/indian-express-malayalam/media/media_files/2025/02/17/march-2-to-march-8-2025-weekly-horoscope-astrological-predictions-aswathi-to-ayilyam-533034.jpg)
Weekly Rashi Phalam in Malayalam
Weekly Horoscope in malayalam From December 21 December 27: ആദിത്യൻ ധനുരാശിയിൽ മൂലം ഞാറ്റുവേലയിലാണ്. ചന്ദ്രൻ വെളുത്തപക്ഷത്തിലും. ഡിസംബർ 21 ഞായറാഴ്ച ചാന്ദ്രമാസമായ പൗഷം ആരംഭിക്കുന്നു.
ശനി മീനം രാശിയിൽ പൂരൂരുട്ടാതിയിലും വ്യാഴം മിഥുനരാശിയിൽ പുണർതത്തിലുമാണ്. വ്യാഴത്തിൻ്റെ വക്രഗതി തുടരുന്നുണ്ട്. ചൊവ്വ ധനുരാശിയിൽ മൂലം നക്ഷത്രത്തിലാണ്. ചൊവ്വയ്ക്ക് മൗഢ്യമുണ്ട്. ബുധൻ വൃശ്ചികത്തിലാണ്.
ശുക്രൻ ധനുരാശിയിൽ മൂലം നക്ഷത്രത്തിൽ മൗഢ്യാവസ്ഥയിൽ സഞ്ചരിക്കുന്നു. രാഹുകേതുക്കൾ യഥാക്രമം കുംഭം (ചതയം), ചിങ്ങം (പൂരം) രാശികളിലാണ്. ഈ ഗ്രഹനിലയെ മുൻനിർത്തി അശ്വതി മുതൽ ആയില്യം വരെയുള്ള നക്ഷത്രങ്ങളിൽ ജനിച്ചവരുടെ സമ്പൂർണ്ണ വാരഫലം ഇവിടെ അവതരിപ്പിക്കുന്നു.
Also Read: ഡിസംബർ മാസത്തെ സമ്പൂർണ നക്ഷത്രഫലം; അശ്വതി മുതൽ രേവതിവരെ
അശ്വതി
കർമ്മരംഗത്ത് അനുഭവപ്പെടുന്ന തടസ്സങ്ങൾ മാറാൻ സാധ്യത കാണുന്നുണ്ട്. ചതിക്കുഴികളെ വേഗത്തിൽ തിരിച്ചറിയുന്നതാണ്. പുതിയ കാലത്തിൻ്റെ മാറ്റങ്ങൾ ഉൾക്കൊള്ളുവാനുള്ള സന്നദ്ധതയുണ്ടാവും. സഹപ്രവർത്തകരുടെ പ്രശ്നങ്ങൾ ക്ഷമാപൂർവം കേൾക്കുന്നതാണ്. യാത്രകൾ കൊണ്ട് പറയത്തക്ക പ്രയോജനമുണ്ടാവണമെന്നില്ല. സർക്കാരുമായി ബന്ധപ്പെട്ടു നേടേണ്ട കാര്യങ്ങൾക്ക് ആവർത്തിത ശ്രമം ആവശ്യമാണ്. കൈവായ്പകൾ മടക്കി കിട്ടും. നഷ്ടപ്പെട്ട രേഖകൾ തിരിച്ചു കിട്ടാൻ സാധ്യത കാണുന്നു. പൊതുവേ മാനസികോല്ലാസം അനുഭവപ്പെടുന്ന വാരമാണ്.
ഭരണി
ബിസിനസ്സ് വളരുന്നതിന് അനുകൂലമായ സാഹചര്യമാണുള്ളത്. മുതൽമുടക്കിയത് തിരിച്ചുകിട്ടിത്തുടങ്ങും. പങ്കുകച്ചവടം നേട്ടത്തിലേക്ക് നയിക്കുന്നതാണ്. ആലസ്യം അകലുകയും പ്രവർത്തനോന്മേഷം ഉണ്ടാവുകയും ചെയ്യും. കലാവാസന പ്രകടിപ്പിക്കാനുള്ള അവസരം ലഭിക്കുന്നതാണ്. ദേഹാസ്വസ്ഥത കുറയാം.
രാഷ്ട്രീയപരമായി സ്വാധീനം ഉയരുവാനിടയുണ്ട്. കൊതിച്ച പദവികൾ ലഭിക്കുന്നതാണ്. നിയമകാര്യങ്ങളിൽ വിദഗ്ദ്ധോപദേശം ലഭിക്കാം. കുടുംബ ബന്ധങ്ങൾ കൂടുതൽ ഊഷ്മളമാവും. പാരിതോഷികങ്ങൾ കിട്ടിയേക്കാം. പ്രണയം പുഷ്കലമാവും.
കാർത്തിക
കാര്യഗൗരവത്തോടെ പ്രവർത്തിക്കുന്നതായിരിക്കും. ഉത്തരവാദിത്വങ്ങളിൽ നിന്നും ഒളിച്ചോടുകയില്ല. ബിസിനസ്സിൽ പുഷ്ടിയുള്ള കാലമാണ്. എങ്കിലും അനാവശ്യമായ ചെലവുകൾ വെട്ടിക്കുറയ്ക്കുന്നത് ഉചിതം. പൊതുപ്രവർത്തകർക്ക് പദവികൾ ഉയരുന്നതാണ്. അതിലെ തർക്കങ്ങൾ അല്പം സ്വൈരം കെടുത്താം. ഊഹക്കച്ചവടത്തിൽ ലാഭമുണ്ടാവുന്നതാണ്. വീടുപണിയിലെ തടസ്സങ്ങൾ നീങ്ങും. ഇഷ്ടവസ്തുക്കൾ വാങ്ങാനും പ്രിയപ്പെട്ടവർക്ക് സമ്മാനം നൽകാനും പണം തടസ്സമാവുകയില്ല. ആരോഗ്യകാര്യത്തിൽ അലംഭാവമരുത്.
Also Read: ശുക്രൻ നീചരാശിയിൽ; ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതി വരെ
രോഹിണി
തീരുമാനങ്ങളിൽ ഉറച്ചുനിൽക്കാൻ വിഷമിക്കുന്നതാണ്. അനാവശ്യമായ തിടുക്കമുണ്ടാവും. ചിലരുടെ വാക്കുകളിൽ അമിതവിശ്വാസം പുലർത്തുന്നതാണ്. ബന്ധുക്കളിൽ നിന്നും സ്നേഹപിന്തുണ കൈവരും. ഞായറും തിങ്കളും ദേഹസുഖം കുറയാനിടയുണ്ട്. അലച്ചിലുണ്ടാവും. മറ്റുള്ളവർക്കായി ക്ലേശമനുഭവിക്കും. ചൊവ്വ മുതൽ കാര്യങ്ങൾ വരുതിയിലാവുന്നതാണ്. എന്നാൽ വ്യവഹാരങ്ങൾക്ക് മുതിരരുത്. ദാമ്പത്യത്തിൽ സ്വൈരമുണ്ടാവുന്നതായിരിക്കും. അനിഷ്ട സാഹചര്യങ്ങൾ പെട്ടെന്ന് ഒഴിവാകും.
മകയിരം
നക്ഷത്രനാഥനായ ചൊവ്വയ്ക്ക് ബലഹാനിയുള്ളത് കർമ്മതടസ്സങ്ങൾക്ക് കാരണമാകാം. അനാവശ്യമായ ഉത്കണ്ഠകൾ ഒഴിവാക്കേണ്ടതുണ്ട്. വിദ്യാർത്ഥികൾക്ക് അലസത വന്നേക്കും. സഹോദരരുമായി രഞ്ജിപ്പ് കുറയും. കലഹപ്രേരണകൾ ഒഴിവാക്കണം. പ്രണയികൾക്കിടയിൽ തർക്കങ്ങൾ ഉടുലെടുക്കാനിടയുണ്ട്. പുതിയ ജോലിക്കായുള്ള ശ്രമത്തിൽ വിഘാതം വരുന്നതാണ്. ചില വാഗ്ദാനലംഘനങ്ങൾ വിഷമിപ്പിക്കും. കുടുംബാംഗങ്ങളുമൊത്ത് ക്ഷേത്രദർശനം, വഴിപാടുകൾ തുടങ്ങിയവയ്ക്ക് സാധ്യതയുണ്ട്. വീടുവിട്ടു നിൽക്കുന്നവർ മടങ്ങാൻ വൈകുന്നതാണ്.
തിരുവാതിര
പുരോഗമന ചിന്തയുണ്ടായാലും പ്രവർത്തന രീതികളിൽ പഴമ തന്നെയാണ് മുന്നിട്ടു നിൽക്കുക. ഗുരുജനങ്ങളെയും കൂട്ടുകാരെയും കാണുവാനാവും. മൂഹത്തിനായി കുറച്ചു നേരം ചെലവഴിക്കുന്നതാണ്. കലാപ്രവർത്തനത്തിൽ വിരോധികളുണ്ടെന്ന് കണ്ടെത്തും. ധനാഗമ മാർഗങ്ങൾ പുഷ്ടിപ്പെടുത്താൻ തലപുകഞ്ഞ് ചിന്തിക്കും. പ്രണയികൾക്ക് വിഷാദമനുഭവപ്പെടുന്നതാണ്. ചൊവ്വ, ബുധൻ ദിവസങ്ങളിൽ അലച്ചിലുണ്ടാവും. ലഘുവായ യത്നങ്ങൾ ചെയ്യാൻ കൂടുതൽ നേരം വേണ്ടിവരുന്നതാണ്. ഈ ദിവസങ്ങളിൽ പുതുകാര്യങ്ങൾ തുടങ്ങാതിരിക്കുക കരണീയം.
Also Read: ധനു മാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ
പുണർതം
പുതിയവയുടെ പിന്നാലെ പായില്ല. ചിന്താശക്തി പണയം വെക്കാതിരിക്കും. ഗൃഹകാര്യങ്ങൾ ഭംഗിയായി നടക്കും. ജീവിത പങ്കാളിയുടെ പ്രവർത്തന ശൈലിയെ അഭിനന്ദിക്കുന്നതാണ്. പഴയകടം അല്പാല്പമായി കൊടുത്തുതീർക്കുവാനായേക്കും. സഹായ മനസ്ഥിതിയെ ആരെങ്കിലും ചൂഷണം ചെയ്യുന്നുണ്ടോ എന്ന് ചിന്തിക്കുന്നത് നന്നായിരിക്കും. സുഹൃത്തുക്കളുടെ വാക്കുകൾ എപ്പോഴും മുഖവിലയ്ക്കെടുക്കേണ്ടതില്ല. മകൻ്റെ ജോലിക്കാര്യത്തിൽ ശുഭസൂചന കിട്ടും. ദൈവിക സമർപ്പണങ്ങൾക്ക് അവസരമുണ്ടാവും.
പൂയം
പലകാര്യങ്ങൾ മനസ്സിനെ വട്ടംചുറ്റിച്ചേക്കാം. ചിലപ്പോൾ അലസതയുണ്ടാവും. മുൻപ് തടസ്സപ്പെട്ട ചില കാര്യങ്ങളിൽ സർക്കാരിലേക്ക് പുനരപേക്ഷിച്ചേക്കും. ആശയവിനിമയം കൃത്യമായിരിക്കുന്നതാണ്. ബിസിനസ്സിൽ ആദായം കുറയില്ല. വാരാദ്യം സുഹൃൽ സമാഗമം സന്തോഷമേകും. എതിർപ്പുകളെ അവഗണിക്കുന്നതാണ്. ഇൻഷ്വറൻസിൽ നിന്നും മറ്റും ധനലാഭമുണ്ടാവും. കിടപ്പുരോഗികൾക്ക് ചികിൽസാ മാറ്റം അല്പമായ ഗുണമേകാം. പിതാവിൽ നിന്നും പ്രശംസ/ ധനം ഇവ ലഭിക്കാം. വ്യാഴം, വെള്ളി ദിവസങ്ങൾക്ക് മേന്മയുണ്ടാവില്ല.
ആയില്യം
സമ്മിശ്രമായ അനുഭവങ്ങൾ ഉണ്ടാവുന്ന വാരമായിരിക്കും. നിരുന്മേഷത പിടികൂടാം. അനാവശ്യമായ ഉത്കണ്ഠകൾ ഒഴിവാക്കേണ്ടതുണ്ട്. രാഷ്ട്രീയക്കാർ ഉപജാപങ്ങളെ തിരിച്ചറിയും. കുടുംബ ബന്ധം ദൃഢമാകുന്നതാണ്. പ്രണയത്തിൽ ശൈത്യമുണ്ടാവും. ചെറുപ്പക്കാർ കർമ്മമേഖലയുമായി പൊരുത്തപ്പെടാനാവാതെ വിഷമിക്കും. ഭൂമിയിൽ നിന്നും ആദായം കിട്ടിത്തുടങ്ങും. പണം ചെലവഴിക്കുന്നതിൽ മിതവ്യയം നടപ്പാക്കാനായേക്കില്ല. കലാപ്രവർത്തനത്തിൽ മത്സരമുണ്ടാവും. ബുധൻ, വ്യാഴം ദിവസങ്ങളിൽ വാഹനയാത്രയിൽ കരുതലുണ്ടാവണം.
Read More: സമ്പൂർണ വർഷഫലം: അശ്വതി മുതൽ രേവതിവരെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us