Thulam Malayalam Month 2022 Horoscope Astrological Predictions for stars Moolam to Revathi: തുലാം ഒന്നിന് ചന്ദ്രൻ പൂയത്തിലും മാസാന്ത്യത്തിൽ ഒരുവട്ടം രാശിചക്ര ഭ്രമണം പൂർത്തിയാക്കി ആയില്യത്തിലുമായി സഞ്ചരിക്കുന്നു. വ്യാഴം മീനത്തിലും, ശനി മകരത്തിലും, രാഹു മേടത്തിലും തന്നെയാണ്. തുലാം ഒന്ന് മുതൽ ശുക്രനും, ഒമ്പത് മുതൽ ബുധനും തുലാം രാശിയിൽ പ്രവേശിക്കുന്നു. ചൊവ്വ ഈ മാസം അവസാന ആഴ്ച വരെ മിഥുനം രാശിയിൽ തുടരുന്നുണ്ട്. തുലാം മാസത്തിൽ സൂര്യൻ, കേതു എന്നീ ഗ്രഹങ്ങൾ തുലാം രാശിയിൽ സഞ്ചരിക്കുന്നു.
ഈ ഗ്രഹനില പ്രകാരം മൂലം മുതല്‍ രേവതി വരെയുള്ള നക്ഷത്രക്കാരുടെ 1198 തുലാം മാസത്തിലെ ഫലം നോക്കാം.
Moolam Nakshathra Star Predictions in Malayalam: മൂലം
ന്യായമായ ആവശ്യങ്ങൾ നിറവേറപ്പെടും. പണവരവ് പ്രതീക്ഷിച്ചതിലധി കമാവും. രോഗഗ്രസ്തർക്ക് ആശ്വാസമുണ്ടാകും. അവിവാഹിതരുടെ വിവാഹം തീരുമാനിക്കപ്പെടും. കലാരംഗത്തുള്ളവർക്ക് കീർത്തിയും പാരിതോഷികവും കൈവരും. പരിശ്രമങ്ങൾക്ക് ലക്ഷ്യപ്രാപ്തിയു ണ്ടാവും. വിദ്യാഭ്യാസത്തിൽ വ്യക്തമായ മുന്നേറ്റം വന്നെത്തും. കർമ്മരംഗത്ത് അദ്ധ്വാനത്തിനനുസരിച്ച് പ്രതിഫലം കിട്ടും. സർക്കാരിൽ നിന്നും അനുമതിപത്രം, സഹായ ധനം മുതലായവ ലഭിച്ചേക്കും. സുഖാശനം, ഭോഗസിദ്ധി എന്നിവയും ഫലം.
Pooradam Nakshathra Star Predictions in Malayalam: പൂരാടം
ബന്ധുക്കളുടെ പിണക്കം തീരും. സുഹൃത്തുക്കളുടെ പിന്തുണയുണ്ടാവും. മടിച്ച് നിന്ന കാര്യങ്ങൾ ധൈര്യപൂർവ്വം ഏറ്റെടുക്കും. ഉദ്യോഗം, കൃഷി, വ്യാപാരം എന്നിവയിൽ നിലനിന്നുവന്ന കുഴപ്പങ്ങൾ അവസാനിക്കും. സന്താനങ്ങളുടെ കാര്യത്തിൽ ചില നല്ലവാർത്തകൾ ശ്രവിക്കും. പൊതുരംഗത്തുള്ളവർക്ക് നേതൃപദവി ലഭിക്കും. നിക്ഷേപങ്ങളിൽ വലിയ ലാഭം പ്രതീക്ഷിക്കാം. ഏഴിലെ ചൊവ്വയുടെ സ്ഥിതി ദാമ്പത്യത്തിൽ അലോസരങ്ങൾ ഉണ്ടാക്കിയേക്കാം.
Uthradom Nakshathra Star Predictions in Malayalam: ഉത്രാടം
ആത്മാർത്ഥത അംഗീകരിക്കപ്പെടും. കർമ്മമേഖലയിൽ കാര്യക്ഷമതയേറും. വിശ്വസ്തരുടെ പിന്തുണയോടെ ചില എതിർശബ്ദങ്ങളെ നേരിടും. മാനസികോല്ലാസത്തിനും വിനോദയാത്രയ്ക്കും സമയം കണ്ടെത്തും. തിടുക്കത്തിൽ തീരുമാനങ്ങൾ എടുക്കരുത്. വാഹനയാത്ര ജാഗ്രതയോടെ വേണം. പണം ആവശ്യത്തിന് വന്നുചേരും. എന്നാൽ ധൂർത്തിനുള്ള സാഹചര്യം ഉണ്ടാകാം. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധക്കുറവ് വരരുത്.
Thiruvonam Nakshathra Star Predictions in Malayalam: തിരുവോണം
കാര്യവിഘ്നം നീങ്ങി , കൃത്യനിർവഹണം ഭംഗിയാക്കും. മുൻപ് കടുത്ത നിലപാടുകൾ കൈക്കൊണ്ടവർ അനുരഞ്‌ജനത്തിനൊരുങ്ങും. സഹപ്രവർത്തകരുടെ പിന്തുണ തൃപ്തികരമായിരിക്കും. നിക്ഷേപവളർച്ച ആശിച്ചതു പോലെയാകും. ചെറുപ്പക്കാർക്ക് പുതിയ തൊഴിൽസാധ്യതകൾ തുറന്നുകിട്ടും. പത്താം ഭാവത്തിലെ ഗ്രഹബാഹുല്യം സൂചിപ്പിക്കുന്നത് ഒന്നിലധികം തൊഴിലുകളിൽ ഏർപ്പെടാൻ സാഹചര്യമുദിക്കുമെന്നാണ്. വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് അന്യനാടുകളിലേക്ക് പോകേണ്ടി വരാം. മാതാവിന്റെ ആരോഗ്യനില സമ്മിശ്രമായിരിക്കും. കമിതാക്കൾക്ക് കാലം അത്ര അനുകൂലമല്ല.
Avittam Nakshathra Star Predictions in Malayalam: അവിട്ടം
കൃത്യമായി ആസൂത്രണം ചെയ്തിരുന്നത് അതുപോലെ നടത്താനാവും. പാതിവഴിയിൽ നിന്നവ പൂർത്തീകരണത്തോടടുക്കും. പിതൃസ്വത്ത് സംരക്ഷിക്കും. അതിൽ നിന്നും ആദായം വരും. കർമ്മമേഖലയിൽ പുതിയ ഉത്തരവാദിത്വങ്ങൾ വന്നെത്തും. പടിഞ്ഞാറൻ ദിക്കിലേക്കുള്ള യാത്രകൾ സഫലമാവും. ഭക്ഷണ നിയന്ത്രണം, വ്യായാമം എന്നിവയിൽ ശ്രദ്ധ പുലർത്തും. ചിലരുടെ ഉപദേശ പ്രകാരം ഒന്നും ചെയ്യാതിരുന്നത് നന്നായി എന്ന് തോന്നും.
Chathayam Nakshathra Star Predictions in Malayalam: ചതയം
രാശിനാഥനായ ശനിയുടെ വക്രഗതി അവസാനിക്കുന്നതിനാൽ ജീവിതത്തിന്റെ മന്ദഗതി മാറും. നവോന്മേഷം വീണ്ടെടുക്കും. പ്രൊഫഷണലുകൾക്ക് പുതിയ അവസരങ്ങൾ സംജാതമാകും. വിദ്യാർത്ഥികൾക്ക് പരീക്ഷകളിൽ ഉന്നതവിജയം നേടാൻ സാധിക്കും. പ്രണയികളുടെ ഹൃദയബന്ധം ദൃഢമാകും. സഹായവാഗ്ദാനങ്ങൾ ചിലപ്പോൾ പാഴാകാം. അഞ്ചിലെ ചൊവ്വ മക്കളുടെ കാര്യത്തിൽ ചില ആശങ്കകൾക്ക് വഴിയൊരുക്കാം. നേർവഴികളിലൂടെ ലഭിക്കുന്ന ധനത്തിൽ സന്തോഷിക്കും. തീർത്ഥാടനയോഗവുമുണ്ട്.
Pooruttathi Nakshathra Star Predictions in Malayalam: പൂരുട്ടാതി
ചീത്തക്കൂട്ടുകെട്ടുകൾ അവസാനിപ്പിക്കും. ആത്മവിശ്വാസം വർദ്ധിക്കും. പ്രത്യുല്പന്നമതിത്വത്തോടെ പെരുമാറി എതിരാളികളെ അടിയറവ് പറയിക്കും. ധനവരവ് മോശമാകില്ല. കിടപ്പ് രോഗികൾക്ക് ഭേദപ്പെട്ട കാലമാണ്. കുടുംബപ്രശ്നങ്ങൾ അവസാനിച്ചതിൽ സന്തോഷിക്കും. തൊഴിൽ തേടുന്നവർക്ക് വരുമാനമാർഗം ഉണ്ടാകും. പഠിതാക്കൾ പഠിപ്പിൽ മുന്നേറും. സാമൂഹികമായി അംഗീകാരം ലഭിക്കും.
Uthrattathi Nakshathra Star Predictions in Malayalam: ഉത്രട്ടാതി
അഷ്ടമത്തിലെരവി-ശിഖി യോഗം മൂലം സമ്മർദ്ദങ്ങളെ നേരിടേണ്ടിവരും. ചില പ്രശ്നങ്ങൾ നൂലാമാലകളാകാം. അദ്ധ്വാനം വർദ്ധിക്കും. കൗതുക- ആഡംബര രവസ്തുക്കൾ വാങ്ങാൻ ധാരാളം പണം ചെലവഴിക്കും. മുഖരോഗങ്ങൾ- കണ്ണ്, പല്ല്, ചെവി, മൂക്ക്– ഉപദ്രവിക്കാം. തീരുമാനങ്ങൾ ആലോചിച്ചു വേണം നടപ്പിലാക്കാൻ. കലഹത്തിലും തർക്കത്തിലും തലയിടാതിരിക്കുന്നത് നന്ന്. ആരോഗ്യരക്ഷയിൽ ശ്രദ്ധ വേണം.
Revathi Nakshathra Star Predictions in Malayalam: രേവതി
ക്ഷമയും നിരന്തരമായ പ്രയത്നവും വിജയത്തിലെത്തും. മാറ്റങ്ങളെ ഉൾക്കൊള്ളും, ഒപ്പം പാരമ്പര്യത്തിലധിഷ്ഠിത ജീവിതം നയിക്കും. അവിവാഹിതർക്ക് വിവാഹയോഗമുണ്ട്. തൊഴിൽ പ്രശ്നങ്ങൾ പരിഹൃതമാകും. മക്കളുടെ ഭാവിശ്രേയസ്സിനായി സാമ്പത്തിക നിക്ഷേപങ്ങൾ നടത്തും. കച്ചവടത്തിൽ പുതിയ മാറ്റങ്ങൾ കൊണ്ടു വരും. കലാപരമായ സിദ്ധികൾ പുറംലോകമറിയും. ചില സഞ്ചാരങ്ങൾ നേട്ടങ്ങൾ നൽകണമെന്നില്ല. ആരോഗ്യ പരിരക്ഷയിൽ അലസതയരുത്.