scorecardresearch

Sun Transit in Scorpio 2022 Astrological Predictions: സൂര്യൻ വൃശ്ചികം രാശിയിൽ, അശ്വതി മുതല്‍ ആയില്യം വരെയുള്ള നക്ഷത്രക്കാരുടെ ഫലം

Sun Transit in Scorpio Vrischika Rashi Astrological Predictions for Aswathi, Bharani, Karthika, Rohini, Makayiram, Thiruvathira, Punartham, Pooyam, Ayiylam Stars: അശ്വതി മുതൽ ആയില്യം വരെയുള്ള നാളുകാരുടെ വൃശ്ചികരാശി ഫലം എപ്രകാരമാണെന്ന് നോക്കാം

astrology, horoscope, ie malayalam

Sun Transit in Scorpio Vrischika Rashi Astrological Predictions for Aswathi, Bharani, Karthika, Rohini, Makayiram, Thiruvathira, Punartham, Pooyam, Ayiylam Stars: തുലാം രാശിയിൽ നിന്നും സൂര്യൻ നവംബർ 17 ന് വൃശ്ചിക രാശിയിലേക്ക് സംക്രമിക്കുകയാണ്. ഇനി ഒരു മാസം, കൃത്യം 29 ദിവസം സൂര്യൻ വൃശ്ചികം രാശിയിലൂടെ സഞ്ചരിക്കുകയാണ്. തുലാം സൂര്യന്റെ നീചരാശിയാണ്. മേടം സൂര്യന്റെ ഉച്ചരാശിയും. വർഷത്തിൽ അഞ്ച്മാസം സൂര്യൻ ഉച്ചരാശിനോക്കി പ്രയാണം ചെയ്യുന്നു. വൃശ്ചികം, ധനു, മകരം, കുംഭം, മീനം എന്നീ മാസങ്ങളിൽ സൂര്യന്റെ യാത്ര ഉച്ചക്ഷേത്രത്തിലേക്കുള്ളതാണ്. മേടമാസം മുഴുവൻ സൂര്യൻ ഉച്ചരാശിയിൽ.

ഇടവം മുതൽ കന്നിവരെ അഞ്ച് മാസം തുലാം എന്ന നീചരാശിയിലേക്കുള്ള യാത്രയിലാവും സൂര്യൻ. തുലാം മാസം മുഴുവൻ തുലാം എന്ന നീചരാശിയിലൂടെയാവും സൂര്യന്റെ പ്രയാണം. നീചരാശി കഴിയുന്നതോടെ സൂര്യന്റെ ശക്തി വർധിക്കുന്നു. പർവ്വതത്തിന്റെ നെറുക നോക്കിയുള്ള ആരോഹണം പോലെയാണത്. ഇപ്പോൾ സൂര്യൻ ആരോഹണം ആരംഭിച്ചിരിക്കുകയാണ്…

വൃശ്ചിക മാസത്തിൽ ആദ്യത്തെ മൂന്ന് / നാല് ദിനങ്ങൾ വിശാഖം ഞാറ്റുവേല തുടരും. പിന്നീട് പതിമൂന്ന് ദിവസങ്ങൾ അനിഴം ഞാറ്റുവേലയും തുടർന്ന് പതിമൂന്ന് ദിവസങ്ങൾ തൃക്കേട്ട ഞാറ്റുവേലയുമായിരിക്കും. സൂര്യൻ കടന്നുപോകുന്ന നക്ഷത്രമണ്ഡലങ്ങളുടെ പേരാണ് ഓരോ ഞാറ്റുവേലയും എന്നത് ഓർക്കണം. സൂര്യൻ വിശാഖം നക്ഷത്രത്തിലൂടെ കടന്നുപോകുമ്പോൾ വിശാഖം ഞാറ്റുവേലയും, അനിഴം നക്ഷത്രത്തിലൂടെ കടന്നുപോകുമ്പോൾ അനിഴം ഞാറ്റുവേലയും തൃക്കേട്ട നക്ഷത്രത്തിലൂടെ കടന്നുപോകുമ്പോൾ തൃക്കേട്ട ഞാറ്റുവേലയും സംഭവിക്കുന്നു.

അശ്വതി മുതൽ ആയില്യം വരെയുള്ള നാളുകാരുടെ വൃശ്ചികരാശി ഫലം

മേടക്കൂറിന് (അശ്വതി, ഭരണി, കാർത്തിക ഒന്നാം പാദം): സൂര്യൻ അഷ്ടമരാശിയിലാണ്. നേട്ടങ്ങൾക്കൊപ്പം കോട്ടങ്ങളും വരാം. പിതാവിന്റെ ആരോഗ്യകാര്യത്തിൽ പ്രത്യേകമായ ശ്രദ്ധ വേണം. ആത്മവിശ്വാസം അതിരുകടന്ന് അഹന്തയാവാം. അതുമൂലം ചില പ്രതിസന്ധികൾ ഉളവാകാം. സന്താനങ്ങളുടെ കാര്യത്തിൽ പ്രതീക്ഷ നിറവേറുന്നില്ലല്ലോ എന്ന ഖേദം ഉണ്ടാവാം. മേലധികാരികളുമായി വാഗ്വാദത്തിനിട കാണുന്നു. സർക്കാരിൽ നിന്നുമുള്ള ആനുകൂല്യങ്ങൾ വൈകാം. രാഷ്ട്രീയ പ്രവർത്തകർക്ക് ജനസമ്മതി കുറഞ്ഞേക്കും. വൈദ്യപരിശോധനകളിൽ വിളംബമരുത്. ഉദരരോഗങ്ങൾ വിഷമിപ്പിക്കാം.

ഇടവക്കൂറിന് (കാർത്തിക രണ്ടാം പാദം, രോഹിണി, മകയിരം ആദ്യ പകുതി): സൂര്യൻ ഏഴാം ഭാവത്തിലാണ്. ചില മുൻ തോൽവികളെ വിജയം കൊണ്ട് നികത്താൻ ശ്രമിക്കും. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പിന്തുണയുണ്ടാവും. പങ്കുകച്ചവടത്തിൽ ലാഭം പ്രതീക്ഷിക്കാം. ചൊവ്വയ്ക്കും സൂര്യനും പരസ്പര ദൃഷ്ടി വരികയാൽ സാഹസങ്ങളിൽ താല്പര്യമേറും. വാഹനം, അഗ്നി, ആയുധം ഇവ ഉപയോഗിക്കുമ്പോൾ വലിയ ശ്രദ്ധ വേണം. പ്രണയികൾക്ക് കാര്യങ്ങൾ നേർവഴിയിലല്ലെന്ന് തോന്നാം. ഹൃദയരോഗികൾ കൂടുതൽ ജാഗ്രത പുലർത്തേണ്ട സമയമാണ്. വഴിനടത്തം, കഠിനാധ്വാനം ഇവ മൂലം ദേഹക്ലേശം വരാം.

മിഥുനക്കൂറിന് (മകയിരം 3,4 പാദങ്ങൾ, തിരുവാതിര, പുണർതം 1,2,3 പാദങ്ങൾ): മത്സരങ്ങളിലും തിരഞ്ഞെടുപ്പുകളിലും വിജയിക്കും. അധികാരമുള്ള പദവികൾ കൈവരാം. ബിസിനസ്സിൽ നല്ല മുന്നേറ്റമുണ്ടാവും. വിദേശയാത്രയ്ക്ക് അവസരം തെളിയും. പിതാവിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെടും. എതിർപ്പുകളെ വകവയ്ക്കില്ല. വിദ്യാർത്ഥികൾക്ക് പഠനത്തിൽ മികവ് കാട്ടാൻ കഴിയും. സ്ഥിരവരുമാനമോ ജോലിയോ ഇല്ലാത്തവർക്ക് താൽക്കാലികമായെങ്കിലും ചില ആദായങ്ങൾ വന്നെത്താം. കുടുംബകാര്യങ്ങളിൽ സമയോചിതമായി തീരുമാനങ്ങൾ കൈക്കൊള്ളും.

കർക്കടകക്കൂറിന് (പുണർതം 4, പൂയം, ആയില്യം): പല പരീക്ഷണങ്ങളെയും നേരിടേണ്ടി വരാം. മുൻ തീരുമാനങ്ങൾ വൃഥാവിലാവും. ധനപരമായി മെച്ചപ്പെട്ട സമയമാണ്. പുതുകാര്യങ്ങൾക്കും വലിയ സംരംഭങ്ങൾക്കും മുതിരാൻ അനുകൂലമായ സന്ദർഭമല്ല. സന്താനങ്ങളുടെ കാര്യത്തിൽ വല്ല ഉത്കണ്ഠകളും വരാം. പഠിപ്പിൽ ശ്രദ്ധ കുറയും. വിവാഹാലോചനകൾക്ക് തടസ്സം ഭവിക്കാം. ദാമ്പത്യജീവിതത്തിൽ സൗന്ദര്യപ്പിണക്കങ്ങൾ ഉടലെടുക്കാനിടയുണ്ട്. നിർബന്ധ ബുദ്ധി മൂലം വേണ്ടപ്പെട്ടവരുമായി പിണങ്ങിയേക്കും. ഹൃദയ-ഉദര രോഗങ്ങൾ വിഷമിപ്പിക്കാം.

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Sun vrischika rashi astrological predictions for aswathi bharani karthika rohini makayiram thiruvathira punartham pooyam ayiylam stars