scorecardresearch

Weekly Rashi Phalam: വാരഫലം, മൂലം മുതൽ രേവതിവരെ

Weekly Horoscope in Malayalam from January 04 to January 10: ജനുവരി 04 ഞായർ മുതൽ ജനുവരി 10 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, മൂലം മുതൽ രേവതിവരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

Weekly Horoscope in Malayalam from January 04 to January 10: ജനുവരി 04 ഞായർ മുതൽ ജനുവരി 10 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, മൂലം മുതൽ രേവതിവരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
New Update
Horoscope

Weekly Rashi Phalam in Malayalam

Weekly Horoscope in malayalam from January 04 to January 10: ആദിത്യൻ ധനുരാശിയിൽ പൂരാടം ഞാറ്റുവേലയിൽ; ചന്ദ്രൻ കൃഷ്ണപക്ഷത്തിലും. ചൊവ്വ ധനുരാശിയിൽ പൂരാടത്തിലും, ബുധൻ ധനുരാശിയിൽ മൂലം-പൂരാടം നക്ഷത്രങ്ങളിലും ശുക്രൻ ധനുരാശിയിൽ പൂരാടം നക്ഷത്രത്തിലും സഞ്ചരിക്കുന്നു. 

Advertisment

ശനി മീനം രാശിയിൽ പൂരൂരുട്ടാതിയിലും വ്യാഴം വക്രഗതിയായി മിഥുനം രാശിയിൽ പുണർതത്തിലും സഞ്ചരിക്കുന്നു. രാഹു കുംഭത്തിൽ ചതയത്തിലാണ്. കേതു ചിങ്ങത്തിൽ പൂരത്തിലും. ഈ ഗ്രഹനിലയെ മുൻനിർത്തി മൂലം മുതൽ രേവതി വരെ നക്ഷത്രങ്ങളിൽ ജനിച്ചവരുടെ വാരഫലം ഇവിടെ രേഖപ്പെടുത്തുന്നു.

Also Read: ജനുവരി മാസഫലം, അശ്വതി മുതൽ രേവതി വരെ

മൂലം

ജന്മരാശിയിൽ നാലുഗ്രഹങ്ങൾ സഞ്ചരിക്കുന്നതിനാൽ സമ്മർദ്ദം ഒഴിയുകയില്ല. പലപ്പോഴും ചിന്താപരവശതയിൽ മുഴുകും. ആത്മവിശ്വാസത്തിന് കുറവ് വരുന്നതാണ്. കുടുംബകാര്യങ്ങളിൽ സഹിഷ്ണുത വേണ്ടതുണ്ട്. പരിശ്രമങ്ങൾ വിജയിക്കാൻ ഏകാഗ്രത കൂടിയേ കഴിയൂ! നവസംരംഭങ്ങൾ തുടങ്ങുന്നതിന് ഗ്രഹാനുകൂല്യം ഇല്ലാത്ത കാലമാണ്. ചെറിയ കാര്യങ്ങൾ  നടന്നുകിട്ടും. അപ്രതീക്ഷിത സഹായങ്ങൾ വന്നുചേരും. ബിസിനസ്സിലൂടെയുള്ള വരുമാനത്തിലും കുറവുണ്ടാവും. വ്യയത്തിൽ കരുതലുണ്ടാവണം. സ്ത്രീസൗഹൃദം സന്തോഷമേകും.

പൂരാടം

ജന്മനക്ഷത്രത്തിലൂടെ ഗ്രഹങ്ങൾ കടന്നുപോവുകയാൽ മാനസിക പിരിമുറുക്കത്തിന് സാധ്യതയുണ്ട്. പരീക്ഷണങ്ങൾക്ക് മുതിരരുത്. നിലവിലെ ജോലിയിൽ തൃപ്തി കുറയാം. അഭിമുഖങ്ങളിൽ ശോഭിക്കാനായേക്കില്ല. സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം. പ്രധാനകാര്യങ്ങൾ ഇരുവട്ടം ആലോചിച്ചുവേണം പ്രാവർത്തികമാക്കാൻ. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ദീർഘയാത്രകളും സാഹസകർമ്മളും ഒഴിവാക്കുക നന്ന്. ലഘുവായ സന്തോഷങ്ങൾ, കുടുംബ സുഖം, പ്രിയപ്പെട്ടവരുടെ പിന്തുണ, പ്രാർത്ഥന എന്നിവ മനക്ളേശങ്ങൾ അകലാൻ കാരണമാകും.

ഉത്രാടം

പ്രവർത്തന മേഖലയിൽ സ്വാതന്ത്ര്യം കുറയാം. അസംതൃപ്തി പരസ്യമാക്കും. പൊതുവേ ചെലവേറുന്ന കാലമാണ്. മിതവ്യയം ജീവിതശൈലിയാക്കണം. സംഘടനകളിൽ വിമർശിക്കപ്പെടാം. ധനാഗമ മാർഗങ്ങൾ വിപുലീകരിക്കാൻ ശ്രമം തുടരേണ്ടതുണ്ട്. സ്വന്തം സംരംഭങ്ങളെക്കുറിച്ച് കാര്യമായി ആലോചിക്കാവുന്ന സന്ദർഭമാണ്. ഉപരിപഠനത്തിൽ തീരുമാനമുണ്ടാവും. കലാപരിശീലനം തീവ്രമാക്കേണ്ടതുണ്ട്. സുഹൃത്തുക്കളുടെ വാക്കുകളുടെ ശരിതെറ്റുകൾ സ്വന്തം വിവേകത്തിന് വിധേയമാക്കേണ്ടതാണ്. ഗൃഹത്തിൻ്റെ അറ്റകുറ്റപ്പണി പൂർത്തിയാക്കും.

Also Read: സമ്പൂർണ വർഷഫലം: അശ്വതി മുതൽ രേവതിവരെ എസ്. ശ്രീനിവാസ് അയ്യർ എഴുതുന്നു

തിരുവോണം

പന്ത്രണ്ടാം രാശിയിൽ ഗ്രഹാധിക്യം ഭവിച്ചിരിക്കുകയാൽ ചെലവേറുന്നതാണ്. ആവശ്യമില്ലാത്ത കാര്യങ്ങളിൽ യാത്രാക്ലേശമുണ്ടാവും. ക്ഷോഭം നിയന്ത്രിക്കേണ്ടതുണ്ട്. ആശയവിനിമയത്തിൽ അബദ്ധം വരാതെ നോക്കണം. ഭൂമിയുടെ വില്പന തടസ്സപ്പെടും.  ബന്ധുക്കളുമായി പിണങ്ങിയേക്കാം. അല്പസന്തോഷങ്ങൾ, ചെറിയ ആശ്വാസങ്ങൾ, സമാഗമങ്ങൾ എന്നിവയും പ്രതീക്ഷിക്കാം. പ്രോജക്ടുകൾ നിരസിക്കപ്പെട്ടതിനാൽ മാറ്റി എഴുതേണ്ടി വരുന്നതാണ്. ഉപാസനാദികൾക്ക് സമയം കണ്ടെത്തും. പ്രണയികൾക്ക് ഇച്ഛാഭംഗത്തിന് സാധ്യത കാണുന്നു.

അവിട്ടം

മത്സരരംഗത്ത് മുന്നേറും. യുക്തിവിചാര കൗശലമേറും. മകരക്കൂറുകാർക്ക് പ്രതീക്ഷിക്കാത്ത ചെലവുകൾ വന്നെത്താം. ആകസ്മിക യാത്രകൾ വേണ്ടിവരുന്നതാണ്. കർമ്മരംഗത്തെ സൗഹൃദാന്തരീക്ഷം നഷ്ടമായേക്കാം. കുംഭക്കൂറുകാർക്ക് പല രംഗങ്ങളിലും അനായാസ വിജയം പ്രതീക്ഷിക്കാം. വരവ് അധികരിക്കുന്നതാണ്. സാമൂഹികമായ അംഗീകാരമുണ്ടാവും. പദവികളിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെടും. പൊതുവേ ഗാർഹികാന്തരീക്ഷത്തിൽ സമാധാനം നിറയും. അനുരാഗം അഭംഗുരമാവും.

ചതയം

അനുകൂല സാഹചര്യങ്ങളുണ്ട്.  അലസതമൂലം മുഴുവൻ ഗുണവും ലഭിച്ചെന്നു വരില്ല. സമയബന്ധിതമായി ചുമതലകൾ നിർവഹിക്കുന്നതിൽ മടി കാട്ടും. പുതിയ കാര്യങ്ങളിൽ കുറ്റം കണ്ടെത്തി ഒഴിവാക്കാൻ നോക്കിയേക്കും. സാമ്പത്തിക പ്രയോജനം വന്നെത്തും. ഭൂമി വിൽപ്പനയിലൂടെ ലാഭമുണ്ടാക്കുന്നതാണ്. ന്യായമല്ലാത്ത കാര്യങ്ങൾ ചൂണ്ടിക്കാട്ടി ശത്രുക്കളെ സമ്പാദിച്ചേക്കും. ദാമ്പത്യത്തിൽ അനുരഞ്ജനം ഗുണകരമാവും. ഉപാസനാദികൾ മുടങ്ങില്ല. വെള്ളി, ശനി ദിവസങ്ങൾക്ക് മേന്മയുണ്ടാവില്ല.

Also Read: ധനു മാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ

പൂരൂരുട്ടാതി

വാരാദ്യം ആലോചനകളിൽ മുഴുകും. വ്യക്തമായ തീരുമാനമുണ്ടായേക്കില്ല. ചൊവ്വ മുതൽ പ്രവൃത്തികളിൽ ശ്രദ്ധയുണ്ടാവും. നിന്നുപോയ സംരംഭങ്ങൾ പുനരുജ്ജീവിപ്പിക്കാൻ ശ്രമിക്കും. സാമ്പത്തിക പിന്തുണയ്ക്ക് വഴിതേടുന്നതാണ്. കൂട്ടുകെട്ടുകളെക്കുറിച്ച് മാതാപിതാക്കൾ വ്യാകുലപ്പെടാം. ഉന്നതോദ്യോഗസ്ഥരിൽ സ്വാധീനമുണ്ടാവും. കരാർ പണികളുടെ കുടിശിക തുക ലഭിക്കുന്നതാണ്. ചികിൽസാമാറ്റത്താൽ രോഗികൾക്ക് ആശ്വാസമുണ്ടാവും. ബന്ധുക്കളെ സന്ദർശിക്കും. ശനിയാഴ്ച സാഹസകർമ്മങ്ങൾ ഒഴിവാക്കണം.

ഉത്രട്ടാതി

ഗാർഹികമായി സ്വസ്ഥത കിട്ടുന്ന വാരമാണ്. വീടിൻ്റെ അറ്റകുറ്റപ്പണി കഴിയും. മകൻ്റെ പഠനപുരോഗതി അഭിമാനിക്കത്തക്കതാവും. ഇഷ്ടപ്പെട്ട കാര്യങ്ങളിൽ ചിലതൊക്കെ നേടാനായേക്കും. പ്രണയികൾ നിർബാധമായി മധുരസ്വപ്നങ്ങളിൽ മുഴുകുന്നതാണ്. കുടുംബകാര്യങ്ങൾക്കായി വിദേശ യാത്രക്ക് ഒരുക്കം തുടങ്ങേണ്ടതായി വരും. കൂടുകച്ചവടം കൊണ്ട് ലാഭം കിട്ടാറാകും. നിക്ഷേപങ്ങൾ പുതുക്കാൻ സമയമാവും. വായ്പകളുടെ അടവ് തടസ്സപ്പെടില്ല. തീർത്ഥാടന യോഗമുണ്ട്.

രേവതി

സ്വന്തം കാര്യങ്ങൾ പരാശ്രയത്വം കൂടാതെ നടന്നുകിട്ടും. ഗാർഹികസൗഖ്യം പ്രതീക്ഷിക്കാം.  അന്യദിക്കിൽ കഴിയുന്ന ചിലർക്ക്  നാട്ടിലേക്ക് വരാനാവും.  മകൻ്റെ കാര്യത്തിൽ അല്പം മനക്ലേശത്തിന് സാധ്യതയുണ്ട്. വിദ്യാർത്ഥികൾ അലസതയിലേക്ക് നീങ്ങാം ഉത്സവത്തിൻ്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ചുമതലകൾ വരാം. സാമ്പത്തിക കാര്യങ്ങളിൽ അശ്രദ്ധയരുത്. ഉദ്യോഗസ്ഥരുടെ വാക്കുകൾ മേലധികാരികൾ ഗൗരവത്തിലെടുക്കുന്നതാണ്. വാഗ്ദാനങ്ങൾ പാലിക്കാനാവും. സുഹൃത്തുക്കളുമൊത്ത് വിനോദിക്കാൻ നേരം കണ്ടെത്തും.

Read More: സമ്പൂർണ വർഷഫലം: അശ്വതി മുതൽ രേവതിവരെ സി വി ഗോവിന്ദൻ എടപ്പാൾ എഴുതുന്നു

Horoscope Astrology weekly horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: