scorecardresearch

Weekly Rashi Phalam: വാരഫലം, മൂലം മുതൽ രേവതിവരെ

Weekly Horoscope in Malayalam From January 11 January 17: ജനുവരി 11 ഞായർ മുതൽ ജനുവരി 17 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, മൂലം മുതൽ രേവതിവരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

Weekly Horoscope in Malayalam From January 11 January 17: ജനുവരി 11 ഞായർ മുതൽ ജനുവരി 17 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, മൂലം മുതൽ രേവതിവരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
അപ്‌ഡേറ്റ് ചെയ്‌തു
New Update
Horoscope | Astrology

Weekly Rashi Phalam in Malayalam

ആദിത്യൻ ധനുരാശിയിലാണ്. ജനുവരി 14 ബുധനാഴ്ച ഉച്ചതിരിഞ്ഞ് 3 മണി 8 മിനിട്ടിന് ആദിത്യൻ മകരം രാശിയിൽ പ്രവേശിക്കും. ഉത്തരായനകാലം അതുമുതൽ ആരംഭിക്കും. 11 ന് ഉത്രാടം ഞാറ്റുവേല തുടങ്ങും.

Advertisment

മകര വാവ് ജനുവരി 18 നാണ്. ചന്ദ്രൻ ചിത്തിര  മുതൽ പൂരാടം വരെയുള്ള നക്ഷത്രമണ്ഡലങ്ങളിലൂടെ സഞ്ചരിക്കുന്നു. ചൊവ്വ ജനുവരി 15 ന് ഉച്ചരാശിയായ മകരത്തിൽ പ്രവേശിക്കും. ചൊവ്വയുടെ മൗഢ്യം തുടരുന്നു. ബുധൻ 17 ന് വരെ ധനുവിൽ സഞ്ചരിക്കുന്നു. ശുക്രൻ 12 ന് മകരത്തിൽ പ്രവേശിക്കും.

ശനി മീനം രാശിയിൽ പൂരൂരുട്ടാതിയിലും വ്യാഴം വക്രഗതിയിൽ മിഥുനം രാശിയിൽ പുണർതത്തിലുമുണ്ട്. രാഹു കുംഭം രാശിയിൽ, കേതു ചിങ്ങം രാശിയിൽ. തൽസ്ഥിതിക്ക് മാറ്റമില്ല. ഈ ഗ്രഹനിലയെ മുൻനിർത്തി മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളിൽ ജനിച്ചവരുടെ സമ്പൂർണ്ണ വാരഫലം ഇവിടെ രേഖപ്പെടുത്തുന്നു.

Also Read: ജനുവരി മാസഫലം, അശ്വതി മുതൽ രേവതി വരെ

മൂലം

കാര്യസിദ്ധി അനായാസമാവും. സാമൂഹികമായ അംഗീകാരം കൈവരുന്നതാണ്. പഠനത്തോടൊപ്പം കലാമത്സരങ്ങളിലും വിജയിക്കുവാനാവും. എതിരാളികളെ നിഷ്പ്രഭരാക്കാൻ കഴിഞ്ഞേക്കും. കിട്ടേണ്ട ധനം അക്കൗണ്ടിലെത്തിച്ചേരും. ഏജൻസി ഏർപ്പാടുകൾ ലാഭത്തിലേക്ക് നീങ്ങും. പുതിയ കൂട്ടുകെട്ടുകളിൽ കരുതൽ വേണ്ടതുണ്ട്. ബന്ധുവിൻ്റെ കുടുംബ പ്രശ്നങ്ങൾ പരിഹരിക്കാൻ മുന്നോട്ടിറങ്ങും. വ്യാഴം, വെള്ളി ദിവസങ്ങളിൽ അലച്ചിലിനിടയുണ്ട്. ചെലവ് കൂടാം. തർക്കങ്ങളിൽ നിന്നൊഴിയണം. ശനിയാഴ്ച സ്വസ്ഥത പ്രതീക്ഷിക്കാം.

പൂരാടം

താരതമ്യേന ഗുണകരമായ വാരമായിരിക്കും. സാമ്പത്തിക ഞെരുക്കം ഒരു പരിധിവരെ പരിഹരിക്കപ്പെടും. അകന്നുപോയ ബന്ധങ്ങൾ പഴയസ്ഥിതിയിലാവുന്നതാണ്. സർക്കാരിൽ നിന്നും ലഭിക്കേണ്ട രേഖകൾ കിട്ടുവാൻ സാധ്യതയുണ്ട്. കൈവായ്പ തിരികെ കൊടുക്കാൻ സാധിക്കുന്നതാണ്. വാഗ്ദാനങ്ങൾ പാലിക്കാൻ ശ്രമിക്കും. പാഠ്യേതര പ്രവർത്തനങ്ങളിൽ പ്രതിഭ തെളിയിക്കാനാവും. കുടുംബാന്തരീക്ഷം മെച്ചപ്പെടും. വ്യാഴം, വെള്ളി ദിവസങ്ങളിൽ കരുതൽ വേണം. സഹപ്രവർത്തകരുടെ നിർദ്ദേശങ്ങൾ തള്ളിക്കളയുന്നതായിരിക്കും.

ഉത്രാടം

മന്ദീഭവിച്ച സംരംഭം പുനരുജ്ജീവിപ്പിക്കാൻ പ്രവർത്തനം തുടരും. സാങ്കേതികമായ അറിവുകൾ പ്രയോജനപ്പെടും. വായ്പയ്ക്കുള്ള അപേക്ഷ പരിഗണിക്കപ്പെടാം. ഔദ്യോഗികമായി ചുമതലകൾ കൂടാം. തീർത്ഥയാത്ര പൂർത്തിയാക്കുകയാൽ മനസ്സന്തോഷം ഭവിക്കും. ഭൂമി സംബന്ധിച്ച വ്യവഹാരം നീളാനിടയുണ്ട്. കിട്ടാക്കടം കുശ്ശൈ കിട്ടിയേക്കാം. ഗൃഹനവീകരണം തൃപ്തികരമാവും. കുടുംബകാര്യങ്ങളിൽ ഉത്സുകത കുറയും. ഉത്സവനടത്തിപ്പിൻ്റെ ഭാഗമാവുകയാൽ വിശ്രമവേളകൾ ചുരുങ്ങിയേക്കും.

Also Read: സമ്പൂർണ വർഷഫലം: അശ്വതി മുതൽ രേവതിവരെ എസ്. ശ്രീനിവാസ് അയ്യർ എഴുതുന്നു

തിരുവോണം

സഹജവാസനയാൽ ചിലതൊക്കെ മുൻകൂട്ടി മനസ്സിലാക്കും. പ്രവർത്തനരംഗത്തെ തടസ്സങ്ങൾ ഒഴിയുന്നതാണ്. മേലധികാരികളുടെ പ്രോൽസാഹനം ലഭിക്കാം. ധനസ്രോതസ്സുകൾ തുറന്നുകിട്ടും. കുറുക്കുവഴികൾ ഉപേക്ഷിക്കും. രാഷ്ട്രീയത്തിൽ ശോഭിക്കുന്നതാണ്. കലാപരമായ കഴിവുകൾ പ്രകടിപ്പിക്കാനും തിളങ്ങാനും അവസരം സംജാതമാകും. ദാമ്പത്യം സുഖകരമാവും. നവസംരംഭങ്ങളുടെ ആലോചന വീണ്ടും മനസ്സിലിടം പിടിക്കുന്നതാണ്. യാത്രകളിൽ അഭിരമിക്കും. മാനസികോല്ലാസം പ്രതീക്ഷിക്കാം.

അവിട്ടം

വാരം മുഴുവൻ കാമ്യഫലങ്ങളാവും. ഔദ്യോഗികമായി നേട്ടങ്ങൾ വരുന്നതാണ്. പുതുതലമുറയ്ക്ക് കൃത്യമായ മാർഗനിർദേശങ്ങൾ പകരുവാനാവും. പകരക്കാരെ ഒഴിവാക്കി ദൗത്യങ്ങൾ സ്വയം ഏറ്റെടുക്കുന്നതിന് മുന്നോട്ടുവരും. രാഷ്ട്രീയ കാലാവസ്ഥ അനുകൂലമാവും. ഭാവികാര്യങ്ങൾ ആസൂത്രണം ചെയ്യുന്നതിന് സമയം കണ്ടെത്തുന്നതാണ്. മുടങ്ങിക്കിടന്ന കെട്ടിട നിർമ്മാണം പുനരാരംഭിച്ചേക്കും. ജീവകാരുണ്യം/ സാമൂഹ്യ സേവനം എന്നിവയ്ക്ക് നേരം കണ്ടെത്തുന്നതാണ്. കുംഭക്കൂറുകാർക്ക് ഞായറും, മകരക്കൂറുകാക്ക് ശനിയും ഗുണകരമല്ല.

ചതയം

കർമ്മമേഖലയിൽ സമാധാനമുണ്ടാവും. തീരുമാനിച്ച കാര്യങ്ങൾ നടത്തിയെടുക്കും. സാമൂഹികമായി ആദരവുണ്ടാവും. ഉപജാപങ്ങളെ തള്ളിക്കളയുന്നതാണ്. മുഖസ്തുതിക്കാരെ തിരിച്ചറിയും. വിദ്യാർത്ഥികൾക്ക് കലാരംഗത്തും ശോഭിക്കാൻ കഴിയും. ഞായറും തിങ്കളും മനക്ലേശത്തിന് സാധ്യത. ചൊവ്വയും ബുധനും അലച്ചിലുണ്ടാവും. മറ്റു ദിവസങ്ങളിൽ സ്വൈരം കുറയില്ല. വിനോദത്തിനും വിശ്രമത്തിനും സന്ദർഭം ഭവിക്കും. സ്വകാര്യ സ്ഥാപനത്തിൽ പ്രൊമോഷൻ കിട്ടാം. പ്രണയാനുഭവങ്ങൾ മനസ്സിനെ പുഷ്കലമാക്കുന്നതാണ്.

Also Read: ധനു മാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ

പൂരൂരുട്ടാതി

ഉദ്യോഗസ്ഥർക്ക് സ്വന്തം പദവിയിൽ ഉന്മേഷമുണ്ടാവും. അധികാരം സമർത്ഥമായി വിനിയോഗിക്കും. രാഷ്ട്രീയ പ്രവർത്തകർക്ക് ശരിയായ തീരുമാനങ്ങൾ കൈക്കൊള്ളാനാവും. ദൂരയാത്രകൾ വേണ്ടി വരാം. സുഹൃത്തുക്കളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ മുൻകൈയ്യെടുക്കും. മത്സരങ്ങളിൽ ശോഭിക്കുന്നതാണ്. കടം വാങ്ങിയ തുക ഭാഗികമായി കൊടുത്തുതീർക്കുന്നതിനാവും. സാമ്പത്തികമായി മെച്ചപ്പെടും. എന്നാൽ ആഢംബരച്ചെലവുകൾ കൂടുന്നതാണ്. പ്രണയികൾക്ക്  എതിർപ്പുകളെ നേരിടേണ്ടി വന്നേക്കും.

ഉത്രട്ടാതി

സർക്കാരിൽ നിന്നും ഗുണം പ്രതീക്ഷിക്കാം. അപേക്ഷിച്ച ലൈസൻസ് ലഭിക്കും. ഉന്നതാധികാരികളുടെ പ്രോൽസാഹനം സാധ്യതയാണ്. ഭൂമിയിൽ നിന്നും ആദായമുണ്ടാവും. വ്യാപാരികൾക്ക് ഉപഭോക്താക്കളുടെ പ്രിയം നേടാൻ കഴിയുന്നതാണ്. ഇഷ്ടാനിഷ്ടങ്ങൾ തുറന്നു പറയാൻ മടിക്കാത്തതിനാൽ ശത്രുക്കളുടെ എണ്ണം കൂടും.  കാര്യാലോചനകളിൽ അധൃഷ്യത കാട്ടും. ദാമ്പത്യത്തിൽ സമാധാനമുണ്ടാവും. മകൻ്റെ പിടിവാശി മനപ്രയാസം സൃഷ്ടിക്കാം.തിങ്കളും ചൊവ്വയും പുതുകാര്യങ്ങൾ തുടങ്ങുവാൻ നന്നല്ല. സാഹസങ്ങൾ ഒഴിവാക്കണം.

രേവതി

നേരത്തെ ക്ലേശിച്ച കാര്യം ഇപ്പോൾ അനായാസം നേടും. വരുമാനമാർഗം പുഷ്ടിപ്പെടുന്നതാണ്. തിരക്കുകൂടും; ബഹുമാന്യത ഏറുന്നതാണ്. മത്സരങ്ങളിലും അഭിമുഖങ്ങളിൽ ശോഭിക്കും. കുടുംബബന്ധം കൂടുതൽ ഊഷ്മളമാവുന്നതാണ്. യാത്രകൾ മൂലം നേട്ടങ്ങളുണ്ടാക്കും. ഗൃഹത്തിൻ്റെ അറ്റകുറ്റം പൂർത്തിയാവും. പുതുതലമുറയെ മനസ്സിലാക്കാൻ ശ്രമിക്കുന്നതാണ്. 
വിൽക്കാതെ കിടക്കുന്ന ഭൂമിക്ക് അഡ്വാൻസ് ലഭിച്ചേക്കും. ഞായർ മുതൽ ചൊവ്വ വരെ ദിവസങ്ങളിൽ വാഹനം, യന്ത്രം, അഗ്നി എന്നിവയുടെ ഉപയോഗത്തിൽ ജാഗ്രത വേണ്ടതുണ്ട്.

Read More: സമ്പൂർണ വർഷഫലം: അശ്വതി മുതൽ രേവതിവരെ സി വി ഗോവിന്ദൻ എടപ്പാൾ എഴുതുന്നു

Horoscope Astrology weekly horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: