scorecardresearch

Weekly Rashi Phalam: വാരഫലം, മകം മുതൽ തൃക്കേട്ടവരെ

Weekly Horoscope in Malayalam from January 04 to January 10: ജനുവരി 04 ഞായർ മുതൽ ജനുവരി 10 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, മകം മുതൽ തൃക്കേട്ടവരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

Weekly Horoscope in Malayalam from January 04 to January 10: ജനുവരി 04 ഞായർ മുതൽ ജനുവരി 10 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, മകം മുതൽ തൃക്കേട്ടവരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
അപ്‌ഡേറ്റ് ചെയ്‌തു
New Update
Horoscope

Weekly Rashi Phalam in Malayalam

Weekly Horoscope in malayalam from January 04 to January 10: ആദിത്യൻ ധനുരാശിയിൽ പൂരാടം ഞാറ്റുവേലയിൽ; ചന്ദ്രൻ കൃഷ്ണപക്ഷത്തിലും. ചൊവ്വ ധനുരാശിയിൽ പൂരാടത്തിലും, ബുധൻ ധനുരാശിയിൽ മൂലം -പൂരാടം നക്ഷത്രങ്ങളിലും ശുക്രൻ ധനുരാശിയിൽ പൂരാടം നക്ഷത്രത്തിലും സഞ്ചരിക്കുന്നു. 

Advertisment

ശനി മീനം രാശിയിൽ പൂരൂരുട്ടാതിയിലും വ്യാഴം വക്രഗതിയായി മിഥുനം രാശിയിൽ പുണർതത്തിലും സഞ്ചരിക്കുന്നു. രാഹു കുംഭത്തിൽ ചതയത്തിലാണ്. കേതു ചിങ്ങത്തിൽ പൂരത്തിലും. ഈ ഗ്രഹനിലയെ മുൻനിർത്തി മകം മുതൽ തൃക്കേട്ട വരെ നക്ഷത്രങ്ങളിൽ ജനിച്ചവരുടെ വാരഫലം ഇവിടെ രേഖപ്പെടുത്തുന്നു.

Also Read: ധനു മാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ

മകം

നവം നവമായിട്ടുള്ള കാര്യങ്ങളിൽ മനസ്സ് മുഴുകുമ്പോഴും പാരമ്പര്യത്തെയും പഴമയേയും തള്ളിപ്പറയില്ല. വ്യാപാരികൾക്കും വ്യവസായികൾക്കും സമ്മർദ്ദം കുറയുന്നതാണ്. സമയബന്ധിതമായി പ്രവർത്തിക്കാനാവും. കടബാധ്യത കുറയ്ക്കാനായതിൻ്റെ ആശ്വാസമനുഭവപ്പെടുന്നതാണ്. മുൻപത്തെക്കാൾ കൂടുതൽ സഹകരണം ഔദ്യോഗികമായി ലഭിക്കാം. കുടുംബത്തിനൊപ്പം ഷോപ്പിംഗ്, പുറമേ നിന്നും ഭക്ഷണം, വിനോദം എന്നിവയ്ക്ക് സന്ദർഭം കണ്ടെത്തും. തിങ്കൾ, ചൊവ്വ ദിവസം ക്രയവിക്രയങ്ങളിൽ കരുതലുണ്ടാവണം.

പൂരം

കാലത്തിൻ്റെ മാറ്റങ്ങൾ ഉൾക്കൊള്ളാനാവും. വ്യക്തിപരമായി ചില തീരുമാനങ്ങൾ കൈക്കൊള്ളും. അവനവൻ്റെ കാര്യങ്ങളിൽ ബാഹ്യ ഇടപെടലുകൾക്ക് അവസരം കൊടുക്കാതിരിക്കാൻ ശ്രദ്ധിക്കും. ഉദ്യോഗാർത്ഥികൾക്ക് അഭിമുഖത്തിൽ ശോഭിക്കാനാവും. സകുടുംബം അവധിക്കാല യാത്രകൾക്ക് പദ്ധതിയിടും. നവീനമായ ഗാർഹികോപകരണങ്ങൾ വാങ്ങും. വാഗ്ദാനലംഘനം നടത്തിയവരോട് കയർക്കുന്നതാണ്. മകൻ്റെ പഠന കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടി വരും. ഞായർ, ബുധൻ, വ്യാഴം മികച്ച ദിവസങ്ങൾ.

ഉത്രം

കഴിവുകൾ സ്വയം തിരിച്ചറിയും. മറ്റുള്ളവരും മനസ്സിലാക്കിത്തുടങ്ങും. അവഗണന പരിഗണനയായി മാറാം. കർമ്മമേഖലയിൽ തിരക്കുണ്ടാവും. പ്രോജക്ടുകൾക്ക് അധികാരികൾ 'ഗ്രീൻ സിഗ്നൽ' നൽകും. ഗവേഷണത്തിന് കൂടുതൽ നേരം മാറ്റിവെക്കാൻ സാധ്യതയുണ്ട്. ധനാഗമ മാർഗങ്ങൾ തുറക്കപ്പെടുന്നതാണ്. ജന്മനാട്ടിലേക്ക് ഹ്രസ്വസന്ദർശനം നടത്തുന്നതാണ്. കൂടിച്ചേരലുകൾ ഗതകാലസ്മരണകൾ ഉണർത്തും. ആരോഗ്യ പരിപാലനത്തിൽ അലംഭാവമരുത്. വാരമദ്ധ്യത്തിലെ ദിവസങ്ങളിൽ ദേഹക്ലേശം ഉണ്ടായേക്കാം.

Also Read: സമ്പൂർണ വർഷഫലം: അശ്വതി മുതൽ രേവതിവരെ

അത്തം

ചന്ദ്രഗതി, ഞായർ മുതൽ ചൊവ്വ വരെ 10,11 ഭാവങ്ങളിലാകയാൽ ആ ദിവസങ്ങളിൽ അഭീഷ്ടസിദ്ധി, സുഖഭോഗം, ധനലാഭം എന്നിവയുണ്ടാവും. കാര്യവിജയം പ്രതീക്ഷിക്കാം. കിട്ടാക്കടങ്ങൾ കുറച്ചൊക്കെ കൈവരുന്നതാണ്. മനസ്സിന് സ്വാസ്ഥ്യം ഭവിക്കുന്നതായിരിക്കും. ബുധനും വ്യാഴവും ചന്ദ്രഗതി പന്ത്രണ്ടിലാകയാൽ ചെലവേർപ്പെടും. അലച്ചിലിനും സാധ്യതയുണ്ട്. സമയനിഷ്ഠ പാലിക്കാനാവില്ല. വെള്ളി, ശനി ദിവസങ്ങളിൽ ജന്മരാശിയിലൂടെ കടന്നുപോവുകയാൽ നല്ലഭക്ഷണം, ദേഹസുഖം, കീർത്തി എന്നിവ ഭവിക്കുന്നതാണ്.

ചിത്തിര

സാങ്കേതിക ജോലികൾ ചെയ്യുന്നവർക്ക് അവസരങ്ങൾ കൂടും. വീടു പുതുക്കിപ്പണിയാൻ ശ്രമം തുടരുന്നതാണ്. ഉദ്യോഗത്തിൽ നിന്നും വിരമിച്ചവർക്ക് പുതിയ കരാർജോലികൾ തരപ്പെടുന്നതാണ്. ഇലക്ട്രിക്/ ഇലക്ട്രോണിക് സാധനങ്ങൾ വാങ്ങും. കൂട്ടുകച്ചവടത്തിൽ ലാഭം കുറയുന്നതാണ്. ആരോഗ്യപരമായി ക്ലേശങ്ങളുണ്ടാവും.  മകൻ്റെ വിവാഹകാര്യത്തിൽ ശുഭതീരുമാനങ്ങളുണ്ടാവും. ഔഷധവ്യാപാരത്തിൽ പുരോഗതി ദൃശ്യമാകുന്നതാണ്. മംഗളകർമ്മങ്ങളിൽ സകുടുംബം സംബന്ധിക്കുന്നതിന് സാധിക്കും.

ചോതി

ചെയ്യുന്ന ജോലിയിൽ വിജയിക്കും. എന്നാൽ അദ്ധ്വാനം കുറയില്ല. കുറുക്കുവഴികൾ അറിയാത്തതിനാൽ ചിലരുടെ ഉപജാപങ്ങളെ വിശ്വസിച്ചു പോകും. അതിനാൽ കരുതലുണ്ടാവണം. ദൂരദിക്കുകളിൽ കഴിയുന്നവർക്ക് നാട്ടിലേക്ക് പോകാൻ അവധി ലഭിക്കുന്നതാണ്. ഉന്നത വ്യക്തികളുടെ പരിചയം സമ്പാദിക്കും.  ഗൃഹനവീകരണത്തിന് പ്ളാൻ തയ്യാറാക്കുന്നതാണ്. കൂടുകെട്ടുകളിൽ കരുതലുണ്ടാവണം. ആത്മവിശ്വാസം അതിരുകടക്കരുത്. വെള്ളി, ശനി ഒഴികെ ആഴ്ച മുഴുവനും കാര്യവിജയവും നേട്ടവും കൈവരാൻ സാധ്യത കാണുന്നു.

Also Read: ജനുവരി മാസഫലം, അശ്വതി മുതൽ രേവതി വരെ

വിശാഖം

കർമ്മരംഗത്ത് തളർച്ചയുണ്ടാവില്ല. എന്നാൽ കുതിച്ചുചാട്ടവും പ്രതീക്ഷിക്കേണ്ടതില്ല. ശുപാർശകൾക്ക് ഫലം കിട്ടും. കുടുംബ ബിസിനസ്സ് വിപുലീകരിക്കുവാൻ ശ്രമം തുടരുന്നതാണ്. സംഘടനാ ചുമതലകൾ ഒഴിയാൻ തീരുമാനിക്കുമെങ്കിലും പ്രാവർത്തികമായേക്കില്ല. അഭിമുഖങ്ങൾക്ക് തയ്യാറെടുക്കും. സന്താനങ്ങളെക്കൊണ്ട് മനസ്സന്തോഷം പ്രതീക്ഷിക്കാം. വിരമിച്ചവർ പുതിയ സാഹചര്യത്തോട് പൊരുത്തപ്പെടാൻ വിഷമിക്കുന്നതാണ്. മകളുടെ വിവാഹകാര്യത്തിൽ കൂടുതൽ ശുഷ്കാന്തി കാട്ടും. നിസ്സാര കാര്യങ്ങൾ ദുസ്സാധ്യമാവും. വിഷമം പിടിച്ചവ എളുപ്പം നേടാനും കഴിഞ്ഞേക്കും.

അനിഴം

അഭ്യൂഹങ്ങളെ അവഗണിക്കേണ്ടതുണ്ട്. സാഹചര്യങ്ങളോട് വേഗം ഇണങ്ങും. പുതിയ തലമുറയോട് മാനസികമായി പൊരുത്തപ്പെട്ടേക്കില്ല. കുടുംബ ബഡ്ജറ്റ് ഉയരുന്നതാണ്. അധികച്ചെലവുകൾ നിയന്ത്രിക്കാൻ വീട്ടുകാരോട് ആവശ്യപ്പെടുന്നത് ചെറിയ തർക്കത്തിന് വഴിവെക്കാം. പഠനകാര്യങ്ങളിൽ ഏകാഗ്രതയുണ്ടാവില്ല. വാരാദ്യം അലച്ചിലിനിടയുണ്ട്. സാമൂഹിക കാര്യങ്ങളിൽ അഭിപ്രായപ്രകടനം കരുതലോടെ വേണ്ടതുണ്ട്. ഊഹക്കച്ചവടത്തിൽ ആദായമുണ്ടാവും. പ്രണയികൾക്ക് ആഹ്ളാദ സാഹചര്യങ്ങൾ സംജാതമാകും.

തൃക്കേട്ട

വചോവിലാസം ശ്രദ്ധേയമാകും. ആശയവിനിമയശേഷി അഭംഗുരമായി തുടരുന്നതാണ്. ഉദ്യോഗസ്ഥർക്ക് ചുമതലകൾ അധികരിക്കും. തീരുമാനങ്ങൾ ഏകപക്ഷീയമാവാതിരിക്കാൻ കരുതലുണ്ടാവണം. അവഗണിച്ചവർ പരിഗണിക്കുന്ന സാഹചര്യം ഭവിക്കാം. ന്യായമായ ആവശ്യങ്ങൾക്ക് തടസ്സമുണ്ടാവില്ല. രോഗഗ്രസ്തർക്ക് പാരമ്പര്യ ചികിൽസാരീതി ഫലവത്തായേക്കും. തൊഴിൽ തേടുന്നവർക്ക് ഗുണവത്തായ ചില സൂചനകൾ കിട്ടാം. സാമ്പത്തികമായി സമാശ്വാസമുണ്ടാവുന്ന കാലഘട്ടമാവും.

Read More: സമ്പൂർണ വർഷഫലം: അശ്വതി മുതൽ രേവതിവരെ

Horoscope Astrology weekly horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: