scorecardresearch

Vishu Phalam 2021: സമ്പൂര്‍ണ്ണ വിഷുഫലം വായിക്കാം; എടപ്പാള്‍ സി വി ഗോവിന്ദന്‍ മാസ്റ്റര്‍ തയ്യാറാക്കിയത്

Vishu Phalam 2021: ജ്യോതിഷപ്രകാരം, ഈ വര്‍ഷം നിങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും കരുതി വച്ചിരിക്കുന്നത് എന്താണ് എന്നതിലേക്ക് ‌ഒന്ന് കണ്ണോടിക്കുകയാണ് എടപ്പാള്‍ സി വി ഗോവിന്ദന്‍ മാസ്റ്റര്‍

Vishu Phalam 2021: സമ്പൂര്‍ണ്ണ വിഷുഫലം വായിക്കാം; എടപ്പാള്‍ സി വി ഗോവിന്ദന്‍ മാസ്റ്റര്‍ തയ്യാറാക്കിയത്

Vishu Phalam 2021: കോവിഡ് പിടിമുറുക്കുന്ന മറ്റൊരു വര്‍ഷം കൂടി കടന്നു പോവുകയാണ്. അനാരോഗ്യവും വ്യഥകളും എല്ലാം മാറി സന്തോഷത്തിന്റെ, ഐശ്വര്യത്തിന്റെ ഒരു പുതുവര്‍ഷം പിറക്കും എന്ന പ്രത്യാശയിലാണ് മലയാളികള്‍. ജ്യോതിഷപ്രകാരം ഈ വര്‍ഷം നിങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും കരുതി വച്ചിരിക്കുന്നത് എന്താണ് എന്നതിലേക്ക് ‌ഒന്ന് കണ്ണോടിക്കുകയാണ് എടപ്പാള്‍ സി വി ഗോവിന്ദന്‍ മാസ്റ്റര്‍.  ഈ മലയാള വര്‍ഷത്തെ സമ്പൂര്‍ണ്ണ വിഷു ഫലം വായിക്കാം.

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക 1/4)

ഐശ്വര്യപൂർണ്ണമായ കാലഘട്ടം ആയിരിക്കും. കർമ്മരംഗത്ത് നേട്ടങ്ങൾ ഉണ്ടാകും. കുടുംബസുഖം, ധനധാന്യസമൃദ്ധി, അപ്രതീക്ഷിതമായ ധനനഷ്ടം, ഇഷ്ടജന വിരഹം, ശത്രുപീഡ, കച്ചവടലാഭം, കാർഷികാദായം എന്നിവ ഉണ്ടാകും.

മേടം, ഇടവം, മിഥുനം മാസങ്ങളിൽ ഉയർന്ന സ്ഥാനമാനങ്ങൾ, സന്തോഷാനുഭവങ്ങൾ, ധനലാഭം എന്നിവ ഉണ്ടാകും. കർക്കിടകം, ചിങ്ങം, കന്നി മാസങ്ങളിൽ സമ്പത്ത്, അനാവശ്യ ചിലവുകൾ, അംഗീകാരങ്ങൾ എന്നിവ ഉണ്ടാകും. തുലാം, വൃശ്ചികം, ധനു മാസങ്ങളിൽ സ്ഥലം മാറ്റം, പരീക്ഷാവിജയം, സത്കർമ്മങ്ങൾ എന്നിവ ഉണ്ടാകും. മകരം, കുഭം, മീനം മാസങ്ങളിൽ ബന്ധുജന സുഖം, പ്രസിദ്ധി, മത്സരവിജയം എന്നിവ ഉണ്ടാകും.

ഇടവക്കൂറ് (കാർത്തിക 3/4, രോഹിണി, മകയിരം 1/2)

സംതൃപ്ത ജീവിതം നയിക്കാൻ സാധിക്കും. വിദേശയാത്രകൾ, കർമ്മരംഗത്ത് ഉത്തരവാദിത്വമേറിയ ചുമതലകൾ എന്നിവ ഉണ്ടാകും. കുടുംബ കലഹങ്ങളും സാമ്പത്തിക പ്രയാസങ്ങളും ഉണ്ടാകും. വിദ്യാലാഭം, ഗവൺമെന്റിൽ നിന്നും ആനുകൂല്യങ്ങൾ എന്നിവയും ഉണ്ടാകും. കച്ചവടരംഗത്ത് നേട്ടങ്ങൾ ഉണ്ടാക്കാൻ സാധിക്കും. ആരോഗ്യപരമായ വിഷമതകൾ ഇടയ്ക്കിടെ അലട്ടിക്കൊണ്ടിരിക്കും.

മേടം, ഇടവം, മിഥുനം മാസങ്ങളിൽ സാമ്പത്തിക പുരോഗതി, കാര്യവിജയം, പ്രിയജനാനുകൂല്യം എന്നിവ ഉണ്ടാകും. കർക്കിടകം, ചിങ്ങം, കന്നി മാസങ്ങളിൽ കുടുംബസുഖം, നേതൃപദവികൾ, മനഃ സന്തോഷം എന്നിവ ഉണ്ടാകും. തുലാം, വൃശ്ചികം, ധനു മാസങ്ങളിൽ ദൂരയാത്രകൾ, പ്രശസ്തി, കാർഷികാദായം എന്നിവ ഉണ്ടാകും. മകരം, കുഭം, മീനം മാസങ്ങളിൽ ഔന്നത്യം, സന്താന ശ്രേയസ്സ്, ഗൃഹ നിർമ്മാണം എന്നിവ ഉണ്ടാകും.

മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണർതം 3/4)

ഗുണദോഷ സമ്മിശ്രമായ ഫലങ്ങൾ ഉണ്ടാകുന്ന വർഷം ആയിരിക്കും. കർമ്മപുഷ്ടി, സ്ഥലം മാറ്റം, സാമ്പത്തികമായ ഉയർച്ച എന്നിവ ഉണ്ടാകും. വിദ്യാർത്ഥികൾക്ക് ഉന്നത വിജയം കരസ്ഥമാക്കാൻ സാധിക്കും. പ്രയാസമേറിയ ചുമതലകൾ വിജയകരമായി പൂർത്തീകരിക്കാൻ സാധിക്കും. ഉദര രോഗങ്ങൾ, ത്വക്‌രോഗങ്ങൾ എന്നിവ ഉണ്ടാകും.

മേടം, ഇടവം, മിഥുനം മാസങ്ങളിൽ കുടുംബപുഷ്ടി, മത്സരവിജയം, ഉയർന്ന ജീവിത സാഹചര്യങ്ങൾ എന്നിവ ഉണ്ടാകും. കർക്കിടകം, ചിങ്ങം, കന്നി മാസങ്ങളിൽ ധാർമ്മികമായ പ്രവൃത്തികൾ, ഒന്നിലധികം വരുമാന മാർഗ്ഗങ്ങൾ, പ്രിയ ജനാനുകൂല്യം എന്നിവ ഉണ്ടാകും.തുലാം, വൃശ്ചികം, ധനു മാസങ്ങളിൽ ദേഹാരിഷ്ടുകൾ, സന്താന സൗഭാഗ്യം, കാർഷികാദായം എന്നിവ ഉണ്ടാകും. മകരം, കുഭം, മീനം മാസങ്ങളിൽ പുണ്യപ്രവൃത്തികൾ, വിദ്യാഭ്യാസ പുരോഗതി, ധനലാഭം എന്നിവ ഉണ്ടാകും.

കർക്കിടകക്കൂർ (പുണർതം 1/4, പൂയം, ആയില്യം)

കാര്യവിഘ്നങ്ങളും ദുഃഖാനുഭവങ്ങളും ഉണ്ടാകും. തൊഴിൽമേഖലയിൽ ഉയർച്ച, ധനലാഭം, കാർഷിക വിളകളിൽ നിന്നും ലാഭം, കുടുംബ പുരോഗതി എന്നിവ ഉണ്ടാകും.നിക്ഷേപദ്രവ്യ ലാഭം, വിദ്യാഭ്യാസ രംഗത്ത് തടസ്സങ്ങൾ എന്നിവ ഉണ്ടാകും. ആരോഗ്യപരമായ വിഷമതകൾ ഉണ്ടാകും.

മേടം, ഇടവം, മിഥുനം മാസങ്ങളിൽ സാമ്പത്തിക പുരോഗതി, ബഹുജനസമ്മിതി, പുണ്യപ്രവൃത്തികൾ എന്നിവ ഉണ്ടാകും. കർക്കിടകം, ചിങ്ങം, കന്നി മാസങ്ങളിൽ തൊഴിൽമേഖലയിൽ അസ്വസ്ഥതകൾ, ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും ആനുകൂല്യങ്ങൾ, വിദ്യാലാഭം എന്നിവ ഉണ്ടാകും. തുലാം, വൃശ്ചികം, ധനു മാസങ്ങളിൽ ഉയർന്ന ജീവിത സാഹചര്യങ്ങൾ, സാഹസികമായ പ്രവൃത്തികൾ, വ്യാപാര പുരോഗതി എന്നിവ ഉണ്ടാകും.
മകരം, കുംഭം, മീനം മാസങ്ങളിൽ ദേഹാസ്വസ്ഥതകൾ, കുടുംബസ്വത്ത്, പുണ്യപ്രവൃത്തികൾ എന്നിവ ഉണ്ടാകും.

ചിങ്ങകൂറ് (മകം, പൂരം, ഉത്രം 1/4)

സാമ്പത്തികപ്രയാസങ്ങൾ ലഘൂകരിക്കപ്പെടും. കർമ്മരംഗത്ത് മാറ്റങ്ങൾ ഉണ്ടാകും. വിദ്യാർത്ഥികൾക്ക് പരീക്ഷാവിജയം, ഉന്നത വിദ്യാഭ്യാസ യോഗ്യത എന്നിവ ഉണ്ടാകും.വിവാഹം, കുടുംബ പുരോഗതി, കീർത്തി എന്നിവ ഉണ്ടാകും. വ്യാപരികൾക്കും ഭൂമി ഇടപാടുക്കാർക്കും പ്രയാസങ്ങൾ ഉണ്ടാകും. പ്രസിദ്ധി, ഔന്നത്യം, സന്തോഷാനുഭവങ്ങൾ എന്നിവ ഉണ്ടാകും.

മേടം, ഇടവം, മിഥുനം മാസങ്ങളിൽ മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ, അപ്രതീക്ഷിതമായ ധനനഷ്ടം, മനഃക്ലേശം എന്നിവ ഉണ്ടാകും. കർക്കിടകം, ചിങ്ങം, കന്നി മാസങ്ങളിൽ വിഭവപുഷ്ടി, സന്താന സൗഭാഗ്യം, ദേഹാരിഷ്ടുകൾ എന്നിവ ഉണ്ടാകും. തുലാം, വൃശ്ചികം, ധനു മാസങ്ങളിൽ പുണ്യപ്രവൃത്തികൾ, മനഃ സന്തോഷം, കർമ്മപുഷ്ടി എന്നിവ ഉണ്ടാകും. മകരം, കുംഭം, മീനം മാസങ്ങളിൽ വിദ്യാലാഭം, ഭാഗ്യാനുഭവം, സർക്കാരിൽ നിന്നും ആനുകൂല്യങ്ങൾ എന്നിവ ഉണ്ടാകും.

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്ര 1/2)

പ്രതിസന്ധി ഘട്ടങ്ങളെ ധൈര്യ പൂർവ്വം നേരിടാൻ കഴിയും. സാമ്പത്തിക വിഷമതകൾ, മനഃ ക്ലേശം എന്നിവ ഉണ്ടാകും. തൊഴിൽമേഖലയിൽ ഉയർച്ച ഉണ്ടാകും. കച്ചവടക്കാർക്കും കർഷകർക്കും വർഷാവസാനത്തിൽ നേട്ടങ്ങൾ ഉണ്ടാകും. ദേഹാസ്വസ്ഥതകൾ ഇടയ്ക്കിടെ പ്രയാസങ്ങൾ സൃഷ്ടിക്കും

മേടം, ഇടവം, മിഥുനം മാസങ്ങളിൽ ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും സഹായ സഹകരണങ്ങൾ, തൊഴിൽ ഔന്നത്യം, അംഗീകാരങ്ങൾ എന്നിവ ഉണ്ടാകും. കർക്കിടകം, ചിങ്ങം, കന്നി മാസങ്ങളിൽ അനാവശ്യ കൂട്ടുകച്ചവടം, ഗൃഹനിർമ്മാണം, കലഹം എന്നിവ ഉണ്ടാകും. തുലാം, വൃശ്ചികം, ധനു മാസങ്ങളിൽ മനഃസുഖം, കാര്യവിജയം, അന്യദേശ വാസം എന്നിവ ഉണ്ടാകും. മകരം, കുംഭം, മീനം മാസങ്ങളിൽ വിദ്യാപുരോഗതി, ധനലാഭം, ഉയർന്ന ജീവിത സാഹചര്യങ്ങൾ എന്നിവ ഉണ്ടാകും.

തുലാക്കൂർ (ചിത്ര 1/2, ചോതി, വിശാഖം 3/4)

തൊഴിൽ മേഖലയിൽ സ്ഥാനകയറ്റം, പ്രസിദ്ധി എന്നിവ ഉണ്ടാകും. വിദ്യാർത്ഥികൾക്ക് ലഘുവായ പ്രയാസങ്ങൾ അനുഭവപ്പെടും. കലാകാരന്മാർക്ക് അവസരങ്ങൾ ഫലപ്രദമായി വിനിയോഗിക്കാൻ കഴിയും. അനാവശ്യ ചിലവുകളും ആഡംബരഭ്രമവും ധനനഷ്ടത്തിനിടയാക്കും.

മേടം, ഇടവം, മിഥുനം മാസങ്ങളിൽ മനഃക്ലേശം, സാമ്പത്തിക പുരോഗതി, സൗഖ്യം എന്നിവ ഉണ്ടാകും. കർക്കിടകം, ചിങ്ങം, കന്നി മാസങ്ങളിൽ പുണ്യപ്രവൃത്തികൾ, കർമ്മ പുരോഗതി, വിവാഹം എന്നിവ ഉണ്ടാകും. തുലാം, വൃശ്ചികം, ധനു മാസങ്ങളിൽ പ്രിയജനാനുകൂല്യം, കുടുംബസുഖം, ഉദരരോഗങ്ങൾ എന്നിവ ഉണ്ടാകും. മകരം, കുംഭം, മീനം മാസങ്ങളിൽ വ്യാപാര പുരോഗതി, ഒന്നിലധികം വരുമാന മാർഗ്ഗങ്ങൾ, വിദ്യാഭ്യാസരംഗത്ത് നേട്ടങ്ങൾ എന്നിവ ഉണ്ടാകും.

വൃശ്ചികക്കൂറ്‍ (വിശാഖം 1/4, അനിഴം, തൃക്കേട്ട)

കാര്യ വിഘ്നങ്ങൾ ഉണ്ടാകും. അവയെ ഫലപ്രദമായി തരണം ചെയ്യാൻ സാധിക്കും. കുടുംബജീവിതം ആഹ്ലാദപ്രദം ആയിരിക്കും. വ്യാപരം, കൃഷി എന്നിവ ലാഭകരം ആയിരിക്കും. തൊഴിൽ രംഗത്ത് ഏറ്റെടുക്കുന്ന ഉത്തരവാദിത്വങ്ങൾ വിജയകരമായി പൂർത്തീകരിക്കാൻ സാധിക്കും. ആരോഗ്യരംഗത്ത് അസ്വസ്ഥതകൾ ഉണ്ടാകും.

മേടം, ഇടവം, മിഥുനം മാസങ്ങളിൽ കച്ചവടലാഭം, നേതൃപദവികൾ, മനോവ്യാകുലതകൾ എന്നിവ ഉണ്ടാകും.

കർക്കിടകം, ചിങ്ങം, കന്നി മാസങ്ങളിൽ ധാർമ്മികമായ പ്രവൃത്തികൾ, ദൂര യാത്രകൾ, സന്താനശ്രേയസ്സ് എന്നിവ ഉണ്ടാകും. തുലാം, വൃശ്ചികം, ധനു മാസങ്ങളിൽ വിഭവപുഷ്ടി, ബഹുജനസമ്മിതി, സ്വാർത്ഥതാത്പര്യങ്ങൾ എന്നിവ ഉണ്ടാകും. മകരം, കുംഭം, മീനം മാസങ്ങളിൽ ധനധാന്യസമൃദ്ധി, ഉയർന്ന ജീവിത സാഹചര്യങ്ങൾ, മനഃസന്തോഷം എന്നിവ ഉണ്ടാകും.

ധനുക്കൂറ്‍ (മൂലം, പൂരാടം, ഉത്രാടം 1/4)

ലാഭവും നഷ്ടവും ഇല്ലാത്ത ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കും. വിദ്യാഗുണം, ജനാനുകൂല്യം, സാമ്പത്തിക ശ്രേയസ്സ് എന്നിവ ഉണ്ടാകും. ഇഷ്ടജനവിരഹം, അപ്രതീക്ഷിതമായ ധനനഷ്ടം എന്നിവ ഉണ്ടാകും. മനഃപ്രയാസങ്ങൾ ഉണ്ടാകും. ബാദ്ധ്യതകൾ തീർക്കാൻ സാധിക്കും. ആരോഗ്യം തൃപ്തികരം ആയിരിക്കും.

മേടം, ഇടവം, മിഥുനം മാസങ്ങളിൽ സത്യസന്ധത, കർമ്മ നൈപുണ്യം, കുടുംബപരമായ ശ്രേയസ്സ് എന്നിവ ഉണ്ടാകും. കർക്കിടകം, ചിങ്ങം, കന്നി മാസങ്ങളിൽ ഭൂമിലാഭം, ബന്ധുജനസുഖം, കലാരംഗത്ത് നേട്ടങ്ങൾ എന്നിവ ഉണ്ടാകും. തുലാം, വൃശ്ചികം, ധനു മാസങ്ങളിൽ കച്ചവടലാഭം, സത്കർമ്മങ്ങൾ, സമൂഹത്തിൽ മാന്യത എന്നിവ ഉണ്ടാകും. മകരം, കുംഭം, മീനം മാസങ്ങളിൽ സൗഖ്യം, ഉത്തരവാദിത്വബോധം, ദേഹാരിഷ്ടുകൾ എന്നിവ ഉണ്ടാകും.

മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

കർമ്മരംഗത്ത് ഉയർച്ച, സ്ഥാനകയറ്റം, സഹപ്രവർത്തകരിൽ നിന്നും എതിർപ്പുകൾ എന്നിവ ഉണ്ടാകും. ധനലാഭം, രത്നാഭരണാദി സിദ്ധി, ഭാഗ്യാനുഭവം എന്നിവ ഉണ്ടാകും.കുടുംബരംഗത്ത് അസ്വസ്ഥതകളും കലഹങ്ങളും ഉണ്ടാകും. വിദ്യാഗുണം, കച്ചവടലാഭം, കാർഷികാഭിവൃദ്ധി എന്നിവ ഉണ്ടാകും.

മേടം, ഇടവം, മിഥുനം മാസങ്ങളിൽ വിദേശ വാസം, കർമ്മപുരോഗതി, അംഗീകാരങ്ങൾ എന്നിവ ഉണ്ടാകും. കർക്കിടകം, ചിങ്ങം, കന്നി മാസങ്ങളിൽ വിദ്യാഗുണം, മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ, കാർഷികസമ്പത്ത് എന്നിവ ഉണ്ടാകും. തുലാം, വൃശ്ചികം, ധനു മാസങ്ങളിൽ ശത്രുപീഡ, പരോപകാര ശീലം, തീക്ഷ്‌ണമായ സമീപനരീതി എന്നിവ ഉണ്ടാകും. മകരം, കുംഭം, മീനം മാസങ്ങളിൽ സന്തോഷകരമായ സൗഹൃദങ്ങൾ, ബന്ധുജനാവിരഹം, കാര്യവിജയം എന്നിവ ഉണ്ടാകും.

കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

അനാവശ്യചിലവുകളും ആഡംബരഭ്രമവും ഒഴിവാക്കും. ഉയർന്ന സാമൂഹിക സ്ഥിതിയും ഉന്നത പദവികളും ലഭിക്കും. ഏതു രംഗത്തായാലും ഉയർച്ച ഉണ്ടാകും. സാമ്പത്തികപുരോഗതി, മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ എന്നിവ ഉണ്ടാകും. അകൃത്യങ്ങൾ ചെയ്യും.

മേടം, ഇടവം, മിഥുനം മാസങ്ങളിൽ കുടുംബപുഷ്ടി, ഉയർന്ന സ്ഥാനമാനങ്ങൾ, മേലധികാരികളുടെ അപ്രീതി എന്നിവ ഉണ്ടാകും. കർക്കിടകം, ചിങ്ങം, കന്നി മാസങ്ങളിൽ മനഃ ക്ലേശം, വിദ്യാഭ്യാസകാര്യങ്ങളിൽ തടസ്സം, പുണ്യപ്രവൃത്തികൾ എന്നിവ ഉണ്ടാകും. തുലാം, വൃശ്ചികം, ധനു മാസങ്ങളിൽ വിവാഹം, ജനാനുകൂല്യം, പക്വതയോടുകൂടിയ സമീപനം എന്നിവ ഉണ്ടാകും. മകരം, കുംഭം, മീനം മാസങ്ങളിൽ ജനപ്രീതി, അലസത, കലാരംഗത്ത് നേട്ടങ്ങൾ എന്നിവ ഉണ്ടാകും.

മീനക്കൂറ്‍ (പൂരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)

സംതൃപ്ത ജീവിതം നയിക്കും. ഭവനനിർമ്മാനം ആരംഭിക്കും. ധനലാഭം, അന്യദേശ വാസം എന്നിവ ഉണ്ടാകും. ഉത്തരവാദിത്വബോധത്തോടുകൂടി പ്രവർത്തിക്കും. കല, സാഹിത്യം എന്നീ രംഗങ്ങളിൽ ശോഭിക്കും. ശത്രുപീഡ, മനഃക്ലേശം, ദേഹരിഷ്ട്ടുകൾ എന്നിവ ഉണ്ടാകും.

മേടം, ഇടവം, മിഥുനം മാസങ്ങളിൽ കർമ്മപുരോഗതി, കലഹങ്ങൾ, സാമ്പത്തിക ശ്രേയസ്സ് എന്നിവ ഉണ്ടാകും. കർക്കിടകം, ചിങ്ങം, കന്നി മാസങ്ങളിൽ വിദ്യാഗുണം, സൗഭാഗ്യം, ശാസ്ത്രകലാ വിദ്യകളിൽ ഉയർച്ച എന്നിവ ഉണ്ടാകും. തുലാം, വൃശ്ചികം, ധനു മാസങ്ങളിൽ കാര്യവിജയം, ബന്ധുജനക്ലേശം, സാമ്പത്തിക പ്രയാസങ്ങൾ എന്നിവ ഉണ്ടാകും. മകരം, കുംഭം, മീനം മാസങ്ങളിൽ ആഗ്രഹസഫലീകരണം, നേത്രരോഗങ്ങൾ, ഉയർന്നസ്ഥാനലബ്ദ്ധി, വിഭവപുഷ്ടി എന്നിവ ഉണ്ടാകും.

Read Here: Vishu Kani 2021: വിഷുക്കണി; അറിയേണ്ടതെല്ലാം

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Vishu phalam 2021 astrology predictions c v govindan edappal