scorecardresearch

Weekly Rashi Phalam: വാരഫലം, മൂലം മുതൽ രേവതിവരെ

Weekly Horoscope in Malayalam From February 01 February 07: ഫെബ്രുവരി 01 ഞായർ മുതൽ ഫെബ്രുവരി 07 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, മൂലം മുതൽ രേവതി വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

Weekly Horoscope in Malayalam From February 01 February 07: ഫെബ്രുവരി 01 ഞായർ മുതൽ ഫെബ്രുവരി 07 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, മൂലം മുതൽ രേവതി വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
അപ്‌ഡേറ്റ് ചെയ്‌തു
New Update
Horoscope | Astrology

Weekly Horoscope

Weekly Horoscope: ആദിത്യൻ മകരം രാശിയിൽ തിരുവോണം-അവിട്ടം ഞാറ്റുവേലകളിൽ സഞ്ചരിക്കുന്നു. ഫെബ്രുവരി ഒന്നിനാണ് മകര പൗർണമി. ഫെബ്രുവരി 2 ന് കൃഷ്ണപക്ഷം തുടങ്ങും. ചൊവ്വ ഉച്ചത്തിൽ മകര രാശിയിൽ, മൗഢ്യാവസ്ഥയിൽ തുടരുന്നു. ബുധനും ശുക്രനും മകരത്തിലാണ് വാരാദ്യം. 3 ന് ബുധനും, 5 ന് ശുക്രനും കുംഭം രാശിയിൽ പ്രവേശിക്കും. ഇരുഗ്രഹങ്ങൾക്കും ഈയാഴ്ച മൗഢ്യം തീരുന്നുമുണ്ട്. 
       
വ്യാഴം വക്രഗതിയിൽ മിഥുനം രാശിയിൽ സഞ്ചരിക്കുന്നു. ശനി മീനം രാശിയിലാണ്. രാഹു കുംഭത്തിലും കേതു ചിങ്ങത്തിലും പിൻഗതി തുടരുന്നു. ഈ ഗ്രഹനിലയെ മുൻനിർത്തി മൂലം മുതൽ രേവതി വരെയുള്ള എല്ലാ നാളുകളിലും ജനിച്ചവരുടെ വാരഫലം ഇവിടെ വിശദീകരിക്കുന്നു.

Advertisment

Also Read: ചൊവ്വ ഉച്ചരാശിയായ മകരത്തിലേക്ക്, ഗുണം ആർക്കൊക്കെ? അശ്വതി മുതൽ രേവതിവരെ

മൂലം

സ്വൈരമുണ്ടാവും, മനസ്സിന്. ദേഹസ്സുഖവും കുറയില്ല. അപ്രസക്ത കാര്യങ്ങളിൽ നിന്നും പിൻവാങ്ങാൻ ദൃഢനിശ്ചയം ചെയ്യുന്നതാണ്. തൊഴിൽ മേഖലയിലെ പ്രശ്നങ്ങൾക്ക് സത്വര പരിഹാരം കാണുവാനാവും. കൂട്ടുകെട്ടുകളിൽ പുനശ്ചിന്ത വേണ്ടതുണ്ട്. നിക്ഷേപങ്ങളിൽ നിന്നും ആദായമുണ്ടാവും. വായ്പകളുടെ തിരിച്ചടവ് മുടങ്ങില്ല. വാരാദ്യ ദിവസങ്ങളിൽ അഷ്ടമരാശിക്കൂറ് വരികയാൽ ആത്മഗ്ളാനി അനുഭവപ്പെടും. പുതുകാര്യങ്ങൾ തുടങ്ങരുത്.

പൂരാടം

കർമ്മനിരതരാവും. ഔദ്യോഗികവും വ്യക്തിപരവുമായ കാര്യങ്ങളെ ഇണക്കുന്നതിൽ വിജയിക്കുന്നതാണ്. അനുഭവങ്ങൾ നൽകിയ അറിവ് പരമാവധി പ്രയോജനപ്പെടുത്തുവാനാവും. ബിസിനസ്സിലെ വരവും ചെലവും കർശനമായി പരിശോധിക്കും. എതിർപ്പുകൾക്ക് മൗനം കൊണ്ട് മറുപടി പറയുന്നതാണ്. ബന്ധുഭവനം സന്ദർശിച്ച് രോഗീശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. മംഗളകർമ്മങ്ങളിൽ പങ്കെടുക്കുവാൻ നേരം നീക്കിവെക്കും. ഞായർ, തിങ്കൾ ദിവസങ്ങളിൽ  നവാരംഭങ്ങൾ ഒഴിവാക്കുക കരണീയം.

ഉത്രാടം

സാങ്കേതിക കാര്യങ്ങളിൽ അറിവ് നേടാൻ നേരം കണ്ടെത്തും. ഒപ്പമുള്ളവരുടെ സഹകരണത്തിന് കൃതജ്ഞത പറയും. ധനാഗമ മാർഗങ്ങൾ തുറന്നു കിട്ടുന്നതാണ്. ഇടനാഴികളിലെ ഉപജാപങ്ങളെ തള്ളിക്കളയുവാനാവും. രോഗക്ലേശിതർക്ക് നവചികിത്സ ഗുണവത്താകും. വസ്തുവിൽപ്പനയ്ക്കായി പരസ്യം അവലംബിക്കും. അകന്നുപോയ സുഹൃത്തുക്കൾ വീണ്ടും ഇണക്കത്തിലായേക്കാം. പ്രണയികൾക്കിടയിൽ 'ego' പ്രശ്നങ്ങൾ സൃഷ്ടിക്കാം. വാഹനത്തിൻ്റെ അറ്റകുറ്റപ്പണി കഴിയുന്നതിനാൽ വീണ്ടും യാത്രകൾക്ക് ഒരുങ്ങും.

Also Read: മകര മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ

തിരുവോണം

സ്വന്തം ആശയങ്ങൾ ആവിഷ്കരിക്കുന്നതിൽ പ്രതിബന്ധങ്ങൾ വകവെക്കില്ല. ഔദ്യോഗികമായി സമ്മിശ്രമായ ഫലങ്ങൾ പ്രതീക്ഷിച്ചാൽ മതി. സാമൂഹ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധയേറും. സംഘടനകളിൽ സ്വാധീനമുയരുന്നതായിരിക്കും. ദാമ്പത്യ വിജയത്തിന് വിട്ടുവീഴ്ച അനിവാര്യമാണെന്ന് ബോധ്യമാകും. ചിട്ടി, ലോൺ, ഇൻഷ്വറൻസ് ഇവയിലൂടെ ധനാഗമത്തിന് സാധ്യതയുണ്ട്. ചൊവ്വ, ബുധൻ ദിവസങ്ങളിൽ മനക്ലേശം/ദേഹാലസ്യം ഉണ്ടാവാം. പുതുകാര്യങ്ങൾ ആരംഭിക്കരുത്.

അവിട്ടം

ആരംഭിച്ച കാര്യങ്ങൾക്ക് ഊർജ്ജശോഷണം അനുഭവപ്പെടുന്നതിനാൽ അതിന്നായി സമയം ചെലവഴിക്കും. മേലധികാരികളുമായി ആശയവൈരുധ്യം ഉണ്ടാവുന്നതാണ്. പതിവിലും കൂടുതൽ നേരം ഓഫീസിൽ ചെലവഴിക്കേണ്ടി വരാം. കുടുംബ ബിസിനസ്സിൽ  ആദായം ഉയരും. നവീകരണത്തിന് ശ്രമം തുടരുന്നതാണ്. പൊതുപ്രവർത്തനത്തിൽ സ്വൈരം കുറയാം. വിദ്യാർത്ഥികളുടെ പഠനകാര്യത്തിൽ മുതിർന്നവർക്ക് ശ്രദ്ധയുണ്ടാവണം. കരകൗശലം, സാഹിത്യം, ലളിത കലകൾ എന്നിവയുമായി ബന്ധപ്പെട്ടവർക്ക് അവസരങ്ങൾ വർദ്ധിക്കും.

ചതയം

കാലം അനുകൂലമല്ലെന്ന തോന്നൽ എപ്പോഴും ഉണ്ടാവണം. സ്വന്തം കഴിവുകൾക്കനുസരിച്ചുള്ള നേട്ടങ്ങൾ കൈവരിക്കാനായില്ലെന്ന് വന്നേക്കാം. പാരമ്പര്യ തൊഴിലുകൾ ചെയ്യുന്നവർക്ക് മടുപ്പുണ്ടാവും. വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടിവരും. എന്നാൽ ഇതെല്ലാം താത്കാലികങ്ങൾ മാത്രം. ഭാവിക്കായി ഉണർന്ന് പ്രവർത്തിക്കേണ്ട സന്ദർഭമാണ്. സാങ്കേതിക കാര്യങ്ങളിൽ കൂടുതൽ അറിവ് സമ്പാദിക്കുവാൻ ശ്രമം തുടരും. ബന്ധുക്കൾക്ക് സഹായം നൽകും. ക്ഷേത്രോത്സവാദികളിൽ സക്രിയരാവും. ചെലവുകൾ നിയന്ത്രിക്കുന്നതിനായേക്കും.

Also Read: സമ്പൂർണ വർഷഫലം: അശ്വതി മുതൽ രേവതിവരെ സി വി ഗോവിന്ദൻ എടപ്പാൾ എഴുതുന്നു

പൂരൂരുട്ടാതി

പല കാര്യങ്ങളിലും വിട്ടുവീഴ്ച ചെയ്യേണ്ടി വരാം. ഇഷ്ടപ്പെട്ടവരുടെ അനിഷ്ടം സമ്പാദിക്കാനിടയുണ്ട്. വാക്കുകൾ കൃത്യമാവാതെ വരാം. മേലധികാരികളുടെ പ്രോൽസാഹനം കിട്ടണമെന്നില്ല. പ്രതികാരബുദ്ധി മനസ്സിനെ തളർത്താനിടയുണ്ട്. ആത്മസംയമനം പാലിക്കേണ്ടതുണ്ട്. ധനാർജ്ജനം സന്തോഷിപ്പിക്കുന്നതാണ്. എന്നാൽ മിതവ്യയം നടപ്പിലാക്കാൻ സാധിക്കാതെ വരും. കിടപ്പ് രോഗികൾക്ക് മുഴുവൻ സമയ പരിചരണം ഏർപ്പാടാക്കപ്പെടും. കുറുക്കുവഴികൾ ഉപേക്ഷിക്കുന്നതാണ്. വീട്ടുകാരുടെ നിർലോഭമായ പിന്തുണ സന്തോഷമേകും. 

ഉത്രട്ടാതി

ക്രയവിക്രയത്തിൽ ലാഭം കുറയില്ല. കൂടുതൽ സമയം ഓഫീസിൽ ചെലവഴിക്കേണ്ടതായി വന്നേക്കും. വിദേശത്ത് കഴിയുന്നവർക്ക് നാട്ടിലേക്ക് മടങ്ങാൻ സന്ദർഭം വന്നെത്തും. ചടുലനീക്കങ്ങൾ നടത്താൻ കഴിയാത്തതിനാൽ ചിലപ്പോൾ പിന്നിലായിപ്പോകും. ഗവേഷകർക്ക് പ്രബന്ധരചനയിൽ തടസ്സമുണ്ടാവുന്നതാണ്. പാതിയിൽ നിന്നുപോയ ഗൃഹനിർമ്മാണം പുനരാരംഭിക്കുന്നതിൽ ശുഭസൂചന കൈവരും. ഉറ്റവരുടെ പിന്തുണയിൽ സന്തോഷിക്കും. പ്രണയിക്കുന്നവർക്ക് ആഹ്ളാദിക്കാൻ അവസരങ്ങൾ കൈവരുന്നതാണ്.

രേവതി

നക്ഷത്രാധിപനായ ബുധൻ്റെയും ഉച്ചാധിപനായ ശുക്രൻ്റെയും മൗഢ്യം തീരുന്നത് ശുഭകരമാണ്. പ്രവർത്തനരംഗത്ത് സജീവത നിലനിർത്തുവാൻ കഴിയും. നവീനമായ സാങ്കേതിക കാര്യങ്ങൾ ഉൾക്കൊള്ളും. കുടുംബത്തോടൊപ്പം ലഘുയാത്രകൾ ഉണ്ടാവും. വസ്തുതർക്കങ്ങളിൽ അനുകൂല വിധിയോ ഒത്തുതീർപ്പോ ഭവിക്കാം. ജോലിക്കുള്ള അഭിമുഖ പരീക്ഷയിൽ തിളങ്ങാനാവും. കടബാധ്യത ഭാഗികമായി തീർക്കാനുള്ള വഴി തെളിയുന്നതാണ്. ഒപ്പമുള്ള അവസരവാദികളെ തിരിച്ചറിയും. കുടുംബകാര്യങ്ങളിൽ സ്വാസ്ഥ്യമുണ്ടാവും.

Read More: ഫെബ്രുവരി മാസഫലം, അശ്വതി മുതൽ രേവതിവരെ

Astrology Horoscope weekly horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: