scorecardresearch
Latest News

Vrischikam Month Horoscope 2022: വൃശ്ചിക മാസഫലം, മൂലം മുതല്‍ രേവതി വരെ

Vrischikam Month 2022 Astrological Predictions for Moolam Pooradam Uthradam Thiruvonam Avittam Chathayam Pooruruttathi Uthrattathi Revathy Stars: മൂലം മുതല്‍ രേവതി വരെയുള്ള നാളുകാരുടെ വൃശ്ചികം മാസത്തെ നക്ഷത്രഫലം പരിശോധിക്കാം

horoscope, astrology, iemalayalam

Vrischikam Month 2022 Astrological Predictions for Moolam Pooradam Uthradam Thiruvonam Avittam Chathayam Pooruruttathi Uthrattathi Revathy Stars: വൃശ്ചികം മാസത്തിൽ സൂര്യൻ വൃശ്ചികം രാശിയിൽ സഞ്ചരിക്കുന്നു. മൂന്നാഴ്ചയോളം ബുധശുക്രന്മാർ വൃശ്ചികത്തിൽ തന്നെയാണ്. ചൊവ്വ വക്രഗതിയായി ഇടവത്തിലും വ്യാഴം മീനത്തിലും ശനി മകരത്തിലുമാണ്. രാഹുവും കേതുവും മേടത്തിലും തുലാത്തിലും സഞ്ചരിക്കുന്നു. വൃശ്ചികം ഒന്നിന് ചന്ദ്രൻ മകം നാളിൽ; മാസാന്ത്യത്തിൽ രാശിചക്രഭ്രമണം ഒരു വട്ടം പൂർത്തിയാക്കി പൂരം നാളിൽ പ്രവേശിക്കുന്നു.

മകരവും വൃശ്ചികവും ചെറിയ മാസങ്ങൾ. 29 ദിവസങ്ങളേയുള്ളൂ. 2022 നവംബർ 17 ന് തുടങ്ങുന്നു, ഡിസംബർ 15 ന് അവസാനിക്കുന്നു. മാസാദ്യം ബുധനും ശുക്രനും മൗഢ്യത്തിലാണ് . പകുതിയോടെ അതുതീരുന്നു. വ്യാഴത്തിന്റെ വക്രസഞ്ചാരം അവസാനിക്കുന്നു, മാസാന്ത്യത്തിൽ എന്നതും ശ്രദ്ധേയമാണ്. ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ മൂലം മുതല്‍ രേവതി വരെയുള്ള നാളുകാരുടെ വൃശ്ചികം മാസത്തെ നക്ഷത്രഫലം പരിശോധിക്കാം.

മൂലം: വ്യക്തമായ ആസൂത്രണവും കാര്യനിർവഹണവും വേണ്ട സന്ദർഭമാണ്. സാമ്പത്തിക അച്ചടക്കവും അനിവാര്യമാണ്. പന്ത്രണ്ടിൽ മൂന്ന് ഗ്രഹങ്ങൾ സഞ്ചരിക്കുന്നു. ദുർവ്യയം ഉണ്ടാകാം. വീടോ നാടോ വിട്ടുനിൽക്കേണ്ടിവന്നേക്കാം. ശത്രുക്കളുടെ പ്രവർത്തനങ്ങളെ പ്രതിരോധിക്കാനാവും. വാഹനം വാങ്ങാനുള്ള ശ്രമം വിജയിക്കാം. വിദ്യാഭ്യാസത്തിൽ ഉയർച്ചയുണ്ടാകും. കുടുംബവീടിന്റെ അറ്റകുറ്റപ്പണികൾ പുരോഗമിക്കും . പാരമ്പര്യചികിത്സാ രീതികളിലൂടെ ആരോഗ്യപരിരക്ഷ സാധ്യമാകും.

പൂരാടം: മാസത്തിന്റെ രണ്ടാം പകുതിയിൽ നല്ലഫലങ്ങൾ വർദ്ധിക്കും. ആദ്യ പകുതിയിൽ സമ്മർദ്ദങ്ങളേറും. ബന്ധങ്ങളുടെ ഊഷ്മളത കാത്തുസൂക്ഷിക്കാൻ കിണഞ്ഞ് പരിശ്രമിക്കേണ്ടതായി വരാം. തൊഴിൽ / പഠന യാത്രകൾ ഉണ്ടാവും. ചെലവ് ഏറുന്നതായിരിക്കും. കുടുംബക്ഷേത്രത്തിന്റെ നവീകരണത്തിനായി ശ്രമിക്കും. ചില യാഥാർത്ഥ്യങ്ങൾ മറ്റുള്ളവരിൽ നിന്നും മറച്ചുവെക്കും. മക്കളുടെ കാര്യത്തിൽ നേരിയ ഉൽക്കണ്ഠയുണ്ടാവാം. രോഗീപരിചരണം മനസ്സിന് സന്തോഷവും സംതൃപ്തിയും സമ്മാനിക്കും.

ഉത്രാടം: രാഹുവിന്റെ മേടരാശിസ്ഥിതി അത്രയൊന്നും ഗുണകരമല്ല. മനസ്സിൽ പിരിമുറുക്കം ഒഴിഞ്ഞ നേരം ഉണ്ടാവില്ല. ചിലപ്പോൾ ബുദ്ധിശൂന്യമായ തീരുമാനങ്ങൾ കൈക്കൊള്ളും. സാഹചര്യത്തിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്താൻ സാധിച്ചില്ലെന്നും വരാം. ഉദ്യോഗസ്ഥർക്ക് പദവിയും ഉത്തരവാദിത്വങ്ങളും കൂടാനിടയുണ്ട്. മകരക്കൂറുകാർക്ക് ആദായം വർദ്ധിക്കും. കർമ്മരംഗത്ത് പരിഷ്കാരങ്ങൾ വരുത്താൻ പ്രയത്നിക്കും. ശനിയുടെ സ്വാധീനം മൂലം ചില കാര്യങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ ക്ലേശിക്കും. ആരോഗ്യപരമായി അലംഭാവമരുത്.

തിരുവോണം: കർമ്മകാണ്ഡം തെളിയുന്നതിന്റെ സൂചന കണ്ടുതുടങ്ങും. വ്യാപാരികൾ സ്വന്തം സ്ഥാപനം വിപുലീകരിക്കാൻ മുതിരും. സർക്കാർ/ ബാങ്ക് മുതലായവയിൽ നിന്നും ധനസഹായം ലബ്ധമാകും. ഐ.ടി. മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് പുതിയ അവസരങ്ങൾ കൈവരും. അഞ്ചിലെ കുജൻ അനാവശ്യ ശാഠ്യങ്ങൾക്ക് കാരണമാകും. ന്യായമായ സ്ഥാനക്കയറ്റം വന്നെത്തും. ധനപരമായി മെച്ചപ്പെട്ട കാലമാണ്. കടബാധ്യതകൾ കുറഞ്ഞുതുടങ്ങും. അവിവാഹിതരുടെ ദാമ്പത്യ സ്വപ്നം സഫലമാവാൻ കുറച്ചുകൂടി കാത്തിരിക്കേണ്ടിവന്നേക്കും. ഉദരരോഗങ്ങൾ വിഷമം സൃഷ്ടിക്കാം.

അവിട്ടം: ശനി അവിട്ടം നക്ഷത്രത്തിൽ സ്ഥിതിചെയ്യുകയാൽ ശാരീരികവും മാനസികവുമായ സംഘർഷങ്ങൾ തുടരും. സഹപ്രവർത്തകരുടെ പിന്തുണ ആത്മവീര്യം പകരും. ഭവനനിർമ്മാണത്തിന് ചെലവ് വിചാരിച്ചതിലും ഏറും. വസ്തുക്കളെച്ചൊല്ലി വ്യവഹാരം ഉണ്ടാകാം. ധനവിനിമയത്തിൽ കൃത്യത വേണ്ട കാലമാണ്. സന്താനങ്ങളുടെ വാക്കോ പ്രവൃത്തിയോ വിഷമിപ്പിച്ചേക്കാം. വയോജനങ്ങൾ ആരോഗ്യകാര്യത്തിൽ കൂടുതൽ ജാഗ്രത കാട്ടണം. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ തീരുമാനിക്കും.

ചതയം: ദിശാബോധമുള്ള പ്രവർത്തനങ്ങളിലൂടെ നേട്ടങ്ങൾ കൈവരിക്കും. സാങ്കേതിക വിദ്യാഭ്യാസത്താൽ പുരോഗതി പ്രകടമായിരിക്കും. രാഷ്ട്രീയക്കാർ ആലസ്യം വെടിയും. ഭാര്യാഭർത്താക്കന്മാരുടെ ഇടയിൽ സ്നേഹബന്ധം വളരും. വാക്കുകൾ പരുഷമായി പറയുന്ന രീതിക്ക് മാറ്റം വരുത്തും. ചെറുകിട കരാറുകാർക്ക് വായ്പകൾ ലഭ്യമാകും. നാലിലെ ചൊവ്വ ബന്ധുക്കളെ ശത്രുക്കളാക്കിയേക്കും.

പൂരുട്ടാതി: ഗുരുജനങ്ങളുടെ അനുഗ്രഹാശിസ്സുകൾ ലഭിക്കും. പ്രോജക്ടുകൾ മേലധികാരികളെ തൃപ്തിപ്പെടുത്തും. പുതിയ കാര്യങ്ങൾ തുടങ്ങാൻ വായ്പക്കായി നടത്തുന്ന ശ്രമങ്ങൾ വിജയിക്കും. മാതാവിന് ആരോഗ്യപരമായി നല്ലകാലമല്ല. ബന്ധുക്കളാൽ മനസ്സുഖം കുറയുന്ന സന്ദർഭമാണ്. കലഹസന്ദർഭങ്ങളിൽ നിന്നും അകന്ന് നിൽക്കാൻ ശ്രമിക്കും. ദാമ്പത്യജീവിതത്തിലെ പിണക്കങ്ങൾ നീങ്ങും. ഊഹക്കച്ചവടത്തിൽ നിന്നും ആദായമുണ്ടാകും. അനുഷ്ഠാനങ്ങൾ ഭക്തിപൂർവ്വം നിറവേറ്റും.

ഉതട്ടാതി: പൂർവ്വികസ്വത്തു സംബന്ധിച്ച തർക്കത്തിൽ അനുകൂല വിധിയുണ്ടാവാം. കർമ്മരംഗത്തെ അശാന്തികൾക്കും അറുതി വന്നേക്കും. ദിശാബോധത്തോടെയുള്ള പ്രവർത്തനങ്ങൾ ലക്ഷ്യത്തിലെത്തും. പ്രൊഫഷണൽ വിദ്യാഭ്യാസം നടത്തുന്നവർക്ക് പുതിയ പ്രോജക്ടുകൾ ക്ലേശകരമാവാം. വിദേശത്ത് തൊഴിൽ തേടുന്നവർക്ക് ശുഭവാർത്ത കേൾക്കാനാവും. പൊതുപ്രവർത്തകർക്ക് എതിർപ്പുകളെ അതിജീവിക്കാനാവും. അഷ്ടമത്തിൽ കേതു ഉള്ളതിനാൽ എല്ലാക്കാര്യങ്ങളിലും ജാഗ്രത വേണം. രോഗികൾക്ക് ചെറിയ ആശ്വാസമെങ്കിലും വന്നുചേരുന്നതായിരിക്കും.

രേവതി: ഗൃഹത്തിൽ നിലനിന്ന അശാന്തിയും അനൈക്യവും നീങ്ങും. വഴിമുടക്കികൾ അകലുന്നതിനാൽ കർമ്മരംഗം ഉന്മേഷഭരിതമാവും. നയപരമായ ഇടപെടലുകളിലൂടെ എതിർപ്പുകളുടെ മുനയൊടിക്കും. ആത്മവിശ്വാസം വർദ്ധിക്കും. സഹോദരരുടെ പിന്തുണ ശക്തിയേകും. പൊതുപ്രവർത്തകർക്ക് നേതൃപദവി ലഭിക്കുന്നതായിരിക്കും. ധനസ്ഥിതി മോശമാവില്ല. ന്യായമായ ആവശ്യങ്ങളെല്ലാം നടന്നുകൂടും. പ്രൊഫഷണലുകൾക്ക് വലിയ നേട്ടങ്ങൾ വന്നുചേരും. ആരോഗ്യപരമായി കാലം അനുകൂലമല്ല എന്ന കാര്യം എപ്പോഴും ഓർമ്മയിലുണ്ടാവണം.

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Vrischikam month 2022 astrological predictions for moolam pooradam uthradam thiruvonam avittam chathayam pooruruttathi uthrattathi revathy stars

Best of Express