scorecardresearch

തുലാം മാസഫലം; മകം മുതല്‍ തൃക്കേട്ട വരെ: Thulam Malayalam Month 2022 Horoscope Astrological Predictions for stars Makam to Thrikketta

Thulam Malayalam Month 2022 Horoscope Astrological Predictions for stars Makam to Thrikketta: തുലാം ഒന്നിന് ചന്ദ്രൻ പൂയത്തിലും മാസാന്ത്യത്തിൽ ഒരുവട്ടം രാശിചക്ര ഭ്രമണം പൂർത്തിയാക്കി ആയില്യത്തിലുമായി സഞ്ചരിക്കുന്നു

തുലാം മാസഫലം; മകം മുതല്‍ തൃക്കേട്ട വരെ: Thulam Malayalam Month 2022 Horoscope Astrological Predictions for stars Makam to Thrikketta
Thulam Malayalam Month 2022 Horoscope Astrological Predictions for stars Makam to Thrikketta

Thulam Malayalam Month 2022 Horoscope Astrological Predictions for stars Makam to Thrikketta: തുലാം ഒന്ന് മുതൽ ശുക്രനും, ഒമ്പത് മുതൽ ബുധനും തുലാം രാശിയിൽ പ്രവേശിക്കുന്നു. ചൊവ്വ ഈ മാസം അവസാന ആഴ്ചവരെ മിഥുനം രാശിയിൽ തുടരുന്നുണ്ട്. തുലാം മാസത്തിൽ സൂര്യൻ, കേതു എന്നീ ഗ്രഹങ്ങൾ തുലാം രാശിയിൽ സഞ്ചരിക്കുന്നു.

വ്യാഴം മീനത്തിലും, ശനി മകരത്തിലും, രാഹു മേടത്തിലും തന്നെയാണ്. തുലാം ഒന്നിന് ചന്ദ്രൻ പൂയത്തിലും മാസാന്ത്യത്തിൽ ഒരുവട്ടം രാശിചക്ര ഭ്രമണം പൂർത്തിയാക്കി ആയില്യത്തിലുമായി സഞ്ചരിക്കുന്നു. ഈ ഗ്രഹനില പ്രകാരം മകം മുതല്‍ തൃക്കേട്ട വരെയുള്ള നക്ഷത്രക്കാരുടെ 1198 തുലാം മാസത്തിലെ ഫലം നോക്കാം.

Makam Nakshathra Star Predictions in Malayalam: മകം

വൈവാഹികം, പ്രണയ സാക്ഷാൽക്കാരം എന്നിവ ഒഴികെ മിക്ക കാര്യങ്ങളും അനുകൂലമാകും. ഭൂമി സംബന്ധിച്ച വ്യവഹാരങ്ങൾ അനുകൂലമാകും. സഹോദരർ തർക്കമവസാനിപ്പിച്ച് ഐക്യപ്പെടും. പ്രൊഫഷണലുകൾ സ്വന്തം കർമ്മരംഗത്ത് കുതിച്ച് ചാട്ടം നടത്തും. വിദ്യാർത്ഥികൾക്ക് പഠനത്തിൽ ഏകാഗ്രതയുണ്ടാവും. വിനോദ പരിപാടികളിൽ സംബന്ധിക്കും. ആത്മീയ സാധനകളിൽ ഒട്ടും താത്പര്യം ഉണ്ടാവില്ല. ബന്ധുക്കളുടെ പിന്തുണ സ്വയം വന്നുചേരും. ഊഹക്കച്ചവടത്തിൽ ലാഭം നേടും. സർക്കാരിൽ ആനുകൂല്യങ്ങൾ സിദ്ധിക്കും.

Pooram Nakshathra Star Predictions in Malayalam: പൂരം

ചിന്താപൂർവമായ ഇടപെടലുകൾ നടത്തി കുടുംബതർക്കങ്ങളിൽ തീർപ്പുണ്ടാക്കും. അധികാര സ്ഥാപനങ്ങളിൽ സ്ഥാനക്കയറ്റം ഉണ്ടാകും. സ്വയംതൊഴിൽ ചെയ്യുന്നവർക്ക് വായ്പ, സർക്കാർ ധനസഹായം ഇവ കൈവരാം. ആരോഗ്യപ്രശ്നങ്ങൾ അധികരിക്കില്ല. നല്ല സുഹൃത്തുക്കളെ ലഭിക്കാം. പ്രതീക്ഷിച്ച ചില ശുഭസന്ദേശങ്ങൾ പുത്തനുണർവിന് കാരണമാകും. വിദേശത്തുനിന്നും നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ആഗ്രഹസാഫല്യം വരാം. പുതിയ സംരംഭങ്ങളിൽ ഏർപ്പെടാൻ കാലം പൂർണ്ണമായും അനുകൂലമാണെന്ന് പറയാനാവില്ല. സംഘടനാപാടവം മികവ് നേടും.

Uthram Nakshathra Star Predictions in Malayalam: ഉത്രം

ചിങ്ങക്കൂറുകാരായ ഉത്രം നാളുകാർക്ക് നേട്ടം വർദ്ധിക്കും. കന്നിക്കൂറുകാരായ ഉത്രം നാളുകാർക്ക് വിപരീത കാര്യങ്ങളെ എതിർത്ത് മുന്നേറേണ്ടിവരും. പറയുന്നതിന്റെ പൊരുൾ ശ്രോതാവ് ഉൾക്കൊള്ളാത്തത് തെറ്റിദ്ധാരണകൾ ഉയർത്തും. ലക്ഷ്യത്തിലേക്ക് വെച്ച ചുവട് പിൻവലിക്കേണ്ടി വന്നേക്കാം. ധനപരമായി മോശസ്ഥിതി ഉണ്ടാവില്ല. മക്കളുടെ ഭാവികാര്യങ്ങളെക്കുറിച്ച് ചിന്താധീനരാകും. ആരോഗ്യസ്ഥിതി സമ്മിശ്രാവസ്ഥയിലാവും. ചികിത്സാരീതി മാറ്റുന്നതിനെക്കുറിച്ച് വിദഗ്ദ്ധാഭിപ്രായം തേടും. മാസത്തിന്റെ രണ്ടാം പകുതി മുതൽ സ്ഥിതി കുറച്ചൊക്കെ ഗുണപരമാവാം.

Atham Nakshathra Star Predictions in Malayalam: അത്തം

അഷ്ടമ രാഹുവും രണ്ടിലെ കേതുവും സമ്മർദ്ദങ്ങൾ സൃഷ്ടിക്കുന്നത് തുടരും. വാഗ്വാദങ്ങളിൽ കക്ഷിചേരാതിരിക്കുന്നതാണ് കരണീയം. കർമ്മരംഗത്ത് നിലവിലെ സ്ഥിതി വലിയ തോതിൽ മാറാനിടയില്ല. ശനിയുടെ വക്രഗതി തീരുന്നത് ശുഭസൂചനയാണ്. മക്കളുടെ പഠിപ്പ്, ജോലി, വിവാഹ കാര്യം എന്നിവയിൽ സുപ്രധാന തീരുമാനങ്ങളുണ്ടാകും. ഗൃഹനിർമ്മാണ കാര്യങ്ങൾ ഇഴഞ്ഞ് നീങ്ങും. ധനസ്ഥിതിയിൽ മുന്നേറ്റമുണ്ടാകാം. കടബാധ്യതയിൽ നിന്നും മോചനം നേടാൻ കിണഞ്ഞ് പരിശ്രമിക്കും.

Chithira Nakshathra Star Predictions in Malayalam: ചിത്തിര

സാഹചര്യങ്ങൾ പതിയെ മാറുന്നത് സന്തോഷമുണ്ടാക്കും. വിദ്യാർത്ഥികൾക്ക് ദിശാബോധം കൈവരും. ഉദ്യോഗസ്ഥർക്ക് അധികാരി കളുടെ ശാസന കേൾക്കേണ്ട സ്ഥിതി സംജാതമാകാം. ദിവസവേതനക്കാർക്ക് തൊഴിൽ ലഭ്യത കുറയില്ല. കരാറുകാർക്ക് കിട്ടേണ്ട കുടിശികകൾ കുറച്ചെങ്കിലും കൈവശം വന്നുചേരുന്നതാണ്. ചിന്തശക്തിയെക്കാൾ വൈകാരികത ഏറുന്ന കാലമാണ്. വികാര വിക്ഷോഭങ്ങളെ നിയന്ത്രിക്കേണ്ടത് ആരോഗ്യത്തിനും പ്രധാനമാണെന്നത് മറക്കരുത്. ഉപാസനകളിൽ ഒമ്പത്, പത്ത് ഭാവങ്ങളിലായി സഞ്ചരിക്കുന്ന ചൊവ്വ തടസ്സം സൃഷ്ടിച്ചേക്കാം.

Chothi Nakshathra Star Predictions in Malayalam: ചോതി

പ്രശ്നസങ്കീർണമായ കാലത്തിലൂടെയാണ് കടന്നുപോകുന്നത്. ശുക്രൻ, കേതു, ബുധൻ, സൂര്യൻ എന്നിങ്ങനെ സ്നേഹവും ദ്വേഷവും കലർന്ന ഗ്രഹങ്ങളാണ് ജന്മരാശിയിൽ ഇടം പിടിച്ചിരിക്കുന്നത്. അതിനാൽ ബന്ധുവാര്, ശത്രുവാര് എന്ന് അറിയാൻ കഴിഞ്ഞെന്നുവരില്ല. ശരിതെറ്റുകളെക്കുറിച്ചുള്ള കാഴ്ചപ്പാടിനും മങ്ങലേൽക്കും. ദാമ്പത്യം ഒരു വെല്ലുവിളിയാകാം. ആരോഗ്യ കാര്യത്തിൽ ഏറ്റവും ശ്രദ്ധവേണം. പണവരവ് മോശമാകില്ല. അത് ആവശ്യത്തിന് തന്നെയാണോ ചെലവഴിക്കുന്നതെന്ന് സ്വയം പരിശോധിക്കണം. തിടുക്കത്തിലുള്ള തീരുമാനങ്ങൾ ദോഷഹേതുകമാവാം. ക്ഷമയും സഹിഷ്ണുതയും തന്നെയാണ് രക്ഷാകവചങ്ങളാവുക എന്ന് ഓർക്കുക.

Vishakham Nakshathra Star Predictions in Malayalam: വിശാഖം

പല വിഷയങ്ങളിൽ താൽപ്പര്യമേറും. പലതും തുടങ്ങി വെയ്ക്കുകയും ചെയ്യും. എന്നാൽ മിക്കതും പകുതിവഴിയിലാവാം. പിതാവിനോട് ദ്വേഷിച്ചേക്കാം. വഴിയാത്രകൊണ്ട് വലയാം. ചെലവേറുമെങ്കിലും നല്ല കാര്യങ്ങൾക്കു വേണ്ടിയും ചെലവുണ്ടായത് ആശ്വാസത്തിനിടവരുത്തും. പ്രതിദ്വന്ദ്വികളോട് ഒഴിഞ്ഞുമാറുന്നതാണ് കരണീയം. രോഗങ്ങൾ വരാം. സമയം തെറ്റാതെ ചികിത്സിക്കാൻ അമാന്തിക്കരുത്. കലാവാസന അംഗീകരിക്കപ്പെടും.

Anizham Nakshathra Star Predictions in Malayalam: അനിഴം

പല പദ്ധതികൾ ആസൂത്രണം ചെയ്താലും നടപ്പിലാക്കാൻ കഴിയുന്നവ കുറവായിരിക്കും. കുടുംബത്തിന്റെ പിന്തുണ ലഭിക്കും. തൊഴിലിടത്തിൽ നേട്ടങ്ങൾ വരാം. പഴയ സതീർത്ഥ്യരെ കണ്ടുമുട്ടും. വിദേശയാത്രകൾക്ക് ഒരുങ്ങുന്നവർക്ക് അതിനവസരം കിട്ടും. വില കൂടിയ ഗൃഹോപകരണങ്ങൾ വാങ്ങും. സർക്കാർ ആനുകൂല്യങ്ങൾ വൈകും. കുടുംബത്തിലെ വയോജനങ്ങളെ സന്ദർശിക്കും. വിദ്യാർത്ഥികൾക്ക് പഠിപ്പിലെ ശ്രദ്ധകുറയും; പാഠ്യേതര പ്രവർത്തനങ്ങളിൽ താൽപ്പര്യം കൂടും. വരവുചെലവുകളുടെ അനുപാതം തെറ്റാനിടയുണ്ട്.

Thrikketa Nakshathra Star Predictions in Malayalam: തൃക്കേട്ട

ന്യായമായ ആഗ്രഹങ്ങൾ നിറവേറ്റപ്പെടും. ഗുണമുള്ള പ്രവൃത്തികൾ ചെയ്യും. ശത്രുക്കളുടെ പ്രശംസയ്ക്ക് പോലും പാത്രമാവും. മക്കളുടെ വിവാഹാദി സൽകാര്യങ്ങളിൽ തീരുമാനമുണ്ടാകും. പ്രവാസ ജീവിതം നയിക്കുന്നവർക്ക് സന്തോഷവാർത്തകൾ ലഭിക്കും. സംതൃപ്തമായ കുടുംബജീവിതം തുടരും. ഗൃഹനിർമ്മാണം പുരോഗമിക്കും. അഷ്ടമകുജൻ തടസ്സങ്ങളുണ്ടാക്കിയേക്കാം. ആരോഗ്യപ്രശ്നങ്ങൾ ഉദയം ചെയ്യാം. ജാഗ്രത വേണം, എല്ലാക്കാര്യത്തിലും.

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Thulam malayalam month 2022 horoscope astrological predictions for stars makam to thrikketta