/indian-express-malayalam/media/media_files/uploads/2023/08/shukra-horoscope-3.jpg)
Sukran Vakragathiyil Venus Retrogression 2023 Horoscope Astrological Predictions Makam to Thrikketta
Venus Retrogression 2023 Horoscope Astrological Predictions Aswathi to Ayilyam: ശുക്രൻ മനുഷ്യരുടെ ഭൗതികവാഞ്ഛകളുടെ കാരകഗ്രഹമാണ്. പ്രണയം, വാത്സല്യം, സ്നേഹം, രതി, ഇന്ദ്രിയകാമനകൾ, ദാമ്പത്യസുഖം, വസ്ത്രാഭരണാദികൾ, മദ്യപാനം, ദുഷ്പ്രേരണകൾ, കവിത, സാഹിത്യം, സിനിമ, എന്നിവ ശുക്രനെ മുൻനിർത്തിയാണ് പരിഗണിക്കുക. ജീവിതത്തോട് ഏറ്റവും ഉരുമ്മിയും ഹൃദയത്തോട് ചേർന്നും നിൽക്കുന്ന ഗ്രഹമാണ് ശുക്രൻ. ശുഭഗ്രഹം എന്ന പരിഗണനയാണ് ജ്യോതിഷം ശുക്രന് നൽകിയിട്ടുള്ളത്.
ചിങ്ങം രാശിയിൽ സഞ്ചരിക്കുന്ന ശുക്രൻ വക്രഗതിയായി (Retrograde) 2023 ആഗസ്റ്റ് 7 ന്
(1198 കർക്കടകം 22 ന്) പകൽ 11:19 ന് കർക്കടകം രാശിയിലേക്ക് നിഷ്ക്രമിക്കുകയാണ്. ആഗസ്റ്റ് 8 (കർക്കടകം 23) മുതൽ ശുക്രന് മൗഢ്യം ((combustion) കൂടി സംഭവിക്കുകയാണ്. ഇത് അല്പകാലത്തേക്ക് മാത്രമാണ്. 2023 ആഗസ്റ്റ് 19 ന് /1199 ചിങ്ങം 3ന് മൗഢ്യം തീരുന്നു. എന്നാൽ വക്രം തീരുന്നതാകട്ടെ, 2023 സെപ്തംബർ 5 നാണ്. (അതായത് ചിങ്ങം 20നും). ആകയാൽ വക്രവും മൗഢ്യവും ഒരുമിച്ച് സംഭവിക്കുന്ന ആഗസ്റ്റ് 8 മുതൽ 19 വരെ ശുക്രൻ സഹജഗുണങ്ങൾ ഒന്നും നൽകില്ല. എന്നല്ല ദോഷപ്രദനാവുകയും ചെയ്യുന്നതാണ്.
2023 ആഗസ്റ്റ് 7 മുതൽ സെപ്തംബർ 5 വരെ മേടം മുതൽ മീനം വരെയുള്ള പന്ത്രണ്ടുരാശിക്കാർക്കും അശ്വതി മുതൽ രേവതി വരെയുള്ള 27 നാളുകാർക്കും ശുക്രൻ നൽകുന്ന ഫലങ്ങളാണ് ഇവിടെ അപഗ്രഥിക്കുന്നത്.
ചിങ്ങക്കൂറിന് (മകം, പൂരം, ഉത്രം ഒന്നാം പാദം): പത്താം ഭാവം,മൂന്നാം ഭാവം എന്നിവയുടെ അധിപനാണ് ശുക്രൻ. തൊഴിൽ, രാഷ്ട്രീയം, മത്സരം, സഹോദരർ, സഹായം, ധൈര്യം ഇവ ശുക്രനുമായി ബന്ധപ്പെടുന്ന വിഷയങ്ങളാണ്. ചിങ്ങക്കൂറിന്റെ വ്യയസ്ഥാനമായ പന്ത്രണ്ടാം ഭാവത്തിൽ ശുക്രൻ സഞ്ചരിക്കുകയാൽ തൊഴിൽ സംബന്ധിച്ച ക്ലേശങ്ങൾ, അധികാരികളുമായി തർക്കം, വ്യാപാരത്തിൽ നഷ്ടം എന്നിവ സാധ്യതകളാണ്. പൊതുപ്രവർത്തകർക്ക് പ്രതീക്ഷിച്ച പിന്തുണ കിട്ടിയേക്കില്ല. പണവരവ് അല്പം മന്ദീഭവിക്കാം. അനാവശ്യ ചെലവുകൾ വരാം. നിഷ്പ്രയോജനകരമായ യാത്രകൾക്ക് തുനിയും. വാഗ്ദാനങ്ങൾ വന്നുചേരാത്തത് ക്ലേശിപ്പിക്കാം.
രഹസ്യാവയവങ്ങളെ സംബന്ധിച്ച രോഗങ്ങൾ, വൃക്ക രോഗങ്ങൾ എന്നിവയുള്ളവർ കരുതൽ കൈക്കൊള്ളണം. മറ്റു ഗ്രഹങ്ങളുടെ ബലാബലം പോലെ ഗുണവും ദോഷവും കൂടുകയോ കുറയുകയോ ചെയ്യാം.
കന്നിക്കൂറിന് (ഉത്രം 2,3,4 പാദങ്ങൾ, അത്തം, ചിത്തിര 3,4 പാദങ്ങൾ): രണ്ട്, ഒമ്പത് ഭാവങ്ങളുടെ അധിപനാണ് ശുക്രൻ. പതിനൊന്നാം രാശിയിലാണ് ശുക്രൻ സഞ്ചരിക്കുന്നത്. ഇപ്പോൾ ഈ ശുക്രസ്ഥിതിയാൽ കൂടുതൽ ഗുണം കിട്ടുന്ന ഒരു രാശി കന്നിരാശിയാണെന്ന് പറയാം. ഭാഗ്യാധിപന് മൗഢ്യം വരികയാൽ ചില ഭാഗ്യഭ്രംശങ്ങൾ വന്നേക്കും. ചില പ്രധാന അവസരങ്ങൾ നഷ്ടമാകാനും ഇടയുണ്ട്. കുടുംബസൗഖ്യവും തെല്ല് കുറഞ്ഞേക്കാം. എന്നാലും നേട്ടങ്ങൾക്കാവും മുൻതൂക്കം. സാമ്പത്തിക ശോച്യതക്ക് പരിഹാരം കിട്ടാം. ക്രയവിക്രയത്തിലെ തടസ്സങ്ങൾ മാറുന്നതാണ്. സ്ത്രീകളുടെ സഹായം, പിന്തുണ എന്നിവ മാനസിക ബലവും വിജയ സാഹചര്യവും ഒരുക്കും. കലാകാരന്മാർ പുരസ്ക്കരിക്കപ്പെടും. ആഡംബരവസ്തുക്കൾ വാങ്ങാൻ സാധിക്കും. മനസ്സന്തോഷമേകുന്ന അനുഭവങ്ങളുണ്ടാവുന്നതാണ്. ഭോഗസുഖം പ്രതീക്ഷിക്കാം. പ്രണയം പുഷ്പിതമാകും. പരീക്ഷകളിൽ വിജയിക്കുവാനാവും. എന്നാൽ ജീവിത ശൈലീരോഗങ്ങളിൽ കരുതൽ വേണം.
തുലാക്കൂറിന് (ചിത്തിര 3,4 പാദങ്ങൾ, ചോതി, വിശാഖം 1,2,3): ജന്മരാശി, അഷ്ടമം എന്നീ ഭാവങ്ങളുടെ അധിപനാണ് ശുക്രൻ. പത്താം ഭാവത്തിൽ സഞ്ചരിക്കുന്നു. അല്പമൊരു ക്ഷീണാവസ്ഥയാണ് തുലാക്കൂറുകാർക്ക് വരിക. ആത്മവിശ്വാസം കുറയും. ചില ഭയപ്പാടുകൾ ഉണ്ടാവാം. ശത്രുഭയം കൂട്ടത്തിൽ പ്രധാനം. തൊഴിലിൽ നല്ല ശ്രദ്ധ ചെലുത്തണം. കരാറുകളും ഉടമ്പടികളും ഒപ്പിടുമ്പോൾ രണ്ടുവട്ടം ചിന്തിക്കണം. വ്യാപാരാവശ്യത്തിന് എടുത്ത വായ്പകൾ തിരിച്ചടക്കാൻ ക്ലേശിച്ചേക്കും. നവസംരംഭങ്ങൾക്ക് ഇക്കാലം ഉചിതമല്ല. നിലവിലെ തൊഴിൽ ഉപേക്ഷിച്ച് പുതിയ തൊഴിൽ തേടുന്നതും അബദ്ധമായേക്കും. പൊതുപ്രവർത്തകർ പദവികൾ നിലനിർത്താൻ വിഷമിക്കുന്നതാണ്. ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ കൂടുതൽ ശ്രദ്ധാലുക്കളാവണം. പ്രണയം, ദാമ്പത്യം ഇവയിൽ സംതൃപ്തി സാമാന്യം മാത്രമാവും.
വൃശ്ചികക്കൂറിന് (വിശാഖം നാലാം പാദം, അനിഴം, തൃക്കേട്ട): ഏഴും പന്ത്രണ്ടും ഭാവങ്ങളുടെ നാഥനാണ് ശുക്രൻ. ഭാഗ്യഭാവത്തിൽ സഞ്ചരിക്കുന്നു. ദാമ്പത്യജീവിതം ബാധിക്കപ്പെടാം. ഭാര്യാഭർത്താക്കന്മാർക്കിടയിലെ പാരസ്പര്യം കുറയാം. പ്രണയികൾ വഴിപിരിയലിന്റെ വക്കോളമെത്താം. വിട്ടുവീഴ്ചാ മനോഭാവം നഷ്ടപ്പെടുന്നതാണ്. മറ്റൊരു പ്രശ്നം, അനാവശ്യമായ ആഢംബരച്ചെലവുകൾ വരാം എന്നുള്ളതത്രെ! കുടുംബ കാര്യങ്ങൾക്ക് കരുതിയ ധനം മറ്റു വിഷയങ്ങൾക്ക് ചെലവഴിച്ചേക്കാം. പിതാവിന്റെ ആരോഗ്യകാര്യത്തിൽ ശ്രദ്ധ വേണം. കഫരോഗങ്ങൾ പിടിപെടാനിടയുണ്ട്. ഉപാസനാദികൾക്ക് ഭംഗം വരാം. തീർത്ഥാടന പരിപാടി നടന്നില്ലെന്ന് വന്നേക്കാം. വാഗ്ദാനം ചെയ്ത ജീവകാരുണ്യ പ്രവർത്തനങ്ങൾ നടക്കാത്തതു മനോവിഷമത്തിന് വഴിവെക്കാനിടയുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.