scorecardresearch

Weekly Horoscope Dec 07-Dec 13: വാരഫലം, അശ്വതി മുതൽ ആയില്യംവരെ

Weekly Horoscope: ഡിസംബർ 07 ഞായർ മുതൽ ഡിസംബർ 13 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, അശ്വതി മുതൽ ആയില്യം വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

Weekly Horoscope: ഡിസംബർ 07 ഞായർ മുതൽ ഡിസംബർ 13 ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, അശ്വതി മുതൽ ആയില്യം വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
അപ്‌ഡേറ്റ് ചെയ്‌തു
New Update
Horoscope

Weekly Horoscope, December 07-December 13

Astrology: ആദിത്യൻ വൃശ്ചികം രാശിയിൽ തൃക്കേട്ട ഞാറ്റുവേലയിലാണ്. ചന്ദ്രൻ കൃഷ്ണപക്ഷത്തിലൂടെ കടന്നുപോവുന്നു. ചൊവ്വ 21 ന് ഞായറാഴ്ച് ധനുരാശിയിൽ പ്രവേശിക്കും. ചൊവ്വയുടെ മൗഢ്യം തുടരുകയാണ്. ബുധനും ശുക്രനും വൃശ്ചിക രാശിയിൽ സഞ്ചരിക്കുന്നു. 
24 ന് ബുധനാഴ്ച ശുക്രന് മൗഢ്യം തുടങ്ങും.

Advertisment

വ്യാഴം മിഥുനത്തിൽ വക്രഗതിയിലാണ്. ശനി മീനം രാശിയിൽ പൂരൂരുട്ടാതിയിൽ സഞ്ചരിക്കുന്നു. രാഹു കുംഭത്തിൽ സ്വന്തം നക്ഷത്രമായ ചതയത്തിലാണ്. കേതു ചിങ്ങം രാശിയിൽ പൂരത്തിലും. 

ഈ ഗ്രഹനിലയെ മുൻനിർത്തി അശ്വതി മുതൽ ആയില്യം വരെയുള്ള നക്ഷത്രങ്ങളിൽ ജനിച്ചവരുടെ വാരഫലം ഇവിടെ അവതരിപ്പിക്കുന്നു.

Also Read: ഡിസംബർ മാസത്തെ സമ്പൂർണ നക്ഷത്രഫലം; അശ്വതി മുതൽ രേവതിവരെ

അശ്വതി

സമ്മിശ്രഫലങ്ങൾ വന്നെത്തുന്ന വാരമാണ്. തീരുമാനിച്ച കാര്യങ്ങൾ ഒട്ടൊക്കെ നടന്നുകിട്ടും. 'പലതുള്ളി പെരുവെള്ളം' എന്ന ചൊല്ലുപോലെ ഒന്നൊന്നായി 
പല പല കാര്യങ്ങൾ പൂർത്തിയാക്കും. എന്നാൽ അമിതജോലിഭാരം ഉണ്ടാവില്ല. കൂടിയാലോചനകളിൽ ഉചിതമായ നിലപാടുകൾ കൈക്കൊള്ളുന്നതാണ്. ഒപ്പമുള്ളവരുടെ സഹകരണം കുറയില്ല. കുടുംബാന്തരീക്ഷത്തിൽ ചെറിയ സ്വൈരക്കേടുകൾ വന്നെത്താം. പുതുതലമുറക്കാരുടെ വാക്കും കർമ്മവും പ്രഹേളികയാവും. ബുധൻ, വ്യാഴം ദിവസങ്ങളിൽ നവാരംഭങ്ങൾ ഒഴിവാക്കുക ഉചിതം.

ഭരണി

ആരംഭിച്ച കാര്യങ്ങൾ മുഴുമിപ്പിക്കാനവസരം കൈവരും. തൊഴിലിടത്തിൽ വലിയ സമ്മർദ്ദമുണ്ടാവില്ല. ഒരുപക്ഷേ സഹജമായ കഴിവുകൾ മുഴുവൻ പുറത്തെടുക്കാൻ കഴിഞ്ഞേക്കില്ല. കലാമത്സരങ്ങളിൽ വേണ്ടത്ര ശോഭിക്കാൻ സാധിക്കണമെന്നില്ല. സുഹൃത്തുക്കൾക്കിടയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ വിജയിക്കും. സഹോദരാനുകൂല്യം ഉണ്ടാവും. ഗൃഹത്തിൽ സമാധാനം കുറയില്ലെങ്കിലും ഉറ്റവരുടെ നിർബന്ധശീലം ചൊടിപ്പിക്കാം. ചെലവുകൾ നിയന്ത്രിക്കാൻ കഴിഞ്ഞേക്കില്ല. 
ചൊവ്വ മുതൽ വ്യാഴം വരെ മൂന്നുദിവസങ്ങൾ കൂടുതൽ കരുതൽ വേണം.

കാർത്തിക

സന്ദർഭത്തിൻ്റെ യാഥാർത്ഥ്യം ഉൾക്കൊണ്ട് പെരുമാറാനാവും. ചുമതലകൾ സമയബന്ധിതമായി പൂർത്തീകരിക്കും. ആത്മവിശ്വാസം വേണ്ടുവോളമുണ്ടായിരിക്കും. സഹപ്രവർത്തകർക്ക് ഉചിതമായ നിർദ്ദേശങ്ങൾ നൽകുന്നതാണ്. സംഭാഷണ ശക്തി ആദരിക്കപ്പെടും. ബന്ധുക്കളുടെ ഇടയിൽ സ്വാധീനമേറുന്നതാണ്. തീരുമാനങ്ങൾ കൈക്കൊള്ളുമ്പോൾ കുടുംബത്തിൻ്റെ അഭിപ്രായം ആരായാൻ മറക്കരുത്. കേതുചന്ദ്രയോഗം മനക്ലേശം സൃഷ്ടിക്കാം. വാഹനം ഉപയോഗിക്കുമ്പോൾ നല്ലശ്രദ്ധയുണ്ടാവണം. ആഴ്ചമധ്യത്തിൽ സമ്മർദ്ദങ്ങൾ കൂടാനിടയുണ്ട്.

Also Read: ബുധകുജയോഗം തുടരുമ്പോൾ ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതിവരെ

രോഹിണി

ഔദ്യോഗികമായി സമ്മിശ്രമായ വാരമാണ്. നവാരംഭങ്ങൾ ഉണ്ടായേക്കില്ല. കൂടുതൽ കാര്യങ്ങൾ കുറഞ്ഞ സമയം കൊണ്ട് ചെയ്ത് തീർക്കാൻ ബാധ്യസ്ഥരാവും. ബിസിനസ്സിൽ കൂടുതൽ പണം മുടക്കുന്നത് കരുതലോടെയാവണം. നിക്ഷേപങ്ങളിൽ നിന്നും ആദായം കിട്ടിത്തുടങ്ങും. ചർച്ചകളിൽ നന്നായി കാര്യങ്ങൾ വിശദീകരിക്കും. കുടുംബത്തൊടൊപ്പമുള്ള യാത്രകൾ സന്തോഷമുണ്ടാക്കുന്നതാണ്. ബന്ധുസമാഗമത്തിന് സന്ദർഭം ഭവിക്കും. തിങ്കൾ, വെള്ളി ദിവസങ്ങളിൽ ശുഭാരംഭം ഒഴിവാക്കുന്നത് നന്നായിരിക്കും.

മകയിരം

കാര്യവിജയം എളുപ്പമായേക്കില്ല. തൊഴിലിടത്തിൽ സമ്മർദ്ദം ഉണ്ടാവുന്നതാണ്. ആശയക്കുഴപ്പം തുടരുന്നതായിരിക്കും.  സുഹൃത്തുക്കളുടെ വാക്കുകൾ വിശ്വസിക്കും. ചില ബന്ധുക്കളുമായുള്ള പിണക്കം തുടരുന്നതാണ്. വ്യാപാരത്തിൽ നിന്നുള്ള ആദായം മോശമാവില്ല. പലവഴിക്കായി പണം ചെലവഴിയുന്നത് തടുക്കാൻ വിഷമിക്കും. രാഷ്ട്രീയ നിലപാടുകൾ എതിർപ്പുകൾ വളർത്താം. ഗാർഹിക രംഗത്ത് സ്വൈരം കുറയും. പരുഷവാക്കുകൾ ഒഴിവാക്കണം. വായ്പകൾ അടച്ചുതീർക്കാൻ കിണഞ്ഞു ശ്രമിക്കുന്നതാണ്.

തിരുവാതിര

ജന്മത്തിൽ വ്യാഴവും ചന്ദ്രനും സഞ്ചരിക്കുകയാൽ വാരാദ്യം കേസരിയോഗം ഭവിക്കുന്നു. മനശ്ശക്തി, കാര്യവിജയം, ഭോഗസുഖം, ആദരണീയത ഇവ ഫലമായിപ്പറയാം. കിട്ടുവാനുള്ള ധനം കൈവശമെത്തുന്നതാണ്. ഒപ്പമുള്ളവരെക്കൊണ്ട് തൻ്റെ തീരുമാനങ്ങൾ നടപ്പിലാക്കിക്കാൻ കഴിഞ്ഞേക്കും. സഹോദരരുമായി ഭിന്നതയ്ക്ക് സാധ്യതയുണ്ട്. ഭൂമിവ്യവഹാരം തുടരപ്പെടുന്നതാണ്. ശത്രുക്കളുണ്ടോ എന്ന ഭയം അലട്ടാം. ധൈര്യപൂർവ്വം അഭിപ്രായം പറയും. രാഷ്ട്രീയ മത്സരങ്ങൾ കടുക്കാം. ആരോഗ്യ ജാഗ്രത അനിവാര്യമാണ്.

Read More: ശുക്രൻ നീചരാശിയിൽ; ദോഷം ആർക്കൊക്കെ? അശ്വതി മുതൽ രേവതി വരെ

പുണർതം

ജന്മനക്ഷത്രത്തിലൂടെ ചന്ദ്രനും വ്യാഴവും സഞ്ചരിക്കുകയാൽ ഗുണദോഷഫലങ്ങൾ അനുഭവപ്പെടും. ഭക്ഷണ സംതൃപ്തി, മതിയായ വിശ്രമം ഇവ ലഭിക്കുന്നതാണ്.
ചില കാര്യങ്ങളിൽ ഉദ്വേഗമുണ്ടാവും. അധികാരികളുടെ അവഗണനയിൽ അസംതൃപ്തി വരുന്നതാണ്. മനസ്സിൻ്റെ ഏകാഗ്രത നിലനിർത്താൻ ശ്രമിക്കും. തൊഴിൽ മേഖലയിൽ ഉത്തരവാദിത്വം കൂടുന്നതാണ്. യാത്രകൾ കൂടും. പ്രയോജനവും പ്രതീക്ഷിക്കാം. നിലപാടുകൾ പരസ്യപ്പെടുത്താൻ മടിക്കില്ല. സാമ്പത്തികമായി മെച്ചമുണ്ടാവും. ശുപാർശകൾ കൊണ്ട് കാര്യസാധ്യമുണ്ടാവും.

പൂയം

തീരുമാനങ്ങളിൽ ചാഞ്ചല്യമുണ്ടാവാം. പ്രതീക്ഷിച്ച ഉപദേശം കിട്ടാത്തതിനാൽ ഉൽക്കണ്ഠക്ക് സാധ്യതയുണ്ട്. പുതിയ കാര്യങ്ങളെക്കുറിച്ച് ചർച്ച നടത്തും. സാങ്കേതിക പരിമിതികൾ മറികടക്കാനായേക്കും. ആഢംബരച്ചെലവുകൾ കുറയ്ക്കണം. വിദ്യാർത്ഥികളെ ആലസ്യം പിടികൂടുന്നതാണ്. എതിർപ്പുകളിൽ തളരില്ല. മറുപടികൾ കൃത്യമായി നൽകും. സഹോദരരെക്കൊണ്ട് ഗുണമുണ്ടാവും. ഉദ്യോഗാർത്ഥികൾ മത്സരപ്പരീക്ഷകൾക്ക് ഒരുക്കം തുടങ്ങുന്നതാണ്. മകളുടെ ജോലിസ്ഥലത്ത് മാതാപിതാക്കൾക്ക് പോയിനിൽക്കേണ്ടി വരാം. ഞായർ, വെള്ളി ദിവസങ്ങൾ ഗുണകരമാവില്ല.

ആയില്യം

ബുധശുക്രയോഗത്താൽ മക്കളുടെ കാര്യത്തിൽ ചില നല്ല തീരുമാനങ്ങൾ ഉണ്ടായേക്കും. ആലോചിച്ചുറപ്പിച്ച കാര്യങ്ങൾ ഭംഗിയായി പ്രാവർത്തികമാക്കാൻ കഴിയും.  പന്ത്രണ്ടിലെ ചന്ദ്രഗുരുയോഗം നല്ല കാര്യങ്ങളിൽ ചെലവുണ്ടാക്കും. തീർത്ഥാടന സാധ്യത തള്ളിക്കളയാനാവില്ല. സർക്കാർ കാര്യങ്ങൾക്ക് ആവർത്തിത ശ്രമം വേണ്ടതായുണ്ട്. മനസ്സിനെ വൈക്ലബ്യം ബാധിക്കാതിരിക്കാൻ കരുതൽ വേണം. പ്രണയികൾക്കിടയിൽ തർക്കങ്ങൾ വരാം. ഗൃഹനവീകരണം പൂർത്തിയാവും. രാഷ്ട്രീയ സ്വപ്നങ്ങൾക്ക് ചിറക് മുളയ്ക്കാം.

Read More: ചൊവ്വ മൗഢ്യത്തിൽ; ദോഷം ആർക്കൊക്കെ?

Horoscope Astrology weekly horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: