/indian-express-malayalam/media/media_files/uploads/2023/04/Vishu-phalam-2023.jpg)
വിഷു ഫലം 2023, അശ്വതി മുതൽ ആയില്യം വരെ
മേടക്കൂറ് (അശ്വതി,ഭരണി,കാർത്തിക1/4)
സാധാരണ നിലയിലുള്ള ജീവിതം മുന്നോട്ടു കൊണ്ട് പോകാൻ സാധിക്കും. പുതിയ സംരംഭങ്ങൾക്ക് തുടക്കം കുറിക്കും. ഔദ്യോഗികരംഗത്ത് സ്ഥലമാറ്റവും സ്ഥാനകയറ്റവും ഉണ്ടാകും. വ്യാപാരികൾക്ക് വർഷാവസാനത്തോട് കൂടി മികച്ച ലാഭം കൈവരിക്കാൻ സാധിക്കും. എല്ലാ മേഖലയിലും ആത്മവിശ്വാസത്തോടു കൂടി പ്രവർത്തിക്കാൻ സാധിക്കും. ആരോഗ്യപ്രശ്നങ്ങൾ സ്വസ്ഥത കുറയ്ക്കും. മേടം, ഇടവം, മിഥുനം മാസങ്ങളിൽ സാമ്പത്തിക ലാഭം, കുടുംബപുരോഗതി, കർമ്മരംഗത്ത് ഉയർച്ച എന്നിവ ഉണ്ടാകും. കർക്കിടകം, ചിങ്ങം, കന്നി മാസങ്ങളിൽ മനഃക്ലേശം, പരീക്ഷാവിജയം, ഉയർന്ന പദവികൾ എന്നിവ ഉണ്ടാകും. തുലാം, വൃശ്ചികം, ധനു മാസങ്ങളിൽ അംഗീകാരങ്ങൾ, ദേഹാരിഷ്ടതകൾ, ദൂരയാത്രകൾ എന്നിവ ഉണ്ടാകും. മകരം, കുംഭം, മീനം മാസങ്ങളിൽ സന്താന ശ്രേയസ്സ്, കുടുംബാംഗങ്ങളുമായി അഭിപ്രായാവ്യത്യാസങ്ങൾ എന്നിവ ഉണ്ടാകും.
ഇടവക്കൂറ് (കാർത്തിക3/4, രോഹിണി, മകയിരം1/2)
ആത്മാർത്ഥത, ധർമ്മബോധം എന്നിവ പ്രവർത്തനങ്ങളിൽ പ്രകടമാക്കും. കുടുംബവരുമാനം വർദ്ധിക്കും. സ്നേഹബന്ധവും സൗഹൃദവും നല്ല രീതിയിൽ മുന്നോട്ട് കൊണ്ട് പോകാൻ സാധിക്കും. പണമിടപാടുകളിൽ അതീവ ശ്രദ്ധ ചെലുത്തേണ്ടത് അത്യാവശ്യം ആണ്. ദീർഘകാല രോഗികൾക്ക് ആശ്വാസം ലഭിക്കും. മേടം, ഇടവം, മിഥുനം മാസങ്ങളിൽ ആരോഗ്യപ്രശ്നങ്ങൾ, കുടുംബ സുഖം, മറ്റുള്ളവരിൽ നിന്നും ആദരവ് എന്നിവ ഉണ്ടാകും. കർക്കിടകം, ചിങ്ങം, കന്നി മാസങ്ങളിൽ ഗൃഹനിർമ്മാണം, ബന്ധുജനസുഖം, അപ്രതീക്ഷിതമായ ചിലവുകൾ എന്നിവ ഉണ്ടാകും. തുലാം, വൃശ്ചികം, ധനു മാസങ്ങളിൽ കർമ്മരംഗത്ത് ഉയർച്ച, ധാർമ്മികപ്രവൃത്തികൾ, ധനധാന്യ സമൃദ്ധി എന്നിവ ഉണ്ടാകും. മകരം, കുംഭം, മീനം മാസങ്ങളിൽ മനോധൈര്യം, വ്യാപാരരംഗത്ത് പ്രതികൂലാവസ്ഥ, കീർത്തി എന്നിവ ഉണ്ടാകും.
മിഥുനക്കൂറ് (മകയിരം1/2, തിരുവാതിര, പുണർതം3/4)
എല്ലാ കാര്യങ്ങളിലും ശ്രേയസ്സും ഭാഗ്യവും ഉണ്ടാകും. വിദ്യാപുരോഗതി, ബന്ധുജനങ്ങളിൽ നിന്ന് സഹായങ്ങൾ എന്നിവ ഉണ്ടാകും. തൊഴിൽരംഗത്ത് നിലനിന്നിരുന്ന പ്രതിസന്ധികൾ പരിഹരിക്കപ്പെടും. കാർഷിക വിളകളിൽ നിന്നും ആദായം ലഭിക്കും. കലാകാരന്മാർ, സാഹിത്യപ്രവർത്തകർ എന്നിവർക്ക് അംഗീകാരങ്ങൾ ലഭിക്കും. മേടം, ഇടവം, മിഥുനം മാസങ്ങളിൽ സന്തോഷപൂർണ്ണമായ കുടുംബ ജീവിതം, പുത്രാസുഖം, വിദ്യാലാഭം എന്നിവ ഉണ്ടാകും. കർക്കിടകം, ചിങ്ങം, കന്നി മാസങ്ങളിൽ ആഗ്രഹസഫലീകരണം, പ്രയത്നഫലം, പ്രശസ്തി എന്നിവ ഉണ്ടാകും. തുലാം, വൃശ്ചികം, ധനു മാസങ്ങളിൽ അപ്രതീക്ഷിതമായ ധനനഷ്ടം, തൊഴിൽമേഖലയിൽ മാറ്റങ്ങൾ, കഠിനാദ്ധ്വാനംഎന്നിവ ഉണ്ടാകും. മകരം, കുംഭം, മീനം മാസങ്ങളിൽ തൃപ്തികരമായ ആരോഗ്യജീവിതം, സഹപ്രവർത്തകരിൽ നിന്നും പൂർണ്ണമായ സഹകരണം, മനസ്സന്തോഷം എന്നിവ ഉണ്ടാകും.
കർക്കിടകക്കൂർ (പുണർതം1/4, പൂയം, ആയില്യം)
ഔദ്യോഗിക രംഗത്ത് ഭരിച്ച ചുമതലകൾ ഏറ്റെടുക്കാൻ നിർബന്ധിക്കപ്പെടും. നിലനിൽക്കുന്ന കടബാദ്ധ്യതകൾ കുറക്കും. ഉയർന്ന ചിന്തകളിലൂടെയും, ആശയങ്ങളിലൂടെയും പ്രവർത്തന മേഖല വികസിപ്പിച്ചെടുക്കാൻ സാധിക്കും. ഭരണപരമായ അസ്ഥിരത സന്തോഷവും സമാധാനവും കുറക്കും. മേടം, ഇടവം, മിഥുനം മാസങ്ങളിൽ സാഹസികത, സർവ്വകാര്യ വിജയം, പുതിയ സംരംഭങ്ങൾ എന്നിവ ഉണ്ടാകും. കർക്കിടകം, ചിങ്ങം, കന്നി മാസങ്ങളിൽ അന്യദേശവാസം, ഭൂമിലാഭം, ദേഹാരിഷ്ടുകൾ എന്നിവ ഉണ്ടാകും. തുലാം, വൃശ്ചികം, ധനു മാസങ്ങളിൽ സ്വജനവിരഹം, ഭാഗ്യാനുഭവം, വിദ്യാലാഭം എന്നിവ ഉണ്ടാകും. മകരം, കുംഭം, മീനം മാസങ്ങളിൽ കാർഷിക സമ്പത്ത്, സന്താനലബ്ധി, ദൂരയാത്രകൾ എന്നിവ ഉണ്ടാകും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.