/indian-express-malayalam/media/media_files/2025/04/18/vishu-atham-ga-06-497228.jpg)
തിരുവോണം: ഗോചരാലും വിഷുഫലം അനുസരിച്ചും അനുകൂലമായ വർഷമാണ്, ന്യായമായതും സമയോചിതവുമായ പ്രവർത്തനങ്ങൾ നടത്തി നേട്ടങ്ങൾ കൈവരിക്കാനാവും. തൊഴിൽ രംഗത്ത് അപരാജിതത്വം തുടരുന്നതാണ്. ലാഭകരമായ പ്രവൃത്തികളിൽ മുഴുകും. ഏകോപനം കുറ്റമറ്റതാവും. നേതൃപദവിയിലേക്ക് ഉയർത്തപ്പെടും. സ്വാശ്രയ വ്യാപാരത്തിൽ വിജയം വന്നെത്തുന്നതാണ്.
/indian-express-malayalam/media/media_files/2025/04/18/vishu-atham-ga-05-438862.jpg)
തിരുവോണം: വിദേശത്തുകഴിയുന്നവർക്ക് ജന്മനാട്ടിലേക്ക് മടങ്ങാനും സ്വന്തമായ വരുമാന മാർഗങ്ങൾ കണ്ടെത്താനുമാവും. കുടുംബ വൃത്തങ്ങളിൽ സ്വീകര്യതയേറുന്നതാണ്. പുതുതലമുറയ്ക്ക് മാതൃകയാവത്തക്ക വിധമുള്ള കർമ്മങ്ങൾ ആവിഷ്കരിച്ച് അവയിൽ വ്യാപൃതരാവും. ഭൂമി, സ്വർണം ഇവയിൽ നിന്നും ആദായമേറും. ജീവിതശൈലീ രോഗങ്ങളെ നിയന്ത്രിക്കാനാവും. ഗാർഹിക സുഖം ആസ്വദിക്കുന്നതാണ്.
/indian-express-malayalam/media/media_files/2025/04/18/vishu-atham-ga-02-954607.jpg)
അവിട്ടം: മകരക്കൂറുകാർക്ക് ഗോചരാൽ ഏറെ അനുകൂലമായ കാലഘട്ടമാണ്. കുംഭക്കൂറുകാർ രാഹു-ശനി എന്നിവ ദുരിതപ്രദന്മാരാവും. വിഷുഫലത്തിൽ അവിട്ടത്തിന് ദോഷാനുഭവങ്ങളാണ് അധികവും പ്രവചിക്കപ്പെടുന്നത്. കൃത്യനിർവഹണത്തിൽ വീഴ്ചകൾ വരാം. പൂർണ്ണമായ സമർപ്പണം ഉണ്ടെങ്കിൽ മാത്രമേ ഉദ്യമങ്ങളിൽ വിജയം നേടാൻ കഴിയൂ! സഹായ വാഗ്ദാനങ്ങൾ ലംഘിക്കപ്പെടും.
/indian-express-malayalam/media/media_files/2025/04/18/vishu-atham-ga-04-579296.jpg)
അവിട്ടം: സമയോചിതമായ ഇടപെടലുകൾക്ക് കഴിയാതെ വന്നേക്കും. ഊഹക്കച്ചവടത്തിൽ നഷ്ടം വരാനിടയുണ്ട്. സൈബർ കുറ്റകൃത്യങ്ങളിൽ ചതി പറ്റാതിരിക്കാൻ തികഞ്ഞ ജാഗ്രത ആവശ്യമാണ്. പുറമേ നിന്നുള്ള ശത്രുവല്ല, പലപ്പോഴും താൻ തന്നെ തനിക്ക് ശത്രുവാകുന്ന സ്ഥിതിയുണ്ടാവും. വിദ്യാർത്ഥികൾക്ക് ആലസ്യം ഭവിക്കാം. കൂട്ടുകെട്ടുകളിൽ കരുതലുണ്ടാവണം. കിടമത്സരങ്ങളിൽ നിന്നും പിൻതിരിയുക ഉചിതമായിരിക്കും.
/indian-express-malayalam/media/media_files/2025/04/18/vishu-atham-ga-01-329927.jpg)
ചതയം: ആത്മവിശ്വാസം പിന്നിലോട്ടു പോവും. ഉൾഭയവും ആശങ്കകളും വിഷാദശീലവും മുന്നിലെത്തും. തീരുമാനങ്ങൾ കൈക്കൊള്ളാൻ പലപ്പോഴും കൂടുതൽ സമയം എടുത്തേക്കും. ഇഷ്ടമില്ലാഞ്ഞിട്ടും പരാശ്രയത്വം അനിവാര്യമാവും. സാധാരണ രോഗങ്ങൾ വന്നാൽപ്പോലും പെട്ടെന്ന് മാറുകയില്ല. സുഖഭോഗങ്ങൾക്ക് ഭംഗമുണ്ടാവും. ഒപ്പമുള്ളവർ തന്നെ വിമർശിച്ചെന്നുവരാം. കുടുംബ ബഡ്ജറ്റ് കൈപ്പിടിയിൽ ഒതുങ്ങിയേക്കില്ല.
/indian-express-malayalam/media/media_files/2025/04/18/vishu-atham-ga-03-520402.jpg)
ചതയം: ബിസിനസ്സ് യാത്രകൾ നിരന്തരമാവും. കായികാധ്വാനമുള്ള ജോലികളിൽ നിന്നും നേട്ടങ്ങൾ വരാം. കമ്മീഷൻ വ്യാപാരം പുഷ്ടിപ്പെടുന്നതാണ്. ദിവസ വേതനക്കാർക്ക് എന്നും ജോലി ലഭിക്കും. കരാറുകളിലൂടെ സാമ്പത്തികം പ്രതീക്ഷിക്കാം. പാരമ്പര്യചികിത്സകൾ ഫലവത്താകുന്നതാണ്. വിദേശത്തു കഴിയുന്നവരുടെ വിസാ പ്രശ്നങ്ങൾ വർഷമധ്യത്തിൽ പരിഹൃതമാവും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us