scorecardresearch

Weekly Rashi Phalam: വാരഫലം, അശ്വതി മുതൽ ആയില്യംവരെ

Weekly Horoscope in Malayalam From January 04 January 10: ജനുവരി 04 ഞായർ മുതൽ ജനുവരി 10 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, അശ്വതി മുതൽ ആയില്യം വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

Weekly Horoscope in Malayalam From January 04 January 10: ജനുവരി 04 ഞായർ മുതൽ ജനുവരി 10 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, അശ്വതി മുതൽ ആയില്യം വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
New Update
Horoscope

Weekly Rashi Phalam in Malayalam

ആദിത്യൻ ധനുരാശിയിൽ പൂരാടം ഞാറ്റുവേലയിൽ; ചന്ദ്രൻ കൃഷ്ണപക്ഷത്തിലും. ചൊവ്വ ധനുരാശിയിൽ പൂരാടത്തിലും, ബുധൻ ധനുരാശിയിൽ മൂലം -പൂരാടം നക്ഷത്രങ്ങളിലും ശുക്രൻ ധനുരാശിയിൽ പൂരാടം നക്ഷത്രത്തിലും സഞ്ചരിക്കുന്നു. 

Advertisment

ശനി മീനം രാശിയിൽ പൂരൂരുട്ടാതിയിലും വ്യാഴം വക്രഗതിയായി മിഥുനം രാശിയിൽ പുണർതത്തിലും സഞ്ചരിക്കുന്നു. രാഹു കുംഭത്തിൽ ചതയത്തിലാണ്. കേതു ചിങ്ങത്തിൽ പൂരത്തിലും. ഈ ഗ്രഹനിലയെ മുൻനിർത്തി അശ്വതി മുതൽ ആയില്യം വരെ നക്ഷത്രങ്ങളിൽ ജനിച്ചവരുടെ വാരഫലം ഇവിടെ രേഖപ്പെടുത്തുന്നു.

Also Read: ധനു മാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ

അശ്വതി

ആത്മവിശ്വാസം കുറയില്ല. ഭാഗ്യം ഉണ്ടെന്നും ഇല്ലെന്നും തോന്നുമാറ് അനുഭവങ്ങൾ വന്നുചേരുന്നതാണ്. അമിതാദ്ധ്വാനത്തിന് സാധ്യതയുണ്ട്. എന്നാൽ അലസരാവാനും വഴികാണുന്നു. പുതിയ ആശയങ്ങൾ ഒപ്പമുള്ളവരെ ബോധ്യപ്പെടുത്തുക  എളുപ്പമാവില്ല. ചിലരുടെ കൂട്ടുകെട്ട് മതിയാക്കാൻ തീരുമാനിക്കുമെങ്കിലും പ്രാവർത്തികമാക്കുക ദുഷ്കരമാവും. ചെലവുകളിൽ നിയന്ത്രണം വേണ്ടതുണ്ട്. അലക്ഷ്യമായ വാക്കോ കർമ്മമോ ശത്രുക്കളെ സൃഷ്ടിക്കാം. കാരണവന്മാരെ സന്ദർശിച്ചേക്കും. അവരുടെ ആരോഗ്യാദികളിൽ ജാഗ്രത വേണം.

ഭരണി

നക്ഷത്രാധിപനായ ശുക്രന് മൗഢ്യം തുടരുകയാൽ ദുഷ്പ്രേരണകൾക്കും തെറ്റായ തീരുമാനങ്ങൾക്കും സാധ്യതയുണ്ട്. വാഗ്ദാനലംഘനം വിഷമിപ്പിക്കാം. സ്ത്രീകൾ/എതിർ ലിംഗത്തിൽപെട്ടവർ വിരോധിച്ചേക്കും. വീട്ടിൽ റിപ്പയറിംഗ് വേണ്ടിവരുന്നതാണ്. പ്രണയികൾ നിസ്സാരകാര്യങ്ങൾക്ക് കലഹിക്കാം. കുടുംബത്തിലെ വയോജനങ്ങളുടെ ക്ഷേമമന്വേഷിക്കും. വേണ്ട സഹായം ചെയ്യാൻ സന്നദ്ധത കാട്ടും. സ്വന്തം ആരോഗ്യപ്രശ്നങ്ങളിൽ കരുതലുണ്ടാവണം. കലാപരിശീലനത്തിന് സമയം കണ്ടെത്തും. ഭാര്യയുടെ പൈതൃകസ്വത്തിൽ തർക്കങ്ങൾ ഉണ്ടാവുന്നതാണ്.

കാർത്തിക

വിശാലചിന്താഗതി തെറ്റിദ്ധരിക്കപ്പെടാം. പുതിയ കാര്യങ്ങൾ മറ്റുള്ളവരോട് ചോദിച്ചറിയാൻ വലിപ്പച്ചെറുപ്പം ബാധകമാവില്ല. തൊഴിൽ മാറാൻ ഉചിതവേളയല്ല, ഇപ്പോളെന്നത് മറക്കരുത്. കാര്യതടസ്സവും പരിശ്രമങ്ങൾക്ക് പ്രോത്സാഹനം ലഭിക്കാത്തതും  ആത്മവിശ്വാസത്തെ ബാധിച്ചേക്കാം. സുഹൃത്തുക്കളുടെ പ്രശ്നങ്ങൾ ക്ഷമാപൂർവ്വം കേൾക്കുന്നതാണ്.പോംവഴി നിർദ്ദേശിക്കും. പഠനയാത്രകൾക്ക് നേരം കണ്ടെത്തും. പുതിയ വാടകവീട് ലഭിച്ചേക്കും. ചുറ്റുപാടുകളുടെ സ്പന്ദനങ്ങൾ തിരിച്ചറിയുവാൻ കഴിയുന്നതാണ്.

Also Read: സമ്പൂർണ വർഷഫലം: അശ്വതി മുതൽ രേവതിവരെ

രോഹിണി

പഴയ ഓർമ്മകൾ വിഷാദവും പ്രസാദവും നിറയ്ക്കും. അവസരങ്ങൾ പ്രയോജനപ്പെടുത്താത്തതിൽ കുണ്ഠിതം തോന്നാം. എന്നാൽ പുതിയ സാഹചര്യങ്ങളോട് പൊരുത്തപ്പെടാനുമാവും. വിവാദങ്ങളോട് അകലം പാലിക്കുന്നതാവും ഉചിതം. ഉപജാപങ്ങളെ തിരിച്ചറിയും. കുടുംബത്തിൻ്റെ പിന്തുണയിൽ സന്തോഷിക്കും. നിക്ഷേപങ്ങളിൽ നിന്നും തൃപ്തികരമായ ആദായം പ്രതീക്ഷിക്കാം. നവീനമായ ഇലക്ട്രോണിക് ഉല്പന്നങ്ങൾ മകന് വാങ്ങിനൽകും. ഞായർ, വ്യാഴം ദിവസങ്ങൾക്ക് ഗുണം കുറയാം.

മകയിരം

പ്രശ്നങ്ങളിൽ നിന്നും ഒളിച്ചോടില്ല. എങ്കിലും ചിലപ്പോഴൊക്കെ ആത്മധൈര്യം ചോരുന്നതായി തോന്നും. കുടുംബാംഗങ്ങളെ സന്ദർശിക്കാൻ നേരം കണ്ടെത്തുന്നതാണ്. വിദേശത്തുള്ളവർക്ക് ജോലിക്കാര്യത്തിലെ സമ്മർദ്ദത്തിന് അയവ് വരുന്നതായിരിക്കും. സാമ്പത്തിക കാര്യത്തിൽ സമാശ്വസം അനുഭവപ്പെടും.  വസ്തുവാങ്ങിക്കുന്ന കാര്യത്തിൽ കുടുംബാംഗങ്ങൾക്കിടയിൽ ഐക്യം രൂപപ്പെടുന്നതാണ്. സ്വാശ്രയ ബിസിനസ്സിൽ പുരോഗതി പ്രതീക്ഷിക്കാം. ആദ്ധ്യാത്മികസാധനകളോട് ഇഷ്ടം രൂപപ്പെടുന്നതാണ്.

തിരുവാതിര

തീർത്ഥാടനം, കുടുംബ സംഗമം, വിരുന്നുകൾ ഇവ സന്തോഷമേകും. പുതിയ കാര്യങ്ങൾ പഠിക്കാനവസരം തുറന്നു കിട്ടാം. വിദ്യാഭ്യാസത്തിൽ ശ്രദ്ധ കുറയും. പാഠ്യേതര പ്രവർത്തനങ്ങളിൽ ഉത്സാഹമേറുന്നതാണ്. കടം വാങ്ങിയ തുക കൃത്യഅവധിക്ക് കൊടുക്കാൻ കഴിഞ്ഞേക്കില്ല. വാഗ്ദാനലംഘനം മനപ്രയാസത്തിന് കാരണമാകും. ആഢംബരച്ചെലവുകൾ ഉയരുന്നതാണ്. വ്യാപാരത്തിലെ പരീക്ഷണങ്ങളിൽ ഭാഗികമായി വിജയിക്കാനാവും. 
സഹായിക്കാൻ കുടുംബാംഗങ്ങൾ മുന്നോട്ടുവരും. സ്നേഹബന്ധം ചഞ്ചലമാവും.

Also Read: ജനുവരി മാസഫലം, അശ്വതി മുതൽ രേവതി വരെ

പുണർതം

നവസംരംഭങ്ങൾക്കായി കൂടുതൽ സമയം ചെലവഴിക്കും. ഊർജ്ജസ്വലതയേറുന്നതാണ്. ന്യായമായ കാര്യങ്ങൾക്ക് തടസ്സം വരില്ല. പ്രധാന ചുമതലകൾ പകരക്കാരെ ഏൽപ്പിക്കരുത്. ഭൂമിയിൽ നിന്നും ആദായം കുറയുന്നതാണ്. പിണങ്ങിയ ബന്ധുക്കളുമായി അടുപ്പം പുലർത്തും. ഗാർഹികമായി സ്വൈരമുണ്ടാവും. വിശ്വസ്തരായ സുഹൃത്തുക്കളുടെ സഹായം പ്രതീക്ഷിക്കാം. മകൻ്റെ ജോലിക്കാര്യത്തിനായി നടത്തിയ ശുപാർശ ഫലിക്കുന്നതാണ്.  തിങ്കൾ, ചൊവ്വ, ശനി ദിവസങ്ങളിൽ പുതുകാര്യങ്ങൾ ആരംഭിക്കാതിരിക്കുക കരണീയം.

പൂയം

ചില ദിവസങ്ങളിൽ ഉന്മേഷവും ചില ദിവസങ്ങളിൽ ഉന്മേഷരാഹിത്യവും അനുഭവിക്കുവാനിടയുണ്ട്. മേലധികാരികളെ ഉപദേശിക്കാൻ തുനിഞ്ഞ് അബദ്ധത്തിലാവും. സാമ്പത്തിക സ്ഥിതി മോശമാവില്ല. നടപ്പിലാക്കിയ കാര്യങ്ങളുടെ കണക്ക് രേഖപ്പെടുത്തും. കാര്യസാധ്യത്തിന് അലച്ചിലുണ്ടായേക്കാം.  കലാരംഗത്ത് കൂടുതൽ പരിശീലനം ആവശ്യമാണെന്നറിയും. സ്ഥാനമാനങ്ങളെച്ചൊല്ലി സഹപ്രവർത്തകരുമായി കലഹിച്ചേക്കും. ധന ഇടപാടുകളിൽ ജാമ്യം നിൽക്കുന്നത് കരുതലോടെയാവണം. വാഹനം വാങ്ങാനുള്ള ആലോചന സാക്ഷാത്തായേക്കും.

ആയില്യം

ഭൗതികമായ പുരോഗതി സന്തോഷിപ്പിക്കും. അല്പലാഭങ്ങൾ അനുസ്യൂതമാവും. പ്രതീക്ഷകളിൽ ചിലതൊക്കെ പൂവണിയാം. കർമ്മരംഗത്ത് കൂടുതൽ സമയം ചെലവഴിക്കുന്നതാണ്. പങ്കാളിത്ത ബിസിനസ്സ് പുഷ്ടിപ്പെടുത്താം. സുഖഭക്ഷണ യോഗം, വിനോദം ഇവയുണ്ടാവും. സ്വതന്ത്രമായി പ്രവർത്തിക്കുന്നതിനാൽ ശത്രുക്കൾ ഉണ്ടായേക്കാം. പ്രണയബന്ധത്തിൽ ആഹ്ളാദിക്കും. ഊഹക്കച്ചവടത്തിൽ ആദായം കൈവരുന്നതാണ്. ജന്മനാട്ടിലേക്ക് ഹ്രസ്വസന്ദർശനം നടത്തും. ഞായർ, ബുധൻ, വ്യാഴം മേന്മ കുറയും.

Read More: ശുക്രൻ നീചരാശിയിൽ; ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതി വരെ

Horoscope Astrology weekly horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: