scorecardresearch

Weekly Rashi Phalam: വാരഫലം, മകം മുതൽ തൃക്കേട്ടവരെ

Weekly Horoscope in Malayalam From December 14 December 20: ഡിസംബർ 14 ഞായർ മുതൽ ഡിസംബർ 20 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, മകം മുതൽ തൃക്കേട്ടവരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

Weekly Horoscope in Malayalam From December 14 December 20: ഡിസംബർ 14 ഞായർ മുതൽ ഡിസംബർ 20 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, മകം മുതൽ തൃക്കേട്ടവരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
അപ്‌ഡേറ്റ് ചെയ്‌തു
New Update
Horoscope

Weekly Rashi Phalam in Malayalam

Weekly Horoscope in malayalam From December 14 December 20: ആദിത്യൻ വൃശ്ചികം, ധനു രാശികളിൽ, തൃക്കേട്ട - മൂലം ഞാറ്റുവേലകളിൽ സഞ്ചരിക്കുന്നു. കറുത്തപക്ഷം തുടരുകയാണ്.  വെള്ളി - ശനി ദിവസങ്ങളിലായാണ് കറുത്തവാവ്! അത്തം മുതൽ മൂലം വരെയുള്ള നക്ഷത്രമണ്ഡലങ്ങളിലൂടെ ചന്ദ്രൻ സഞ്ചരിക്കുന്നു. ശുക്രൻ വൃശ്ചികം രാശിയിലാണ്. ശനിയാഴ്ച രാവിലെ ധനുവിൽ പ്രവേശിക്കുന്നു. ശുക്രന് മൗഢ്യം ആരംഭിച്ചു കഴിഞ്ഞു.  ബുധൻ ധനുവിലുണ്ട്.  ചൊവ്വയും മൗഢ്യാവസ്ഥയിൽ ധനുവിൽ സഞ്ചരിക്കുന്നു. 

Advertisment

ശനി മീനം രാശിയിൽ പൂരൂരുട്ടാതി നക്ഷത്രത്തിലാണ്. രാഹു കുംഭം രാശിയിൽ ചതയം നക്ഷത്രത്തിലും കേതു ചിങ്ങം രാശിയിൽ പൂരം നക്ഷത്രത്തിലുമാണ്. വ്യാഴത്തിൻ്റെ വക്രഗതി തുടരുന്നു. മിഥുനം രാശിയിൽ പുണർതം നക്ഷത്രത്തിലാണ് വ്യാഴം സഞ്ചരിക്കുന്നത്. ഈ ഗ്രഹനിലയെ മുൻനിർത്തി മകം മുതൽ തൃക്കേട്ടവരെയുള്ള നക്ഷത്രങ്ങളിൽ ജനിച്ചവരുടെ വാരഫലം ഇവിടെ അവതരിപ്പിക്കുന്നു.

Also Read: ഡിസംബർ മാസത്തെ സമ്പൂർണ നക്ഷത്രഫലം; അശ്വതി മുതൽ രേവതിവരെ

മകം

സ്വതസ്സിദ്ധമായ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരം കിട്ടില്ല. നവീനങ്ങളായ ആശയങ്ങൾ മനസ്സിലുണ്ടാവും. സാമ്പത്തിക സ്വാതന്ത്യം കുറയാം. കൂടുതൽ നേരം കർമ്മസ്ഥലത്ത് ചെലവഴിക്കുന്നതാണ്. ഗൃഹനിർമ്മാണത്തിന് സർക്കാർ അനുമതി ലഭിക്കാൻ കാത്തിരിപ്പ് തുടരും. ഉദ്യോഗാർത്ഥികൾ അഭിമുഖങ്ങൾക്ക് നന്നായി തയ്യാറെടുക്കും. സഹോദരരുമായി കലഹിച്ചേക്കാം. പ്രണയാഭ്യർത്ഥന നിരസിക്കപ്പെടും. കുടുംബത്തിനൊപ്പം ചെലവഴിക്കാൻ സമയമുണ്ടാവില്ല. ഞായർ, തിങ്കൾ, ശനി ദിവസങ്ങളിൽ മേന്മ കുറയും. ദേഹമനക്ലേശത്തിന് സാധ്യത കാണുന്നു.

പൂരം

പരിമിതമായ ആഗ്രഹങ്ങൾ നടന്നുകിട്ടും. വലിയ കാര്യങ്ങൾക്കുള്ള ശ്രമം പരാജയപ്പെടാം. പ്രോൽസാഹിപ്പിക്കുവാൻ ആരുമുണ്ടായേക്കില്ല.  ബിസിനസ്സിൽ അമിതധനം മുടക്കിയാൽ നഷ്ടസാധ്യതയുണ്ട്. പഴയ കടങ്ങൾ കൊടുത്തു തീർക്കാൻ മറ്റൊരു അവധി നിശ്ചയിക്കുന്നതാണ്. മക്കളുടെ കാര്യത്തിൽ സ്വസ്ഥതയും അഭിമാനവും ഉണ്ടാവും. ബന്ധുക്കളുടെ സന്ദർശനം സന്തോഷത്തിന് കാരണമാകും. ആരോഗ്യപരമായി അത്ര മെച്ചപ്പെട്ട വാരമല്ല. ദേഹക്ഷീണം അനുഭവപ്പെടാം. ചൊവ്വാഴ്ച മുതൽ വെള്ളിയാഴ്ച വരെ കൂടുതൽ ഗുണകരമാവും.

ഉത്രം

പഠന കാര്യങ്ങളിൽ കൂടുതൽ താത്പര്യം പുലർത്തുന്നതാണ്. ന്യായമായ ആവശ്യങ്ങൾ നടന്നുകിട്ടുന്ന വാരമായിരിക്കും. സഹപ്രവർത്തകരുടെ ഇടയിൽ സ്വീകാര്യതയേറും. വിവാദങ്ങളിൽ മൗനം അവലംബിക്കുന്നതാണ്. ബിസിനസ്സ് കാര്യങ്ങൾക്കായി പതിവിലുമധികം യാത്രകളുണ്ടായേക്കാം. വിപണിയിൽ മുന്നേറാനാവും. ആദർശങ്ങളെ മുറുകെ പിടിക്കുമ്പോഴും പ്രായോഗിക സമീപനം കൈക്കൊള്ളാൻ മടിക്കില്ല. പ്രണയാഭ്യർത്ഥന പരിഹസിക്കപ്പെടാം.  ജീവിതപങ്കാളിയുടെ വാക്കുകൾ അംഗീകരിക്കും.

Also Read: ശുക്രൻ നീചരാശിയിൽ; ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതി വരെ

അത്തം

പ്രവർത്തന മേഖല വിപുലീകരിക്കും. കൂടിയാലോചനകൾ ഫലപ്രദമായി മാറും. സഹോദരരിൽ നിന്നുള്ള സാമ്പത്തിക സഹായം ബാധ്യതകൾ പരിഹരിക്കാൻ സഹായകമാവും. ജീവിത പങ്കാളിയുടെ അനുരഞ്ജനമനസ്ഥിതിയെ അഭിനന്ദിക്കും. വിദേശത്ത് കഴിയുന്നവർക്ക് തൊഴിൽ പ്രശ്നങ്ങളിൽ ആശ്വാസം ലഭിക്കാം. രാഷ്ട്രീയ ഭാവിയെ സംബന്ധിച്ച ഉത്കണ്ഠകൾ നീങ്ങുന്നതാണ്. പുതിയ പദവികൾ തേടി വരാം. ക്ഷേത്രാടനത്തിന് സാഹചര്യം ഒരുങ്ങും. വിദ്യാർത്ഥികൾ കലാപ്രവർത്തനത്തിനും നേരം കണ്ടെത്തുന്നതാണ്.

ചിത്തിര

തുടങ്ങി പകുതിവഴിയിൽ നിന്നുപോയ കാര്യങ്ങൾ പൂർത്തിയാക്കാൻ സമയം കണ്ടെത്തും. ദുശ്ശീലങ്ങൾ ഒഴിവാക്കാൻ സ്വയം പ്രേരണയുണ്ടാവും. ഉദ്യോഗസ്ഥർക്ക് ദുർഘടദൗത്യങ്ങൾ സമ്മർദ്ദമുണ്ടാക്കിയേക്കാം. അയൽ വഴക്കുകളെ വ്യവഹാരത്തിലേക്ക് നയിക്കരുത്. വസ്തുവാങ്ങുന്ന കാര്യത്തിൽ ഭിന്നാഭിപ്രായം കുടുംബത്തിൽ നിന്നും തന്നെയുണ്ടാവും. ആഭരണങ്ങൾ മാറ്റി വാങ്ങാനോ പുതിയത് വാങ്ങിക്കാനോ സാധ്യത കാണുന്നു. ഉത്സവാദികളിൽ സക്രിയമായി പങ്കെടുക്കുവാനാവും.  ബന്ധുക്കളിൽ നിന്നും സഹായം സ്വീകരിച്ചേക്കും.

ചോതി

ചന്ദ്രൻ പന്ത്രണ്ടിൽ സഞ്ചരിക്കുകയാൽ വാരാദ്യം മനക്ലേശം, ചിലവുകൾ ഇവയുണ്ടാവും. അലച്ചിലിനും സാധ്യതയുണ്ട്. ചൊവ്വ, ബുധൻ ദിവസങ്ങളിൽ ന്യായമായ കാര്യങ്ങൾ നടന്നുകിട്ടും. ചില പ്രതീക്ഷകൾ പൂവണിയുന്നതാണ്. പ്രണയികൾക്ക് സന്തോഷിക്കാൻ സന്ദർഭമുണ്ടാവും. വ്യാഴം മുതൽ ദിവസങ്ങളിൽ വാഗ്ദാനം പാലിക്കാൻ കഴിയും. എന്നാൽ ചിലരുടെ വാഗ്ദാനലംഘനങ്ങൾ വിഷമിപ്പിക്കുന്നതാണ്. പുതിയ കാര്യങ്ങൾ തുടങ്ങുന്നതിന് കാലം അനുകൂലമല്ല. ധനവരവ് മോശമാവില്ല. മിതവ്യയം പാലിക്കാൻ കഴിഞ്ഞേക്കില്ല.

Also Read: സമ്പൂർണ വർഷഫലം: അശ്വതി മുതൽ രേവതിവരെ

വിശാഖം

മേലധികാരികളുടെ നിർദ്ദേശങ്ങളെ ചോദ്യം ചെയ്യും. അതിനാൽ തൊഴിലിടത്തിൽ ചില വൈക്ളബ്യങ്ങൾ വരാവുന്നതാണ്. ഗൃഹത്തിൻ്റെ നവീകരണം ഒരുവിധം പൂർത്തിയാവും. പ്രായോഗിക പരിചയം പലപ്പോഴും പിന്തുണക്കും. കൂട്ടുകച്ചവടത്തിലൂടെ ലാഭമുണ്ടാവും. വിപുലീകരണ ശ്രമങ്ങൾ ആലോചനയിൽ വരും. സാമ്പത്തിക ഇടപാടുകൾക്ക് രേഖകൾ സൂക്ഷിക്കുന്നത് നന്നായിരിക്കും. പുതിയ തലമുറയുടെ പ്രശ്നങ്ങൾ അനുഭാവപൂർവ്വം കേൾക്കും.  അന്യദേശത്തു കഴിയുന്ന കുടുംബാംഗത്തിൻ്റെ തിരിച്ചുവരവ് സന്തോഷത്തിന് കാരണമാകും.

അനിഴം

ന്യായമായ ആഗ്രഹങ്ങൾ സഫലമാവുന്നതാണ്. കർമ്മമേഖലയിൽ സൗഹൃദാന്തരീക്ഷം പുലരുന്നതായിരിക്കും. അനുരഞ്ജനം ഗാർഹസ്ഥ്യത്തെ സുഖകരമാക്കും. കക്ഷിരാഷ്ട്രീയത്തിൻ്റെ ചട്ടക്കൂടിൽ നിന്നും മാറാനാഗ്രഹം ഉണ്ടാവുമെങ്കിലും നടന്നുകിട്ടണമെന്നില്ല.  ഭൂമിവ്യവഹാരം നീളുന്നതിൽ അസ്വസ്ഥരാവും. സുഹൃത്തുക്കളുമായുള്ള കൂടിച്ചേരലുകൾ സുഖം നൽകും. ആത്മീയചര്യകൾ പുനരാരംഭിക്കാൻ തയ്യാറാവും. വിദ്യാർത്ഥികൾക്ക് ഏകാഗ്രത കുറയും.കലാസാഹിത്യ പ്രവർത്തനങ്ങൾക്ക് മാനസിക സ്വസ്ഥത ലഭിച്ചേക്കില്ല. തുടങ്ങിയവ പൂർത്തിയാക്കാനാവില്ല. ഭാവികാര്യങ്ങൾ കുടുംബാംഗങ്ങളുമായി ആലോചിച്ചേക്കും.

തൃക്കേട്ട

ഭൂമി സംബന്ധിച്ച കാര്യങ്ങൾക്ക് കൂടുതൽ സമയം ചെലവഴിക്കും. സാങ്കേതിക വിഷയങ്ങളിൽ വിദഗ്ദ്ധോപദേശം തേടും. സമർപ്പിച്ച പ്രോജക്ടിന് സർക്കാരിൽ നിന്നുമുള്ള അനുമതി ലഭിക്കുന്നതാണ്. വ്യാപാരത്തിൽ നേരിയ മുന്നേറ്റമുണ്ടാവും. കൂട്ടുകെട്ടുകളിൽ ചിലത് ഒഴിവാക്കാൻ സ്വയം തയ്യാറായേക്കും. കുടുംബകാര്യത്തിൽ കൂടുതൽ ശ്രദ്ധ വന്നേക്കും. ഏറ്റെടുത്ത ദൗത്യങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ സാധിക്കുന്നതാണ്. വാഗ്ദാനലംഘനത്തിൽ അസംതൃപ്തി വരുന്നതായിരിക്കും. ആശയവിനിമയം കൂടുതൽ സുതാര്യമാവുന്നതാണ്.

Read More: ബുധകുജയോഗം തുടരുമ്പോൾ ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതിവരെ

Horoscope Astrology weekly horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: