scorecardresearch

ജൂലൈയിൽ ഈ നാളുകാർക്ക് ജോലിയിൽ നല്ലകാലം, വസ്തു, വാഹനം എന്നിവയുടെ വിനിയോഗത്തിൽ സൂക്ഷ്മത വേണം

ജൂലൈ മാസത്തിലെ ഗ്രഹസ്ഥിതി എങ്ങനെയാണ് വിശാഖം, ഉത്രം, പൂരുരുട്ടാതി, രേവതി എന്നീ നാല് നാളുകാരെ സ്വാധീനിക്കുന്നുവെന്ന് നോക്കാം

ജൂലൈ മാസത്തിലെ ഗ്രഹസ്ഥിതി എങ്ങനെയാണ് വിശാഖം, ഉത്രം, പൂരുരുട്ടാതി, രേവതി എന്നീ നാല് നാളുകാരെ സ്വാധീനിക്കുന്നുവെന്ന് നോക്കാം

author-image
S. Sreenivas Iyer
New Update
Astrology | Horoscope

ജൂലൈ മാസത്തെ നക്ഷത്ര ഫലം

ഈ മാസാദ്യ ദിവസം തന്നെ ചൊവ്വ നീചം കഴിഞ്ഞ് കർക്കടകത്തിൽ നിന്നും ചിങ്ങത്തിലേക്ക് സംക്രമിച്ചു, 1198 മിഥുനം 16 ന് ശനിയാഴ്ചയായിരുന്നു 2023 ജൂലൈ ഒന്നാം തീയതി. സൂര്യൻ മിഥുനം- കർക്കടകം രാശികളിലായി സഞ്ചരിക്കുന്നു. ചന്ദ്രൻ അനിഴത്തിൽ തുടങ്ങി ഒരുവട്ടം രാശിചക്രഭ്രമണം പൂർത്തിയാക്കി പൂരാടത്തിൽ എത്തുന്നു. ശനി കുംഭം രാശിയിൽ വക്രഗതിയിൽ സഞ്ചരിക്കുകയാണ്. രാഹു-കേതു മേടം തുലാം രാശികളിൽ സഞ്ചരിക്കുന്നു. വ്യാഴം മേടം രാശിയിൽ ഭരണി നക്ഷത്രത്തിൽ യാത്ര തുടരുകയാണ്.

Advertisment

ബുധൻ മിഥുനത്തിലും കർക്കടകത്തിലും ചിങ്ങത്തിലുമായി സഞ്ചരിക്കുന്നു. ജൂലൈ ആറിന് ശുക്രൻ കർക്കടകത്തിൽ നിന്നും ചിങ്ങത്തിലേക്കു സംക്രമിച്ചു. മാസാന്ത്യം വക്രവും വരുന്നുണ്ട്. ഈ ഗ്രഹസ്ഥിതി എങ്ങനെയാണ് വിശാഖം, ഉത്രം, പൂരുരുട്ടാതി, രേവതി എന്നീ നാല് നാളുകാരെ സ്വാധീനിക്കുന്നുവെന്ന് നോക്കാം.

വിശാഖം: പുതിയ ജോലി തേടുന്നവർക്ക് കാലം അനുകൂലമാണ്. എന്നാൽ നിലവിലെ ജോലി ഉപേക്ഷിക്കുക കരണീയമല്ല. കരാറുകൾ പുതുക്കപ്പെടാം. കച്ചവടകാര്യത്തിന് വായ്പകൾ ലഭിക്കാനിടയുണ്ട്. പ്രവാസികൾക്ക് നാട്ടിലേക്ക് മടങ്ങാൻ സാധിക്കുന്നതാണ്. രോഗികൾക്ക് തുടർ ചികിത്സകൾ ഫലപ്രദമായിത്തീർന്നേക്കും. വസ്തുസംബന്ധിച്ച വ്യവഹാരങ്ങൾക്ക് മുതിരാതിരിക്കുകയാവും ഉചിതം.

ഉത്രം: തൊഴിലിടത്തിലെ കാലുഷ്യങ്ങൾ തെല്ല് കുറഞ്ഞേക്കും. എന്നാൽ ജോലിഭാരം അധികരിക്കാനിടയുണ്ട്. വിദ്യാർത്ഥികൾക്ക് അന്യദേശത്ത് പഠനം തുടരാനാവും. വായ്പകൾ പ്രയോജനപ്പെടുത്തി നവസംരംഭങ്ങളുമായി മുന്നോട്ട് പോകാൻ സാധിച്ചേക്കും. സർക്കാർ അനുമതി ലഭിക്കുന്നതാണ്. ഭൂമി സംബന്ധിച്ച കൊടുക്കൽ വാങ്ങലുകളിൽ നഷ്ടം വരാനിടയുണ്ട്. വാഹനം ഉപയോഗിക്കുമ്പോൾ സൂക്ഷ്മത കൈവെടിയരുത്.

Advertisment

പൂരുരുട്ടാതി: തൊഴിലിൽ ചില ഗുണപരമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം. പദവി ഉയരാം. പ്രോജക്ടുകൾക്ക് അംഗീകാരം ലഭിക്കുന്നതാണ്. എതിർശബ്ദങ്ങളെ അവഗണിച്ച് മുന്നേറാനാവും. മീനക്കൂറിൽ ജനിച്ചവർക്ക് വ്യവഹാരങ്ങളിൽ വിജയിക്കാനാവും. വസ്തുവില്പന സംബന്ധിച്ച പ്രശ്നങ്ങൾ പരിഹൃതമാകും. ചൊവ്വയുടെ ഏഴിലെ സ്ഥിതി കുംഭക്കൂറുകാരായ പൂരുരുട്ടാതിക്കാർക്ക് ദാമ്പത്യ ക്ലേശത്തിന് കാരണമായേക്കും.

രേവതി: ഭാഗ്യാധിപനായ ചൊവ്വയ്ക്ക് നീചാവസ്ഥ മാറുന്നത് മീനക്കൂറുകാർക്ക് പൊതുവേ സൽഫലങ്ങൾ സൃഷ്ടിക്കും. ഭഗ്നപ്രതീക്ഷകൾ പൂവണിയുന്നതാണ്. കുടുംബബന്ധങ്ങളുടെ ഊഷ്മളത തിരിച്ചുകിട്ടും. ഉദ്യോഗത്തിൽ പുതുചുമതലകൾ വന്നുചേരും. ധനക്ലേശം കുറയും. പണയ വസ്തുക്കൾ പുതുക്കാൻ/ തിരിച്ചെടുക്കാൻ സാധിക്കുന്നതാണ്. രോഗഗ്രസ്തർക്ക് ചികിൽസാമാറ്റം ആശ്വാസകരമാവും. മാസത്തിന്റെ രണ്ടാം പകുതി കൂടുതൽ ഗുണപ്രദമായേക്കാം.

Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: