scorecardresearch
Latest News

Thulam Malayalam Month 2022 Horoscope Astrological Predictions for stars Aswathy to Ayilyam: തുലാം മാസഫലം; അശ്വതി മുതല്‍ ആയില്യം വരെ

Thulam Malayalam Month 2022 Horoscope Astrological Predictions for stars Aswathy to Ayilyam: തുലാം ഒന്ന് മുതൽ ശുക്രനും, ഒമ്പത് മുതൽ ബുധനും തുലാം രാശിയിൽ പ്രവേശിക്കുന്നു

ജ്യോതിഷം, തുലാം, Thulam Month Predictions, Thulam Astrology, Thulam 1, Thulam Masam, തുലാം 1 2022, തുലാം രാശി ഫലം, തുലാം 1, തുലാം രാശി, തുലാം രാശി നക്ഷത്രങ്ങള്‍
Thulam Malayalam Month 2022 Horoscope Astrological Predictions for stars Aswathy to Ayilyam

Thulam Malayalam Month 2022 Horoscope Astrological Predictions for stars Aswathy to Ayilyam: തുലാം മാസത്തിൽ സൂര്യൻ, കേതു എന്നീ ഗ്രഹങ്ങൾ തുലാം രാശിയിൽ സഞ്ചരിക്കുന്നു. തുലാം ഒന്ന് മുതൽ ശുക്രനും, ഒമ്പത് മുതൽ ബുധനും തുലാം രാശിയിൽ പ്രവേശിക്കുന്നു. ചൊവ്വ ഈ മാസം അവസാന ആഴ്ച വരെ മിഥുനം രാശിയിൽ തുടരുന്നുണ്ട്. വ്യാഴം മീനത്തിലും, ശനി മകരത്തിലും, രാഹു മേടത്തിലും തന്നെയാണ്. തുലാം ഒന്നിന് ചന്ദ്രൻ പൂയത്തിലും മാസാന്ത്യത്തിൽഒരുവട്ടം രാശിചക്ര ഭ്രമണം പൂർത്തിയാക്കി ആയില്യത്തിലുമായി സഞ്ചരിക്കുന്നു.

ഈ ഗ്രഹനില പ്രകാരം ആദ്യത്തെ ഒന്‍പത് നാളുകാരുടെ (അശ്വതി മുതല്‍ ആയില്യം വരെ) 1198 തുലാം മാസത്തിലെ സമ്പൂർണ്ണ നക്ഷത്രഫലം നോക്കാം.

Thulam Malayalam Month 2022 Horoscope Astrological Predictions for stars Aswathy to Ayilyam:

Aswathy Nakshathra Star Predictions in Malayalam: അശ്വതി

പ്രശ്നങ്ങളെ ധൈര്യപൂർവ്വം എതിരിടും. ആരുടെയും സമ്മർദ്ദങ്ങൾക്ക് വഴങ്ങില്ലെന്ന തീരുമാനം മാറ്റം കൂടാതെ പാലിക്കും. ധനപരമായി അത്ര മോശം കാലമല്ല. എന്നാൽ ചെലവും ഉണ്ടാകും. കർമ്മരംഗത്ത് ഉണ്ടായിരുന്ന ചാഞ്ചാട്ടങ്ങൾ അവസാനിച്ച് ഉറച്ച നിലയുണ്ടാവും. സഹോദരരുമായുള്ള ബന്ധത്തിന് ഉലച്ചിൽ വരാം. നാല് ഗ്രഹങ്ങൾ സപ്തമഭാവത്തിൽ സഞ്ചരിക്കുന്നതിനാൽ പ്രണയികൾ പ്രണയം തന്നെ വെറുക്കാനിടയുണ്ട്. കുടുംബജീവിതം നയിക്കുന്നവരുടെ ഇടയിൽ അനൈക്യവും ഛിദ്ര പ്രേരണകളുമുണ്ടാവാം. ഏറെ യാത്രകൾക്ക് സാധ്യത കാണുന്നു.

Bharani Nakshathra Star Predictions in Malayalam: ഭരണി

കാര്യതടസ്സങ്ങൾ നീങ്ങും. പുതിയ പദവികൾ ലഭിക്കാം. ഉദ്യോഗത്തിലിരിക്കുന്നവർക്ക് മേലധികാരികളുടെ പിന്തുണ കിട്ടും. കച്ചവടത്തിൽ മുന്നേറ്റം ഉണ്ടാകും. പങ്ക് കച്ചവടത്തിൽ ഏർപ്പെടും. വിദേശ യാത്രയ്ക്കും അനുകൂല സമയമാണ്. അനുരാഗികൾക്ക് പരസ്പര വിശ്വാസം കുറയാം. ദാമ്പത്യത്തിൽ പ്രതീക്ഷിക്കാത്ത പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടി വരാം. ആരോഗ്യ പരിശോധനകൾ മുടക്കരുത്.

Karthika Nakshathra Star Predictions in Malayalam: കാർത്തിക

വൈകാരികമായി ദുർബലരാവും. കോപവും സന്തോഷവും പരിഭവവും ഒക്കെ വേഗം വന്നുപോകും. ബന്ധുക്കളുടെ അഭിപ്രായങ്ങളെ മുഖവിലക്കെടുക്കില്ല. സുഹൃത്തുക്കളെ കാണാൻ വിസമ്മതിക്കും. ശത്രുക്കളുടെ പ്രവർത്തനങ്ങളെ സമർത്ഥമായി പ്രതിരോധിക്കും. വിദ്യാർത്ഥികളുടെ കഠിനാധ്വാനം പാഴാവില്ല. ഗാർഹികജീവിതത്തിൽ സമാധാനമുണ്ടാകും. ധനവരവ് വർദ്ധിക്കാം.

Rohini Nakshathra Star Predictions in Malayalam: രോഹിണി

രോഗങ്ങളകന്ന് ആരോഗ്യപുഷ്ടിയുണ്ടാകും. വിദേശത്തുള്ളവർക്ക് നാട്ടിലേക്ക് മടങ്ങാൻ കഴിയും. കുടുംബപ്രശ്നങ്ങൾ കുറയും. രണ്ടിലെ ചൊവ്വ, പരുക്കൻ വാക്കുകൾ പറയാൻ സാഹചര്യം സൃഷ്ടിക്കും. തന്മൂലം ചില കാലുഷ്യങ്ങൾ ഉണ്ടാകാം. രാഷ്ട്രീയക്കാർക്ക് അണികളുടെ പിന്തുണ വർദ്ധിക്കും. കലാകാരന്മാർക്ക് അംഗീകാരം വന്നുചേരും. കിടപ്പ് രോഗികൾക്ക് മരുന്നുകൾ ഫലിക്കുന്നതായി അനുഭവപ്പെടും.

Makayiram Nakshathra Star Predictions in Malayalam: മകയിരം

തൊഴിലിൽ വളർച്ച പ്രകടമാകും. വ്യാപാര-വ്യവസായികൾ നവസംരംഭങ്ങൾ ആരംഭിക്കും. മക്കളുടെ കാര്യത്തിൽ ചില ഉൽക്കണ്ഠകൾ ഉണ്ടാവാം. പ്രശ്നപരിഹാരത്തിന് കാലവിളംബമരുത്. നിക്ഷേപങ്ങളിൽ നിന്നും നേട്ടമുണ്ടാകും. ഭൂമിയുടെ ക്രയവിക്രയം ഒരുവിധം നടന്നുകൂടും. ദൂരയാത്രകൾ കരുതലോടെ വേണം. ആരോഗ്യപരമായി അധികം മെച്ചമുള്ള സമയമല്ല. ഹൃദയരോഗികൾ ഏറ്റവും കരുതലെടുക്കണം.

Thiruvathira Nakshathra Star Predictions in Malayalam: തിരുവാതിര

ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കും. ഋണബാധ്യതകൾ പരിഹരിക്കും. വാഹനങ്ങൾ മൂലം ചെലവേർപ്പെടാം. ബന്ധുക്കളുടെ പിന്തുണ മൂലം ചില കുടുംബപ്രശ്നങ്ങൾ ഒത്തുതീർപ്പിലെത്തും. വിദ്യാർത്ഥികൾക്ക് കുറച്ചു കൂടി ശ്രദ്ധ വേണ്ട കാലമാണ്. തൊഴിലില്ലാത്തവർക്ക് ശുഭവാർത്തയെ ത്താം. കരാറുകൾ പുതുക്കപ്പെടാം. ആരോഗ്യപരിപാലനത്തിൽ അലംഭാവം പാടില്ല. ജീവിത ശൈലീ രോഗങ്ങളെ കരുതേണ്ടതുണ്ട്.

Punartham Nakshathra Star Predictions in Malayalam: പുണർതം

ഏതു കാര്യവും ചിന്തിച്ച് ചെയ്യുന്നതാവും ഉചിതം. തൊഴിലിൽ തെറ്റായ തീരുമാനങ്ങൾ എടുക്കാനിടയുണ്ട്. ഗാർഹികമായി സ്വസ്ഥതയുണ്ടാവും. സന്താനങ്ങളുടെ കാര്യത്തിൽ ഉണ്ടായിരുന്ന ആശങ്കകൾ അകലും. ഗുരുസ്ഥാനീയരെ കാണാനും സ്നേഹാനുഗ്രഹങ്ങൾ ലഭിക്കാനും സന്ദർഭം ഉണ്ടാകും. വാഹനം, വൈദ്യുതി, ആയുധം, അഗ്നി ഇവ ഉപയോഗിക്കുമ്പോൾ ജാഗ്രത നഷ്ടപ്പെടുത്തരുത്. പൊതുപ്രവർത്തകർ വെല്ലുവിളികളെ നേരിടും.

Pooyam Nakshathra Star Predictions in Malayalam: പൂയം

പൂർവ്വിക സ്വത്തുക്കൾ അനുഭവിക്കാനാകും. ഉദ്യോഗത്തിൽ അനുകൂലമായ സ്ഥലംമാറ്റം ഉണ്ടാകും. ശത്രുക്കൾ അനുരഞ്ജനത്തിനെത്തും. അവിവാഹിതർക്ക് വിവാഹം നടക്കും. അനുരാഗികളുടെ സ്നേഹബന്ധം കൂടുതൽ ഊഷ്മളമാകും. സകുടുംബം തീർത്ഥയാത്ര നടത്തും. കച്ചവടത്തിൽ ലാഭം നേരിയ തോതിൽ ഉയരാം. വിദേശത്ത് പഠനത്തിനോ / ജോലിക്കോ പോകാനുള്ള ശ്രമം വിജയിക്കും.

Ayilyam Nakshathra Star Predictions in Malayalam: ആയില്യം

നാലാം രാശിയിൽ നാലുഗ്രഹങ്ങൾ സംഗമിക്കുന്നതിനാൽ ചില ഗാർഹിക പ്രശ്നങ്ങൾ വർദ്ധിക്കും. ചില കുഴപ്പങ്ങൾ അവസാനിക്കുകയും ചെയ്യും. വീട് പണിയുന്നവർക്ക് പണം വന്നുചേരാത്തതിനാൽ പണി അൽപ്പം നിർത്തി വെക്കേണ്ടി വരാം. പുതുവാഹനങ്ങൾ വാങ്ങാനുള്ള ശ്രമം തടസ്സപ്പെടാം. മാതാവിന്റെ ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണം. അനാവശ്യ ചിന്തകൾക്ക് അറുതിവരുത്തണം. കലഹവാസനയ്ക്ക് കടിഞ്ഞാണിടുകയും വേണം. വളഞ്ഞ വഴികളിലൂടെ ധനാഗമം ഉണ്ടാകാം. സുഹൃത്തുക്കളുടെ പിന്തുണ ഊർജം പകരും.

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Thulam malayalam month 2022 horoscope astrological predictions for stars aswathy to ayilyam

Best of Express