/indian-express-malayalam/media/media_files/2025/04/19/vishu-revathy-ga-05-787125.jpg)
പൂരൂരുട്ടാതി: പലതരം സമ്മർദ്ദങ്ങളിലാണ് പൂരൂരുട്ടാതി നാളുകാർ ഇപ്പോൾ. വിഷുഫലവും കൂടി വിപരീതമാവുന്നു. ക്ഷമയും സഹിഷ്ണുതയും പരീക്ഷിക്കപ്പെടുന്ന കാലഘട്ടമാണ്. തിടുക്കവും അനവധനാനതയും കുഴപ്പത്തിലാക്കും. പ്രവർത്തനങ്ങളിൽ ആലസ്യം നിറയും. പലപ്പോഴും പതിനൊന്നാം മണിക്കൂറിലാവും കർമ്മനിരതരാവുക. വലിയ അധ്വാനത്തിന് ചിലപ്പോൾ പ്രതിഫലം വളരെക്കുറവായി ലഭിച്ചെന്നു വരാം.
/indian-express-malayalam/media/media_files/2025/04/19/vishu-revathy-ga-02-369352.jpg)
പൂരൂരുട്ടാതി: വിഹിതമായ സ്ഥാനക്കയറ്റം നീളുന്ന സ്ഥിതിയുണ്ടായേക്കും. സാമ്പത്തികമായി വളരെ കരുതൽ വേണം. സൈബർ ചതിക്കുഴികളിൽ വഞ്ചിതരാവുന്നത്. കുടുംബ ജീവിതത്തിൽ അനുരഞ്ജനം ആവശ്യമാണ്. ഏകപക്ഷീയമായ തീരുമാനങ്ങൾക്ക് മുതിരരുത്. വയോജനങ്ങളുടെ പരിരക്ഷയ്ക്ക് സമയം കണ്ടെത്തണം. ക്ഷേത്രാടനങ്ങൾ മനശ്ശാന്തിയേകാം.
/indian-express-malayalam/media/media_files/2025/04/19/vishu-revathy-ga-03-980424.jpg)
ഉത്രട്ടാതി: ജന്മശനിക്കാലമാണ് നടക്കുന്നത് എന്നിരുന്നാലും വിഷുഫലം ഗുണപ്രദമാണ്. പരിശ്രമങ്ങൾ ഒട്ടൊക്കെ ഫലവത്താകും. കർമ്മമേഖലയിൽ സ്വാതന്ത്ര്യം ഉണ്ടാവും. സ്വന്തം വാക്കുകളും നിലപാടുകളും ഒപ്പമുള്ളർ സ്വീകരിക്കുന്നതാണ്. എന്നാൽ ആലോചനാപൂർവ്വം വേണം തീരുമാനങ്ങൾ കൈക്കൊള്ളാൻ. ധനപരമായ ഇടപാടുകൾ നിയമവിധേയമാവാൻ ശ്രദ്ധയുണ്ടാവണം.
/indian-express-malayalam/media/media_files/2025/04/19/vishu-revathy-ga-01-259771.jpg)
ഉത്രട്ടാതി: നിലവിലുള്ള വ്യവഹാരങ്ങൾ തീർത്തും ഒഴിവാവില്ല. കിട്ടേണ്ട തുക മുഴുവൻ കിട്ടണമെന്നില്ല. ഗൃഹനിർമ്മാണത്തിൻ്റെ പുരോഗതി മന്ദഗതിയിലാവും. വയോജനങ്ങൾക്ക് താത്കാലികമായി ജന്മനാട്ടിൽ നിന്നും മാറിത്താമസിക്കേണ്ട സാഹചര്യം ഭവിക്കാം. വ്യായാമം, ഭക്ഷണ ക്രമീകരണം, പതിവായുള്ള ആരോഗ്യ പരിശോധന എന്നിവ അനിവാര്യമാണെന്നത് മറക്കരുത്.
/indian-express-malayalam/media/media_files/2025/04/19/vishu-revathy-ga-04-451005.jpg)
രേവതി: മീനക്കൂറിൽ അനിഷ്ടപ്രദന്മാരായ ശനിരാഹുക്കൾ സഞ്ചരിക്കുകയാണ്. എന്നാൽ ഗോചരഫലത്തിൽ നിന്നും വ്യത്യസ്തമാണ് രേവതി നക്ഷത്രത്തിൽ ജനിച്ചവരുടെ വിഷുഫലം. നേട്ടങ്ങൾ സംജാതമാകുന്ന കാലഘട്ടമാണ്. കർമ്മരംഗത്തും തൊഴിൽ രംഗത്തും വളർച്ച പ്രകടമാവും. അകലങ്ങളിൽ നിന്നും ഉദ്യോഗസ്ഥർക്ക് ഗൃഹസമീപത്തിലേക്ക് മാറ്റം കിട്ടുന്നതാണ്. പ്രൈവറ്റ് സ്ഥാപനങ്ങളിൽ അർഹതക്കൊത്ത നിയമനം ലഭിക്കും.
/indian-express-malayalam/media/media_files/2025/04/19/vishu-revathy-ga-06-622761.jpg)
രേവതി: കുടുംബത്തിൽ വിവാഹാദി മംഗളകർമ്മങ്ങൾ നടക്കുന്നതാണ്. ഭൂമിയുടെ ക്രയവിക്രയത്തിൽ ഏർപ്പെട്ട നിയമ പ്രശ്നങ്ങൾ പരിഹൃതമാവും. ക്ഷേത്രപുനരുദ്ധാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. ഗവേഷണം പൂർത്തിയാക്കാനാവും. ധനവ്യയം കൂടാനിടയുണ്ട്. ആരോഗ്യപ്രശ്നങ്ങൾ ഉപദ്രവിക്കാം. എന്നിരുന്നാലും ജീവിതത്തിൻ്റെ പ്രവാഹഗതി തുടരപ്പെടുന്നതാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.