്യപ്പെടും. കലാപ്രവർത്തനം അഭംഗുരമാവും. ബന്ധുക്കളെ ഒന്നിപ്പിക്കാനുള്ള ശ്രമം പൊളിയാം. ദുസ്സാഹസങ്ങൾക്ക് മുതിരരുത്. രോഗികൾക്ക് ആശ്വാസകാലമാണ്. വാഗ്ദാനം പാലിക്കാൻ ക്ലേശിക്കും.

തിരുവാതിര

ഉന്മേഷത്തോടെ പ്രവർത്തിക്കാനാവും.  സാമൂഹിക പ്രതിബന്ധത ആദരിക്കപ്പെടും.  നീതിപൂർവ്വകമായ സമീപനത്തിൽ മുറുകെപ്പിടിക്കും.  സാമ്പത്തിക കാര്യങ്ങളുടെ കണക്ക് സൂക്ഷിക്കാൻ മറക്കരുത്. മകളുടെ വിദ്യാഭ്യാസ ആവശ്യത്തിന്  ലോണിന് സ് അപേക്ഷേക്കാം. പ്രധാനപ്പെട്ട കാര്യങ്ങൾ നടപ്പിലാക്കാൻ തിങ്കളും ചൊവ്വയും ഗുണകരമല്ല. ആരോഗ്യ ജാഗ്രത വേണ്ടതുണ്ട്.

Read More: സമ്പൂർണ വർഷഫലം: അശ്വതി മുതൽ രേവതിവരെ എസ്. ശ്രീനിവാസ് അയ്യർ എഴുതുന്നു

പുണർതം

സ്വയം തീരുമാനിച്ച കാര്യങ്ങൾ അഭംഗുരമായി നിർവ്വഹണത്തിലെത്തിക്കും. പുതിയതിനോട് ഇഷ്ടം പുലർത്തുമ്പോഴും പഴമയെ തിരസ്കരിക്കുകയില്ല .  തൊഴിലിടത്തിൽ സൗഹൃദാന്തരീക്ഷം നിലനിൽക്കും. കൂട്ടുബിസിനസ്സ് പുഷ്ടിപ്പെടുന്നതാണ്. മുടക്കിയ പണം മടക്കിക്കിട്ടിത്തുടങ്ങാം. നയതന്ത്രത്തിൽ വിജയം കാണും. കുടുംബകാര്യങ്ങൾക്ക് വേണ്ടത്ര സമയം കിട്ടിയില്ലെന്നുവരാം. മകൻ്റെ ജോലിക്കാര്യത്തിൽ ശുഭസൂചന ലഭിക്കും. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ നവാരംഭങ്ങൾ ഒഴിവാക്കുക കരണീയം.

പൂയം

സമ്മിശ്രമായ അനുഭവങ്ങൾ പ്രതീക്ഷിക്കാം. ചില തടസ്സങ്ങൾ ഉണ്ടാവുമെങ്കിലും നിശ്ചയിച്ചതിൻവണ്ണം പ്രവർത്തിക്കാനാവും. അധികാരികളോട് തർക്കിക്കേണ്ടിവരുന്നതാണ്. യാത്രകൾ കൊണ്ട് നേട്ടങ്ങൾ ഉണ്ടാവണമെന്നില്ല. ബന്ധുക്കളുടെ പ്രശ്നങ്ങൾക്ക് പോംവഴി നിർദ്ദേശിക്കുന്നതാണ്. എന്നാൽ അതുസംബന്ധിച്ച ആരോപണങ്ങൾ നേരിട്ടേക്കാം. ധനവരവ് മോശമാവില്ലെങ്കിലും ചെലവ് നിയന്ത്രിക്കാൻ കഴിവില്ല. പ്രണയികൾക്കിടയിൽ തർക്കങ്ങൾ ഉയരാം. ബുധനും വ്യാഴനും അഷ്ടമരാശിയാകയാൽ ജാഗ്രത അനിവാര്യം.

ആയില്യം

ഏഴാം ഭാവത്തിൽ ഗ്രഹാധിക്യം ഉള്ളതിനാൽ സർവത്ര ആശയക്കുഴപ്പം അനുഭവപ്പെടും. ഇച്ഛയും ക്രിയയും സമന്വയിക്കപ്പെടണമെന്നില്ല. പുതിയ കാര്യങ്ങൾക്കായി അലച്ചിലുണ്ടാവും. സർക്കാരിൽ നിന്നും അനുമതി കിട്ടാൻ ശ്രമം തുടരും. കൂട്ടുകാരുടെ വാക്കുകളെ അമിതമായി വിശ്വസിക്കുന്നതായി വീട്ടുകാർ ആരോപിച്ചേക്കാം.  ദാമ്പത്യത്തിൽ തൃപ്തി കുറയും. വാഗ്ദാനം പാലിക്കാനായേക്കും. പുതിയ തലമുറയോട് അനുരഞ്ജനത്തിന് മുതിരുന്നതാണ്. ആഴ്ചമധ്യത്തിലെ ദിവസങ്ങളിൽ ആലസ്യം അനുഭവപ്പെടും.

Read More: സമ്പൂർണ വർഷഫലം: അശ്വതി മുതൽ രേവതിവരെ സി വി ഗോവിന്ദൻ എടപ്പാൾ എഴുതുന്നു

Horoscope Astrology weekly horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: