/indian-express-malayalam/media/media_files/october-6-to-12-weekly-horoscope-astrological-predictions-moolam-to-revathi.jpg)
Weekly Rashi Phalam in Malayalam
Weekly Horoscope in malayalam From December 14 December 20: ആദിത്യൻ വൃശ്ചികം, ധനു രാശികളിൽ, തൃക്കേട്ട - മൂലം ഞാറ്റുവേലകളിൽ സഞ്ചരിക്കുന്നു. കറുത്തപക്ഷം തുടരുകയാണ്. വെള്ളി - ശനി ദിവസങ്ങളിലായാണ് കറുത്തവാവ്! അത്തം മുതൽ മൂലം വരെയുള്ള നക്ഷത്രമണ്ഡലങ്ങളിലൂടെ ചന്ദ്രൻ സഞ്ചരിക്കുന്നു. ശുക്രൻ വൃശ്ചികം രാശിയിലാണ്. ശനിയാഴ്ച രാവിലെ ധനുവിൽ പ്രവേശിക്കുന്നു. ശുക്രന് മൗഢ്യം ആരംഭിച്ചു കഴിഞ്ഞു. ബുധൻ ധനുവിലുണ്ട്. ചൊവ്വയും മൗഢ്യാവസ്ഥയിൽ ധനുവിൽ സഞ്ചരിക്കുന്നു.
ശനി മീനം രാശിയിൽ പൂരൂരുട്ടാതി നക്ഷത്രത്തിലാണ്. രാഹു കുംഭം രാശിയിൽ ചതയം നക്ഷത്രത്തിലും കേതു ചിങ്ങം രാശിയിൽ പൂരം നക്ഷത്രത്തിലുമാണ്. വ്യാഴത്തിൻ്റെ വക്രഗതി തുടരുന്നു. മിഥുനം രാശിയിൽ പുണർതം നക്ഷത്രത്തിലാണ് വ്യാഴം സഞ്ചരിക്കുന്നത്. ഈ ഗ്രഹനിലയെ മുൻനിർത്തി മൂലം മുതൽ രേവതിവരെയുള്ള നക്ഷത്രങ്ങളിൽ ജനിച്ചവരുടെ വാരഫലം ഇവിടെ അവതരിപ്പിക്കുന്നു.
Also Read: ഡിസംബർ മാസത്തെ സമ്പൂർണ നക്ഷത്രഫലം; അശ്വതി മുതൽ രേവതിവരെ
മൂലം
ചന്ദ്രസഞ്ചാരം പത്താം ഭാവം മുതലാകയാൽ വാരാദ്യം ഫലപ്രദമാണ്. നല്ലതുടക്കം കിട്ടും. കരുതിയ കാര്യങ്ങൾ തടസ്സപ്പെടാതെ നിർവഹണത്തിലെത്തിക്കാൻ സാധിച്ചേക്കും. തൊഴിലിടത്തിൽ സമാധാനമുണ്ടാവും. സംഘടനാ രംഗത്ത് ഏകോപനം സാധ്യമാകുന്നതാണ്. സുഹൃത്തുക്കളെ തെരഞ്ഞെടുക്കുന്ന കാര്യത്തിൽ അല്പം വിവേകം ആവശ്യമായ സന്ദർഭമാണ്. സമീപകാലത്ത് തുടങ്ങിയ സംരംഭങ്ങൾ മെച്ചപ്പെടും. ജീവിത പങ്കാളിയുടെ അഭിപ്രായം കണക്കിലെടുക്കേണ്ടതുണ്ട്. ഭക്ഷണത്തിൽ ക്രമീകരണം വരുത്താൻ മടിക്കരുത്.
വ്യാഴം, വെള്ളി ചെലവധികരിക്കാം.
പൂരാടം
ആശയവിനിമയ ശേഷി ആദരിക്കപ്പെടുന്നതാണ്. മറ്റുള്ളവർ പിന്മാറിയ ദൗത്യങ്ങൾ ഏറ്റെടുത്ത് വിജയിപ്പിക്കും. ആരോഗ്യപരമായി മെച്ചപ്പെടുന്നതാണ്. മറ്റുള്ളവരുടെ അഭിപ്രായം ശ്രദ്ധാപൂർവ്വം കേൾക്കും. രാഷ്ട്രീയത്തിൽ നില മെച്ചപ്പെടുത്തുന്നതാണ്. വസ്തുവിൽപ്പന തടസ്സപ്പെടാം. അക്കാര്യത്തിൽ അമിത പ്രതീക്ഷയരുത്. ബിസിനസ്സുകാർക്ക് ലാഭം കുറയില്ല. ഊഹക്കച്ചവടത്തിൽ കരുതലുണ്ടാവണം. ഗതാഗത നിയമങ്ങൾ പാലിക്കുന്നതിൽ ശ്രദ്ധ കുറയരുത്. കുടുംബകാര്യങ്ങൾക്ക് കൂടുതൽ സമയം കണ്ടെത്തുന്നതാണ്. വ്യാഴം, വെള്ളി ദിവസങ്ങൾക്ക് മേന്മ കുറയാം.
ഉത്രാടം
നീതിബോധം അണുവിട കുറയില്ല. പ്രവർത്തന ശൈലിയെ വിമർശിക്കുവാൻ ആളുണ്ടായാലും പിന്മാറുകയില്ല. മേലധികാരികളുടെ പ്രോൽസാഹനം ലഭിക്കുന്നതാണ്. വ്യാപാരത്തിൽ കൂടുതൽ മുതൽമുടക്കുന്നത് കരുതലോടെയാവണം. ഊഹക്കച്ചവടത്തിൽ ലാഭം പ്രതീക്ഷിക്കാം. മകൻ്റെ ജോലിക്കാര്യത്തിൽ ശുപാർശകൾക്ക് മുതിരില്ല. ഗൃഹത്തിൽ അറ്റകുറ്റപ്പണി വേണ്ടിവരാം. പുതിയ വാഹനം വാങ്ങുന്നതിൽ കുടുംബത്തിൽ ഭിന്നതയുണ്ടാവാം. മാതാപിതാക്കളുടെ ശുശ്രൂഷയ്ക്ക് കൂടുതൽ നേരം കണ്ടെത്തുന്നതാണ്. വെള്ളി, ശനി ദിവസങ്ങളിൽ അല്പം അലച്ചിലുണ്ടാവാം.
Also Read: ശുക്രൻ നീചരാശിയിൽ; ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതി വരെ
തിരുവോണം
വെള്ളിയും ശനിയുമൊഴികെ ഒട്ടൊക്കെ വാരം മുഴുവനും അനുകൂലമാണ്. പരിശ്രമങ്ങൾക്ക് അർഹമായ പരിഗണന ലഭിക്കാം. കുടുംബവൃത്തങ്ങളിലും സാമൂഹിക ജീവിതത്തിലും അംഗീകാരം കിട്ടും. പങ്കുകച്ചവടത്തിൽ നിന്നും നല്ല ലാഭവിഹിതം കൈവരുന്നതാണ്. കലാപ്രവർത്തനത്തിൽ അവസരങ്ങൾ കൂടുകയാൽ തിരക്കുണ്ടാവും. വിവാദങ്ങളിൽ പിൻതുണയുയരുന്നതാണ്. ജന്മനാട്ടിലെ ക്ഷേത്രോത്സവാദികളിൽ പങ്കെടുക്കുവാൻ അവസരം വന്നെത്തും. മനസ്സിനെ അലട്ടിയ ചില പ്രശ്നങ്ങൾക്ക് ഉചിതമായ പരിഹാരം സംജാതമാകും.
അവിട്ടം
മത്സരങ്ങളിലും അഭിമുഖങ്ങളിലും കഴിവ് തെളിയിക്കും. ശുഭപ്രതീക്ഷ പുലർത്തുന്നതാണ്. പരിഹരിക്കാനാവാതെ കിടക്കുന്ന ദുർഘട പ്രശ്നങ്ങൾക്ക് പോംവഴി കാണും. സാമൂഹിക രംഗത്ത് കൂടുതൽ സജീവമാകുന്നതാണ്. ഗവേഷണത്തിൽ ചെറിയ തടസ്സങ്ങൾ വരാം. സ്വാശ്രയ വ്യാപാരത്തിൽ നിന്നും വരുമാനം ഉയരുന്നതാണ്. കടബാധ്യതകൾ കുറശ്ശെ കൊടുക്കാനാവും. ഗൃഹത്തിലെ വയോജനങ്ങളുടെ ആരോഗ്യകാര്യത്തിൽ ശ്രദ്ധ വേണം. ചെറുപ്പക്കാരുടെ കടുംപിടിത്തം മനക്ലേശത്തിന് കാരണമാകും. യാത്രകൾ പലനിലയ്ക്കും പ്രയോജനം ചെയ്യും.
ചതയം
വാരാദ്യം തടസ്സങ്ങൾ ഉണ്ടാവും. ഞായർ മുതൽ ചൊവ്വ വരെ പരീക്ഷണങ്ങൾക്ക് മുതിരരുത്. അമിത ധനവ്യയം വരാം. കലഹ പ്രേരണകളുണ്ടായേക്കാം. ബുധൻ മുതൽ അനുകൂല ഫലങ്ങൾ വന്നെത്തും. തൊഴിലിടത്തിൽ സമാധാനം നിറയുന്നതാണ്. മേലുദ്യോഗസ്ഥർ അഭിപ്രായം ചോദിക്കും. വ്യാപാരികൾക്ക് വിപണിയുടെ സ്പന്ദനം തിരിച്ചറിയുവാനാവും. പാരമ്പര്യത്തോട് കൂറുപുലർത്തും. ആദർശങ്ങളിൽ ചെറിയ വിട്ടുവീഴ്ചകൾക്ക് സന്നദ്ധതയുണ്ടാവും. ആഢംബര വസ്തുക്കൾ/ഗൃഹോപകരണങ്ങൾ പ്രതിമാസ അടവ് വ്യവസ്ഥയിൽ വാങ്ങിക്കുന്നതാണ്.
Also Read: സമ്പൂർണ വർഷഫലം: അശ്വതി മുതൽ രേവതിവരെ
പൂരൂരുട്ടാതി
മാറ്റിവെച്ചിരുന്ന പലകാര്യങ്ങളും പൂർത്തിയാക്കാൻ കഴിയുന്നതാണ്. ക്ഷമാശീലം ചിലപ്പോൾ നഷ്ടമായേക്കാം. ഉപജാപങ്ങളെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കും. പൂർവ്വിക സ്വത്തുക്കളെ സംബന്ധിച്ച തർക്കങ്ങൾക്ക് സാധ്യതയുണ്ട്. അനാവശ്യ വിവാദങ്ങളിൽ തലയിടാതിരിക്കുന്നത് ഉത്തമം. കുടുംബത്തിനൊപ്പം വിനോദം, ഷോപ്പിംഗ്, പുറമേ നിന്നും ഭക്ഷണം ഇവയ്ക്ക് അവസരം വരാം. കിടപ്പ് രോഗികൾക്ക് ചികിൽസാമാറ്റത്താൽ ആശ്വാസകാലമാണ്. ഞായർ, തിങ്കൾ വാഹനം, അഗ്നി, യന്ത്രം ഇവയുടെ ഉപയോഗത്തിൽ കരുതലുണ്ടാവണം.
ഉത്രട്ടാതി
സാമാന്യം ഗുണഫലങ്ങൾ വന്നെത്തുന്ന വാരമാണ്. പ്രവൃത്തികൾ ഏകാഗ്രതയോടെ നിർവഹിക്കാൻ കഴിയും. തൊഴിലിടം സമാധാനമുള്ളതായിരിക്കും. സുഹൃത്ബന്ധം വിപുലമാവും. പണമെടപാടുകളുടെ രേഖകൾ കൃത്യമായി സൂക്ഷിക്കേണ്ടതുണ്ട്. കലാകാരന്മാർക്ക് പ്രശംസ ലഭിക്കാം. ഊഹക്കച്ചവടത്തിൽ നിന്നും നേട്ടങ്ങൾ വന്നെത്താം. പണയ സ്വർണ്ണം വീണ്ടെടുക്കാനാവും. വിദ്യാർത്ഥികൾക്ക് പരീക്ഷയിൽ ശോഭിക്കുന്നതാണ്. പ്രണയികൾക്ക് തടസ്സങ്ങൾ വരാം. അനാവശ്യമായ തിടുക്കം ഉപേക്ഷിക്കേണ്ടതാണ്. ചൊവ്വ, ബുധൻ ദിവസങ്ങളിൽ നവാരംഭങ്ങൾ നന്നല്ല.
രേവതി
ഉത്തരവാദിത്വങ്ങൾ ഒറ്റയ്ക്ക് നിർവഹിക്കേണ്ടതിനാൽ ക്ലേശവും ആലസ്യവും അനുഭവപ്പെടും. പുതിയ കാര്യങ്ങൾ തിടുക്കത്തിൽ തുടങ്ങരുത്. ഏഴരശ്ശനിക്കാല മാണെന്നത് ഓർമ്മയിലുണ്ടാവണം. ധനവിനിയോഗത്തിൽ ജാഗ്രത കുറയരുത്. വീട്, വാടകയ്ക്ക് കൊടുക്കാൻ തീരുമാനിച്ചേക്കും. മകളുടെ ഭാവികാര്യത്തിൽ നല്ലവാർത്ത കേൾക്കാറാവും. ബന്ധുകലഹത്തിൽ മാധ്യസ്ഥ ശ്രമങ്ങൾക്ക് മുതിരുന്നത് തിരിച്ചടിയാവും. സംഘടനകളിൽ ശക്തി തെളിയിക്കാൻ അവസരം സംജാതമാകും. ചൊവ്വ, ബുധൻ അഷ്ടമരാശിദിനങ്ങളാകയാൽ ജാഗ്രത വേണ്ടതുണ്ട്.
Read More: ബുധകുജയോഗം തുടരുമ്പോൾ ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതിവരെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us