scorecardresearch

Weekly Rashi Phalam: വാരഫലം, അശ്വതി മുതൽ ആയില്യംവരെ

Weekly Horoscope in Malayalam From February 01 February 07: ഫെബ്രുവരി 01 ഞായർ മുതൽ ഫെബ്രുവരി 07 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, അശ്വതി മുതൽ ആയില്യംവരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

Weekly Horoscope in Malayalam From February 01 February 07: ഫെബ്രുവരി 01 ഞായർ മുതൽ ഫെബ്രുവരി 07 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, അശ്വതി മുതൽ ആയില്യംവരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
അപ്‌ഡേറ്റ് ചെയ്‌തു
New Update
Horoscope

Weekly Rashi Phalam in Malayalam

ആദിത്യൻ മകരം രാശിയിൽ തിരുവോണം -അവിട്ടം ഞാറ്റുവേലകളിൽ സഞ്ചരിക്കുന്നു. ഫെബ്രുവരി ഒന്നിനാണ് മകര പൗർണമി. ഫെബ്രുവരി 2 ന് കൃഷ്ണപക്ഷം തുടങ്ങും. ചൊവ്വ ഉച്ചത്തിൽ മകര രാശിയിൽ, മൗഢ്യാവസ്ഥയിൽ തുടരുന്നു. ബുധനും ശുക്രനും മകരത്തിലാണ് വാരാദ്യം. 3 ന് ബുധനും, 5 ന് ശുക്രനും കുംഭം രാശിയിൽ പ്രവേശിക്കും. ഇരുഗ്രഹങ്ങൾക്കും ഈയാഴ്ച മൗഢ്യം തീരുന്നുമുണ്ട്. 
       
വ്യാഴം വക്രഗതിയിൽ മിഥുനം രാശിയിൽ സഞ്ചരിക്കുന്നു. ശനി മീനം രാശിയിലാണ്. രാഹു കുംഭത്തിലും കേതു ചിങ്ങത്തിലും പിൻഗതി തുടരുന്നു. ഈ ഗ്രഹനിലയെ മുൻനിർത്തി അശ്വതി മുതൽ ആയില്യം വരെയുള്ള എല്ലാ നാളുകളിലും ജനിച്ചവരുടെ വാരഫലം ഇവിടെ വിശദീകരിക്കുന്നു.

Advertisment

Also Read: മകര മാസത്തെ സമ്പൂർണ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ

അശ്വതി

സാമാന്യം ഉന്മേഷകരമായ വാരമാണ്. പ്രവർത്തനങ്ങളിൽ തുടർച്ചയുണ്ടാവും. കൂടുതൽ ആലോചിക്കാതെ കർമ്മനിരതരാവും. വ്യാപാര വ്യവസായങ്ങളിൽ വളർച്ച കൂടുന്നതായിരിക്കും. സുഹൃത്തുക്കൾക്കായി കുറെ കാര്യങ്ങൾ ചെയ്യുന്നതാണ്. അവയുടെ ഫലം ചിലപ്പോൾ പ്രതീക്ഷിച്ച പോലെ ആവണമെന്നില്ല. ഗാർഹികാന്തരീക്ഷം മെച്ചപ്പെടാനിടയുണ്ട്. പല കാര്യങ്ങളിലും 'തൊട്ടു, തൊട്ടില്ല' എന്ന മനോഭാവം പുലർത്തിയേക്കാം. സാമ്പത്തിക അച്ചടക്കം പുലർത്തേണ്ട കാലം കൂടിയാണ്. വാരമധ്യ ദിവസങ്ങളിൽ ഉറക്കക്കുറവ് അനുഭവപ്പെടുന്നതാണ്.

ഭരണി

യാത്രകൾ സഫലമാവും. ലക്ഷ്യം നേടാൻ കഴിഞ്ഞതിൽ ചാരിതാർത്ഥ്യമുണ്ടാവും. പുതുപരിചയങ്ങൾ സന്തോഷിപ്പിക്കും. കർമ്മരംഗത്ത് പ്രോൽസാഹനം ലഭിക്കുന്നതാണ്. സഹജ സിദ്ധികൾ കൊണ്ട് കാര്യനിർവഹണം ഭംഗിയാക്കാനാവും. മറ്റുള്ളവരുടെ പ്രശ്നങ്ങൾ കണ്ടറിഞ്ഞ് സഹായിക്കാൻ മുന്നോട്ടുവരും. പലതും ചെയ്യാനുണ്ടെന്ന ഉത്സാഹം വളരും. കലാരംഗത്തെ ശുഷ്കത നീങ്ങി സക്രിയത വന്നെത്തുന്നതാണ്. പ്രണയ ജീവിതം ശാന്തമായൊഴുകും. വാരാന്ത്യ ദിവസങ്ങൾ കൂടുതൽ ഗുണകരമാവുന്നതാണ്.

കാർത്തിക

തൊഴിലിടത്തിൽ സമാധാനമുണ്ടാവുന്നതാണ്. പ്രശ്നങ്ങൾ പരിഹരിക്കാൻ മുന്നോട്ടുവരും. വ്യക്തമായ കാഴ്ചപ്പാടോടുകൂടി ആലോചനായോഗങ്ങളിൽ അഭിപ്രായം പറയും. സംരംഭകർക്ക് വായ്പാസഹായം ലഭിക്കും. വിദ്യാർത്ഥികളുടെ കാര്യത്തിൽ മാതാപിതാക്കളുടെ സവിശേഷ ശ്രദ്ധ ആവശ്യമായ ഘട്ടമാണ്. ധനവരവ് തൃപ്തികരമായിരിക്കും. ചെലവിൽ നിയന്ത്രണം വേണം. എതിർക്കുന്നവരെ  തമസ്കരിക്കുവാ നാവും. ഉത്സവങ്ങളിൽ പങ്കെടുക്കുവാൻ സന്ദർഭം സംജാതമാകും.

Also Read: സമ്പൂർണ വർഷഫലം: അശ്വതി മുതൽ രേവതിവരെ സി വി ഗോവിന്ദൻ എടപ്പാൾ എഴുതുന്നു

രോഹിണി

സത്കാര്യങ്ങൾക്ക് നേതൃത്വം വഹിക്കാനാവും. ആത്മസംതൃപ്തിയുള്ള കാര്യങ്ങൾ നിർവഹണത്തിലെത്തിക്കും. സഭകളിൽ ശോഭിക്കുവാൻ അവസരം പിറക്കുന്നതാണ്. സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടതായിത്തീരും. പുതിയ പരിചയങ്ങൾ ഉണ്ടാവും. അവ ഭാവിയിൽ പ്രയോജനപ്രദമാവാം. കൊടുക്കൽ വാങ്ങലുകളിൽ ശ്രദ്ധ പുലർത്തണം. അമിതമായ ആത്മവിശ്വാസം ദോഷം ചെയ്യാം. ഗൃഹം മോടി പിടിപ്പിക്കുവാൻ തീരുമാനിക്കും. പുതുതലമുറയുടെ ചിന്തകളോടും വാക്കുകളോടും പൊരുത്തപ്പെടാൻ വിഷമിക്കുന്നതാണ്. ചൊവ്വ, വ്യാഴം ദിവസങ്ങൾക്ക് മേന്മ കുറയാം.

മകയിരം

അന്തർമുഖത്വത്തിൽ നിന്നും സ്വയം പുറത്തുവരും. സാമൂഹിക കാര്യങ്ങൾ ശ്രദ്ധിക്കുകയും അഭിപ്രായം പറയുകയും ചെയ്യും. ഉപജാപം നടത്തുന്നവരെ തിരിച്ചറിയുവാനാവും.  നവാരംഭങ്ങളിൽ നിന്നും ആദായം കിട്ടിത്തുടങ്ങുന്നതാണ്. ഊഹക്കച്ചവടം ലാഭകരമാവും. സുഹൃത്തുക്കളുടെ പ്രശ്നങ്ങൾക്ക് വ്യക്തമായ പോംവഴി നിർദ്ദേശിക്കും. ആശുപത്രീവാസം അവസാനിച്ചേക്കാം. എങ്കിലും ആരോഗ്യസംരക്ഷണത്തിൽ അലംഭാവമരുത്. ചർച്ചകളിൽ ഒറ്റപ്പെടുന്നതായി തോന്നാം.  ആദ്ധ്യാത്മിക കാര്യങ്ങളിൽ താത്പര്യം കുറയില്ല.

തിരുവാതിര

പല കാര്യങ്ങളിലും സ്വതന്ത്ര തീരുമാനം എടുക്കാൻ കഴിഞ്ഞേക്കില്ല, മനസ്സ് കാരണമില്ലാതെ ചഞ്ചലമായിക്കൊണ്ടിരിക്കും. ജോലി തേടുന്നവർക്ക് കരാർ പണികളാവും കിട്ടുന്നത്. സാങ്കേതിക കോഴ്സുകളിൽ ചേരാനും താത്പര്യം കാണിക്കും. മേലധികാരികളെ ഉപദേശിച്ച് അബദ്ധത്തിലാവുന്നതിന് സാധ്യതയുണ്ട്. അയൽ തർക്കങ്ങൾ ഒഴിവാക്കുക കരണീയം. കുടുംബത്തിൻ്റെ ആവശ്യങ്ങൾ നിർവഹിക്കും. മകളുടെ ജോലിസ്ഥലത്ത് പോയി കുറച്ചുനാൾ താമസിക്കേണ്ടി വരുന്നതാണ്.

Also Read: ചൊവ്വ ഉച്ചരാശിയായ മകരത്തിലേക്ക്, ഗുണം ആർക്കൊക്കെ? അശ്വതി മുതൽ രേവതിവരെ

പുണർതം

വ്യാഴം ജന്മനക്ഷത്രത്തിൽ വക്രഗതി തുടരുകയാൽ നടപ്പിലാക്കാൻ തീരുമാനിച്ച കാര്യങ്ങൾക്ക് ഗതിവേഗം ഉണ്ടാവില്ല. പലപ്പോഴും സന്ദിഗ്ദ്ധത തുടരും. ചന്ദ്രഗതി രണ്ടാം നക്ഷത്രം മുതലാകയാൽ സാമ്പത്തികാനുകൂല്യം പ്രതീക്ഷിക്കാം. വാക്കുകൾക്ക് ഒപ്പമുള്ളവരുടെ ഇടയിൽ സ്വീകാര്യത ലഭിക്കും. കുടുംബസൗഖ്യം ഉണ്ടാവുന്നതാണ്. ബിസിനസ്സ് യാത്രകൾ പ്രയോജനപ്പെടാം. മംഗളകർമ്മങ്ങൾക്ക് നേതൃത്വം വഹിക്കും. തദ്ദേശസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് തടസ്സം വരാം.

പൂയം

ചന്ദ്രസഞ്ചാരം ഈയാഴ്ച ജന്മനക്ഷത്രത്തിൽ നിന്നുമാണ് തുടങ്ങുന്നത്. ന്യായമായ കാര്യങ്ങൾ നടന്നുകിട്ടാം. കർമ്മരംഗത്ത് സൗഹൃദാന്തരീക്ഷം നിലനിർത്താനാവും. വാഗ്ദാനങ്ങൾ പാലിക്കുവാൻ ക്ലേശിക്കും. എന്നാൽ കൈവായ്പ മടക്കിക്കൊടുക്കും. സഹോദരരുടെ ജോലിക്കാര്യത്തിന് ശുപാർശക്കായി ശ്രമിക്കുന്നതാണ്. രോഗികൾക്ക് തുടർചികിൽസ വേണ്ടിവന്നേക്കാം. കുടുംബ ക്ഷേത്രത്തിലെ വാർഷികോത്സവത്തിന് മുൻകൈയെടുക്കും. ചെറുയാത്രകൾ വർദ്ധിക്കുന്നതാണ്. ഉറക്കക്കുറവ് അനുഭവപ്പെടും.

ആയില്യം

ആദർശം പറയുമെങ്കിലും പ്രായോഗികതയ്ക്കാവും മുൻതൂക്കം. ഓഫീസ് കാര്യങ്ങളിൽ കൃത്യത പുലർത്തും. 
മിതവ്യയത്തിൽ നിന്നും വ്യതിചലിക്കേണ്ടി വരുന്നതാണ്. ബന്ധുക്കളെ സഹായിക്കുവാൻ സന്നദ്ധത കാട്ടും. രോഗീപരിചരണത്തിന് നേരം കണ്ടെത്തുന്നതാണ്. വിദേശപഠന കാര്യത്തിൽ വിദ്യാർത്ഥികൾക്ക് അവ്യക്തതയുണ്ടാവും. രോഗികൾക്ക് പൂർണമായും സമാശ്വാസ  കാലമാണെന്ന് പറയുക വയ്യ. നിലപാടുകളിൽ നിന്നും ചാഞ്ചാടുകയില്ല. വരവുചെലവുകൾ സൂക്ഷിക്കേണ്ടതുണ്ട്.

Read More:ഫെബ്രുവരി മാസഫലം, അശ്വതി മുതൽ ആയില്യംവരെ

Astrology Horoscope weekly horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: