/indian-express-malayalam/media/media_files/uploads/2023/04/Vishu-phalam-2-2023.jpg)
വിഷു ഫലം 2023, മകം മുതൽ തൃക്കേട്ട വരെ
ചിങ്ങകൂറ് (മകം,പൂരം, ഉത്രം1/4)
ആഗ്രഹങ്ങൾ നിറവേറ്റപ്പെടും. കർമ്മരംഗത്ത് ഉയർച്ച, ദൈവാനുകൂല്യം, സാമ്പത്തിക ഭദ്രത എന്നിവ ഉണ്ടാകും. അനുകൂലമായ സ്ഥലം മാറ്റം, നേതൃപദവി എന്നിവ ലഭിക്കും. മേലധികാരികളിൽ നിന്നും എതിർപ്പുകൾ ഉണ്ടാകാനിടയുണ്ട്. വ്യാപാരികൾക്ക് ലാഭവും നഷ്ടവും ഇല്ലാതെ മുന്നോട്ട് കൊണ്ട് പോകുവാൻ സാധിക്കും. മേടം, ഇടവം, മിഥുനം മാസങ്ങളിൽ ധാരണാശക്തി, അന്യദേശ വാസം, കുടുംബസുഖം എന്നിവ ഉണ്ടാകും. കർക്കിടകം, ചിങ്ങം, കന്നി മാസങ്ങളിൽ വിഭവപുഷ്ടി, പുണ്യപ്രവൃത്തികൾ, ശത്രുപീഡ എന്നിവ ഉണ്ടാകും. തുലാം, വൃശ്ചികം, ധനു മാസങ്ങളിൽ സൗഖ്യം, തൊഴിൽ ഔന്നത്യം, കാര്യവിജയം എന്നിവ ഉണ്ടാകും. മകരം, കുംഭം, മീനം മാസങ്ങളിൽ രോഗപീഡ, പ്രിയജനാനുകൂല്യം, ഉത്സാഹശീലം എന്നിവ ഉണ്ടാകും.
കന്നിക്കൂറ് (ഉത്രം3/4,അത്തം,ചിത്ര1/2)
പുണ്യപ്രവൃത്തികൾക്കായി ധനം വിനിയോഗിക്കും. തൊഴിൽരംഗത്തു നിലനിന്നിരുന്ന അസ്വസ്ഥതകൾ പരിഹരിക്കപ്പെടും. പരീക്ഷകളിലും അഭിമുഖങ്ങളിലും വിജയം കൈവരിക്കാൻ സാധിക്കും. ധനാഗമമാർഗ്ഗങ്ങൾ വിപുലപ്പെടുത്തും. പ്രതിസന്ധികളെ വിവേകപൂർവ്വം അഭിമുഖീകരിക്കും. മേടം, ഇടവം, മിഥുനം മാസങ്ങളിൽ നേതൃഗുണം, കീർത്തി, ഭാഗ്യാനുഭവം എന്നിവ ഉണ്ടാകും. കർക്കിടകം, ചിങ്ങം, കന്നി മാസങ്ങളിൽ വിദ്യാഭ്യാസ പുരോഗതി, കലാരംഗത്തു നേട്ടങ്ങൾ, പ്രവർത്തന വിജയം എന്നിവ ഉണ്ടാകും. തുലാം, വൃശ്ചികം, ധനു മാസങ്ങളിൽ മനോവ്യാകുലതകൾ, ഉയർച്ച, ബഹുജനസമ്മതി എന്നിവ ഉണ്ടാകും. മകരം, കുംഭം, മീനം മാസങ്ങളിൽ മനസ്സിനു സന്തോഷം, സ്ഥിരത, മെച്ചപ്പെട്ട സാമൂഹിക നിലവാരം എന്നിവ ഉണ്ടാകും.
തുലാക്കൂർ (ചിത്ര1/2, ചോതി, വിശാഖം3/4)
വളരെ ശ്രദ്ധയോടു കൂടി പണം ചിലവഴിക്കാൻ സാധിക്കും. വിവാഹാന്വേഷകരായ സ്ത്രീ പുരുഷന്മാർക്ക് അനുകൂലഫലം ലഭിക്കും. വ്യാപാരികൾക്ക് വർഷാരംഭത്തിൽ പ്രയാസങ്ങൾ ഉണ്ടാകും. ഗൃഹനിർമ്മാണം പൂർത്തീകരിക്കാൻ സാധിക്കും. കാർഷികാദായം ഉണ്ടാകും. ആരോഗ്യരംഗം തൃപ്തികരം ആയിരിക്കും. മേടം, ഇടവം, മിഥുനം മാസങ്ങളിൽ ധനലാഭം, പ്രതാപം, കാര്യവിഘ്നങ്ങൾ എന്നിവ ഉണ്ടാകും. കർക്കിടകം, ചിങ്ങം, കന്നി മാസങ്ങളിൽ മനോവ്യാകുലതകൾ, മേലധികാരികളുടെ അപ്രീതി, വിവാഹം എന്നിവ ഉണ്ടാകും. തുലാം, വൃശ്ചികം, ധനു മാസങ്ങളിൽ എതിർപ്പുകൾ, പഠനപുരോഗതി, രോഗശാന്തി എന്നിവ ഉണ്ടാകും. മകരം, കുംഭം,മീനം മാസങ്ങളിൽ അഭിവൃദ്ധി, നേതൃസ്ഥാന ലബ്ധി, കുടുംബ സുഖം എന്നിവ ഉണ്ടാകും.
വൃശ്ചികക്കൂറ്‍ (വിശാഖം1/4, അനിഴം, തൃക്കേട്ട)
വർഷാരംഭത്തിൽ ലഘുവായ സാമ്പത്തിക പ്രയാസങ്ങൾ അനുഭവപ്പെടും. കർമ്മരംഗത്ത് ഉത്തരവാദിത്വബോധത്തോടെ കൂടി പ്രവർത്തിക്കുവാൻ സാധിക്കും. മംഗള കർമ്മങ്ങൾക്ക് നേതൃത്വം വഹിക്കും. അനുകൂലമായ സ്ഥലമാറ്റം ഉണ്ടാകും. വ്യാപാരികൾക്ക് ലാഭമുണ്ടാക്കുവാനും പുതിയ സംരംഭങ്ങൾ തുടങ്ങുവാനും സാധിക്കും. മേടം, ഇടവം, മിഥുനം മാസങ്ങളിൽ ഉയർന്ന ജീവിത സാഹചര്യങ്ങൾ, പ്രഭുത, സത്യസന്ധത എന്നിവ ഉണ്ടാകും. കർക്കിടകം, ചിങ്ങം, കന്നി മാസങ്ങളിൽ കർമ്മനിപുണത, ഉയർന്ന സാമൂഹിക സ്ഥിതി, മനക്ലേശം എന്നിവ ഉണ്ടാകും. തുലാം, വൃശ്ചികം, ധനു മാസങ്ങളിൽ കലാരംഗത്ത് ഉയർച്ച, സന്തോഷകരമായ സൗഹൃദം, ഉയർന്ന സ്ഥാനലബ്ധി എന്നിവ ഉണ്ടാകും. മകരം, കുംഭം,മീനം മാസങ്ങളിൽ സൗഭാഗ്യം, കാർഷിക സമ്പത്ത്, തൊഴിൽലബ്ധി എന്നിവ ഉണ്ടാകും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.