scorecardresearch

Weekly Rashi Phalam: വാരഫലം, മകം മുതൽ തൃക്കേട്ടവരെ

Weekly Horoscope in Malayalam From February 01 February 07: ഫെബ്രുവരി 01 ഞായർ മുതൽ ഫെബ്രുവരി 07 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, മകം മുതൽ തൃക്കേട്ടവരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

Weekly Horoscope in Malayalam From February 01 February 07: ഫെബ്രുവരി 01 ഞായർ മുതൽ ഫെബ്രുവരി 07 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, മകം മുതൽ തൃക്കേട്ടവരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
അപ്‌ഡേറ്റ് ചെയ്‌തു
New Update
Horoscope

Weekly Rashi Phalam in Malayalam

ആദിത്യൻ മകരം രാശിയിൽ തിരുവോണം -അവിട്ടം ഞാറ്റുവേലകളിൽ സഞ്ചരിക്കുന്നു. ഫെബ്രുവരി ഒന്നിനാണ് മകര പൗർണമി. ഫെബ്രുവരി 2 ന് കൃഷ്ണപക്ഷം തുടങ്ങും. ചൊവ്വ ഉച്ചത്തിൽ മകര രാശിയിൽ, മൗഢ്യാവസ്ഥയിൽ തുടരുന്നു. ബുധനും ശുക്രനും മകരത്തിലാണ് വാരാദ്യം. 3 ന് ബുധനും, 5 ന് ശുക്രനും കുംഭം രാശിയിൽ പ്രവേശിക്കും. ഇരുഗ്രഹങ്ങൾക്കും ഈയാഴ്ച മൗഢ്യം തീരുന്നുമുണ്ട്. 
       
വ്യാഴം വക്രഗതിയിൽ മിഥുനം രാശിയിൽ സഞ്ചരിക്കുന്നു. ശനി മീനം രാശിയിലാണ്. രാഹു കുംഭത്തിലും കേതു ചിങ്ങത്തിലും പിൻഗതി തുടരുന്നു. ഈ ഗ്രഹനിലയെ മുൻനിർത്തി മകം മുതൽ തൃക്കേട്ട വരെയുള്ള എല്ലാ നാളുകളിലും ജനിച്ചവരുടെ വാരഫലം ഇവിടെ വിശദീകരിക്കുന്നു.

Advertisment

Also Read: മകര മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ

മകം

ചില കാര്യങ്ങൾ വേഗം പ്രാവർത്തികമാക്കും. പരിശ്രമം കൊണ്ടുവേണം ചിലതു നേടാൻ. പറഞ്ഞ വാക്ക് പാലിക്കുവാൻ സാധിക്കുന്നതാണ്. എതിർപ്പുകളെ മറികടക്കാനാവും. കച്ചവടം നടത്തുന്നവർക്ക് വിപണിയിൽ സുഗമത വന്നെത്തും. പഴയ കാര്യങ്ങൾ ഓർമ്മിക്കാൻ സാഹചര്യം സംജാതമാകുന്നതാണ്. മേലധികാരികൾ പ്രോൽസാഹന നയം കൈക്കൊള്ളണമെന്നില്ല. ആഢംബര വസ്തുക്കൾ വാങ്ങുന്നതാണ്. കുടുംബ സമേതം ലഘുയാത്രകൾ ഉണ്ടാവും. തിങ്കൾ, ചൊവ്വ നവാരംഭങ്ങൾക്ക് ഉചിതമല്ല.

പൂരം

പൊതുപ്രവർത്തകർ ജനങ്ങളുടെ പ്രീതി സമ്പാദിക്കും. ജന്മനാട്ടിൽ പോയവർ  ജോലിസ്ഥലത്തേക്ക് മടങ്ങുന്നതാണ്. വായ്പയ്ക്കുള്ള അപേക്ഷ പരിഗണിക്കപ്പെടാം. വിവാദങ്ങളിൽ നിന്നും ഒഴിയാനാവും. പ്രണയികൾക്ക് ആഹ്ളാദിക്കാൻ അവസരം രൂപപ്പെടും. ഔദ്യോഗിക കാര്യങ്ങളിലെ ആസൂത്രണ മിടുക്ക് അഭിനന്ദിക്കപ്പെടും. മാതാപിതാക്കളുടെ ആരോഗ്യകാര്യത്തിൽ ശ്രദ്ധയുണ്ടാവണം. തദ്ദേശസ്ഥാപനത്തിൽ നിന്നും സംരംഭത്തിനാവശ്യമായ രജിസ്ട്രേഷൻ ലഭിക്കും. ബുധൻ മുതൽ മെച്ചപ്പെട്ട ഫലങ്ങൾ വന്നെത്തും.

ഉത്രം

ഉദ്യോഗസ്ഥർക്ക് ജോലിനേരം കൂടുവാനിടയുണ്ട്. സ്വകാര്യ സ്ഥാപനത്തിൽ സൗകര്യപ്രദമല്ലാത്ത ഷിഫ്ടിൽ ജോലിമാറ്റം വരുന്നതാണ്. സ്വന്തം സ്ഥാപനം നടത്തുന്നവർ വിപുലീകരണത്തിന് ശ്രമം തുടരുന്നതായിരിക്കും. സുഹൃത്തുക്കളുടെ പ്രശ്നങ്ങളിൽ കഴിവതും ഇടപെടരുത്. ഭൂമി വ്യവഹാരം നീളുന്നതിൽ ഉത്കണ്ഠയുണ്ടാവും. മകൻ്റെ സ്വഭാവത്തോട് പൊരുത്തപ്പെടാനാവാത്തത് ഗൃഹാന്തരീക്ഷത്തെ അല്പം കലുഷമാക്കാം. ആധ്യാത്മിക സാധനകൾ മനസ്സമാധാനം നൽകാം.

Also Read: സമ്പൂർണ വർഷഫലം: അശ്വതി മുതൽ രേവതിവരെ സി വി ഗോവിന്ദൻ എടപ്പാൾ എഴുതുന്നു

അത്തം

വാരാദ്യം തന്നെ നല്ല തുടക്കം കിട്ടുന്നതായിരിക്കും. ന്യായമായ കാര്യങ്ങൾ തടസ്സപ്പെടാനിടയില്ല. തൊഴിൽ രംഗത്ത് പൂർണ്ണശ്രദ്ധ കൈവന്നേക്കും. ഭാവികാര്യങ്ങളെക്കുറിച്ച് ആലോചിക്കാനും ഉചിതമായ തീരുമാനം കൈക്കൊള്ളാനും കഴിയുന്നതാണ്. സാമ്പത്തിക സ്ഥിതി ഉയരാം. എന്നാൽ ചെലവുകളിൽ നിയന്ത്രണം വേണ്ടതുണ്ട്. വിട്ടുവീഴ്ചകൾക്ക് മുതിരുകയാൽ ഗൃഹാന്തരീഷം സമാധാനപൂർണ്ണമാവും. രോഗപ്രതിരോധ ശക്തി കുറയുന്നതാ യി തോന്നിയേക്കാം. പ്രണയബന്ധം ദൃഢമാകുന്നതാണ്. ഗൃഹനവീകരണത്തിന് പദ്ധതിയിടും.

ചിത്തിര

ഉടനടി തീരുമാനങ്ങൾ കൈക്കൊള്ളാനും പ്രവർത്തിക്കാനും കഴിയുന്ന മാനസികാവസ്ഥയുണ്ടാവും. കാര്യാലോചനകളിൽ വെട്ടിത്തുറന്ന് അഭിപ്രായം പറയുകയാൽ ഒറ്റപ്പെടാം. വിദൂര വിദ്യാഭ്യാസ കോഴ്സിന് ചേർന്നേക്കും. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേരം കണ്ടെത്തുന്നതാണ്. പുതുവാഹനം വാങ്ങുന്നതിന് ശ്രമിച്ചേക്കും. പഴയ കടബാധ്യതകൾ സ്വൈരം കുറയ്ക്കുന്നതാണ്. ദാമ്പത്യത്തിൽ പിണക്കവും ഇണക്കവും ആവർത്തിക്കും. ചെലവുകളിൽ നിയന്ത്രണം അനിവാര്യമാണ്.

ചോതി

ഉദ്യോഗസ്ഥർ കഴിവ് തെളിയിക്കാനുള്ള അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതാണ്. മുൻപ് പരിശ്രമിച്ചിട്ടും നടക്കാത്തവ ഇപ്പോൾ യാഥാർത്ഥ്യമാവും. പ്രവർത്തനരംഗത്ത് ഉന്മേഷം നിറയുന്ന കാലമാണ്. ചുമതല നിർവഹിക്കാൻ ഏല്പിച്ചവരുടെ പിടിപ്പുകേട് തിരിച്ചറിയും. സംരംഭങ്ങൾക്ക് നല്ല സ്വീകാര്യത ലഭിക്കുന്നതായിരിക്കും. യാത്രകൾ ഉല്ലാസപ്രദമാവും. ഗൃഹം നവീകരിക്കുന്നത് സംബന്ധിച്ച് കുടുംബത്തിൽ തർക്കങ്ങൾ ഉയരാം.  ജീവിത പങ്കാളിയുടെ ജോലിക്കാര്യത്തിൽ ശുഭസൂചന കിട്ടും. നവീന ഇലക്ട്രോണിക് ഉല്പന്നങ്ങൾ വാങ്ങിയേക്കും.

Also Read: ചൊവ്വ ഉച്ചരാശിയായ മകരത്തിലേക്ക്, ഗുണം ആർക്കൊക്കെ? അശ്വതി മുതൽ രേവതിവരെ

വിശാഖം

മാനസിക പിരിമുറുക്കത്തിന് അയവുണ്ടായേക്കും. കരുതിയ കാര്യങ്ങൾ ഭംഗിയായി ആവിഷ്കരിക്കുന്നതാണ്. ആശയവിനിമയശേഷി ഉയരുന്നതായിരിക്കും. ചില മാധ്യസ്ഥ പ്രവർത്തനങ്ങൾ വിജയം കാണും. ചെറുപ്പക്കാരുടെ പ്രണയം സുരഭിലമാവും. സ്വാർജ്ജിത സമ്പത്ത് നിക്ഷേപിക്കുന്നതിൽ കരുതലുണ്ടാവണം. ചെറുകിട തൊഴിലുകളിൽ നിന്നും ആദായമുയരും. വിദ്യാർത്ഥികൾ പരീക്ഷയ്ക്ക് ആത്മവിശ്വാസത്തോടെ തയ്യാറെടുക്കും. ഉന്നതാധികാരികൾ നിർദ്ദേശങ്ങൾ മുഖവിലക്കെടുക്കുന്നതാണ്.

അനിഴം

ആത്മാഭിമാനം ഉയരുന്ന സാഹചര്യം ഉരുവാകുന്നതാണ്. നീതിബോധം നഷ്ടപ്പെടുത്താതെ തീരുമാനങ്ങളും നടപടികളും കൈക്കൊള്ളുകയാൽ ശത്രുക്കളേറും. ജോലിഭാരത്തിന് അയവുണ്ടാവില്ല. വാഗ്ദാനങ്ങൾ പാലിക്കും. പിണങ്ങിയവർ വീണ്ടും ഇണക്കത്തിലാവും. കരാർ ജോലികളിൽ നിന്നും വരുമാനം കൈവരുന്നതാണ്. ബന്ധുഗൃഹം സന്ദർശിച്ച് രോഗികൾക്ക് സമാശ്വാസം പകരും. ഭൂമിയിൽ നിന്നും ആദായം പ്രതീക്ഷിക്കാം. സാങ്കേതിക വിഷയങ്ങൾ യുവതലമുറയിൽ നിന്നും ഗ്രഹിക്കുന്നതാണ്.

തൃക്കേട്ട

ചന്ദ്രസഞ്ചാരം ഒമ്പതാമെടം തൊട്ട് പതിനൊന്നാമെടം വരെയാകയാൽ ആഴ്ച മുഴുവൻ പ്രായേണ ഗുണഫലങ്ങളാണ് ഭവിക്കുക. തീരുമാനങ്ങൾ ഒപ്പമുള്ളവരെ ബോധ്യപ്പെടുത്തുന്നതിൽ വിജയിക്കും. സ്വതസ്സിദ്ധമായ കഴിവുകൾ പ്രദർശിപ്പിക്കാൻ സാധിക്കുന്നതാണ്. ആശയവിനിമയം ആകർഷകമാവും. അപ്രസക്തമായിട്ടുള്ള വിഷയങ്ങളെ ഒഴിവാക്കും. വിദ്യാർത്ഥികൾക്ക് ലക്ഷ്യബോധം ഉറയ്ക്കും. ആഢംബര വസ്തുക്കൾ വാങ്ങുന്നതാണ്. ഗൃഹത്തിൽ സമാധാനം പുലരും. ധനാഗമ മാർഗങ്ങൾ പുഷ്ടിപ്പെടുന്നതായിരിക്കും. ശനിയാഴ്ച പുതിയ കാര്യങ്ങൾ തുടങ്ങരുത്.

Read More: ഫെബ്രുവരി മാസഫലം, അശ്വതി മുതൽ രേവതിവരെ

Astrology weekly horoscope Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: