ധനുക്കൂറ്‍ (മൂലം, പൂരാടം, ഉത്രാടം1/4)
സാമ്പത്തിക കാര്യങ്ങളിൽ അശ്രദ്ധ പ്രകടിപ്പിക്കും. അനാവശ്യ ചിലവുകൾ ഉണ്ടാകും. കലാകാരന്മാർക്ക് മികച്ച അവസരങ്ങൾ കൈവരുമെങ്കിലും അവ ഫലപ്രദമായി വിനിയോഗിക്കാൻ സാധിക്കില്ല. തൊഴിൽ രംഗത്ത് കൗശലപൂർവ്വം കാര്യങ്ങളെ സമീപിക്കും. ആരോഗ്യരംഗം തൃപ്തികരമായിരിക്കും. മേടം, ഇടവം, മിഥുനം മാസങ്ങളിൽ മനോവ്യാകുലതകൾ, വിദ്യാഭ്യാസ പുരോഗതി, ജനാനുകൂല്യം എന്നിവ ഉണ്ടാകും. കർക്കിടകം, ചിങ്ങം, കന്നി മാസങ്ങളിൽ ഭയം, ആഗ്രഹ സഫലീകരണം, സ്ഥിരത എന്നിവ ഉണ്ടാകും. തുലാം, വൃശ്ചികം, ധനു മാസങ്ങളിൽ പുണ്യ പ്രവൃത്തികൾ, ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ആനുകൂല്യങ്ങൾ, കാര്യവിജയം എന്നിവ ഉണ്ടാകും. മകരം, കുംഭം, മീനം മാസങ്ങളിൽ പ്രതാപം, രോഗശാന്തി, വസ്ത്രാഭരണാദിലാഭം എന്നിവ ഉണ്ടാകും.
മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം1/2 )
ഉയർന്ന ധനസ്ഥിതി, പ്രായോഗിക ബുദ്ധിയോടുകൂടിയുള്ള പ്രവർത്തനങ്ങൾ എന്നിവ ഉണ്ടാകും. കാർഷികവിളകളിൽ നിന്നും ലാഭം ലഭിക്കും. ഗൃഹനിർമ്മാണം ആരംഭിക്കും. ദൂരസ്ഥലങ്ങളിലേക്ക് സ്ഥലം മാറ്റം ഉണ്ടാകും.ആരോഗ്യപരമായ വിഷമതകൾ ഉണ്ടാകുമെങ്കിലും അവ ദീർഘകാലം നീണ്ടുനിൽക്കില്ല. പ്രതിസന്ധിഘട്ടങ്ങളിൽ വിദഗ്ധമായി നേരിടുവാനും അവയെ തരണം ചെയ്യുവാനും സാധിക്കും. മേടം, ഇടവം, മിഥുനം മാസങ്ങളിൽ അപ്രതീക്ഷിതമായ ചിലവുകൾ, മനഃസന്തോഷം, കർമ്മരംഗത്ത് നേട്ടങ്ങൾ എന്നിവ ഉണ്ടാകും. കർക്കിടകം, ചിങ്ങം, കന്നി മാസങ്ങളിൽ ദൂരയാത്രകൾ, കാര്യപ്രാപ്തി, വിദ്യാഭ്യാസ പുരോഗതി എന്നിവ ഉണ്ടാകും. തുലാം, വൃശ്ചികം, ധനു മാസങ്ങളിൽ സന്താന ശ്രേയസ്സ്, സന്തോഷകരമായ ദാമ്പത്യജീവിതം, ലാഭകരമായ പണമിടപാടുകൾ എന്നിവ ഉണ്ടാകും. മകരം, കുംഭം, മീനം മാസങ്ങളിൽ വ്യാപാര ലാഭം, തൊഴിൽ രംഗത്ത് മാറ്റങ്ങൾ, മാനസികമായ ഉണർവ്വ് എന്നിവ ഉണ്ടാകും.
കുംഭക്കൂറ് (അവിട്ടം1/2,ചതയം, പൂരുരുട്ടാതി3/4)
തൊഴിൽ മേഖലയിൽ നിന്നും വരുമാന വർദ്ധനവ് ഉണ്ടാകും. നേതൃസ്ഥാനലബ്ധി, മനഃസന്തോഷം, ആഗ്രഹസഫലീകരണം എന്നിവയുമുണ്ടാകും. കർഷകർക്ക് മികച്ച ലാഭം ഉണ്ടായില്ലെങ്കിലും നഷ്ടം വരില്ലെന്ന് ഉറപ്പിക്കാം. പ്രതിസന്ധിഘട്ടങ്ങളെ വിവേകപൂർവ്വം മറികടക്കാൻ സാധിക്കും. മേടം, ഇടവം, മിഥുനം മാസങ്ങളിൽ കാര്യവിജയം, ഉത്സാഹശീലം, ശത്രുപീഡ എന്നിവ ഉണ്ടാകും. കർക്കിടകം, ചിങ്ങം, കന്നി മാസങ്ങളിൽ കുടുംബരംഗത്ത് അസ്വസ്ഥത, തീർത്ഥാടനം, മേലധികാരികളുടെ ആനുകൂല്യങ്ങൾ എന്നിവ ഉണ്ടാകും. തുലാം, വൃശ്ചികം, ധനു മാസങ്ങളിൽ സൗഭാഗ്യം, ഉയർന്ന സാമൂഹികസ്ഥിതി, അനാവശ്യ ചിലവുകൾ എന്നിവ ഉണ്ടാകും. മകരം, കുംഭം, മീനം മാസങ്ങളിൽ കർമ്മലബ്ധി, പദവികൾ, വിദേശയാത്ര എന്നിവ ഉണ്ടാകും.
മീനക്കൂറ്‍ (പൂരുരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ഉത്തരവാദിത്വബോധത്തോടു കൂടി കാര്യങ്ങൾ ചെയ്യും. പഠനതടസ്സങ്ങൾ ഉണ്ടാകാനിടയുണ്ട്. കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും സഹായങ്ങൾ ചെയ്യും. പൊതുപ്രവർത്തനങ്ങളിൽ ശോഭിക്കും. സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കും. ഭവനനിർമ്മാണ പ്രവർത്തനങ്ങൾക്ക് തടസ്സങ്ങൾ നേരിടും. ശാസ്ത്രങ്ങളിലും കലകളിലും നേട്ടങ്ങൾ കൈവരിക്കും. മേടം, ഇടവം, മിഥുനം മാസങ്ങളിൽ ശത്രുഭയം, ഇഷ്ടജനക്ലേശം, കാർഷികാദായം എന്നിവ ഉണ്ടാകും. കർക്കിടകം, ചിങ്ങം, കന്നി മാസങ്ങളിൽ അംഗീകാരങ്ങൾ, സ്ഥലംമാറ്റം, രാഷ്ട്രീയ വിജയം എന്നിവ ഉണ്ടാകും. തുലാം, വൃശ്ചികം, ധനു മാസങ്ങളിൽ കുടുംബപ്രശ്നങ്ങൾക്ക് പരിഹാരം, സന്താനസൗഭാഗ്യം, പുണ്യപ്രവൃത്തികൾ എന്നിവ ഉണ്ടാകും. മകരം, കുംഭം, മീനം മാസങ്ങളിൽ തൊഴിലവസരങ്ങൾ, കീർത്തി, ആദരവ്, ഭൂമിലാഭം എന്നിവ ഉണ്ടാകും.