scorecardresearch

Weekly Rashi Phalam: വാരഫലം, മകം മുതൽ തൃക്കേട്ടവരെ

Weekly Horoscope in Malayalam From December 21 December 27: ഡിസംബർ 21 ഞായർ മുതൽ ഡിസംബർ 27 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, മകം മുതൽ തൃക്കേട്ടവരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

Weekly Horoscope in Malayalam From December 21 December 27: ഡിസംബർ 21 ഞായർ മുതൽ ഡിസംബർ 27 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, മകം മുതൽ തൃക്കേട്ടവരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
അപ്‌ഡേറ്റ് ചെയ്‌തു
New Update
Horoscope

Weekly Rashi Phalam in Malayalam

Weekly Horoscope in malayalam From December 21 December 27: ആദിത്യൻ ധനുരാശിയിൽ മൂലം ഞാറ്റുവേലയിലാണ്. ചന്ദ്രൻ വെളുത്തപക്ഷത്തിലും. ഡിസംബർ 21 ഞായറാഴ്ച ചാന്ദ്രമാസമായ പൗഷം ആരംഭിക്കുന്നു. 

Advertisment

ശനി മീനം രാശിയിൽ പൂരൂരുട്ടാതിയിലും വ്യാഴം മിഥുനരാശിയിൽ പുണർതത്തിലുമാണ്. വ്യാഴത്തിൻ്റെ വക്രഗതി തുടരുന്നുണ്ട്.  ചൊവ്വ ധനുരാശിയിൽ മൂലം  നക്ഷത്രത്തിലാണ്. ചൊവ്വയ്ക്ക് മൗഢ്യമുണ്ട്. ബുധൻ വൃശ്ചികത്തിലാണ്.

ശുക്രൻ ധനുരാശിയിൽ മൂലം നക്ഷത്രത്തിൽ മൗഢ്യാവസ്ഥയിൽ സഞ്ചരിക്കുന്നു. രാഹുകേതുക്കൾ യഥാക്രമം കുംഭം (ചതയം), ചിങ്ങം (പൂരം) രാശികളിലാണ്.  ഈ ഗ്രഹനിലയെ മുൻനിർത്തി അശ്വതി മുതൽ ആയില്യം വരെയുള്ള നക്ഷത്രങ്ങളിൽ ജനിച്ചവരുടെ സമ്പൂർണ്ണ വാരഫലം ഇവിടെ അവതരിപ്പിക്കുന്നു.

Also Read: ഡിസംബർ മാസത്തെ സമ്പൂർണ നക്ഷത്രഫലം; അശ്വതി മുതൽ രേവതിവരെ

മകം

പല കാര്യങ്ങളിലും അവസരോചിതമായ സമീപനം കൈക്കൊള്ളും. നിലപാടുകൾ മാറ്റുന്നതിനാൽ ഒപ്പമുള്ളവരുടെ പരിഹാസത്തിന് പാത്രമായേക്കും. 
സാമ്പത്തിക സഹായത്തിനുള്ള അപേക്ഷ പരിഗണിക്കപ്പെടുന്നതാണ്. ബിസിനസ്സുകാർക്ക് ലാഭം പ്രതീക്ഷിക്കാം. താമസസ്ഥലത്ത് അറ്റകുറ്റപ്പണികൾ വേണ്ടി വരാം. മക്കളോടുള്ള വാക്കുകളിൽ കരുതലുണ്ടാവണം. ദാമ്പത്യത്തിൽ സംതൃപ്തിയുണ്ടാവുന്നതാണ്. കലാപ്രവർത്തകർക്ക് പാരിതോഷികം കിട്ടുവാനിടയുണ്ട്. ദേവാലയ സന്ദർശനത്തിന് നേരം കണ്ടെത്തുന്നതാണ്.

പൂരം

സ്വയം തീരുമാനിച്ച കാര്യങ്ങൾ പൂർത്തിയാക്കാൻ പരസഹായം വേണ്ടിവന്നേക്കും. സർക്കാരിൽ നിന്നും ലഭിക്കേണ്ട അനുമതികൾക്കായി ആവർത്തിത ശ്രമം ആവശ്യമാവും. ബിസിനസ്സ് യാത്രകൾ പറയത്തക്ക പ്രയോജനം ചെയ്യണമെന്നില്ല. കുടുംബയോഗം സംഘടിപ്പിക്കുന്നതിന്ന് മുൻകൈയെടുക്കും. വാരാദ്യം തൊഴിലിടത്തിൽ സമ്മർദ്ദങ്ങൾ ഉയരുന്നതാണ്. സുഹൃത്തുക്കൾ തമ്മിലുള്ള പ്രശ്നങ്ങളിൽ സംയമനം പാലിക്കണം. പ്രണയികൾക്ക് എതിർപ്പുകൾ ഉണ്ടായേക്കാം. ദാമ്പത്യത്തിൽ ഊഷ്മളതയുണ്ടാവുന്നതാണ്.

ഉത്രം

കാര്യനിർവഹണം സുഗമമാവും. തടസ്സങ്ങളെ സഹജമായ മനസ്സാന്നിധ്യത്തിൽ മറികടക്കുന്നതാണ്. വായ്പാ തിരിച്ചടവ് മുടങ്ങുകയില്ല. ഉന്നതോദ്യോഗസ്ഥന്മാരുടെ പിൻതുണ പലകാര്യങ്ങളിലും സഹായകമാവും. വിദേശത്തുള്ളവർക്ക് ആഘോഷങ്ങൾക്കായി നാട്ടിലേക്ക് വരാനായേക്കും.  അധികാരമുള്ള പദവികൾ ലഭിക്കാനിടയുണ്ട്. ഉപകരിച്ചവരെ നന്ദി അറിയിക്കാനാവും. വാഹനം ഉപയോഗിക്കുന്നവർ കരുതൽ കൈക്കൊള്ളണം. രോഗഗ്രസ്തരെ സഹായിക്കാൻ മുന്നോട്ടു വരും. വാരമധ്യം കൂടുതൽ പ്രയോജനകരമാവും.

Also Read: ശുക്രൻ നീചരാശിയിൽ; ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതി വരെ

അത്തം

തൊഴിലിടത്തിൽ സമാധാനമുണ്ടാവുന്നതാണ്. ഉന്നതോദ്യോഗസ്ഥർ ഏൽപ്പിച്ച ചുമതലകൾ കൃത്യമായി പൂർത്തിയാക്കും. സഹോദരരുമായുള്ള പിണക്കം പറഞ്ഞുതീർക്കും. ദൈവിക സമർപ്പണങ്ങൾക്ക് നേരം മാറ്റിവെക്കുന്നതാണ്. കുടുംബകാര്യങ്ങളിൽ ശ്രദ്ധിക്കാനാവും. പ്രായോഗികതയിലൂന്നിയ ഉപദേശനിർദ്ദേശങ്ങൾ നൽകുന്നതാണ്. ചെലവുകൾ കൂടുന്നതിൽ വിഷമിച്ചേക്കും. നടക്കാൻ സാധ്യതയില്ലെന്നറിഞ്ഞുകൊണ്ടുതന്നെ ചില സ്വപ്നങ്ങൾ കാണും. ഏകാന്തതയുണ്ടാവും.

ചിത്തിര

കൂടുതൽ കാര്യങ്ങൾ പഠിക്കാനും അറിയാനും ശ്രമം തുടരുന്നതാണ്. ഭൂമിയുടെ ക്രയവിക്രയത്തിലൂടെ പ്രതീക്ഷിച്ച സാമ്പത്തിക ലാഭം കൈവരിക്കും. ഉദ്യോഗസ്ഥർക്ക് അധിക സമയം ഓഫീസിൽ ചെലവഴിക്കേണ്ടി വരുന്നതായിരിക്കും. സ്വാശ്രയ വ്യാപാരം വിപുലീകരിക്കുന്നതിനുള്ള ചർച്ച തുടരുന്നതാണ്. ബന്ധുക്കളുടെ കലഹങ്ങളിൽ പക്ഷം പിടിക്കാതിരിക്കുക അഭികാമ്യം. അനുഷ്ഠാനങ്ങൾ മുടക്കില്ല. നിലവിലെ തൊഴിൽ മാറുന്നതിന് സാഹചര്യം  അനുകൂലമല്ലെന്നത് മറക്കരുത്.  ശുപാർശകൾ ഫലം കണ്ടേക്കില്ല.

ചോതി

സാമ്പത്തിക നേട്ടം കുറഞ്ഞാലും ഏറ്റെടുത്തിരിക്കുന്ന ദൗത്യത്തിൽ നിന്നും പിന്മാറുകയില്ല. മറ്റുള്ളവരുടെ പ്രശ്നങ്ങൾ ക്ഷമാപൂർവ്വം കേൾക്കും. വാഗ്ദാനലംഘനം നടത്തുന്നവരോട് കലഹിക്കുന്നതാണ്. ഭൂമിയുടെ വില്പനോദ്ദേശം തടസ്സപ്പെടാം. എതിർപ്പുകൾ ഉയർന്നാലും സ്ഥാനമാനങ്ങൾ ലഭിക്കുന്നതാണ്. ജീവിതശൈലീ രോഗങ്ങൾ ഇടയ്ക്കിടെ ക്ലേശിപ്പിക്കാം. ജീവിത പങ്കാളിയുടെ ചില നിർദ്ദേശങ്ങൾ അസ്വീകാര്യമാകയാൽ ഗൃഹത്തിൽ സ്വാസ്ഥ്യം കുറയുന്നതാണ്. അധികാരികളുടെ സഹായഹസ്തം തുണയാകും.

Also Read: ധനു മാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ

വിശാഖം

പുതിയ ഭരണക്രമത്തിൽ മുഖ്യപദവികൾ ലഭിക്കാം. ഗഹന വിഷയങ്ങളോട് ആഭിമുഖ്യം തോന്നും. സാമൂഹികമായി അംഗീകാരം കൈവരുന്നതാണ്. പ്രൈവറ്റ് ജോലിയോട് മടുപ്പനുഭവപ്പെടാം. എന്നാൽ പുതിയ ജോലി ഉടനെ കിട്ടുന്നതിന് സാഹചര്യം അനുകൂലമല്ലെന്നത് ഓർത്തിരിക്കണം. പിതാവിൻ്റെ രോഗാവസ്ഥ ഭേദപ്പെടുന്നതാണ്. ഊഹക്കച്ചവടത്തിൽ ആദായം വരും. കടബാധ്യതകൾ കൂടാതിരിക്കാൻ കരുതൽ വേണം.  സകുടുംബം വിനോദയാത്ര നടത്തിയേക്കും. വാരാദ്യ-വാരാന്ത്യ ദിവസങ്ങൾക്ക് മേന്മയേറുന്നതാണ്.

അനിഴം

കരാർ പണികളിൽ ഏർപ്പെട്ടവർ വ്യവസ്ഥകൾ പാലിക്കാൻ നിർബന്ധിതരാവും. തൊഴിൽ രംഗത്ത് നേട്ടങ്ങൾ മാത്രമാവില്ല, ചില ചുവടുവെയ്പുകൾ തെറ്റാനുമിടയുണ്ട്. കലാമത്സരത്തിനായി നിരന്തര പരിശീലനത്തിൽ ഏർപ്പെടുന്നതാണ്. സുഹൃത്തുക്കളോട് ഒത്തുചേർന്ന് ലഘുയാത്രകളുണ്ടാവും. ലഘു നിക്ഷേപങ്ങളിലൂടെ കുറച്ചുധനം സമാഹരിക്കാനാവും. പൊതു പ്രവർത്തകർക്ക് മാനസികമായ പിരിമുറുക്കം വരാനിടയുണ്ട്. വിലപ്പെട്ട രേഖകൾ കളവുപോകാനിടയുണ്ട്. ഞായർ, വെള്ളി, ശനി ദിവസങ്ങൾക്ക് ഗുണപുഷ്കലതയുണ്ടാവുന്നതാണ്.

തൃക്കേട്ട

ജന്മനക്ഷത്രത്തിൽ നക്ഷത്രാധിപനായ ബുധൻ സഞ്ചരിക്കുന്നത് ആത്മവിശ്വാസം വർദ്ധിപ്പിക്കാം. പുതിയ പ്രോജക്ടുകൾ നടപ്പിലാക്കാനുള്ള തടസ്സങ്ങൾ നീങ്ങാൻ സാധ്യത കാണുന്നു. ഗൃഹത്തിൽ നിന്നും വിട്ടുനിന്നവർക്ക് വീണ്ടും സ്വീകര്യതയുണ്ടാവും. ധനാഗമം മോശമാവില്ല. അധികാരികളുടെ പിന്തുണ ലഭിക്കുന്നതാണ്. ബന്ധുക്കളുടെ പിണക്കത്തിൽ സഫലമായ മാധ്യസ്ഥം നിർവഹിക്കും. എതിർപ്പുകളെ പ്രതിരോധിക്കാനാവും. വ്യായാമത്തിൽ ശ്രദ്ധ കുറയാം. പ്രണയികൾക്ക് ശുക്രൻ്റെ രണ്ടാം നക്ഷത്രസ്ഥിതി അനുകൂലമാണ്. ദാമ്പത്യത്തിലും സംതൃപ്തി പ്രതീക്ഷിക്കാം

Read More: സമ്പൂർണ വർഷഫലം: അശ്വതി മുതൽ രേവതിവരെ

Horoscope Astrology weekly horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: