scorecardresearch

Weekly Rashi Phalam: വാരഫലം, മകം മുതൽ തൃക്കേട്ടവരെ

Weekly Horoscope in Malayalam From February 08 February 14: ഫെബ്രുവരി 08 ഞായർ മുതൽ ഫെബ്രുവരി 14 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, മകം മുതൽ തൃക്കേട്ടവരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

Weekly Horoscope in Malayalam From February 08 February 14: ഫെബ്രുവരി 08 ഞായർ മുതൽ ഫെബ്രുവരി 14 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, മകം മുതൽ തൃക്കേട്ടവരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
അപ്‌ഡേറ്റ് ചെയ്‌തു
New Update
Horoscope

Weekly Rashi Phalam in Malayalam

Astrology: ആദിത്യൻ മകരം കുംഭം രാശികളിൽ അവിട്ടം ഞാറ്റുവേലയിലാണ്.ചന്ദ്രൻ കൃഷ്ണപക്ഷത്തിലും. ചൊവ്വ മകരത്തിൽ തുടരുന്നു. ചൊവ്വയുടെ മൗഢ്യസ്ഥിതിക്ക് മാറ്റമില്ല. ബുധനും ശുക്രനും കുംഭത്തിലാണ്. ശനി മീനം രാശിയിലും രാഹു കുംഭത്തിലും കേതു ചിങ്ങത്തിലും സഞ്ചരിക്കുന്നു. വ്യാഴം മിഥുനത്തിൽ വക്രഗതിയിൽ തുടരുകയാണ്. ഈ ഗ്രഹനിലയെ മുൻനിർത്തി മകം മുതൽ തൃക്കേട്ട വരെയുള്ള നാളുകാരുടെ വാരഫലം അവതരിപ്പിക്കുന്നു.

Advertisment

Also Read: സമ്പൂർണ വർഷഫലം: അശ്വതി മുതൽ രേവതിവരെ സി വി ഗോവിന്ദൻ എടപ്പാൾ എഴുതുന്നു

മകം

ഉത്സാഹവും ഉന്മേഷവും നിറഞ്ഞ തുടക്കം കിട്ടും. ശുഭവാർത്തകൾ കേൾക്കും. ജോലിത്തിരക്കേറുമെങ്കിലും അതിൽ സന്തോഷം കണ്ടെത്തുന്നതാണ്. സഹപ്രവർത്തകരുടെ സഹകരണം കുറയില്ല. ആത്മാർത്ഥത അഭിനന്ദിക്കപ്പെടുന്നതാണ്. സ്വന്തം ബിസിനസ്സിലേർപ്പെട്ടവർക്ക് വായ്പ ലഭിക്കാനിടയുണ്ട്. സ്ഥാപനത്തിൻ്റെ വിപുലീകരണത്തിന് തുടക്കമിടാനായേക്കും. കുടുംബകാര്യങ്ങൾ ഭംഗിയായി നടന്നുകിട്ടും. ബന്ധുവിൻ്റെ കല്യാണത്തിന് സജീവ പങ്കാളിത്തം വഹിക്കുന്നതാണ്. ആഢംബരച്ചെലവുകൾ കുറയ്ക്കുന്നത് നന്നായിരിക്കും.

പൂരം

കർമ്മരംഗത്തെ അലട്ടിയിരുന്ന കാര്യങ്ങൾ നീങ്ങി, ഉണർവ്വുണ്ടാവുന്നതാണ്. തീരുമാനങ്ങൾ ഭംഗിയായി പ്രാവർത്തികമാക്കും.  ഒപ്പമുള്ളവർക്ക് മാർഗ്ഗദർശിയാവും. ദൂരദേശത്ത് കഴിയുന്ന ബന്ധുവിനെ/സുഹൃത്തിനെ കാണാനവസരം ലഭിക്കും. പുണ്യക്ഷേത്ര ദർശനം/ സമർപ്പണങ്ങൾ നടത്താം. ഉന്നത വ്യക്തികളുടെ സഹായം ലഭിക്കുന്നതാണ്. സാമ്പത്തിക ഇടപാടുകളിൽ കരുതൽ വേണ്ടതുണ്ട്. ഭൂമിയിൽ നിന്നും ആദായം വന്നെത്തും. രോഗക്ലേശിതർക്ക് ആശ്വാസമനുഭവപ്പെടുന്നതാണ്.

ഉത്രം

കർമ്മമേഖലയിൽ വ്യക്തിമുദ്ര പതിപ്പിക്കും. കഴിവുകൾ അംഗീകരിക്കപ്പെടുന്നതാണ്. നിർദ്ദേശങ്ങൾക്ക് മേലധികാരികളുടെ സ്വീകരണം ലഭിക്കും. തൊഴിൽ തേടുന്നവർക്ക് ആശാവഹമായ കാലമാണ്. അർഹതയ്ക്കൊത്ത അവസരങ്ങൾ തേടിവരുന്നതാണ്. വസ്തുവിൽപ്പനയിലെ തടസ്സം നീങ്ങാം. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുഴുകും. ചില ബന്ധങ്ങൾ കൂടുതൽ ദൃഢമായേക്കും. സംഘടനയിലെ പ്രവർത്തനം കൊണ്ട് എന്തുനേടി എന്ന് സ്വയം ചോദിക്കാനിടയുണ്ട്. ജീവിതശൈലീ രോഗങ്ങൾ ഇടയ്ക്ക് ക്ലേശിപ്പിക്കും. ഔഷധസേവയിൽ അലംഭാവമരുത്.

Also Read: ചൊവ്വ ഉച്ചരാശിയായ മകരത്തിലേക്ക്, ഗുണം ആർക്കൊക്കെ? അശ്വതി മുതൽ രേവതിവരെ

അത്തം

പ്രവർത്തന രംഗത്ത് സ്വാതന്ത്ര്യം കുറയും. ജോലിഭാരം കൂടുന്നതാണ്. തീരുമാനിച്ചതിൽ നിന്നും വ്യതിചലിക്കേണ്ടി വരുന്നതായിരിക്കും. ഒപ്പമുള്ളവരുടെ ചുമതലകൾ കൂടി താത്കാലികമായി ചെയ്യേണ്ടിവരും. ദൈനന്ദിന കാര്യങ്ങളുടെ സമയം കൃത്യമാവില്ല. പഠനകാര്യത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തണം. സാമ്പത്തികമായി സമ്മർദ്ദമുണ്ടാവില്ല. ബന്ധുസമാഗമം സന്തോഷമേകും. പുതിയ കാര്യങ്ങൾ തുടങ്ങാൻ കൂടുതൽ മുന്നൊരുക്കങ്ങൾ ആവശ്യമാണെന്ന് തിരിച്ചറിയും. പ്രണയികൾക്ക് ആഹ്ളാദിക്കാനാവും. സാഹിത്യരംഗത്ത് പുഷ്കലത പ്രതീക്ഷിക്കാം.

ചിത്തിര

സമ്മിശ്ര ഭാവങ്ങൾ നിറയുകയാൽ ആഹ്ളാദിക്കാൻ കഴിയുന്നപോലെ അകാരണമായി സന്തപിക്കുകയും ചെയ്യും. തുടങ്ങിയ പുതുകാര്യങ്ങൾ ബാലാരിഷ്ടകളെ മറികടന്നേക്കും. വസ്തുവിൽപ്പനയിൽ ലാഭം വന്നെത്തുന്നതാണ്. മേലധികാരികളുടെ പ്രോൽസാഹനം ലഭിക്കണമെന്നില്ല. മുഖം നോക്കാതെ അഭിപ്രായം പറയുന്നതിനാൽ ശത്രുക്കൾ കൂടാം. കലാരംഗത്ത് ശോഭിക്കാൻ അവസരങ്ങളുണ്ടാവും. ദുഃഖവാർത്തകൾ കേൾക്കും. സുഹൃത്തുക്കളുടെ കാര്യത്തിൽ അയഞ്ഞ സമീപനം സ്വീകരിക്കുന്നത് വിമർശിക്കപ്പെടാം.

ചോതി

കൃത്യമായ കരുനീക്കങ്ങൾ നടത്താൻ കഴിയുകയാൽ വിജയിക്കാനാവും. പ്രവർത്തനങ്ങൾക്ക് സമൂഹത്തിൻ്റെ പിൻതുണ ലഭിക്കുന്നതാണ്. കടബാധ്യതകൾ പരിഹരിക്കാനുള്ള ശ്രമം തുടരും. പുതിയ ജോലിയുമായി പൊരുത്തപ്പെടുന്നതാണ്. സഹോദരരുടെ പ്രശ്നങ്ങൾക്ക് പോംവഴി നിർദ്ദേശിക്കും. കുടുംബത്തോടൊപ്പമുള്ള തീർത്ഥാടനത്തിന് ആസൂത്രണം നടത്തുന്നതാണ്. ബിസിനസ്സ് വിപുലീകരണ ശ്രമങ്ങൾക്ക് കാര്യമായ പുരോഗതി ഉണ്ടായേക്കില്ല. ചൊവ്വ, ബുധൻ സമ്മർദ്ദങ്ങളുണ്ടാവും.

Also Read: മകര മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ

വിശാഖം

വിശ്വസിക്കുന്ന കാര്യങ്ങളിൽ, പ്രതിബന്ധങ്ങളുണ്ടായാലും ഉറച്ചുനിൽക്കും. കൂട്ടുകച്ചവടത്തിൽ ലാഭം കുറയുന്നത് അലോസരപ്പെടുത്താം. ഉദ്യോഗസ്ഥർക്ക് ഉന്നതാധികാരികളുടെ പ്രോൽസാഹനം കിട്ടും. മകൻ്റെ പഠനത്തിൽ കൂടുതൽ ജാഗ്രത ചെലുത്തേണ്ടി വന്നേക്കും. വായ്പക്കുള്ള അപേക്ഷ പരിഗണിക്കപ്പെടാം. സുഹൃത്തുക്കൾ തമ്മിലുള്ള കലഹം ഒത്തുതീർക്കാൻ ശ്രമിച്ച് വിജയിക്കും. വിദേശത്തു കഴിയുന്നവർ നാട്ടിലേക്ക് യാത്ര ആസൂത്രണം ചെയ്യും. ഗൃഹനവീകരണം പൂർത്തിയാവും.

അനിഴം

ആരംഭിച്ച കാര്യങ്ങൾക്ക് വാരാദ്യ ദിവസങ്ങളിൽ തടസ്സം വരാം.  പുനർശ്രമങ്ങൾ ആവശ്യമാണ്. ചെലവധികരിക്കുവാനിടയുണ്ട്. ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ ഔദ്യോഗിക കൃത്യങ്ങളിൽ ശോഭിക്കും. ഉന്നതാധികാരികളുമായി ചർച്ചയിലേർപ്പെടും. ക്ഷേത്രസന്ദർശനം, അനുഷ്ഠാനങ്ങൾ എന്നിവ സാധ്യമാവുന്നതാണ്. സുഖഭക്ഷണം, വിശ്രമം ഇവയുണ്ടാവും. വെള്ളിയും ശനിയും സമ്മിശ്രഫലങ്ങൾ പ്രതീക്ഷിക്കാം. ദേഹക്ഷീണമനുഭവപ്പെടുന്നതാണ്. ഓർമ്മകൾ അയവിറക്കാൻ സാഹചര്യമുണ്ടാവും.

തൃക്കേട്ട

നക്ഷത്രാധിപനായ ബുധന് മൗഢ്യമില്ലാത്ത കാലമാകയാൽ ബുദ്ധിയുണർന്ന് പ്രവർത്തിക്കുന്നതായിരിക്കും. ലക്ഷ്യബോധം കൈമോശം വരില്ല. തീരുമാനങ്ങളിൽ ഉറച്ചുനിൽക്കുന്നതാണ്. പഠനത്തിന് കൂടുതൽ സമയം നീക്കിവെക്കുവാനാവും. ആശയവിനിമയം അഭിനന്ദനമർഹിക്കും. സാഹിത്യരംഗത്ത് അനുഭവപ്പെട്ടിരുന്ന മുരടിപ്പ് മാറിക്കിട്ടും. ബന്ധുക്കളെ സന്ദർശിക്കും. സഹായ വാഗ്ദാനങ്ങൾ പ്രാവർത്തികമാക്കുന്നതാണ്. വ്യാപാരത്തിലെ പരീക്ഷണങ്ങൾ വിജയിക്കുന്നതിൻ്റെ സൂചന കിട്ടും. ദാമ്പത്യത്തിൽ സ്വാസ്ഥ്യം പുലരുന്നതാണ്.

Read More: ഫെബ്രുവരി മാസഫലം, അശ്വതി മുതൽ രേവതിവരെ

weekly horoscope Horoscope Astrology

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: