scorecardresearch

Weekly Horoscope Dec 07-Dec 13: വാരഫലം, മൂലം മുതൽ രേവതിവരെ

Weekly Horoscope: ഡിസംബർ 07 ഞായർ മുതൽ ഡിസംബർ 13 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, മൂലം മുതൽ രേവതിവരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

Weekly Horoscope: ഡിസംബർ 07 ഞായർ മുതൽ ഡിസംബർ 13 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, മൂലം മുതൽ രേവതിവരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
അപ്‌ഡേറ്റ് ചെയ്‌തു
New Update
Horoscope | Astrology

Weekly Horoscope, December 07-December 13

Astrology: ആദിത്യൻ വൃശ്ചികം രാശിയിൽ തൃക്കേട്ട ഞാറ്റുവേലയിലാണ്. ചന്ദ്രൻ കൃഷ്ണപക്ഷത്തിലൂടെ കടന്നുപോവുന്നു. ചൊവ്വ 21 ന് ഞായറാഴ്ച് ധനുരാശിയിൽ പ്രവേശിക്കും. ചൊവ്വയുടെ മൗഢ്യം തുടരുകയാണ്. ബുധനും ശുക്രനും വൃശ്ചിക രാശിയിൽ സഞ്ചരിക്കുന്നു. 24 ന് ബുധനാഴ്ച ശുക്രന് മൗഢ്യം തുടങ്ങും.

വ്യാഴം മിഥുനത്തിൽ വക്രഗതിയിലാണ്. ശനി മീനം രാശിയിൽ പൂരൂരുട്ടാതിയിൽ സഞ്ചരിക്കുന്നു. രാഹു കുംഭത്തിൽ സ്വന്തം നക്ഷത്രമായ ചതയത്തിലാണ്. കേതു ചിങ്ങം രാശിയിൽ പൂരത്തിലും. ഈ ഗ്രഹനിലയെ മുൻനിർത്തി മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളിൽ ജനിച്ചവരുടെ വാരഫലം ഇവിടെ അവതരിപ്പിക്കുന്നു.

Also Read: ഡിസംബർ മാസത്തെ സമ്പൂർണ നക്ഷത്രഫലം; അശ്വതി മുതൽ രേവതിവരെ

മൂലം

സമർപ്പിക്കുന്ന പദ്ധതികൾക്ക് അവസാന നിമിഷം സർക്കാരിൻ്റെ അംഗീകാരം ലഭിക്കാം. ക്ലേശം സഹിച്ചും ദൗത്യം പൂർത്തിയാക്കും. സഹപ്രവർത്തകർക്ക് മാർഗ്ഗനിർദ്ദേശം നൽകുന്നതാണ്. ഊഹാപോഹങ്ങൾക്ക് ചെവികൊടുക്കരുത്. മത്സര വിജയം അനായാസമാവില്ല.  മാതാപിതാക്കളുടെ അനിഷ്ടം സമ്പാദിക്കാനിടയുണ്ട്. സമാന ചിന്താഗതിക്കാരുമായി കൂട്ടുകൂടാനാവും. ഗതാഗത നിയമങ്ങൾ തെറ്റിക്കുകയാൽ പിഴ ചുമത്തപ്പെടും. തിങ്കൾ, ചൊവ്വ ദിവസങ്ങൾക്ക് മേന്മ കുറയും. ദാമ്പത്യത്തിൽ പിണക്കവും ഇണക്കവും തുടരുന്നതാണ്.

പൂരാടം

ആത്മവിശ്വാസത്തോടെ ഉത്തരവാദിത്വം നിറവേറ്റുന്നതാണ്. ഉപജാപങ്ങൾക്ക് മറുപടി നൽകും. ആർഭാടങ്ങൾ ഒഴിവാക്കാൻ ശ്രമിക്കുമെങ്കിലും കഴിഞ്ഞേക്കില്ല. സ്ഥലം വാങ്ങുന്ന കാര്യത്തിൽ തീരുമാനം വൈകാം. കലാകാരന്മാർക്ക്  പ്രതിഫലം കുറയാം. പഠനത്തിൽ ശ്രദ്ധ ചഞ്ചലമാവും. കാര്യസാധ്യത്തിന് അലച്ചിലുണ്ടാവും. സഹോദരരുടെ സഹായം ലഭിക്കുന്നതാണ്. പിതാവിൻ്റെ ആരോഗ്യ കാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണം. ഗാർഹികാധ്വാനം അമിതമായേക്കും. തിങ്കൾ, ചൊവ്വ അഷ്ടമരാശിയാകയാൽ ശുഭാരംഭങ്ങൾക്ക് ഉചിതമല്ല.

ഉത്രാടം

സാഹചര്യങ്ങൾ അനുകൂലമാണ്. കഠിനമെന്ന് കരുതിയ പലതും പ്രതീക്ഷിച്ചതിലും വേഗത്തിൽ ചെയ്യാനാവും. പണവരവ് മോശമാവില്ല. ബിസിനസ്സിൽ പാർട്ണർമാരെ ചേർക്കാൻ ശ്രമിക്കും. എന്നാൽ അക്കാര്യത്തിൽ ഇരുമനസ്സുണ്ടാവും. പൊതുപ്രവർത്തനത്തിൽ വഴിത്തിരിവുണ്ടാവും. കുടുംബത്തോടൊപ്പം ദൂരയാത്രകൾ ആസൂത്രണം ചെയ്യുന്നതാണ്. സഹപാഠികളുടെ യോഗത്തിൽ പങ്കെടുക്കുന്നതാണ്. ആഴ്ചമധ്യത്തിലെ ദിവസങ്ങൾക്ക് ശുഭത്വം കുറയും.

Also Read: ബുധകുജയോഗം തുടരുമ്പോൾ ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതിവരെ

തിരുവോണം

വാരാദ്യം ഉത്സാഹം അനുഭവപ്പെടും. ശുഭവാർത്തകൾ കേൾക്കുന്നതാണ്. തൊഴിൽ രംഗത്ത് മുന്നേറുന്നതിന് അവസരങ്ങൾ ഉണ്ടാവുന്നതായിരിക്കും.ഏറ്റെടുത്ത ഉത്തരവാദിത്വം വിജയിപ്പിക്കും. സാങ്കേതിക വിഷയങ്ങളിൽ കൂടുതൽ അറിവ് സമ്പാദിക്കേണ്ട സ്ഥിതി വരുന്നതാണ്. കരാർ പണികൾ നീട്ടിക്കിട്ടുമോ എന്ന ആശങ്കയുണ്ടാവുന്നതാണ്. സന്ധിസംഭാഷണങ്ങൾക്ക് നിയോഗിക്കപ്പെടും. ഉപരിപഠനത്തിന് ഉതകുന്ന ഹ്രസ്വകാലകോഴ്സിൽ ചേർന്നേക്കും. കക്ഷിരാഷ്ട്രീയത്തോട് വിരക്തിയുണ്ടാവും. പിതൃധനം അനുഭവത്തിൽ വരുന്നതാണ്. ബുധൻ, വ്യാഴം ദിവസങ്ങൾക്ക് മേന്മ കുറയും.

അവിട്ടം

പാരമ്പര്യത്തെയും പുതുമയേയും സമന്വയിപ്പിക്കാൻ ശ്രമം തുടരുന്നതാണ്. വ്യത്യസ്ത കർമ്മമേഖലകളിൽ പ്രശോഭിക്കാനാവും. മേലധികാരികൾക്ക് കൃത്യമായ വിശദീകരണം നൽകുന്നതാണ്. എതിർ സ്വരങ്ങൾ അസ്വസ്ഥമാക്കാം. നിഷ്പക്ഷ നിലപാടുകൾ ശത്രുക്കളെ സൃഷ്ടിക്കുന്നതാണ്. ഏജൻസികളിൽ നിന്നും ലാഭം കിട്ടും.കൂടുതൽ നേരം ആലോചനകളിൽ മുഴുകും. കുടുംബകാര്യങ്ങളോർത്ത് അല്പം സന്തോഷം കുറയാം. സെമിനാറുകളിലും ചർച്ചകളിലും ശോഭിക്കുന്നതാണ്.അപ്രസക്ത കാര്യങ്ങൾക്ക് കൂടുതൽ നേരം ചെലവഴിക്കും.

Also Read: ധനു മാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ

ചതയം

പതിവ് കാര്യങ്ങൾ ഒരുവിധം ഭംഗിയായി നടന്നുകിട്ടും. നിഴൽ പോലെ ആലസ്യം ഉണ്ടാവുന്നതാണ്. അധികാരികളുടെ പ്രോൽസാഹനം ലഭിച്ചേക്കാം. ജീവിതച്ചെലവുകൾ കൂടുന്നതിനാൽ ക്ലേശമുണ്ടാവും. കാര്യനിർവഹണത്തിൽ തടസ്സങ്ങൾ വരാനിടയുണ്ട്. അഭിമാനത്തെ ചോദ്യം ചെയ്യുന്നു എന്ന തോന്നൽ മൂലം ചില കലഹങ്ങൾ ഉദയം ചെയ്യാം.  സുതാര്യമായ സമീപനം ചിലർ ചൂഷണം ചെയ്തേക്കാം. ജീവകാരുണ്യ പ്രവർത്തനത്തിൽ സജീവമാകുന്നതാണ്.മകൻ്റെ നിർബന്ധശീലം വ്യകുലതയുണ്ടാക്കും. ചെറുസംരംഭങ്ങളുമായി മുന്നോട്ടുപോകുന്നതാണ്.

പൂരൂരുട്ടാതി

ഉദ്യോഗസ്ഥർക്ക് കൃത്യസമയത്ത് ഓഫീസിൽ നിന്നുമിറങ്ങാൻ സാധിച്ചേക്കില്ല. സങ്കീർണ വിഷയങ്ങളിൽ അനുഭവജ്ഞാനമുള്ളവരുടെ നിർദ്ദേശം സ്വീകരിക്കും. നിശ്ചയിച്ചുറച്ച വിഷയങ്ങളിൽ വ്യതിചലനം വരാം. ഭൂമിയിൽ നിന്നും അനുഭവഗുണം കുറയുന്നതാണ്. ബിസിനസ്സുകാരുടെ വിപണന തന്ത്രങ്ങൾ ഫലം കാണണമെന്നില്ല.  കിടപ്പുരോഗികൾക്ക് ആശ്വാസമുണ്ടാവും. മത്സരങ്ങളിൽ ഒരുപാട് വിയർപ്പൊഴുക്കും. യാഥാർത്ഥ്യങ്ങളോട് പൊരുത്തപ്പെടുന്നതാണ്. പ്രണയികൾക്ക് ആഹ്ളാദിക്കാനവസരം ഉണ്ടായേക്കില്ല. അന്യദേശത്തുനിന്നും തീർത്ഥയാത്രക്കായി ജന്മനാട്ടിലേക്ക് വരാം.

ഉത്രട്ടാതി

നീതിയുക്തമായി തീരുമാനങ്ങൾ കൈക്കൊള്ളുകയാൽ ജനകീയത ഉയരും. ഭരണസംവിധാനത്തിൻ്റെ ആനുകൂല്യം ലഭിക്കുന്നതാണ്. കാര്യവിജയത്തിൽ മതിമറക്കരുത്. ഗവേഷകർക്ക് കൂടുതൽ വിഷയങ്ങൾ അറിയേണ്ടായി വരും. ഗഹനമായ വിഷയങ്ങൾ ലളിതമാക്കാൻ ശ്രമം തുടരുന്നതാണ്. നവസംരംഭങ്ങൾക്ക് ഉചിത സന്ദർഭമല്ല. സാമ്പത്തിക അച്ചടക്കം പാലിക്കാനായേക്കില്ല.   കലാമത്സരങ്ങളിൽ പങ്കെടുക്കാൻ കൂടുതൽ പരിശീലനം ആവശ്യമായേക്കും. കരാറുകളിൽ ഒപ്പിടും മുൻപ് നിയമങ്ങൾ/ നിബന്ധനകൾ കൃത്യമായി അറിയേണ്ടതുണ്ട്.

രേവതി

അപ്രസക്ത കാര്യങ്ങൾ ആലോചിച്ച് കൂട്ടും. പ്രവർത്തനത്തെ ഉദാസീനതയും മടുപ്പും ബാധിച്ചേക്കാം. എല്ലാക്കാര്യങ്ങളിലും സത്യവസ്ഥ അറിഞ്ഞശേഷം പ്രതികരിക്കുകയാവും ഉചിതമാവുക. ആത്മവിശ്വാസം അമിതമാവരുത്. പ്രോജക്ടുകൾക്ക് രജിസ്ട്രേഷൻ ലഭിക്കുന്നതാണ്. വയോജനങ്ങളെ ശുശ്രൂഷിക്കാനായി സമയം കണ്ടെത്തുന്നതാണ്. വാഹനത്തിൻ്റെ അറ്റകുറ്റപ്പണിക്ക് പ്രതീക്ഷിച്ചതിലും ചെലവുണ്ടാകാം. അർപ്പണ മനോഭാവം തിരിച്ചറിയപ്പെട്ടേക്കില്ല. വാരമധ്യം മുതൽ കൂടുതൽ നല്ലഫലം വന്നു ചേരുന്നതാണ്. കുടുംബസൗഖ്യത്തിന് വിട്ടുവീഴ്ച വേണ്ടിവന്നേക്കും. സംഘടനയിൽ സ്വാധീനം വർദ്ധിക്കാനിടയുണ്ട്.

Read More: ശുക്രൻ നീചരാശിയിൽ; ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതി വരെ

Advertisment
Horoscope Astrology weekly horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: