scorecardresearch

Weekly Horoscope Dec 07-Dec 13: വാരഫലം, മകം മുതൽ തൃക്കേട്ടവരെ

Weekly Horoscope: ഡിസംബർ 07 ഞായർ മുതൽ ഡിസംബർ 13 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, മകം മുതൽ തൃക്കേട്ടവരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

Weekly Horoscope: ഡിസംബർ 07 ഞായർ മുതൽ ഡിസംബർ 13 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, മകം മുതൽ തൃക്കേട്ടവരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
New Update
Horoscope

Weekly Horoscope, December 07-December 13

Astrology: ആദിത്യൻ വൃശ്ചികം രാശിയിൽ തൃക്കേട്ട ഞാറ്റുവേലയിലാണ്. ചന്ദ്രൻ കൃഷ്ണപക്ഷത്തിലൂടെ കടന്നുപോവുന്നു. ചൊവ്വ 21 ന് ഞായറാഴ്ച് ധനുരാശിയിൽ പ്രവേശിക്കും. ചൊവ്വയുടെ മൗഢ്യം തുടരുകയാണ്. ബുധനും ശുക്രനും വൃശ്ചിക രാശിയിൽ സഞ്ചരിക്കുന്നു. 24 ന് ബുധനാഴ്ച ശുക്രന് മൗഢ്യം തുടങ്ങും.

Advertisment

വ്യാഴം മിഥുനത്തിൽ വക്രഗതിയിലാണ്. ശനി മീനം രാശിയിൽ പൂരൂരുട്ടാതിയിൽ സഞ്ചരിക്കുന്നു. രാഹു കുംഭത്തിൽ സ്വന്തം നക്ഷത്രമായ ചതയത്തിലാണ്. കേതു ചിങ്ങം രാശിയിൽ പൂരത്തിലും. 

ഈ ഗ്രഹനിലയെ മുൻനിർത്തി മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളിൽ ജനിച്ചവരുടെ വാരഫലം ഇവിടെ അവതരിപ്പിക്കുന്നു.

Also Read: ഡിസംബർ മാസത്തെ സമ്പൂർണ നക്ഷത്രഫലം; അശ്വതി മുതൽ രേവതിവരെ

മകം

നല്ല അനുഭവങ്ങളോടുകൂടി തുടങ്ങുന്ന വാരമാവും. ഞായറാഴ്ച സുഹൽ സമാഗമം, വിരുന്നിൽ പങ്കെടുക്കൽ, ധനലാഭം ഇവയുണ്ടാവാം. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ അലച്ചിലിന് സാധ്യത കാണുന്നു.  മനക്ലേശം വരും. ജോലിഭാരം കൂടുന്നതാണ്. ചെലവിന് പലവഴികൾ വന്നെത്തും.
 ബുധനും വ്യാഴനും സുഖഭോഗം, ഭക്ഷണതൃപ്തി, ബഹുമാന്യത, പാരിതോഷികലബ്ധി ഇവയുണ്ടാവും. ക്ഷേത്ര ദർശനത്തിന് അവസരം വരാം. വെള്ളി, ശനി ദിവസങ്ങളിൽ സ്വൈരം കുറയാം. സംഭാഷണം വിരോധികളെ സൃഷ്ടിക്കാനിടയുണ്ട്.

പൂരം

ഭാവിയെക്കുറിച്ച് ആലോചന കൂടും. പ്രവൃത്തികളിൽ ശുഷ്കാന്തി കുറയുന്നതാണ്. ഉത്തരവാദിത്വങ്ങൾ പകരക്കാരെ ഏല്പിക്കുന്നത് ദോഷകരമായി വരാം. കലാരംഗത്ത്, മത്സരങ്ങളിൽ വിജയിക്കാനാവും. പ്രണയികൾക്ക് ആഹ്ളാദിക്കാനുള്ള അവസരങ്ങൾ സംജാതമാകും. വ്യാപാരികൾക്കും വ്യവസായികൾക്കും ഈയാഴ്ച കരുതിയ പുരോഗതി ഉണ്ടായേക്കില്ല. കുടുംബകാര്യങ്ങൾക്ക് സമയം കിട്ടുന്നില്ലെന്ന് ഒഴികഴിവുകൾ കാണും. പഠനത്തിൽ ഏകാഗ്രത കുറയാം. ഞായർ, ബുധൻ, വ്യാഴം ദിവസങ്ങൾക്ക് മേന്മയുണ്ടാവും.

ഉത്രം

കർമ്മമേഖലയിൽ ന്യായമായ വിധം മുന്നേറാൻ സാധിക്കും. സഹജമായ കഴിവുകൾ തുണയ്ക്കെത്തും. സമയോചിതമായ തീരുമാനങ്ങളും നിർവ്വഹണവും പ്രശംസിക്കപ്പെടും. പുതിയ കാര്യങ്ങൾ ബാലാരിഷ്ടകൾ പിന്നിട്ട് വളരാൻ തുടങ്ങുന്നതാണ്. ഗവേഷകർക്ക് പ്രബന്ധരചനയിൽ മുഴുകാനാവും. ബന്ധങ്ങളുടെ ദാർഢ്യം നിലനിർത്തുന്നതിൽ വിജയിക്കുന്നതാണ്. ധനവരവ് കുറയില്ല. എന്നാൽ ചെലവുകളിൽ മിതത്വം പാലിക്കുന്നത് ഗുണകരമാവും. ഗൃഹനിർമ്മാണം അല്പം മന്ദഗതിയിലായേക്കും.  സുഹൃൽ സമാഗമത്തിൽ പങ്കെടുക്കുന്നതാണ്.

Also Read: ബുധകുജയോഗം തുടരുമ്പോൾ ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതിവരെ

അത്തം

കാര്യങ്ങൾ ഒരുവിധം വരുതിയിലാവും. പ്രവർത്തനത്തിൽ ആത്മവിശ്വാസവും ഏകാഗ്രത പുലർത്തുവാൻ സാധിക്കും. മേലധികാരികളുടെ പ്രീതിനേടുന്നതാണ്. കുടുംബകാര്യങ്ങളിൽ സമാധാനം പ്രതീക്ഷിക്കാം. കിട്ടാക്കടങ്ങൾ കുറച്ചൊക്കെ കിട്ടാനിടയുണ്ട്. വായ്പയുടെ തിരിച്ചടവ് സുഗമമാവും. വിരോധികളുടെ കാര്യത്തിൽ ശക്തമായ നിലപാടുകൾ കൈക്കൊള്ളുന്നതാണ്. ബന്ധുക്കളുടെ തർക്കങ്ങളിൽ സ്തുത്യർഹമാംവിധം മാധ്യസ്ഥം വഹിക്കുന്നതാണ്. ബുധൻ, വ്യാഴം ദിവസങ്ങളിൽ ചെലവധികരിക്കാം.

ചിത്തിര

ഗുണാനുഭവങ്ങൾക്ക് മുൻതൂക്കം കിട്ടുന്ന വാരമാണ്. അറിവ് ആത്മവിശ്വാസമേകുന്നതാണ്. മിക്കകാര്യങ്ങളിലും സ്വതന്ത്രമായ സമീപനം കൈക്കൊള്ളും. ബിസിനസ്സുകാർക്ക് ലാഭം കൂടുന്നതാണ്. വിപണന തന്ത്രങ്ങൾ വിജയിച്ചതിൻ്റെ സന്തോഷമുണ്ടാവും. ചിലരുടെ കൃതഘ്നത വിഷമിപ്പിച്ചേക്കും.  വ്യായാമത്തിന് സമയം മാറ്റിവെക്കുമെങ്കിലുംഇടക്കിടെ ആലസ്യം ബാധിക്കുന്നതാണ്. ഗൃഹനിർമ്മാണത്തിന് തയ്യാറെടുക്കും. അന്യദേശത്ത് കഴിയുന്നവരെ തൊഴിൽ പ്രശ്നങ്ങൾ അലട്ടാനിടയുണ്ട്. അനാവശ്യമായ തിടുക്കം ഒഴിവാക്കേണ്ടതുണ്ട്.

ചോതി

ഏതാണ്ട് വാരം മുഴുവൻ അനുകൂലഫലങ്ങളാവും. വാഗ്ദാനം പാലിക്കാൻ കഴിയുന്നതിനാൽ സന്തോഷമുണ്ടാവും. സ്വന്തം സ്ഥാപനത്തിന് നവീനശാഖ തുടങ്ങാൻ വേണ്ട പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകും. രാഷ്ട്രീയമായി മെച്ചം വരുന്നതാണ്. മത്സരങ്ങളിൽ മുൻതൂക്കം ഉണ്ടാവും. സാമ്പത്തികമായി സ്വാതന്ത്ര്യമുണ്ടാവും. സമ്മാനം/ പാരിതോഷികം ഇവ ലഭിക്കാം. വിവാദങ്ങളിൽ നിന്നും ബുദ്ധിപൂർവ്വം ഒഴിഞ്ഞു നിൽക്കും. പുതിയ തലമുറയെ കേൾക്കാൻ തയ്യാറായേക്കും. അനുരാഗികൾക്ക് ഭാവിതീരുമാനം കൈക്കൊള്ളാൻ സാധിക്കുന്നതാണ്.

Also Read: ധനു മാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ

വിശാഖം

കുടുംബജീവിതത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാവും. വ്യത്യസ്തങ്ങളായ കർമ്മമേഖലകളിൽ ശോഭിക്കുന്നതാണ്. വാക്കും കർമ്മവും ഒന്നായിരിക്കുന്നതിൽ വിജയിക്കും. എന്നാൽ വാക്കുകൾക്ക് പാരുഷ്യം വരാനിടയുണ്ട്. തന്മൂലം ശത്രുക്കളുടെ എണ്ണം കൂടുന്നതാണ്. നഷ്ടപ്പെട്ടുവെന്ന് കരുതിയ രേഖകൾ തിരിച്ചു കിട്ടാം.  മത്സരങ്ങളിൽ നിലമെച്ചപ്പെടുത്തും.
നറുക്കെടുപ്പ്, ചിട്ടി മുതലായവയിലൂടെ ധനാഗമം പ്രതീക്ഷിക്കാം. ഭാവിചിന്തകൾ സുഹൃത്തുക്കളോട് പങ്കുവെക്കുന്നതാണ്. വിട്ടുവീഴ്ചാമനോഭാവം ദാമ്പത്യത്തെ സംതൃപ്തമാക്കും.

അനിഴം

സ്ഥാനങ്ങൾക്കും പദവികൾക്കും അവകാശവാദമുന്നയിച്ചേക്കാം. ചിലപ്പോൾ നിയമസഹായം തേടുന്നതാണ്. ആത്മവിശ്വാസം അധികമാവരുത്. ഗവേഷകരുടെ വാക്കുകൾ ശ്രദ്ധിക്കപ്പെടുന്നതാണ്. ഉപകാരം ചെയ്തവർ തന്നെ വിരോധികളായേക്കും. വിവരസാങ്കേതികവിദ്യയിൽ ശോഭിക്കുവാൻ കഴിയുന്നതാണ്. ബിസിനസ്സിൽ നഷ്ടസാധ്യതയും കൂടി വിലയിരുത്തേണ്ടതുണ്ട്. അപരിചിതരുമായി കരാർ ഉറപ്പിക്കുന്നത് ആശാസ്യമല്ല. ഞായർ, തിങ്കൾ, വ്യാഴം ദിവസങ്ങൾക്ക് ശുഭത്വം കുറയുന്നതാണ്. മുടങ്ങിക്കിടക്കുന്ന വഴിപാടുകൾ നടത്താനാവും.

തൃക്കേട്ട

മത്സരപ്പരീക്ഷ, ഇൻ്റർവ്യൂ എന്നിവയിൽ നന്നായി തിളങ്ങും. ജോലിയില്ലാത്തവർക്ക് പുതിയ അവസരങ്ങൾ ലഭിക്കാം. യാഥാർത്ഥ്യ ബോധത്തോടുകൂടിയ പ്രതികരണങ്ങളും നിലപാടുകളും കൈക്കൊള്ളുന്നതായിരിക്കും. പാരമ്പര്യ തൊഴിലുകളിൽ നൂതന സാങ്കേതികവിദ്യ അവലംബിക്കും. സുഹൃത്തിന് സാമ്പത്തിക സഹായം ചെയ്യുന്നതാണ്. വാക്കുകൾക്ക് ശക്തി കൂടും. പലപ്പോഴും അപ്രസക്തമായ ആലോചനകളിൽ മുഴുകും. ചുമതലകൾ കുടുംബാംഗങ്ങളെ ഏല്പിക്കാൻ വൈമുഖ്യമുണ്ടാവും. ചൊവ്വാഴ്ച മുതൽ കൂടുതൽ നല്ലഫലങ്ങൾ പ്രതീഷിക്കാം.

Read More: ശുക്രൻ നീചരാശിയിൽ; ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതി വരെ

Horoscope Astrology weekly horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: